പത്തനംതിട്ട: അമിതഭാരവുമായി പായുന്ന ടിപ്പറുകളും ടോറസുകളും നിരത്തുകളിൽ നടത്തുന്നത് കടുത്ത നിയമലംഘനം. ടോറസുകളുടെ കാബിനുകൾ പൂർണമായി അടച്ചതോടെ ഇവയ്ക്ക് ഡ്രൈവർമാർക്കൊപ്പം സഹായികൾ ഉണ്ടാകണമെന്ന് ചട്ടത്തിലുണ്ട്. എന്നാൽ ടോറസുകളിൽ ഹെൽപ്പർമാർ ഉണ്ടാകില്ല. കാബിനുകൾ അടച്ചിട്ടുള്ളതിനാൽ ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുപിൻവശം വ്യക്തമായി കാണാനാകാത്ത സാഹചര്യമുണ്ട്. ഇടതുവശത്തുകൂടി നടന്നുവരുന്നവർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരെ ശ്രദ്ധിക്കാൻ കഴിയാതെ അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞദിവസം ചെറുകോൽ കിളിയാനിക്കൽപടിയിൽ അപകടത്തിൽപെട്ട ടോറസിലും ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. വഴിയിലൂടെ നടന്നുവന്നയാളെ ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ലെന്ന് സ്പഷ്ടം. എഴുമറ്റൂരിലും കിളിയാനിക്കലുമായി രണ്ട് കാൽനട യാത്രക്കാരാണ് കഴിഞ്ഞദിവസം ടിപ്പറിനും ടോറസിനും അടിയിൽപെട്ട് മരിച്ചത്. ടിപ്പർ, ടോറസ് വാഹനങ്ങളുടെ അമിതവേഗം, അമിതഭാരം എന്നിവ സംബന്ധിച്ച പരാതികളും വ്യാപകമാണ്. ഇവയിലും കർശന നടപടികളുണ്ടാകുന്നില്ല. യാത്രയ്ക്കിടയിൽ ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗം ഏറ്റവുമധികം കണ്ടുവരുന്നതും ടിപ്പറുകളിലാണ്. പുലർച്ചെയുള്ള ടിപ്പറുകളുടെ ഓട്ടമാണ് മറ്റൊരു ഭീഷണി. ഈ സമയത്ത് റോഡുകളിൽ വാഹന പരിശോധന കുറവായതിനാൽ…
Read MoreCategory: Alappuzha
അപ്രോച്ച് റോഡില്ലാതെ അന്ധകാരനഴി പാലം! പണി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു
തുറവൂർ: ഇരുകരകളിലും ബന്ധിപ്പിക്കാതെ അന്ധകാരനഴി പാലത്തിന്റെ പണി നീളുന്നു. തീരദേശ ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അന്ധകാരനഴി വടക്കേപാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. നിലവിൽ പാലത്തിന്റെ കൈവരികളുടെ നിർമാണമുൾപടെ പൂർത്തിയായി കഴിഞ്ഞു എങ്കിലും അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാകാതെ നീളുകയാണ്. ഫോർട്ട് കൊച്ചി തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമായിരുന്നു അന്ധകാരനഴി പാലം. നിലവിൽ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുന്‍പു തന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും മറ്റു മാർഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപടെയുള്ളവയുടെ യാത്ര. തുറമുഖ വകുപ്പിന്റെ കീഴിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം നടക്കുന്നത്. നിരവധി കരാറുകാർക്ക് മാറി മാറി കരാറുകൾ നൽകിയ ശേഷമാണ് ഇപ്പോൾ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്. സുനാമിക്ക്…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? തുണിക്കടയ്ക്ക് തീപിടിച്ചെന്ന് വ്യാജ ഫോണ്‍ സന്ദേശം! ഫയർ ഫോഴ്സ് വലഞ്ഞത് രണ്ട് മണിക്കൂർ
മാവേലിക്കര: നഗരത്തിലെ തുണിക്കടയ്ക്ക് തീപിടിച്ചെന്ന് വ്യാജ ഫോണ്‍ സന്ദേശത്തെ തുടർന്ന് മാവേലിക്കരയിൽ ഫയർ ഫോഴ്സ് വലഞ്ഞത് രണ്ട് മണിക്കൂർ. നഗരം മുഴുവൻ രണ്ട് ഫയർ എൻജിൻ ചീറിപ്പാഞ്ഞെങ്കിലും സംഭവ സ്ഥലം കണ്ടെത്താനായില്ല. തുടർന്നാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്. സന്ദേശം ലഭിച്ച നന്പറിൽ പിന്നീട് പ്രതികരണവും ഉണ്ടായില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് മാവേലിക്കര പോലീസും ഒപ്പമുണ്ടായിരുന്നു. ഇതേ സമയം മാവേലിക്കര ഫയർ സ്റ്റേഷനിൽ നിന്ന് സമീപ ഫയർ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം തുടങ്ങി.
