ചമ്പക്കുളം: നെൽകൃഷിക്ക് നല്കിവന്നിരുന്ന വളം സബ്സിഡി നൽകുന്നതിൽ വരുത്തിയ മാറ്റം കർഷകർക്ക് ഇരുട്ടടിയാകുന്നു. വളം സബ്സിഡി പ്രൊഡക്ഷൻ ബോണസ് എന്നു പേരുമാറ്റി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനമാണ് നിലവിൽ. രണ്ടു മൂന്നു വർഷമായി ലഭ്യമല്ലാതിരുന്ന പ്രൊഡക്ഷൻ ബോണസ് ഏക്കറിന് 400 രൂപ നിരക്കിൽ കഴിഞ്ഞ പുഞ്ചകൃഷിക്ക് ലഭിച്ചിരുന്നു. എന്നാൽ, രണ്ടാം കൃഷിയുടേത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്ത സബ്സിഡി നിരക്കിൽ കർഷകർക്ക് നേരിട്ട് വളം നൽകുകയായിരുന്നു പതിവ്. അതു നിർത്തിയിട്ടാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്ന സംവിധാനം വന്നത്. അതിന്റെയും നിരക്ക് വളരെ കുറച്ചിരിക്കുകയാണ്. സബ്സിഡി യഥാസമയം ലഭിക്കാത്തതിനാൽ കൃഷിച്ചെലവ് വർധിക്കുകയാണ്. വളത്തിന്റെ വില വർധനവും കർഷകന് താങ്ങാവുന്നതിലും അപ്പുറമാണ്. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയാണ് കുട്ടനാട്ടിൽ നെൽകൃഷിക്കുപയോഗിക്കുന്ന പ്രധാന വളങ്ങൾ. ഇവയിൽ യൂറിയയുടെ വിലയിൽ മാത്രം വലിയ മാറ്റം വന്നിട്ടില്ല. 45 കിലോ യൂറിയ 266…
Read MoreCategory: Agriculture
ചുമട്ടുകാർ കുറവ്, നെല്ലുസംഭരണം വൈകുന്നു; ആശങ്കയോടെ കൈനരിയിലെ കർഷകർ
ചമ്പക്കുളം: കൊയ്തുകൂട്ടിയ നെല്ല് ചുമന്ന് ലോറിയിൽ കയറ്റാൻ ആളില്ലാത്തതു മൂലം സംഭരണം വൈകുന്നു. കൈനകരി കൃഷിഭവനു കീഴിലുള്ള പൊങ്ങ പൂപ്പള്ളി പാടശേഖരത്തിലെ ഒരുപറ്റം കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഈ പാടശേഖരത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവ് മൂലം സംഭരണം മന്ദഗതിയിലാകുന്നത്. എന്നാൽ ഇതേ പാടശേഖരത്തിൽ എസി റോഡിനു സമീപമുള്ള പ്രദേശത്ത് വളരെ പെട്ടെന്ന് നെല്ല്സംഭരണം നടക്കുന്നുമുണ്ട്. വാരുകൂലി ഇനത്തിൽ 40 രൂപയും ചുമട്ടുകൂലിയായി 140 രൂപയും ഉൾപ്പെടെ 180 രൂപയാണ് കർഷകർക്ക് നെല്ലുസംഭരണ സമയത്ത് ഓരോ ക്വിന്റലിനും ചെലവാകുന്നത്. ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവും അഭാവവുമാണ് ഇവിടെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മില്ലുകാർ നെല്ലുസംഭരണത്തിനെത്തിയാൽ എത്രയും വേഗം നെല്ല് കൈമാറാനുള്ള വ്യഗ്രതയിലാണ് ഓരോ കർഷകരും. ചുമടിന് എത്തുന്ന തൊഴിലാളികൾ പരമാവധി സഹകരിക്കുന്നതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നു. പുതുതലമുറയിൽ പെട്ടവർ ചുമട്ടുതൊഴിലിന് ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം.
