ഇനി ടെറസിലും കുരുമുളക്

ടോം ​ജോ​ർ​ജ് ടെറസിലും പറന്പിൽ വളർ ത്തുന്ന രീതിയിൽ കുരുമുളക് വളർത്താം. കർഷകനു തനി യെ സ്ഥാപിക്കാം. കു​രു​മു​ള​ക് ഒ​രു​വ​ർ​ഷം കൊ​ണ്ടു കാ​യ്ച്ചു തു​ട​ങ്ങും. വി​ള​വ് നാ​ലി​ര​ട്ടി, വ​ർ​ഷം മു​ഴു​വ​ൻ വി​ള​വെ​ടു​ക്കാം. ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, വാ​നി​ല പോ​ലു​ള്ള കൃ​ഷി​ക​ളി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പെ​ർ​ക്കൊ​ലേ​റ്റ​ർ ഫെ​ർ​ട്ടി​ഗേ​ഷ​ൻ പോ​സ്റ്റ് (പി​എ​ഫ്പി) എ​ന്ന സം​വി​ധാ​ന​ത്തി​ൽ വ​ള​ർ​ത്തു​ന്പോ​ഴാ​ണ് സ​മൃദ്ധ​മാ​യ വി​ള​വ് നേ​ര​ത്തേ ല​ഭി​ക്കു​ന്ന​ത്. ജൈ​വ​ക​ർ​ഷ​ക​നും വി​ർ​ഗോ ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ​യു​മാ​യ കോ​ത​മം​ഗ​ലം ത​ട്ടേ​ക്കാ​ട് കു​രി​ശു​മൂ​ട്ടി​ൽ അ​ഡ്വ. ജോ​ബി സെ​ബാ​സ്റ്റ്യ​നാ​ണ് ഈ ​രീ​തി​യു​ടെ ഉ​പ​ജ്ഞാ​താ​വ്. പോ​റ​സ് കോ​ണ്‍​ക്രീ​റ്റി​ൽ നി​ർ​മി​ച്ച തൂ​ണു​ക​ളാ​ണ് പി​എ​ഫ് പോ​സ്റ്റു​ക​ൾ. ഇ​തി​ന്‍റെ സു​ഷി​ര​ങ്ങ​ൾ​കൊ​ണ്ടു നി​റ​ഞ്ഞ പ​രു​ക്ക​ൻ പ്ര​ത​ലം വേ​രു​ക​ൾ​ക്ക് പി​ടി​ച്ചു​ക​യ​റു​ന്ന​തി​നും വെ​ള്ള​വും വ​ള​വും വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നും പ​ര്യാ​പ്ത​മാ​ണ്. ഈ ​കു​ഴ​ലി​നു​ള്ളി​ൽ മ​ണ്ണ്, ചാ​ണ​ക​പ്പൊ​ടി, ജൈ​വ​വ​ളം എ​ന്നി​വ മ​ണ​ലോ ച​കി​രി​ച്ചോ​റോ ചേ​ർ​ത്തി​ള​ക്കി നി​റ​യ്്ക്കാം. ഇ​തി​നു ശേ​ഷം മ​ണ്ണി​ൽ കു​ഴി​യെ​ടു​ത്ത് നാ​ട്ടി ഉ​റ​പ്പി​ക്കു​ന്നു. പി​ന്നീ​ട് കു​രു​മു​ള​കു ചെ​ടി​യു​ടെ കൂ​ട​ത്തൈ​ക​ൾ…

Read More

പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്

ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന പാനീയമെന്ന് പേരു വീണതോടെ പാഷൻ ഫ്രൂട്ടിന്‍റെ ജ്യൂസിന് ഡിമാൻഡ് കൂടി. ക്ഷീണവും തളർച്ചയും മാറ്റാൻ പ്രത്യേക കഴിവുള്ള ഈ ജ്യൂസിന് ആവശ്യക്കാർ ഏറെ. റോഡരികിൽ പാഷൻഫ്രൂട്ട് കൃഷിയും തോട്ടത്തിനോടു ചേർന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് വില്പനയും ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയം പറത്താനത്തെ വള്ളിയിൽ വീട്ടിൽ ലീന ജോണി. പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോണി ജോസഫിനോടൊപ്പം ചങ്ങനാശേരിയിൽ കഴിയുന്ന കാലത്താണ് ലീന പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. ക്വാർട്ടേഴ്സിലെ പാഷൻ ഫ്രൂട്ട് കൃഷി വിജയിച്ചതോടെ കൃഷി പരിചരണത്തിന് ജോണിയും സമയം കണ്ടെത്തി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ ലീന ജോലിക്കു പോകുന്നതിനു മുന്പും വന്നുകഴിഞ്ഞും പാഷൻ ഫ്രൂട്ടിനെ പരിചരിച്ചിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. വീട്ടുമുറ്റത്ത് സ്വന്തം ആവശ്യത്തിനായി ഒരു പാഷൻ ഫ്രൂട്ട് ചെടി. ബാങ്ക് ജോലി…