Read Moreകുടിവെള്ള പദ്ധതികൾക്കു ഒരു ക്ഷാമവുമില്ല; ഒരു തുള്ളിപോലും കുടിക്കാൻ കിട്ടാതെ നെട്ടോട്ടമോടി റാന്നിയിലെ ജനങ്ങൾ
റാന്നി: വേനൽ ചൂടിന്റെ കാഠിന്യമേറിയതോടെ നാട്ടിലെങ്ങും കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. പലയിടങ്ങളിലും കുടിക്കാനും ഗാർഹിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ആളുകൾ വലയുകയാണ്. റാന്നി താലൂക്കിൽ കുടിവെള്ള പ്രതിസന്ധി ഏറ്റവും രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് വെച്ചൂച്ചിറ. പഞ്ചായത്തിന്റെ ഒരതിർത്തിയിലൂടെയാണ് പമ്പാനദി കടന്നു പോകുന്നതെങ്കിലും പഞ്ചായത്തിലെ 90 ശതമാനം ആളുകൾക്കും നദീ സാമീപ്യമല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പഞ്ചായത്ത് നിവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ വെച്ചൂച്ചിറ- പെരുന്തേനരുവി കുടിവെള്ള പദ്ധതി നദിയിലെ പെരുന്തേനരുവിയോടു ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഏറെ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കിയിരുന്ന പദ്ധതിയാകട്ടെ നിലവിൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്. പെരുന്തേനരുവി പദ്ധതിയുടെ കിണറ്റിൽ വെള്ളം കുറഞ്ഞതോടെ പന്പിംഗ് പ്രതിസന്ധിയിലാണ്. അരുവിക്ക് മുകളിലായി തടയണ നിർമിക്കുകയും ഇതോടു ചേർന്ന് എരുമേലി പദ്ധതിക്കായി കിണറും പന്പ് ഹൗസും സ്ഥാപിക്കുകയും ചെയ്തു. തടയണയുടെ നിർമാണത്തോടെ അരുവിയിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചു. ഇതോടെ കിണറ്റിലും വെള്ളം കുറഞ്ഞു. ലഭ്യമാകുന്ന…
Read Moreഅമ്പലപ്പുഴയിൽ ഉത്സവപ്പറമ്പിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്;*അപകടത്തിൽപെട്ടത് നാലു വാഹനങ്ങൾ
അന്പലപ്പുഴ: ഉത്സവം നടക്കുന്ന ക്ഷേത്ര പരിസരത്തേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. വൈക്കം കണിച്ചേരിയിൽ ജിമ്മിയുടെ മകൻ പ്രവീണ്‍ (24) ആണ് മരിച്ചത്. തോട്ടപ്പള്ളി കുന്നേപറന്പിൽ ഗണേശന്റെ മകൻ അനന്തൻ (35), പല്ലന ദേഹാലയത്തിൽ രാജപ്പന്റെ മകൻ അജിത്ത് (30), ഒറ്റപ്പന മുച്ചേൽ പറന്പിൽ രാമചന്ദ്രന്റെ മകൻ ദിൽജിത്ത് (30), അരൂർ സ്വദേശി ഷാജിയുടെ മകൻ ശാർമി(28), പുറക്കാട് കിഴക്കേ മുണ്ടുപറന്പിൽ പരേതനായ ശിവദാസന്റെ ഭാര്യ കമലമ്മ (60) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ ഒറ്റപ്പന കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ കാർ നിയന്ത്രണം തെറ്റി ക്ഷേത്രത്തിന്റെ നടയ്ക്കു സമീപത്തേക്കെത്തി ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനായെത്തിയ ഗാനമേള സംഘത്തിന്റെ മൈക്ക് സെറ്റ് ഉപകരണങ്ങൾ ഇറക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സംഘത്തിലുള്ളയാളാണ് പ്രവീണെന്ന് സംശയിക്കുന്നതായി…
Read Moreആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി നിയമനത്തിൽ അഴിമതി; തട്ടിപ്പിനെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രാഫിക് നിയന്ത്രിക്കാൻ കരാർ അടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി നിയമനത്തിൽ അഴിമതി എന്ന് ആരോപണം. ദിവസം 550 രൂപ വേതനം നൽകി എട്ടു മണിക്കൂർ ജോലി സമയക്രമത്തിൽ ഒന്‍പതു പേരെയാണ് നിയമിച്ചിട്ടുള്ളത്. ഈ ഇനത്തിൽ 1.25 ലക്ഷം രൂപയോളം മാസം ആശുപത്രി