നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിദായകനു മൊത്തവരുമാനത്തിൽനിന്ന് ലഭിക്കുന്ന കിഴിവുകളെപ്പറ്റിയും അവയുടെ വകുപ്പുകളെപ്പറ്റിയും താഴെ വിവരിക്കുന്നു. വകുപ്പ് 80 സി അനുസരിച്ച് ഈ വകുപ്പനുസരിച്ച് നികുതിദായകനു ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാലാണ് നികുതിദായകന് ഈ വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നത്. 1) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽനിന്നും നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്കു നിർബന്ധിതമായും പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽനിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽനിന്നു നിലവിൽ 7.8 ശതമാനം പലിശ ലഭിക്കുന്നതാണ്. ഈ പലിശയ്ക്കും നികുതിയിൽനിന്ന് ഒഴിവുള്ളതാണ്. 2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: നിലവിൽ ഇവയ്ക്ക് 7.8 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതാണ്. 3) ലൈഫ്…
Read MoreCategory: Business
അലങ്കാരമത്സ്യങ്ങളുടെ നിയന്ത്രണം പിൻവലിച്ചു
ന്യൂഡൽഹി: അലങ്കാരമത്സ്യങ്ങളുടെ വളർത്തൽ, വിപണനം, പ്രദർശനം എന്നിവയ്ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മീനുകളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദർശനം പാടില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പിൻവലിച്ചത്. ക്രൗണ്ഫിഷ്, ബട്ടർഫ്ലൈ ഫിഷ്, ഏഞ്ചൽ ഫിഷ് എന്നിവയുൾപ്പെടെ 158 ഇനം മത്സ്യങ്ങൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇവയിൽ എല്ലാംതന്നെ സമുദ്ര മത്സ്യങ്ങളായിരുന്നു. ഉത്തരവനുസരിച്ച് ഈ ഗണത്തിൽപ്പെട്ട മീനുകളെ പിടിക്കാനോ, ചില്ലുഭരണികളിൽ സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദർശനമേളകളിൽ കൊണ്ടുവരുന്നതു പോലും കുറ്റകരമാണെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. സർക്കാർ ഉത്തരവ് വന്നതോടെ രാജ്യത്തെ അലങ്കാരമത്സ്യമേഖല പ്രതിസന്ധിയിലായിരുന്നു. ഉത്തരവ് പിൻവലിച്ചതോടെ ലക്ഷക്കണക്കിനു കർഷകർക്ക് ആശ്വാസമാകും.
Read Moreഒപെക്-റഷ്യ കൂട്ടുകെട്ട് ക്രൂഡ് വില ഉയർത്തും