Read More

പകൽവീട്ടിലും പച്ചക്കറി സമൃദ്ധി

ആതുര ശുശ്രൂഷാ സേവനരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായി മാറുകയാണ് പയ്യന്നൂർ മുത്തത്തിയിലെ പകൽവീട്. മാനസിക– ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത സ്‌ഥാപനമാണെങ്കിലും ആത്മാർത്ഥതയും അർപ്പണബോധവുമുണ്ടെങ്കിൽ സർക്കാർ സ്‌ഥാപനമെന്ന പരിമിതിക്കുള്ളിലും പലതും ചെയ്യാൻ കഴിയുമെന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഈ സ്‌ഥാപനം. പയ്യന്നൂർ നഗരസഭയുടെ മുപ്പതു സെന്റ് സ്‌ഥലത്താണ് പകൽവീട് പ്രവർത്തിക്കുന്നത്. പകൽവീടിന്റെ വളപ്പിൽ സ്‌ഥലസൗകര്യം കുറവായതിനാൽ ഇവർക്ക് പച്ചക്കറികൃഷി നടത്തുവാനായി സ്‌ഥലം വിട്ടുകൊടുത്തത് മുത്തത്തി യുവജന വായനശാലയുടെ പ്രവർത്തകരാണ്. കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റംഗങ്ങളാണ് നിലമൊരുക്കി പച്ചക്കറി തൈകൾ നട്ടത്. പിന്നീട് ദിവസവും വെള്ളമൊഴിക്കലും ജൈവവളമിടലും ജൈവകർഷകനായ കെബിആർ കണ്ണന്റെ നിർദ്ദേശപ്രകാരം പകൽവീട്ടിലെ അംഗങ്ങളാണ് നിർവഹിച്ചിരുന്നത്. പർപ്പിൾ പാഷൻ ഫ്രൂട്ട്, വഴുതിന, വെണ്ട, കാന്താരി മുളക്, കൂവ, പയർ, കോവൽ, ചേമ്പ്,…

Read More

ഉദ്യാനത്തിലെ രാജകുമാരി പൂവ്

പിങ്ക് കലർന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകൾ, വിടരുമ്പോൾ സോസറിന്റെ ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ. ഒറ്റപ്പൂക്കൾ ഏറെനേരം വിടർന്ന് നിൽക്കില്ലെങ്കിലും പുതുപൂക്കൾ ദീർഘനാൾ വിടർന്നുകൊണ്ടേയിരിക്കുമെന്നത് ഈ ഉദ്യാനസുന്ദരിയുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഇതിന് ആരാധകരും ഏറെയുണ്ട്. ഇലകൾക്ക് ഇടത്തരം മുതൽ കടുംപച്ചവരെ നിറം. ഇലപ്പരപ്പിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നതു കാണാം. ഇലയുടെ പ്രതലമാകട്ടെ ചെറിയ നനുത്ത വെള്ളപ്പട്ടുരോമങ്ങളാൽ ആവൃതമായിരിക്കും. ഇലയരികിന് വരമ്പുപോലെ ചുവപ്പു നിറവുമുണ്ടാകും. കണ്ണഞ്ചും നിറമുള്ള പൂക്കളും പൂക്കളേക്കാൾ സവിശേഷതകളുള്ള ഇലകളും നിറഞ്ഞ ചെടിക്ക് പ്രിൻസസ് ഫ്ളവർ എന്ന ഓമനപ്പേര് കിട്ടിയതിൽ തെല്ലും അതിശയം വേണ്ട. ചട്ടിയിലൊതുക്കി വളർത്തിയാൽ ഈ നിത്യഹരിത സസ്യം 2–3 അടി ഉയരത്തിലും തറയിൽ വളർത്തിയാൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിലും വളരും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ പ്രിൻസസ് ഫ്ളവർ സാമാന്യം നന്നായി വളരുകയും പൂ ചൂടുകയും ചെയ്യുന്നതായി കണ്ടിരിക്കുന്നു. വർഷം മുഴുവനും പൂക്കൾ ഉണ്ടാകുമെങ്കിലും…

