പത്തനംതിട്ട: കഴിഞ്ഞവർഷത്തെ അധികച്ചെലവ് ഉൾപ്പെടെ കണക്കാക്കി കെഎസ്ഇബി സർച്ചാർജ് ഏർപ്പെടുത്തി ഉത്തരവിറങ്ങുന്നതിനു മുന്‍പേ ബില്ലുകളിലെ അധികനിരക്ക് ഉപഭോക്താക്കളെ ഞെട്ടിച്ചു. ജില്ലയിൽ മീറ്റർ റീഡിംഗ് നടത്തി രണ്ടു മാസത്തെ വൈദ്യുതി ഉപഭോഗത്തിനു നൽകിയിരിക്കുന്ന ബില്ല് കണ്ട് പലരും അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വൈദ്യുതി ഉപഭോഗവും നിരക്കും തമ്മിൽ യാതൊരു പൊരുത്തവുമില്ലാതെയാണ് പലയിടത്തും ബില്ലുകൾ നൽകിയിരിക്കുന്നത്. മൂന്നിരട്ടിയിലധികം തുകയാണ് പലരുടെയും ബില്ല്. പരാതിപ്പെട്ടവരോട് ബില്ലടച്ചിട്ട് പരാതി പരിഗണിക്കാമെന്ന മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. യൂണിറ്റിന് 10 പൈസ വീതം സർച്ചാർജ് ഇന്നലെ മുതൽ ഈടാക്കുമെന്നാണ് സംസ്ഥാന വ്യാപകമായി കെഎസ്ഇബി പറഞ്ഞിരുന്നത്. വൈദ്യുതി ഉപഭോഗം കൂടിയ മാസമെന്ന നിലയിലാണ് ചാർജ് വർധന. വൈദ്യുതി നിരക്ക് കഴിഞ്ഞ ജൂലൈയിൽ കൂട്ടിയിരുന്നു. ഇതിനുശേഷമുള്ള കാലയളവിലെ മീറ്റർ റീഡിംഗ് കണക്കാക്കി ഇത്തവണ ബില്ലിൽ പലർക്കും വർധനയെന്നാണ് പറയുന്നത്. 2019 ഏപ്രിൽ – ജൂണ്‍ മാസങ്ങളിൽ ഉത്പാദനത്തിൽ ഉണ്ടായ അധികച്ചെലവിന്റെ…
Read MoreCategory: Alappuzha
ഗൾഫിലും ജയിലിൽ കഴിഞ്ഞ വ്യക്തി! പീഡനവും തട്ടിക്കൊണ്ടുപോകലും; യുവാവ് അറസ്റ്റിൽ
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസിൽ പ്രതിയായ വർക്കല സ്വദേശി അബ്ദുള്ള(26)യെ മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വർക്കലയിലെ ഒരു ലോഡ്ജിൽ നിന്നും പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. 13 നാണു പെണ്‍കുട്ടിയെ തട്ടിക്കൊ ണ്ടുപോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ ഇന്നല രാവിലെ പരാതി മാവേലിക്കര സ്റ്റേഷനിൽ കൊടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരെയും വർക്കലയിൽ നിന്നും കണ്ടെത്തിയത്. പ്രതി ഗൾഫിലും ജയിലിൽ കഴിഞ്ഞ വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാവേലിക്കര എസ്ഐ സാബു ജോർജിന്റെ നിർദേശത്തെ തുടർന്ന് പ്രൊബേഷൻ എസ്ഐ പി.എം. പ്രിയ, സിവിൽ പോലിസ് ഓഫീസർമാരായ ഗിരീഷ് ലാൽ, ഷൈൻ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
Read Moreവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ എഫ്ഐആർ ഇടാതെ പോലീസ്; അന്വഷണം ഇഴഞ്ഞുനീങ്ങുന്നു; സമാനകേസിൽ നേരത്തേയും ഉൾപ്പെട്ട അധ്യാപകനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
തുറവൂർ:അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വഷണം ഇഴഞ്ഞു നീങ്ങുന്നു.പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ശിശുക്ഷേമ സമിതിപോലീസിന് പരാതി കൈമാറുവാനോ അന്വഷണം പൂർത്തികരിച്ച് നടപടി എടുക്കുവാനോ തയാറായിട്ടില്ല. പോസ്കോ കേസുകളിൽ പരാതി ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എഫ് ഐ ആർ ഇടണമെന്നാണ് നിയമം. ഇതെല്ലാം കാറ്റിൽപ്പറത്തി ഉന്നത ഇടപെടലിനെ തുടർന്ന്കേസ് ഒരുക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു. സംഭവം നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതിയായ അദ്ധ്യാപകനെ പിടികൂടിയിട്ടില്ല. . സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ തെളിവെടുപ്പ് നടത്തിയപ്പോൾ മറ്റു ചില കുട്ടികളും സമാനമായ പരാതി നൽകിയതായും പറയപ്പെടുന്നു. പരാതി പോലീസിന് കൈമാറുവാനോ പ്രതിയായ അദ്ധ്യാപകനെ പിടികൂടാനൊ ഉള്ള നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധമുയരുന്നത്. പള്ളിത്തോട് സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനെതിരേയാണ് പരാതി . വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയും ,വീട്ടുകാർ സ്കൂളിലെത്തി പരാതിപ്പെട്ടതോടെ സ്കൂളിലെ പ്രധമഅദ്ധ്യാപകൻ ചൈൽഡ്…
Read Moreകുരുമുളകുകൃഷിയിൽ വിജയഗാഥയുമായി മുഹമ്മയിലെ ഡൽഹി മാധവൻ
മുഹമ്മ : കുരുമുളക് കൃഷിയിൽ മാതൃകയാവുകയാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് കുഴിപ്പോട്ട് വെളി വീട്ടിൽ അഥവാ ഡൽഹി ഹൗസിൽ കെ.വി മാധവൻ എന്ന ഡൽഹി മാധവൻ . പന്നിയൂർ, പേട്ട, നാടൻ എന്നീ മൂന്ന് ഇനം കുരുമുളകുകളാണ് മാധവന്റെ പുരയിടത്തിെലെ മരങ്ങളിൽ ചുറ്റിപ്പടരുന്നത്. പന്നിയൂർ ഇനം കുരുമുളക് സാധാരണ കുരുമുളകിനേക്കാൾ വലിപ്പം കൂടുതലാണ് . വണ്ണം കുറഞ്ഞ് നീളം കൂടിയ കുരുമുളകാണ് പേട്ട എന്ന ഇനം. മാർക്കറ്റിൽ കിലോയ്ക്ക് ഏകദേശം 500 രൂപ വരെ വില കിട്ടുന്ന നാടൻ ഇനത്തിന് ഗുണം ഏറെയാണ്. ചാരവും ചാണകവും പച്ചിലവളവും കുരുമുളക് ഒന്നിന്റെ ഗുണവർദ്ധനവിന് കാരണമെന്ന് മാധവൻ ഓർമ്മപ്പെടുത്തുന്നു . ജാതി, കൊക്കോ, അടയ്ക്ക , തെങ്ങ് കൂടാതെ ചീര, പയർ വെണ്ട വാഴ തുടങ്ങിയവയും മാധവൻ കൃഷി ചെയ്ത് വരുന്നു. കുരുമുളക് വള്ളികൾ തളിർത്ത് കായ്ഫലം…
Read Moreതിരുവല്ല ബൈപാസിന്റെ നിർമാണം അന്തിമഘട്ടത്തിൽ; ചക്രമുരുളാന്‍ ദിവസങ്ങള്‍ മാത്രം; കൈയ്യടിച്ച് നാട്ടുകാർ
തിരുവല്ല: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവല്ല ബൈപാസിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മാര്‍ച്ച് 31നകം ഭാഗികമായി തുറന്നുകൊടുക്കത്തക്ക തരത്തിലാണ് ഇപ്പോള്‍ ബൈപാസിന്റെ പണികള്‍ പുരോഗമിക്കുന്നത്. മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെ മാര്‍ച്ച് ഒന്നിനു പൂര്‍ത്തിയാക്കും. ഔപചാരികമായി റോഡിന്റെ ഉദ്ഘാടനം നടത്തിയിട്ടില്ലെങ്കിലും ഇതുവഴി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. റോഡിന്റെ ഏറിയ ഭാഗവും പൂര്‍ത്തിയായതോടെ മഴുവങ്ങാട് മുതല്‍ ബി വണ്‍ ബി വണ്‍ റോഡ് വരെയും റെയില്‍വേ സ്റ്റേഷന് റോഡ് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. മഴുവങ്ങാട് പാലം മുതല്‍ പുഷ്പഗിരി റോഡ് വരെയുള്ള ചെറിയദൂരം മാത്രമാണ് ടാറിംഗ് പൂര്‍ത്തിയാക്കാനുള്ളത്. മല്ലപ്പള്ളി റോഡ് മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ വയഡക്ടിന്റെയും റോഡിന്റെയും നിര്‍മാണവും മേയ് അവസാനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പൈലിംഗ് പൂര്‍ത്തിയായ വയഡക്ടിന്റെ തൂണുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ബി വണ്‍ ബി വണ്‍ റോഡില്‍ നിന്നു…
