ഡിജിറ്റൽ ഇടപാടുകളുടെ വളർച്ച ഇതേപോലെ തുടർന്നാൽ ഒന്നോ രണ്ടോ വർഷത്തിനുശേഷം ചെക്ക് ഇല്ലാതാക്കാൻ സാധിച്ചേക്കും. പക്ഷേ, ഇപ്പോൾ അത് അപക്വ നീക്കമാകും. കൂടുതൽ വേഗം ധനകാര്യ ഇടപാടുകൾ നടക്കാൻ ഡിജിറ്റൽ കൈമാറ്റങ്ങൾ സഹായിക്കും. ധീരേന്ദ്രകുമാർ സിഇഒ, വാല്യു റിസർച്ച് ഡിജിറ്റൈസേഷൻ വ്യാപിപ്പിക്കാനും നികുതിവെട്ടിപ്പ് തടയാനും ചെക്ക് ഇല്ലാതാക്കുന്നതു നല്ലതുതന്നെ. ഒരു മഹത്തായ കുതിച്ചുചാട്ടമാകും ഇത്. പക്ഷേ, അതു നടപ്പാക്കുന്നതിനു മുന്പ് നിരവധി നടപടികൾ എടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ ബിസിനസുകളും സന്പദ് ഘടനയും വലിയ പ്രതിസന്ധിയിലാകും. ആശിഷ് കപൂർ സിഇഒ ഇൻവെസ്റ്റ് ഷോപ്പ് ഇന്ത്യ സൈബർ സുരക്ഷാ പ്രശ്നങ്ങൾ മറികടക്കാനും തട്ടിപ്പിൽനിന്നു സാധാരണക്കാരെ രക്ഷിക്കാനും പണകൈമാറ്റത്തിനുള്ള ഫീസുകൾ ഒഴിവാക്കാനും സാധിച്ചിട്ടേ ചെക്ക് ബുക്ക് ഇല്ലാതാക്കാവൂ. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും മറ്റും ഡിജിറ്റലാക്കാനുള്ള അടിസ്ഥാന സൗകര്യം വരണം. എല്ലാ വ്യാപാരശാലകളിലും പണകൈമാറ്റത്തിനു പോസ് (പോയിന്റ് ഓഫ് സെയിൽ) യന്ത്രം സ്ഥാപിക്കണം. പഴയ…
Read MoreCategory: Business
ഭാരത് 22 ഇടിഎഫ് വഴി 14,500 കോടി
മുംബൈ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭാരത് 22 ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) 14,500 കോടി രൂപ സമാഹരിച്ചു. ഗവൺമെന്റിന്റെ ഓഹരിവില്പന ലക്ഷ്യം നേടാൻ സഹായിക്കുന്നതാണിത്. 8,000 കോടി രൂപയായിരുന്നു ഇടിഎഫ് വഴി ഉദ്ദേശിച്ചത്. എന്നാൽ, നാലുമടങ്ങ് അപേക്ഷകർ വന്നതോടെ സമാഹരണലക്ഷ്യം ഉയർത്തി 14,500 കോടിയാക്കി. 2014 മാർച്ചിൽ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കൻ സിപിഎസ്ഇ ഇടിഎഫ് പുറപ്പെടുവിച്ചിരുന്നു. അതു നന്നായി മുന്നോട്ടുപോകുന്നുണ്ട്. ഭാരത് 22 ഇടിഎഫിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾക്കു പുറമേ ഐടിസി, ആക്സിസ് ബാങ്ക്, നാൽകോ തുടങ്ങിയ സ്വകാര്യമേഖലാ കന്പനികളുമുണ്ട്. പൊതുമേഖലാ മ്യൂച്വൽഫണ്ട് ആയിരുന്ന യുടിഐ തകർന്നപ്പോൾ യുടിഐയുടെ നിക്ഷേപങ്ങൾ ചേർത്തുണ്ടാക്കിയ എസ്യുയുടിഐ എന്ന നിക്ഷേപ പദ്ധതിയിൽനിന്നുള്ള ഓഹരികൾ ഈ ഇടിഎഫിലേക്കു മാറ്റുന്നുണ്ട്. അതുവഴിയാണ് ഐടിസിയും ആക്സിസ് ബാങ്കുമൊക്കെ വന്നത്. പൊതുമേഖലാ കന്പനികളിലെ സർക്കാർ ഓഹരികൾ ഇടിഎഫിലേക്കു മാറ്റുന്പോൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശം നിയമപരമായി കുറയുന്നില്ല എന്ന…
Read Moreനാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
വിപണി വിശേഷം / കെ.ബി. ഉദയഭാനു നാളികേരോത്പന്നങ്ങൾ പുതിയ ഉയരത്തിൽ. ടോക്കോമിൽ റബർ അഞ്ചു മാസത്തെ താഴ്ന്ന റേഞ്ചിൽ. സീസണ് അടുത്തു, കുരുമുളക് കൂടുതൽ പ്രതിസന്ധിയിലേക്ക്. ഏലത്തിന് ഡിമാൻഡ് ഉയരുന്നു. സ്വർണ വില ഉയർന്നു. നാളികേരം നാളികേരോത്പന്നങ്ങൾ പുതിയ ഉയരങ്ങളിൽ. വെളിച്ചെണ്ണ സർവകാല റിക്കാർഡിൽ. വിപണിയിലെ ഉണർവ് ദക്ഷിണേന്ത്യയിലെ നാളികേര കർഷകർക്കു നേട്ടം പകരുകയാണ്. വാരാന്ത്യം കേന്ദ്രം ഭക്ഷ്യയെണ്ണയുടെ ഇറക്കുമതിച്ചുങ്കം വീണ്ടും വർധിപ്പിച്ചത് വരുംദിനങ്ങളിൽ നാളികേര ഉത്പാദകർക്ക് ആവേശമാവും. സോയാബീൻ, സൂര്യകാന്തി, കടുക് എണ്ണകളുടെ ഇറക്കുമതിച്ചുങ്കം 25ൽനിന്ന് 40 ശതമാനമായി വാരാന്ത്യം പുതുക്കി. ക്രൂഡ് പാം ഓയിലിന്റെ ചുങ്കം 15 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കി. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോയാബീന്റെ ചുങ്കം 30ൽനിന്ന് 45 ശതമാനമാക്കി. പിന്നിട്ട ഒരു വർഷത്തിൽ 154.50 ലക്ഷം ടണ് ഭക്ഷ്യയെണ്ണ രാജ്യം ഇറക്കുമതി നടത്തി.…
Read Moreമൊബൈൽ-ആധാർ ബന്ധനം : കരുതിയിരിക്കണം, സബ്സിഡികൾ ചോരും
കോട്ടയം: മൊബൈൽ കണക്ഷൻ ആധാറുമായി ബന്ധപ്പെടുത്തുന്നവർ ശ്രദ്ധിക്കുക: നിങ്ങളുടെ പേരിൽ മൊബൈൽ കന്പനികൾ അനുവാദം കൂടാതെ പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സബ്സിഡി തുകകൾ ഈ അക്കൗണ്ടുകളിലേക്ക് നിങ്ങൾ അറിയാതെ മാറ്റപ്പെടും- കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ശബ്ദസന്ദേശത്തിൽ കാര്യമുണ്ട്. മൊബൈൽ കന്പനികൾ നല്കുന്ന എം-പൈസ, എയർടെൽ മണി തുടങ്ങിയ സേവനങ്ങൾ പേമെന്റ് ബാങ്കിന്റെ ഭാഗമാണ്. മൊബൈൽ നന്പർ ആധാറുമായി ബന്ധിക്കുന്പോൾ ചില കന്പനികൾ ഉപയോക്താവ് ആവശ്യപ്പെടാതെയും അനുവാദമില്ലാതെയും പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതായാണ് ആക്ഷേപം. പേമെന്റ് ബാങ്കിൽ എയർടെൽ അവരുടെ 23 ലക്ഷം ഉപയോക്താക്കളുടെ പേരിൽ അനുവാദമില്ലാതെ അക്കൗണ്ട് ആരംഭിച്ചെന്ന് ഏതാനം ദിവസങ്ങൾക്ക് മുന്പ് “ദി ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. എയർടെൽ, വോഡഫോൺ, റിലയൻസ്, ആദിത്യ ബിർള (ഐഡിയ) എന്നീ മൊബൈൽ കന്പനികൾക്ക് പേമെന്റ് ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്ക്…
Read Moreഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
മുംബൈ: മുകേഷ്, അനിൽ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബം ഏഷ്യയിലെ ഏറ്റവും ധനികരെന്ന് ഫോബ്സ് മാഗസിൻ. ഫോബ്സിന്റെ ഏഷ്യയിലെ ധനികരായ 50 കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം ഒന്നാമതായത്. 4,480 കോടി ഡോളറാണ് അംബാനി കുടുംബത്തിന്റെ ആസ്തി. കഴിഞ്ഞ വർഷമിത് 1,900 കോടി ഡോളറായിരുന്നു. പുതിയ പട്ടികയിൽ ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. 18 ഇന്ത്യൻ കുടുംബങ്ങൾ ടോപ് 50 പട്ടികയിൽ ഇടം നേടി. ദക്ഷിണകൊറിയയിലെ സാംസംഗ് സാമ്രാജ്യത്തിന്റെ ലീ കുടുംബത്തെ മറികടന്നാണ് അംബാനിമാരുടെ മുന്നേറ്റം. 4080 കോടി ഡോളറാണ് ലീ കുടുംബത്തിന്റെ ആസ്തി. ഓയിൽ മുതൽ ടെലികോം മേഖല വരെ അടക്കിവാഴുന്ന ജ്യേഷ്ഠൻ മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഉയർന്നതും റിലയൻസ് ജിയോ വരിക്കാരെ നേടുന്നതിൽ വിജയിച്ചതും നേട്ടമായി. റിലയൻസ് കമ്യൂണിക്കേഷൻസാണ് അനുജൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളത്. ഏഷ്യയിലെ ധനികരിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ…
Read Moreജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