Read More

തനി നാടൻ കൃഷിയുമായി മാങ്കുളം

പലഗ്രാമങ്ങളും ചരിത്രത്തിൽ സ്‌ഥാനം നേടുന്നത് ചില രുചികളിലൂടെയാണ്. രുചിയും ഗുണവുമുള്ള പച്ചക്കറികൾ മാങ്കുളത്തിന്റേതാണെന്ന് പറയുന്നവരുടെ എണ്ണം കൂടുകയാണ്. കർഷകരുടെ മനം നിറയ്ക്കുന്ന ഈ വാർത്തയാണ് മാങ്കുളത്തിന്റെ ജൈവകൃഷിയുടെ വിജയമന്ത്രം. ഇടുക്കി ജില്ലയിലെ മലയോരഗ്രാമമാണ് മാങ്കുളം. ഇവിടത്തെ ജനങ്ങളുടെ കാർഷിക ജീവിതത്തിന്റെയും അനുകൂല കാലാവസ്‌ഥയുടെയും മിശ്രണമാണ് ഈ പെരുമ. മൂന്നാർ തേയിലത്തോട്ടങ്ങളുടെ ഭാഗമായി തേയിലകൃഷി നടന്നിരുന്ന പ്രദേശമായിരുന്നു മാങ്കുളം. സ്വകാര്യ വ്യക്‌തികളിൽ നിന്നും കണ്ണൻദേവൻ കമ്പനിയിൽ നിന്നുമൊക്കെ സർക്കാർ ഏറ്റെടുത്ത ഭൂമി, പിന്നീട് കർഷകർക്ക് നൽകുകയായിരുന്നു. 123 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാങ്കുളത്ത് ആദിവാസികളാണ് ആദ്യം ഉണ്ടായിരുന്നത്. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന ഈ ഗ്രാമത്തിലേക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നത് കർഷകർക്ക് സർക്കാർ ഭൂമി നൽകിയ 1999 നു ശേഷമാണ്. തുടർന്ന് തേയിലച്ചെടികൾ നശിപ്പിച്ച് കൃഷി ചെയ്യാൻ കർഷകർ തയാറായി. ഇന്ന് 90 ശതമാനത്തിലേറെ പ്രദേശങ്ങളിലും ജൈവകൃഷിയുണ്ട്. കാർഷിക സമൃദ്ധിയും സ്വയം…

Read More

സുഖപ്പെടുത്തുന്ന തോട്ടമായി ജോബിയുടെ ജൈവ ഫാം

  മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ കൃ ഷിയിടങ്ങൾക്കു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോബിയുടെ കൃഷിയിടം. കുട്ടികൾക്കും മുതിർന്നവർക്കും സ്വസ്‌ഥമായി സമയം ചെലവഴിക്കാനും ഉല്ലസിക്കാനും ജൈവ പഴവർഗങ്ങൾ ആവശ്യാനുസരണം പറിച്ച് ഭക്ഷിക്കാനും ഈ കൃഷിയിടത്തിൽ സൗകര്യമുണ്ട്. കൃഷിയിടത്തിലെ പച്ചപ്പ് രക്‌തസമ്മർദം കുറച്ച് മനസ് ശാന്തമാക്കാൻ സഹായിക്കുന്നു. ഹീലിംഗ് ഫാം (സുഖപ്പെടുത്തുന്ന തോട്ടം) എന്ന ആശയം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിവിധതരം പഴച്ചെടികളും ഔഷധച്ചെടികളും നട്ടുവരുന്നു. ലളിതവും വ്യത്യസ്തവുമായ കൃഷി രീതികളിലൂടെ വരുമാനം നേടുന്ന പാരമ്പര്യ ജൈവകർഷകനാണ് പാലക്കാട് വടക്കഞ്ചേരിയിലെ ജോബി വെട്ടുവേലിൽ. കൺമുന്നിൽ ലഭിക്കുന്നതെല്ലാം വിഷമയമെന്ന ആശങ്ക നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ഇവിടെ ഉപഭോക്‌താവിന് ആശ്വാസമേകുന്നത് ജൈവ കർഷകരുടെ ഉത്പന്നങ്ങളാണ്. വിഷരഹിത ഉത്പന്നങ്ങൾ തേടിയെത്തുന്ന ഉപഭോക്‌താക്കൾ കൃഷിയിടം കണ്ടതിനു ശേഷമാണ് മികച്ച വില നൽകി ഉത്പന്നങ്ങൾ വാങ്ങുന്നത്. വിശ്വാസ്യതയുള്ള വിപണനകേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രമേ ജൈവ കർഷകർക്ക് സാമ്പത്തിക സു സ്‌ഥിരതയുണ്ടാവുകയുള്ളൂ…