Read Moreബഹുവിളകൃഷിയിൽ നൂറുമേനി കൊയ്ത് അജിൽ പനച്ചിക്കൽ
തൊടുപുഴ: തൊടുപുഴ: ബഹുവിളകൃഷിയിലൂടെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് അറക്കുളം അശോക സ്വദേശി പനച്ചിക്കൽ അജിൽ പി. ജേക്കബ്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്പോൾ അവർക്ക് പ്രചോദനം നൽകാനും സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ഈ യുവകർഷകൻ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞത്. നാലേക്കർ പുരയിടത്തിൽ ശ്രീലങ്കൻ ഹൈബ്രീഡ്, കേരശ്രീ, ആയിരംകാച്ചി, ഡിXടി , വെസ്റ്റ് കോസ്റ്റ് എന്നീ ഇനങ്ങളിൽപ്പെട്ട തെങ്ങ്, റബർ എന്നിവയ്ക്കു പുറമെ നേന്ത്രവാഴ, പച്ചക്കറി, പഴ വർഗങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഗ്രിമ നഴ്സറിയിൽനിന്ന് വാങ്ങിയ അർക്കമംഗള ഇനം പയർവിത്ത് 25 സെന്റിൽ നട്ട് പന്തലൊരുക്കി പരിപാലിച്ചുവരുന്നു. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 40 – 45 രൂപയ്ക്കാണ് നാടൻ പയർ വിൽപ്പന നടത്തിവരുന്നത്. നീലം, മൽഗോവ, ബ്ലാക്ക് പ്രിയോർ, ബനാന, റോയൽ മൂവാണ്ടൻ, കോട്ടൂർക്കോണം തുടങ്ങി പത്തോളം മാവിനങ്ങളും കൃഷിയിടത്തിൽ…
Read Moreകൃഷികള്‍ നനയ്ക്കാന്‍ ഒന്നരക്കോടി; എങ്ങനെ അപേക്ഷിക്കാം ?
കോട്ടയം: സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു സബ്സിഡി നല്‍കുന്നതിനായി ജില്ലയ്ക്കു ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് ഒന്നരക്കോടി. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനാണ് ഒന്നരക്കോടി രൂപ ജില്ലയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്താകെ ലഭിച്ചിരിക്കുന്നത് 200 കോടി രൂപയാണ്. ഈ തുകയില്‍നിന്നാണ് ഒന്നരക്കോടി ജില്ലയ്ക്കു ലഭിച്ചത്. വിവിധ കൃഷികള്‍ക്കായി സൂക്ഷ്മ ജലസേചന സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സബ്സിഡി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത നിരക്കിന്റെ 45 മുതല്‍ 55 ശതമാനം തുക വരെ സബ്സിഡിയായ ലഭിക്കും. ഒരു കര്‍ഷകനു പരമാവധി അഞ്ചു ഹെക്ടറിനു വരെ സബ്സിഡി ലഭിക്കും. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ക്കു ഹെക്ടറിനു 40,000 രൂപ വരെ സബ്സിഡി ലഭിക്കും. എഫ്ആര്‍എ പട്ടയമുള്ള ഭൂവുടമകള്‍ക്ക് 90 ശതമാനം വരെയും സബ്സിഡി ലഭിക്കും. കേര കര്‍ഷകര്‍ക്ക് 30ശതമാനം…
Read Moreനെല്ലിന് രണ്ടു രൂപ വര്‍ധിപ്പിച്ചപ്പോള്‍ കൊയ്ത്ത് യന്ത്രത്തിന് 200 രൂപ കൂട്ടി; കടക്കെണിയിൽ കർഷകർ
കോട്ടയം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നോണം നെല്ലിന് സര്‍ക്കാര്‍ പേരിനു മാത്രം വില കൂട്ടിയപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊള്ളനിരക്കില്‍ വാടകനിരക്ക് കൂട്ടി. നെല്ല് വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിച്ചിരിക്കെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂര്‍ വാടക 200 രൂപ കൂട്ടി. മണിക്കൂറിന് 2,200 രൂപയാണ് ഇക്കൊല്ലത്തെ നിരക്ക്. ഒന്നുകില്‍ ഈര്‍പ്പം, അല്ലെങ്കില്‍ പതിര് അതുമല്ലെങ്കില്‍ കലര്‍പ്പ് എന്നീ കാരണങ്ങള്‍ പറഞ്ഞ് മില്ലുകാര്‍ തുടക്കത്തില്‍തന്നെ കിഴിവ് ചോദിക്കുന്നു. മിനിമം മൂന്നു കിലോയാണ് വെച്ചൂര്‍, തലയാഴം പ്രദേശങ്ങളില്‍ മില്ലുകാര്‍ കിഴിവ് ഈടാക്കുന്നത്. കിഴിവ് മില്ലുകളുടെ അവകാശമാണെന്ന മനോഭാവമാണ് സപ്ലൈകോ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്. നനവുള്ള നെല്ലിന് എട്ടു കിലോ വിരെ കിഴിവ് കൊടുക്കണം. അപ്പര്‍കുട്ടനാട്ടിലെ മിക്ക പാടങ്ങളിലും ഇന്നലെ മുതല്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തുലാമഴ ശക്തിപ്പെടുന്നതിനു മുന്‍പ് കൊയ്ത്തും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്…