മുംബൈ: ജോലിയിൽ അല്ലാത്ത കാലത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നൽകണം എന്ന വ്യവസ്ഥ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചു. ബംഗളൂരു ബെഞ്ചിന്റേതാണു വിധി. ജോലിയിലുള്ള കാലത്തു നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു നികുതിയില്ല. പെൻഷൻപ്രായമായി റിട്ടയർ ചെയ്താൽ അന്നു മുതൽ മൂന്നു വർഷത്തേക്ക് ഇപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതം (ഇൻ ഓപ്പറേറ്റീവ്) ആയി കണക്കാക്കും. അപ്പോൾ പലിശ നല്കില്ല. രാജിവച്ചോ ഡിസ്മിസ് ചെയ്യപ്പെട്ടോ പണി ഇല്ലാതായാൽ ഇപിഎഫ് അക്കൗണ്ട് പ്രവർത്തനമുള്ളതായിട്ടേ കണക്കാക്കൂ. നിക്ഷേപിക്കുന്നില്ലെങ്കിലും ഉള്ള നിക്ഷേപത്തിനു പലിശ നല്കും. പിൻവലിക്കാൻ അപേക്ഷിക്കുന്നതുവരെ ഇതു തുടരും. ഇങ്ങനെ ലഭിക്കുന്ന പലിശയ്ക്കാണു നികുതി ബാധകം. വളരെ വലിയ തുക നിക്ഷേപമില്ലാത്തവർക്കും വേറെ വലിയ വരുമാനമില്ലാത്തവർക്കും ഇതിന്റെ പേരിൽ നികുതി അടയ്ക്കേണ്ടിവരില്ല. നിയമപ്രകാരമുള്ള പരിധിക്കു മുകളിൽ പലിശ ലഭിച്ചാലേ നികുതി അടയ്ക്കേണ്ടിവരൂ. ഏതു വർഷമാണോ പലിശ വരവുവച്ചത്…
Read Moreപണപ്പെരുപ്പം വീണ്ടും മുന്നോട്ട്
ന്യൂഡൽഹി: പണപ്പെരുപ്പം ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി. മൊത്ത വില സൂചിക (ഡബ്ള്യൂപിഐ) പ്രകാരമുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 3.59 ശതമാനമായി. തലേവർഷം ഒക്ടോബറിൽ 1.27 ശതമാനം മാത്രമായിരുന്നു.സെപ്റ്റംബറിൽ 2.6 ശതമാനമായിരുന്നു. കഴിഞ്ഞ ഏപ്രിലിലെ 3.85 ശതമാനം കഴിഞ്ഞ ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ഭക്ഷ്യവിലകളാണ് ഇതിലേക്കു വഴിതെളിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 4.3 ശതമാനമുണ്ട്. ഉള്ളിവിലയിലെ വർധന 127.04 ശതമാനമാണ്. പച്ചക്കറികളുടേത് 36.61 ശതമാനവും. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം 5.76 ശതമാനമുണ്ട്. നിരീക്ഷകർ കണക്കാക്കിയതിലും കൂടുതലാണു പണപ്പെരുപ്പം. ചില്ലറ വില ആധാരമാക്കിയുള്ള വിലക്കയറ്റം ഏഴുമാസത്തെ ഉയർന്ന നിരക്കായ 3.58 ശതമാനത്തിൽ എത്തിയിരുന്നു. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നത് അടുത്ത മാസം അടിസ്ഥാന പലിശ നിരക്കു കുറയ്ക്കാതിരിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഡിസംബർ ആറിനാണു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ചേരുക.ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 2.72 ശതമാനത്തിൽനിന്നു 2.62…
Read More99 രൂപയ്ക്ക് വിമാനയാത്ര; ബിഗ് സെയിലുമായി എയർ ഏഷ്യ
ബംഗളൂരു: ബജറ്റ് വിമാനക്കന്പനിയായ എയർ ഏഷ്യ ബിഗ് സെയിൽ ഓഫർ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കുകൾ 99 രൂപ മുതൽ ആരംഭിക്കുന്ന ഓഫർ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതൽ 2019 ജനുവരി 31 വരെയുള്ള യാത്രകൾക്കാണ് ഓഫർ ബാധകമാകുക. ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്പോൾത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കന്പനി അറിയിച്ചു.