Read Moreഎംജി കലോത്സവം 27 മുതൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ; മത്സരത്തിൽ മാറ്റുരയ്ക്കാനായി 271 കോളജുകളിൽ നിന്നായി 7500 കുട്ടികൾ
കോട്ടയം: യുവതയുടെ ആവേശമായ യൂണിവേഴ്സിറ്റി കലോത്സവം ഒരിക്കിൽകൂടി ഹൈറേഞ്ചിന്റെ മടിത്തട്ടിലേക്ക്. എംജി യൂണിവേഴ്സിറ്റി കലോത്സവം 27 മുതൽ മാർച്ച് രണ്ടുവരെ തൊടുപുഴ, പെരുന്പള്ളിച്ചിറ അൽഅസ്ഹർ കോളജിൽ നടക്കും. അൽഅസ്ഹർ കോളജിലെ ആർട്സ്, ദന്തൽ, ലോ, എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടുന്ന വിശാലമായ കാന്പസിലെ പത്തു വേദികളിലാണു മത്സരങ്ങൾ നടക്കുന്നത്. ’ആർട്ടിക്കിൾ 14’ എന്നാണു കലോത്സവത്തിനു പേരിട്ടിരിക്കുന്നത്. കലോത്സവത്തിന്റെ ലോഗോയും പോസ്റ്ററും കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. കലോത്സവ നഗറിനു അഭിമന്യു നഗർ എന്നാണു പേരിട്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 271 കോളജുകളിൽ നിന്നുള്ള 7500 കലാപ്രതിഭകൾ 60 ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തേവര എസ്എച്ച് കോളജാണ് കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന കലോത്സവത്തിൽ ചാന്പ്യൻമാരായത്. മഹാരജാസ്, സെന്റ് തെരേസാസ് കോളജുകൾ കഴിഞ്ഞ തവണ കൈവിട്ടു പോയ കലാകീരിടം തിരിച്ചുപിടിക്കാനായിട്ടാണ് തൊടുപുഴയിൽ കലോത്സവത്തിനെത്തുന്നത്. ട്രാൻസ് ജെൻഡറുകൾക്കും…
Read Moreവിടാതെ, വടക്കു-കിഴക്കൻ കാറ്റ്; നാല് ജില്ലകളിൽ ശനിയാഴ്ചയും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ചൂട് കൂടുക. ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാൻ കാരണമാകുന്നത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് താപനില. ഉച്ചസമയങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
Read Moreപന്ത്രണ്ടാം വയസുമുതൽ സംസ്ഥാനത്തെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നു; ദൈവത്തിന്റെ സ്വന്തം നാട്ടിൽ തഴച്ചുവളരുന്നത് ലഹരിയെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ മാത്യൂസ് ജോണ്‍
മാരാമണ്‍: ദൈവത്തിന്റെ സ്വന്തം നാട് ലഹരിമരുന്നുകളുടെ നാടായി മാറിയിരിക്കുകയാണെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ മാത്യൂസ് ജോണ്‍. മാരാമണ്‍ കണ്‍വൻഷനോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച യുവവേദി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്ലസ്ടു വിദ്യാർത്ഥികളിൽ 40 ശതമാനത്തിലേറെ മദ്യമുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്ന പ്രവണത യുവാക്കളുടെയും വിദ്യാർഥികളുടെയും ഇടയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പാൻമസാല ഉപയോഗിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ഭയാനകമാണ്. 16 ശതമാനം മദ്യം വിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയിൽ അഞ്ച് ശതമാനം പൂർണമായി മദ്യത്തിനടിമകളാണ്. ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ മയക്കുമരുന്നു വിൽക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഒരു സിന്തറ്റിക് ഡ്രഗ് പോലും നിർമ്മിക്കുന്നില്ല. എന്നാൽ സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ വിദ്യാർഥികൾ ഏറെ ഉപയോഗിക്കുന്നുണ്ട്്. 12 -ാം വയസുമുതൽ സംസ്ഥാനത്തെ കുട്ടികൾ ലഹരി ഉപയോഗിക്കുണ്ടെന്ന കണ്ടെത്തൽ ഭീതി ഉളവാക്കുന്നതാണ്. മദ്യപിക്കുന്ന രക്ഷകർത്താക്കളുടെ മക്കളും ലഹരിവസ്തുക്കളുടെ അടിമകളായി മാറുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മാത്യൂസ്…