Read Moreഫാം ടൂറിസത്തിലേക്ക് ചുവടുവച്ച് റോബിൻ; ബാല്യം മുതലേ കണ്ടും കേട്ടും വളർന്നത് കൃഷിയെക്കുറിച്ച്
മൂലമറ്റം: ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ഇഷ്ടം മനസിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടും കേട്ടും നടന്നപ്പോൾ മുതൽ മൊട്ടിട്ട മോഹമാണ്. ഇന്നത് ആഴത്തിൽ വേരൂന്നിയെന്നു മാത്രം. സമ്മിശ്ര കൃഷിതളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം. ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർഗോഡൻ കമുക് 250 , കൊക്കോ 90, വാഴ, ഡിXടി തെങ്ങ് 120 എന്നിവയെല്ലാം നട്ടു പരിപാലിച്ചുവരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻതൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽനിന്നാണ് വാങ്ങിയത്. ഒരു തൈക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽപ്പെട്ട ജാതിത്തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ്‍ നഴ്സറിയിൽനിന്നാണ് എത്തിച്ചത്. മഞ്ചേരി കുള്ളൻ…
Read Moreറബര്‍വില ഉയര്‍ത്തല്‍ പ്രഹസനം; ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍
കോട്ടയം: റബര്‍ താങ്ങുവില വര്‍ധന ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍. ഒരു കിലോ റബറിന് 200 രൂപ മിനിമംവില പ്രഖ്യാപിച്ചെങ്കിലും രജിസ്ട്രേഷന് പുതുക്കല്‍ കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്കും പ്രയോജനപ്പെടില്ല. വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആ മാസങ്ങളില്‍ മിനിമം മാര്‍ക്കറ്റ് വില 180 രൂപയായിരുന്നതിനാല്‍ കര്‍ഷകരാരും രജിസ്റ്റര്‍ ചെയ്തില്ല. നിലവില്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 178-180 രൂപയാണ്. മിനിമം വില 200 രൂപയാക്കിയിരിക്കെ ഓരോ കിലോ റബറിനും 20 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. ആ നിലയില്‍ മുന്‍പ് പദ്ധതിയിലുണ്ടായിരുന്നവരും കഴിഞ്ഞ വര്‍ഷം രജിസ്ട്രേഷന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമായ നാലര ലക്ഷം ചെറുകിട കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിക്കുക. ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന നാലു മാസങ്ങള്‍ വരാനിരിക്കെ ഇക്കൊല്ലം യാതൊരു സാമ്പത്തിക നേട്ടവും കര്‍ഷകര്‍ക്ക് ലഭിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു…
Read Moreപുഞ്ചകൃഷിക്ക് നിലമൊരുക്കി, വിത്ത് ലഭ്യമായില്ല; ആശങ്കയിൽ കർഷകർ
