മട്ടുപ്പാവും ഹരിതാഭമാക്കാം

കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയില്‍. വിശ്രമവേളകള്‍ ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികള്‍ ചാക്കില്‍ വളര്‍ത്തുന്നതാണ്. കാലിയായ പ്ലാസ്റ്റിക് ചാക്കുകളിലോ, ചണചാക്കുകളിലോ ചെടികള്‍ വളര്‍ത്താം. ഇതിനുപുറമേ ഗ്രോ–ബാഗുകളും ഉപയോഗിക്കാം. കൃഷിക്ക് ആവശ്യമായ മണ്ണ് മിശ്രിതം തയാറാക്കുന്നതിനായി രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ചാണകപ്പൊടിയും ചേര്‍ത്തിളക്കുക. ഇപ്രകാരം തയാറാക്കിയ മണ്ണ് മിശ്രിതം ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റി വച്ചതിനുശേഷം 25–30 സെന്റീമീറ്റര്‍ കനത്തില്‍ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ഭാരക്കുറവ്, വിലക്കുറവ്, മണ്ണിന്റെ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് ചാക്കിന്റെ പ്രയോജനങ്ങള്‍. തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ കൃഷിചെയ്യാന്‍ ഒരേ ചാക്കു മതിയാകും. ഓരോ കൃഷി കഴിയുമ്പോഴും പുതിയ കൃഷി ഇറക്കുന്നതിനു മുമ്പായും മണ്ണില്‍ വേണ്ടത്ര ജൈവവളം ചേര്‍ക്കണം. തക്കാളി, വഴുതന, മുളക്, ചീര, പയര്‍,…

Read More

ഉള്‍നാടന്‍ ഗ്രാമത്തിലെ ഹരിത ബയോപാര്‍ക്ക്

കൃഷിയില്‍ നേട്ടം ഉണ്ടാക്കുന്നവരെക്കാള്‍ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകള്‍ പുതുതലമുറയില്‍ കൃഷി താല്‍പര്യം കുറയ്ക്കുന്നു. നഷ്ടങ്ങള്‍ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങള്‍ കൈവരിക്കുന്ന കര്‍ഷകരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമ്പോഴാണ് പുത്തന്‍ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവര്‍ക്ക് മാതൃകയാണ് രാജപ്പന്‍. വിലയിടിവിനും കാര്‍ഷിക തകര്‍ച്ചകള്‍ക്കും മുന്നില്‍ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്തിയെന്നും കര്‍മശേഷിയെന്നും തെളിയിച്ചിട്ടുള്ള കര്‍ഷകരില്‍ ഒരാള്‍. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പന്‍ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ കൂസാതെ വഴി മാറിയൊഴുകുന്ന കാട്ടരുവിപോലെ സ്വന്തം വഴികള്‍ സ്വയം തെളിയിച്ചെടുത്ത കര്‍ഷകന്‍. ഉള്‍നാടന്‍ ഗ്രാമമായ പാണം കുഴിയില്‍ കൃഷിയുമായി ജീവിക്കുമ്പോഴാണ് ഐടിഐ പഠിച്ച തോമ്പ്രക്കുടി രാജപ്പന് എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താത്കാലിക ജോലി ലഭിച്ചത്. കുറച്ചുനാള്‍ ആ തൊഴിലിനു പോയി. പിന്നീട് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. മൂന്നേക്കര്‍…

Read More

അടുക്കളത്തോട്ടത്തിനായി മാലിന്യം വളമാക്കാം; ദുര്‍ഗന്ധമില്ലാതെ…

ഹരിതകേരളവും സ്വച്ഛഭാരതവുമൊക്കെ വലിയ സ്വപ്നങ്ങളായി ജനമനസുകളിലേക്കെത്തിക്കാനുള്ള തത്രപ്പാടിലാണ് ഭരണാധികാരികള്‍….

Read More

ശീതകാല പച്ചക്കറികള്‍ നടാന്‍ സമയമായി

കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ സമതലപ്രദേശങ്ങളില്‍…

Read More