Read More

സ്വർണമുഖി വാഴയ്ക്ക് പ്രിയമേറുന്നു

ക​ടു​ത്തു​രു​ത്തി: കേ​ട്ടു​കേ​ൾ​വി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മു​ഖി വാ​ഴ നാ​ട്ടി​ലും വ്യാ​പി​ക്കു​ന്നു. കൂ​ടി​യ പ്ര​തി​രോ​ധ ശേ​ഷി​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ ത​ര​ണം ചെ​യ്യാ​നു​ള്ള ക​ഴി​വും ക​ന​ത്ത വി​ള​വു​മാ​ണ് സ്വ​ർ​ണ​മു​ഖി​യെ നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കും പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ക​ടു​ത്തു​രു​ത്തി​ക്ക് സ​മീ​പം പാ​ല​ക​ര​യി​ൽ പ​ത്ത് ഏ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ന​ട​ത്തു​ന്ന കൃ​ഷി​യി​ലാ​ണ് സ്വ​ർ​ണ​മു​ഖി പ്ര​ധാ​ന​യി​ന​മാ​യ​ത്. പ​ത്ത് ഏ​ക്ക​റി​ൽ വ​രു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ ആ​യി​രം ചു​വ​ട് സ്വ​ർ​ണ​മു​ഖി​യാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ക​പ്പ​യും 2500 ചു​വ​ട് ഏ​ത്ത​വാ​ഴ​യു​മാ​ണ് ഇ​വി​ടു​ത്തെ മ​റ്റു കൃ​ഷി​ക​ൾ. 83 രൂ​പ​യാ​ണ് സ്വ​ർ​ണ​മു​ഖി​യു​ടെ വി​ത്തി​ന് ന​ൽ​കി​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഏ​ത്ത​വാ​ഴ​യു​ടെ നാ​ട​ൻ​വി​ത്തി​ന് 15 രൂ​പ ന​ൽ​കി​യാ​ൽ മ​തി. സ്വ​ർ​ണ​മു​ഖി വാ​ഴ​യു​ടെ കു​ല നാ​ട്ടി​ൻ​പു​റ​ത്ത് വാ​ങ്ങി​ല്ലെ​ന്നും പു​റ​ത്തു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ലേ ഇ​വ​യ്ക്കു ഡി​മാ​ന്‍റു​ള്ളു​വെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ വാ​ഴ​ക്കു​ല​യ്ക്കു 12 കി​ലോ​യോ​ള​മെ തൂ​ക്കം ഉ​ണ്ടാ​കു​വെ​ന്നും എ​ന്നാ​ൽ സ്വ​ർ​ണ​മു​ഖി​യു​ടെ കു​ല​യ്ക്കു  21 കി​ലോ​യോ​ളം ശ​രാ​ശ​രി തൂ​ക്കം ഉ​ണ്ടാ​കു​മെ​ന്നും ഇ​വ​ർ…

Read More

മീനും പച്ചക്കറികളും ഇനി ഡിജിറ്റൽ കൃഷിയിൽ

വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി മാത്യൂസിനെ നയിച്ചത്. വിപണിയിലെ പച്ചക്കറികളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും മായവും വിഷാംശവും ഉണ്ടെന്ന തിരിച്ചറിവും ഇതിനു പ്രേരകമായി. ഉത്പാദനവർധനവും സുസ്‌ഥിര വരുമാനവും പരിസ്‌ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് പ്രവാസിയായ തമ്പി മാത്യൂസ് അഞ്ചുവർഷം മുമ്പ് അക്വാപോണിക്സ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ട് കൃഷി കൂടുതൽ ശാസ്ത്രീയമാക്കാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഫലം കൃഷിയിടത്തിൽ കാണാനും കഴിയും. ഒരേക്കറിലെ വീട്ടുവളപ്പിൽ തെങ്ങിനും ജാതിക്കും കമുകിനുമാണ് മുഖ്യസ്‌ഥാനം. വിവിധതരം വാഴകളും ഉണ്ട്. ചെറുപ്പത്തിൽ മീൻവളർത്തലിനോട് ഉണ്ടായിരുന്ന താത്പര്യമാണ് മത്സ്യക്കൃഷി തെരഞ്ഞെടുക്കാൻ പ്രധാനകാരണം. എഫ്എസിടിയിലെ ജീവനക്കാരനായതിനാൽ വളത്തിന്റെയും മറ്റും കാര്യങ്ങൾ പരിചിതമാണ്. 2011 ലാണ് അക്വാപോണിക്സ് കൃഷി തുടങ്ങുന്നത്. ചോറ്റാനിക്കരയിലെ സെക്കൻഡ റി സ്കൂളിൽ പ്രിൻസിപ്പലായി വിരമിച്ച ഭാര്യ…

Read More

ചെവിക്കൂണ്‍ കഴിക്കൂ…രോഗങ്ങള്‍ അകറ്റൂ….