വിയന്ന: ക്രൂഡ് ഓയിൽ ഉത്പാദനനിയന്ത്രണം തുടരാൻ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിച്ചതോടെ ക്രൂഡ് വില ഉയർന്നു. 2018 അവസാനം വരെ നിയന്ത്രണം തുടരാനാണു തീരുമാനം. മാർച്ച് വരെ തീരുമാനിച്ചിരുന്ന നിയന്ത്രണം ഒന്പതു മാസംകൂടി നീട്ടി. ജൂണിൽ ഒപെക് യോഗം ചേർന്നു തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. റഷ്യയും ഈ നിയന്ത്രണത്തോടു സഹകരിക്കും. കുറേനാളായി റഷ്യ ഒപെകുമായി സഹകരിച്ചാണു നീങ്ങുന്നത്. ഒപെക് രാജ്യങ്ങൾ പ്രതിദിനം 18 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ കുറച്ചേ ഉത്പാദിപ്പിക്കൂ. റഷ്യയും ആനുപാതികമായി ഉത്പാദനം കുറയ്ക്കും. ഒപെകും റഷ്യയും ചേർന്നാൽ ലോക ക്രൂഡ് ഉത്പാദനത്തിന്റെ 40 ശതമാനം വരും. ഒപെക് തീരുമാനത്തിനു ശേഷം ബ്രെന്റ് ഇനം ക്രൂഡ് വില മുക്കാൽ ശതമാനം കയറി 62.97 ഡോളറായി. വില ഇനിയും ഉയരുമെന്നു നിരീക്ഷകർ കരുതുന്നു. ഇത്തവണ ഒപെക് യോഗത്തിനുപുറമേ റഷ്യ ഉൾപ്പെടെയുള്ള ഏതാനും ഇതര…
Read Moreബജറ്റ് പാളുന്നു, ഏഴു മാസം, കമ്മി 96.1%
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ബജറ്റ് കണക്ക് പാളുന്നു. വരവ് കുറഞ്ഞു; ചെലവ് കുതിച്ചു; ധന കമ്മി പരിധി കടന്നു. നകാര്യവർഷം ഏഴു മാസം പിന്നിടുന്പോൾ ധനകമ്മി മുഴുവൻ വർഷത്തേക്കു ലക്ഷ്യമിട്ടതിന്റെ 96.1 ശതമാനമായി. 2017-18ൽ മൊത്തം ധനകമ്മി ലക്ഷ്യമിട്ടത് 5,46,532 കോടി രൂപ. ഒക്ടോബർ അവസാനത്തെ കമ്മി 5,25,321 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലക്ഷ്യത്തിന്റെ 79.3 ശതമാനമായിരുന്നു (4.22 ലക്ഷം കോടി രൂപ) കമ്മി. റവന്യു കമ്മിയുടെ നില കൂടുതൽ മോശമാണെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. മുഴുവൻ വർഷത്തേക്കു ലക്ഷ്യമിട്ടതിനേക്കാൾ 24.7 ശതമാനം അധികമാണ് ഇപ്പോഴത്തെ റവന്യു കമ്മി. മാർച്ച് 31 വരെയുള്ള വർഷത്തേക്കു ലക്ഷ്യം 3,21734 കോടി രൂപ. കഴിഞ്ഞ വർഷം ഇതേസമയം ലക്ഷ്യത്തിന്റെ 92.5 ശതമാനമേ കമ്മി ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ വരെ റവന്യു വരവ്…
Read Moreവനിതാ സംരംഭകർക്ക് ആമസോണിന്റെ ‘ആമസോൺ സഹേലി’
കൊച്ചി: രാജ്യത്തുടനീളമുള്ള വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉത്പന്നങ്ങൾ വിപണി വഴി വിറ്റഴിക്കാൻ പ്രാപ്തരാക്കുന്നതിനുമായി ആമസോൺ “ആമസോൺ സഹേലി’ എന്ന പുതിയ പദ്ധതി പുറത്തിറക്കി. വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി. നിലവിൽ സെൽഫ് എംപ്ലോയ്ഡ് വുമൺസ് അസോസിയേഷൻ, ഇമ്പൾസ് സോഷ്യൽ എന്റർപ്രൈസസ് എന്നിവയാണ് ആമസോൺ ഇന്ത്യയുടെ പങ്കാളിത്ത സംഘടനകൾ.വിശദ വിവരങ്ങൾക്ക് www.amazone.in/saheli യിൽ ലോഗിൻ ചെയ്യുക.