Read Moreഓർമകൾ വിളമ്പി കുടുംബശ്രീ, വേറിട്ടനുഭവം നുകരാൻ നാട്ടുകാരും; പ്ലാവിലക്കുമ്പിളിൽ ചൂടുകഞ്ഞിയുമായി സംരംഭം ഭക്ഷണശാല
ചേർത്തല: പഴമയുടെ ഓർമകൾ വിളന്പി കുടുംബശ്രീ പ്രവർത്തകരെത്തിയത് നാട്ടുകാർക്ക് വേറിട്ട അനുഭവമായി. ചൂട് കഞ്ഞിയും, പപ്പടവും, പയറും, കപ്പയും, ചമ്മന്തിയും ഒരുക്കിയാണ് വെളളിയാകുളത്തെ സംരംഭം എന്നുപേരിട്ടിരിക്കുന്ന കുടുംബശ്രീയുടെ ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചത്. ഇതിനകം മത്സ്യ വിപണിയിൽ മുന്നേറുന്ന മൂന്ന് പേരടങ്ങുന്ന ഗ്രൂപ്പാണ് എണ്ണപ്പലഹാരങ്ങളും ഇഡലി, ദോശ, ബജി എന്നിവയോടൊപ്പം ചൂട് കഞ്ഞികൂടി നൽകുന്ന കുടുംബശ്രീ കിയോസ്ക് ആരംഭിച്ചത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മഹാലക്ഷ്മി യൂണിറ്റിലെ അനിത, വിലാസിനി, അംബിക രഞ്ജൻ എന്നിവരാണ് സംരഭക ടീമിലെ അംഗങ്ങൾ. എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുളള പരിശീലനവും സഹായവും കുടുബശ്രീ മിഷൻ നേരത്തെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓർഡർ അനുസരിച്ചു ഭക്ഷണസാധനങ്ങൾ ഒരുക്കി നൽകുന്ന പ്രവർത്തനങ്ങളും ഉണ്ട്. പദ്ധതിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ബിനിത മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…
Read Moreകോണ്‍ക്രീറ്റിംഗിനു പിന്നാലെ റോഡ് പൊട്ടിപൊളിയുന്നു; പഞ്ചായത്ത് റോഡ് നിർമാണത്തിലെ അഴിമതിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പറയുന്നത്…
റാന്നി: നാറാണംമൂഴി പഞ്ചായത്തിൽ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത ഗ്രാമീണ റോഡുകൾ ദിവസങ്ങൾക്കകം പൊട്ടിക്കീറുന്നതായി പരാതി. ഗുണനിലവാരം പാലിക്കാത്ത നിർമാണ ജോലിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്ന സമയത്ത് നടക്കുന്ന കോണ്‍ക്രീറ്റിംഗ് ജോലികൾക്ക് ആവശ്യമായ മുൻകരുതലുകൾസ്വീകരിക്കാത്തതാണ് തകർച്ചയ്ക്കു കാരണം. അത്തിക്കയം – മന്ദിരം – തോണിക്കടവ് റോഡിലെ 35 മീറ്റർ കോണ്‍ക്രീറ്റാണ് പണികൾ തീർത്ത് വാഹനങ്ങൾ കടത്തിവിടും മുന്‍പ് പൊട്ടിക്കീറിയത്. പത്തോളം വിള്ളലുകൾ കണ്ടതിനെത്തുടർന്ന് നാട്ടുകാർ വാർഡംഗത്തെ പ്രതിഷേധമറിയിച്ചു. റോഡ് വിള്ളലുകൾ ഒഴിവാക്കി പുനർനിർമിച്ചില്ലെങ്കിൽ റോഡ് ഉപയോക്താക്കളായ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് പിടിക്കൽ സമരത്തിനെത്താനാണ് തീരുമാനം. കണ്ണന്പള്ളി – ഇടമണ്‍ റോഡിൽ നിന്നും തുടങ്ങുന്ന പുരയ്ക്കൽ പടി -വനത്തുംമുറി റോഡിലെ ഏതാനും മീറ്റർ ഭാഗം ആഴ്ചകൾക്ക് മുന്‍പു കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പണിതീർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെയും റോഡ് വിണ്ടുകീറിയതായി പരാതിയുയർന്നിരുന്നു. ഇവിടെയും വീണ്ടും റോഡിൽ…
Read More