ചെവിയോട് സാദൃശ്യമു ള്ള കൂണ്‍വര്‍ഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തില്‍ അറിയപ്പെടുന്ന ചെവി ക്കൂണ്‍. ഇന്ന് കൂണ്‍ ഉത്പാദന രംഗത്ത് നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന ചെവി ക്കൂണാ ണ് കൂണ്‍കൃഷിക്ക് രാശി കുറിച്ച തുടക്കക്കാരന്‍. തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ഈ കൂണ്‍വര്‍ഗം ഭക്ഷ്യയോഗമായ ഓറിക്കുലേറി യേല്‍സ് എന്ന കുമിള്‍ വിഭാഗത്തി ല്‍പ്പെടുന്നു. പശ്ചിമദിക്കില്‍ നാടോടിമരുന്നായി ഉപയോ ഗിച്ചുകൊണ്ടിരുന്ന ചെവിക്കൂണ്‍ എന്ന മറഞ്ഞിരുന്ന മഹാത്ഭുത ത്തിന്റെ അസാധാരണത്വം തിരി ച്ചറിയുന്നത് 19–ാം നൂറ്റാണ്ടില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗ സംഹാരിയായി ഉപയോഗിച്ചുകൊണ്ടാണ്. മിതശീതോഷ്ണമേഖലകളില്‍ വര്‍ഷം മുഴുവനും കണ്ടുവരുന്ന ഈ കൂണുകള്‍ നീരോടുന്ന മരത്തി ന്റെ തടിയിലും കൂടാതെ ജീര്‍ണിച്ച തടികളിലും വളരുന്നു. ഭക്ഷ്യയോ ഗ്യവും രോഗപ്രതിരോധശേഷി യുമുള്ള ചെവിക്കൂണ്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയി ലാണ്. സൂപ്പുപോലുള്ള ചൈ നീസ് വിഭവങ്ങളിലും മരുന്നുകളിലും ഉപയോഗിക്കുന്ന ഒരു…

Read More

ഓർക്കിഡ് വസന്തം

അരാൻഡ സലയാ റെഡ്, നിസാർ പിങ്ക്, വൈറ്റ് കെ ഓറഞ്ച്… കല്ലറയ്ക്കൽ വീടിന്റെ കവാടത്തിനു മുന്നിൽ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തെ അലങ്കരിക്കുന്ന വിധം നിറഞ്ഞുനിൽക്കുന്ന ഓർക്കിഡ് പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. 40 ഇനത്തിലുള്ള ഓർക്കിഡ് ചെടികൾ കൊണ്ട് ഈ വീടിനു ചുറ്റും ഒരു പൂന്തോപ്പാക്കി മാറ്റിയിരിക്കുകയാണ് ഷീന ടോം എന്ന വീട്ടമ്മ. മുതലക്കോടം ഹന്നാ പോളിമേഴ്സിന്റെ ഉടമ ടോം ജെ കല്ലറയ്ക്കലിന്റെ ഭാര്യ ഷീന. ഇതു മാത്രമല്ല, പലയിനം ഫലവൃക്ഷങ്ങളും പച്ചക്കറികളും ഷീനയുടെ പുരയിടത്തിൽ വിളഞ്ഞു നിൽക്കുന്നു. പൂക്കൾ പലതരം പിങ്ക് വാനില സോണിയ, ബിജെല്ലോ പർപ്പിൾ, മൊക്കാറയിൽ മഡ്രാൻജ് റെഡ്, പിങ്ക്സ്പോട്ട്, കാലിപ്സോ, ജംബോ, ജയ്ലാക്ക് വൈറ്റ് എന്നിവയും ഇവിടെ വിലസുന്നു. സപ്നാര, ഹോൾട്ടുമാറ, കഗ്വാര, ലിമാറ, ലിയാര എന്നീ ഇനങ്ങളും ഒൺസീഡിയം ഇനങ്ങളിൽ ഗോൾഡൻ സൺസെറ്റ്, ലിൻഡ് മുതലായവയും ഒറ്റത്തണ്ടായി വളരുന്ന ഫലനോപ്സീസിൽ അമാബലീസ്,…

Read More