Read More25 ലക്ഷത്തിനു മുകളിൽ നിക്ഷേപിച്ചവർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡൽഹി: 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള വ്യക്തികൾക്കും കമ്പനികൾക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 1.16 ലക്ഷം പേർക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. നോട്ട് നിരോധനത്തിനുശേഷം 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്ക് വ്യക്തമായ വിശദീകരണം നല്കാത്തതിനാലാണ് നോട്ടീസ് അയച്ചത്. ആദായനികുതി അടച്ച വലിയ തുകയുടെ നിക്ഷേപകരും വകുപ്പിന്റെ നിരീക്ഷണത്തിൽ ഉൾപ്പെടും. 2016 നവംബർ എട്ടിലെ കറൻസി റദ്ദാക്കലിനു ശേഷം 2.5 ലക്ഷം രൂപയ്ക്കു മുകളിൽ 500 രൂപ, 1000 രൂപ നോട്ടുകൾ നിക്ഷേപിച്ച 18 ലക്ഷം പേരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് ക്രോഡീകരിച്ചിരുന്നു. ഇതിൽ 25 ലക്ഷത്തിനു മുകളിൽ, 10-15 ലക്ഷം എന്നീ വിഭാഗങ്ങളിൽ നികുതി അടയ്ക്കാത്ത കമ്പനികളെയും വ്യക്തികളെയും പ്രത്യേകമായി തിരിച്ചിരുന്നു. 25 ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തിയവർ 1.16 ലക്ഷം പേരാണെന്ന്…
Read Moreബിറ്റ്കോയിൻ @10,000 ഡോളർ
ഒടുവിൽ ബിറ്റ്കോയിൻ പതിനായിരം ഡോളർ കടക്കുന്നു. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചു നിക്ഷേപകർ ഭ്രാന്തമായ ആവേശത്തോടെ ബിറ്റ്കോയിൻ കുഴിച്ചെടുക്കുകയാണ്. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ബിറ്റ്കോയിൻ വില 15 ശതമാനമാണ് ഉയർന്നത്. തിങ്കളാഴ്ച 9,800 ഡോളറിനു മുകളിലായി. ഇതോടെ ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം 16,000 കോടി ഡോളർ (10.4 ലക്ഷം കോടി രൂപ) കടന്നു. ജനറൽ ഇലക്ട്രിക് (ജിഇ) എന്ന അമേരിക്കൻ വ്യവസായ ഭീമന്റെ വിപണിമൂല്യത്തേക്കാൾ കൂടുതലാണത്. 2.95 ലക്ഷം ജീവനക്കാരും 12,300 കോടി ഡോളർ വിറ്റുവരവും ഉള്ളതാണ് ജിഇ. ബിറ്റ്കോയിന്റെ വിപണിമൂല്യത്തേക്കാൾ കുറവാണ് ഐബിഎം, മക്ഡൊണാൾഡ്സ്, ഡിസ്നി തുടങ്ങിയ കന്പനികളുടേത്. ബിറ്റ്കോയിൻ അടക്കമുള്ള വർച്വൽ കറൻസികളെ കേന്ദ്രബാങ്കുകൾ ഒന്നും അംഗീകരിച്ചിട്ടില്ല. ഇതൊരു കുമിളയാണെന്നു മിക്ക കേന്ദ്ര ബാങ്കുകളും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചിൽ ബിറ്റ്കോയിന്റെ അവധിക്കച്ചവടം ഉള്ളതാണ് യഥാർഥ ബിസിനസ് ലോകത്തെ ഇതിന്റെ ഏക സാന്നിധ്യം.അവരും ഇത് ഊഹക്കച്ചവടക്കാരുണ്ടാക്കുന്ന…
Read Moreഇന്ത്യയുടെ റേറ്റിംഗ് കൂട്ടാതെ എസ് ആൻഡ് പി
ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കൂട്ടിയില്ല. കഴിഞ്ഞയാഴ്ച മൂഡീസ് എന്ന ഏജൻസി റേറ്റിംഗ് ഒരു തട്ട് ഉയർത്തിയിരുന്നു. ഫിച്ച് എന്ന അന്താരാഷ്ട്ര ഏജൻസിയുടെ വിലയിരുത്തൽ താമസിയാതെ വരും. നിക്ഷേപയോഗ്യമായവയിലെ ഏറ്റവും താഴ്ന്ന തട്ടായ ബിബിബി മൈനസ് ആണ് എസ് ആൻഡ് പിയിലെ ഇന്ത്യൻ റേറ്റിംഗ്. ഭാവിസാധ്യത ഭദ്രം എന്നും വിലയിരുത്തി. ഇതിന്റെ ഒരുപടി മുകളിലേക്കാണു മൂഡീസ് ഇന്ത്യയെ ഉയർത്തിയത്. മൂഡീസിന്റെ റേറ്റിംഗിനെ തുടർന്ന് അമിതാവേശത്തിലായിരുന്നു ഗവൺമെന്റ്. ഇന്നലത്തെ റേറ്റിംഗിനെ ഗവൺമെന്റ് വിമർശിക്കുകയും ചെയ്തു. എങ്കിലും സമീപവർഷങ്ങളിലെ മാറ്റവും പുരോഗതിയും ഏജൻസി വിലയിരുത്തിയില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. 2007 ജനുവരിയിൽ നല്കിയിരിക്കുന്ന റേറ്റിംഗാണ് എസ് ആൻഡ് പി തുടർന്നത്. ഭാവിസാധ്യത 2014ൽ ഭദ്രം എന്നതിലേക്ക് ഉയർത്തിയിരുന്നു.ആളോഹരി വരുമാനം കുറവാണ്; കടം-ജിഡിപി അനുപാതം മെച്ചമല്ല, ധനകമ്മിയിലും…
Read Moreപിഎഫ് പെൻഷന് ജീവൻപ്രമാൺ: ചെറിയ ഇളവ്
ന്യൂഡൽഹി: പിഎഫ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻപ്രമാൺ) കാര്യത്തിൽ വിശദീകരണം നല്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നു മുൻപായി നല്കണം. കഴിഞ്ഞവർഷം ഡിജിറ്റലായി ജീവൻപ്രമാൺ സമർപ്പിച്ചവർക്ക് വ്യക്തമായ അസൗകര്യങ്ങളോ അവശതകളോ ഉള്ളപക്ഷം കടലാസിലുള്ള സർട്ടിഫിക്കറ്റ് പെൻഷൻ ലഭിക്കുന്ന ബാങ്ക് ശാഖയിൽ നല്കാം. അതോടൊപ്പം കാരണം രേഖപ്പെടുത്തിയിരിക്കണം. ഇത്തരക്കാർക്കു വേണമെങ്കിൽ പിന്നീട് സൗകര്യംപോലെ ഡിജിറ്റലായി ജീവൻപ്രമാൺ നല്കാം.
Read Moreകൊച്ചി സ്മാർട്സിറ്റിയിൽ മൂന്നു കന്പനികൾ കൂടി
കൊച്ചി: സ്മാർട്സിറ്റിയിലെ ഒന്നാം ഐടി മന്ദിരത്തിൽ ഒരു മാസത്തിനിടെ മൂന്നു കന്പനികൾകൂടി പ്രവർത്തനമാരംഭിച്ചു. ഗാഡ്ജിയോണ് സ്മാർട് സിസ്റ്റംസ്, അബ്സർ ടെക്നോളജീസ്, ഓബറോണ് ടെക്നോളജീസ് എന്നീ കന്പനികളാണു പുതുതായി സ്മാർട്സിറ്റിയിലെത്തിയത്. ഇതോടെ ഇവിടെ പ്രവർത്തനം തുടങ്ങിയ കന്പനികളുടെ എണ്ണം 16 ആയി. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, ഹെൽത്ത്കെയർ, കമ്യൂണിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്പെഷലൈസ് ചെയ്ത ആഗോള ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈൻ കന്പനിയാണു ഗാഡ്ജിയോണ് സ്മാർട് സിസ്റ്റംസ്. സ്മാർട്സിറ്റിയിൽ 5,600 ചതുരശ്രയടി സ്ഥലമാണു കന്പനി ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയിലെ 145 ജീവനക്കാരിൽ നിലവിൽ 30 പേരെയാണു സ്മാർട്സിറ്റിയിലേക്കു മാറ്റിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ ശക്തമായ ഉപഭോക്തൃ ശൃംഖലയുള്ള പ്രമുഖ ടെക്നോളജി സൊല്യൂഷൻ കന്പനിയായ അബ്സർ ടെക്നോളജി സൊല്യൂഷൻസ്, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആർപി), മൊബിലിറ്റി, ബിസിനസ് ഇന്റലിജൻസ്, ഡിജിറ്റൽ പേയ്മെന്റ്…
Read More