Read Moreവിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് താങ്കൾ ജീവിതപങ്കാളിക്കോ മക്കൾക്കോവേണ്ടി വിദ്യാഭ്യാസവായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പലിശയ്ക്ക് ആദായനികുതിയിൽനിന്നു പൂർണമായ ഒഴിവു ലഭിക്കുന്നതാണ്. ആദായനികുതിനിയമത്തിലെ 80 ഇ വകുപ്പനുസരിച്ചാണിത്. വ്യക്തികൾക്കു മാത്രമാണ് ഈ ഒഴിവു നല്കുന്നത്. ഹിന്ദു അവിഭക്ത കുടുംബത്തിനും മറ്റു നികുതിദായകർക്കും ഈ കിഴിവ് ലഭ്യമല്ല. ബാങ്കിലേക്ക് പലിശയിനത്തിൽ അടച്ച തുകയ്ക്കു മാത്രമാണ് കിഴിവു ലഭിക്കുക. മുതലിന്റെ തിരിച്ചടവിന് കിഴിവൊന്നും ലഭിക്കില്ല. നികുതിക്കു വിധേയമായ വരുമാനത്തിൽനിന്ന് അടച്ച പലിശയ്ക്കാണ് നികുതിയിൽനിന്ന് ഒഴിവു നല്കുന്നത്. നികുതിയൊഴിവുള്ള വരുമാനത്തിൽനിന്നടച്ച പലിശയ്ക്ക് കിഴിവു ലഭിക്കില്ല. ബാങ്കിൽനിന്നോ ഇതര സാന്പത്തിക സ്ഥാപനങ്ങളിൽനിന്നോ അംഗീകാരം ലഭിച്ച ചാരിറ്റബിൾ സ്ഥാപനങ്ങളിൽനിന്നോ ലഭ്യമായ വായ്പയുടെ പലിശയുടെ അടവിന് കിഴിവു ലഭിക്കുന്നതാണ്. ഹയർ സെക്കൻഡറിക്കു ശേഷം എല്ലാ ഉപരിപഠനത്തിനുമുള്ള വായ്പയുടെ പലിശയ്ക്കു കിഴിവു ലഭിക്കും. ബന്ധുക്കളിൽനിന്നോ കൂട്ടുകാരിൽനിന്നോ വായ്പയെടുത്ത് അതിനു പലിശ കൊടുത്താൽ പ്രസ്തുത പലിശയ്ക്ക്…
Read Moreകേന്ദ്രസർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ വരെ ഭവനവായ്പ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഭവനനിർമാണ അഡ്വാൻസ് (എച്ച്ബിഎ) പദ്ധതിക്കു കീഴിലാണ് വായ്പ ലഭിക്കുന്നത്. മുന്പു ലഭിച്ചിരുന്നതിന്റെ മൂന്നു മടങ്ങ് പുതിയ പദ്ധതിയനുസരിച്ച് ലഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാരായ ദന്പതികൾക്ക് ഒരുമിച്ചോ രണ്ടായോ ഭവനവായ്പ ലഭിക്കാൻ അർഹതയുണ്ട്. നേരത്തെ ദന്പതികളിൽ ഒരാൾക്കു മാത്രമായിരുന്നു ഈ പദ്ധതിയനുസരിച്ച് വായ്പ ലഭിച്ചിരുന്നത്. ഭവനവായ്പാ പദ്ധതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ 50 ലക്ഷത്തിൽപരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏഴാം ശന്പളക്കമ്മീഷന്റെ ശിപാർശ പ്രകാരം നിബന്ധനകളിൽ മാറ്റം വരുത്തിയ എച്ച്ബിഎ പദ്ധതിയിൽ 34 മാസത്തെ അടിസ്ഥാനശന്പളത്തിന് ആനുപാതികമായ തുക (പത്തു ലക്ഷം വരെ) വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ലഭിക്കും. നേരത്തെ 1.8 ലക്ഷം രൂപയായിരുന്നു ഈ ഇനത്തിൽ ലഭ്യമായിരുന്നത്. കൂടാതെ പുതിയ ഭവനം നിർമിക്കുന്പോഴോ വാങ്ങുന്പോഴോ ഒരു…
Read More