തിരുവല്ല: പുഞ്ചകൃഷിക്ക് നിലമൊരുക്കി കാത്തിരുന്നിട്ടും വിത്ത് ലഭ്യമാകാത്തതിന്റെ ആശങ്കയിൽ അപ്പർ കുട്ടനാട് കർഷകർ. തുലാം പകുതി കഴിഞ്ഞിട്ടും വിത്ത് ലഭ്യമാക്കാൻ കൃഷിവകുപ്പിനായിട്ടില്ല.വിതയിറക്കാന്‍ പാകത്തില്‍ അപ്പർകുട്ടനാടൻ മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഒരുക്കിയിട്ടിരിക്കുകയാണ്. മാസങ്ങൾക്കു മുന്‍പ് കൃഷിക്കുള്ള ഒരുക്കം കർഷകർ ആരംഭിച്ചതാണ്. ഇതിനിടെയിൽ അപ്രതീക്ഷിതമായി മഴ പെയ്തു. മഴ മാറിയതോടെകൃഷിയിടം ഉണങ്ങി കള കിളിര്‍ത്താല്‍ അതു നശിപ്പിച്ചു വീണ്ടും വെള്ളം കയറ്റേണ്ടി വരുന്നതു കർഷകർക്കു നഷ്ടമാകും.ഇതിനാല്‍ വെള്ളം കയറ്റാന്‍ പല പാടശേഖര സമിതികളും മടിക്കുകയാണ്. കൂടാതെ കഴിഞ്ഞ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചതോടെയാണു കാലേകൂട്ടി വിതയിറക്കാന്‍ കര്‍ഷകര്‍ തയാറായത്. എന്നാല്‍ വിത്ത് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സാധാരണയായി സെപ്റ്റംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ വിത്ത് ലഭിക്കുകയാണു പതിവ്. എന്നാല്‍ ഇതുവരെയായിട്ടും ഇവിടെ വിത്ത് ലഭിച്ചിട്ടില്ല. വിത്ത് ലഭിച്ചാല്‍ ഉടന്‍ വിതയ്ക്കാനും കര്‍ഷകര്‍ തയാറാണ്. താമസിച്ചാല്‍ കളയുടെയും ഉപ്പിന്റെയും ഭീഷണി…
Read Moreമുഖ്യമന്ത്രിയുടെ ആശ്വാസപ്രഖ്യാപനത്തില് തീരുന്നില്ല കാര്‍ഷികദുരിതം
കോട്ടയം: വന്യമൃഗംമുതല് പട്ടയംവരെ നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന കര്‍ഷക വികാരം ശമിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന തിരിച്ചടിയെ ചെറുക്കാനുമുള്ളതായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍. നെല്ല് സംഭരണവില കിലോ 28.20 രൂപയില്‍നിന്ന് 30 രൂപയാക്കിയും റബര്‍ താങ്ങുവില 180 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്തിയും കര്‍ഷകരെ കൈയിലെടുക്കാനാണ് ശ്രമം. റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതോടകം വര്‍ധിപ്പിച്ചത് കിലോയ്ക്ക് പത്ത് രൂപ മാത്രമാണ്. മൂന്നു മാസമായി റബറിന്റെ ശരാശരി വില 180 രൂപയാണ്.ആ നിലയില്‍ നിലവിലെ ബജറ്റില്‍ താങ്ങുവില 200 രൂപയായി പ്രഖ്യാപിച്ച് ഏപ്രിലില്‍ നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം റബര്‍ സബ്സിഡി സ്കീമില്‍ വകയിരുത്തിയ 1000 കോടി രൂപയില്‍ 40 കോടി രൂപ മാത്രമാണ് വിതരണം ചെയ്യേണ്ടിവന്നത്. റബർ സബ്സിഡി 250 രൂപയായി ഉയര്‍ത്തിയാലും സര്‍ക്കാരിന്…
Read Moreമണ്ണിനെ സ്നേഹിച്ച് ഷൈനി; കൃഷിയിടം വിളകളുടെ കലവറ
തൊടുപുഴ: വീട്ടിലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും മൂലമറ്റം തോമാശേരിൽ ഷൈനി തെരേസ ജോസഫിന്റെ കൃഷിയിടത്തിൽ സുലഭം. വിവിധയിനം പഴവർഗങ്ങൾ, പച്ചക്കറികൾ, തന്നാണ്ടുവിളകൾ, അഴക് വിടർത്തി നിൽക്കുന്ന പൂക്കളുടെ ശേഖരം, കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയെല്ലാം ഇവരുടെ രണ്ടേക്കർ തോട്ടത്തെ വേറിട്ടതാക്കുന്നു. പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചുവരുന്നതിനിടെ 2015ലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2019ൽ സർവീസിൽനിന്ന് വിരമിച്ചതോടെ കൃഷി വിപുലീകരിച്ചു.വിഷരഹിത ഉത്പന്നങ്ങളുടെയും വിഭവങ്ങളുടെയും ഉത്പാദനം ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. പഴവർഗങ്ങൾവിവിധയിനം പഴവർഗങ്ങളുടെ കേദാരമാണ് ഈ തോട്ടം. റംബുട്ടാൻ, പുലാസാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം, സ്റ്റാർ ഫ്രൂട്ട്, ഇൻഡോനേഷ്യൻ ചെറി, മാനില, ഓറഞ്ച്, പീനട്ട്, അബിയു, മധുര ലൂവി, ശീമനെല്ലി, വെട്ടി, മര മുന്തിരി, വുഡ് ആപ്പിൾ, ഞാവൽ, മക്കട്ടോ ദേവ, ഐസ്ക്രീം ബീൻ, സപ്പോട്ട, മിറക്കിൾ ഫ്രൂട്ട്, വിവിധയിനം പേരകൾ, ചാന്പകൾ, ലിച്ചി, പാഷൻ ഫ്രൂട്ട്, ഡ്യൂക്കോംഗ്,…
Read More