വികസന സമിതിക്ക് അധിക ചെലവ് വരും. ഒരു മാസം മുന്‍പാണ് അന്പലപ്പുഴയിലുള്ള ഏജൻസിക്ക് കരാർ നൽകിയത്. ക്വട്ടേഷൻ നൽകിയതിലും ക്രമക്കേട് നടന്നതായ ആരോപണം ഉയർന്നിട്ടുണ്ട്. പത്ര പരസ്യത്തിലൂടെ ക്ഷണിച്ച ക്വട്ടേഷനിൽ നാലു കന്പനിയാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഒരാൾ തന്നെയൊണ് നാലു കന്പനിയുടെ പേരിലും ക്വട്ടേഷൻ നൽകിയതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ വാഹനങ്ങൾ പണം നൽകിയാണ്പാർക്ക് ചെയ്യുന്നത്. മുന്‍പ് വ്യക്തികളായിരുന്നു ഇത് കരാർ എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ കുടുംബശ്രീയെ ഏൽപിച്ചിരിക്കുകയാണ്. ഇതിലൂടെ ആശുപത്രി വികസന സമിതിക്ക് അധിക വരുമാനം ലഭിക്കുന്നുണ്ട്. വാഹനങ്ങൾ…
Read Moreകേന്ദ്രം പിഴുതെറിയാൻ ശ്രമിക്കുന്പോൾ കേരളം ഉയിർത്തെഴുന്നേൽക്കുമെന്ന് മന്ത്രി ഷൈലജ ടീച്ചർ
ആലപ്പുഴ: കേന്ദ്രം പിഴുതെറിയാൻ ശ്രമിക്കുന്പോൾ കേരളം ഉയിർത്തെഴുന്നേൽക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചള്ള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഫെഡറൽ സംവിധാനങ്ങളെയാകെ തകർത്തുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. കേരളത്തിന് ലഭിക്കേണ്ട വിഹിതങ്ങളെല്ലാം നിഷേധിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപടെയുള്ള പൊതുവായ എല്ലാ സംവിധാനങ്ങളും സന്പൂർണമായും സ്വകാര്യവത്ക്കരിക്കുന്നു. കേരളത്തിലെ എല്ലാ മേഖലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി സഹായകമായിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് ജിഡിപി യുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര സർക്കാർ നീക്കിവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read Moreസെൻസസ് പ്രവർത്തനങ്ങളിൽ അധ്യാപകർ പങ്കാളികളാവണമെന്ന്പിണറായി വിജയൻ
ആലപ്പുഴ: ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി ചില എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ നടത്തുന്ന ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ 29-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്തെ മുൻ നിലയിലേക്ക് നമ്മുടെ സംസ്ഥാനം മാറുന്നതിന് ഇടയാക്കിയ ഘടകങ്ങളിലൊന്ന് വിദ്യാഭ്യാസരംഗമാണ്. കാലത്തിന്റെ മാറ്റം നമ്മുടെ കേരളത്തിലും വലിയ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിച്ചു. വിദ്യാലയങ്ങളിലൂടെ ലാഭം കൊയ്യാൻ പലരും ഈ രംഗത്തേക്ക് കടന്നുവന്നു. വിദ്യാർത്ഥി പ്രവേശനത്തിലടക്കം വൻതോതിൽ പണം വാങ്ങുന്ന അവസ്ഥവരെയുണ്ടായി. സൗജന്യവിദ്യാഭ്യാസം സംസ്ഥാനത്ത് ഉണ്ടായിരുന്നത് തകർക്കാൻ ശ്രമിച്ചു. അണ്-എയ്ഡഡ് മേഖലയിലാണ് മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന് നമ്മുടെ സമൂഹം തെറ്റായി ധരിച്ചിരുന്നു. ഇതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവ് അനുഭവപ്പെട്ടത് നല്ലൊരു വിഭാഗം അധ്യാപകസമൂഹത്തിന് വേദനയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ പൊതുവിദ്യാലയങ്ങളിലാണ് നല്ല വിദ്യാഭ്യാസമുള്ളത്. പൊതുവിദ്യാലയങ്ങളിലൂടെയാണ് കരുത്തുറ്റ മതനിരപേക്ഷ സമൂഹം രൂപപ്പെടുന്നത്. കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടി…
Read Moreചൂട് കൂടുന്നു, മുട്ട വിപണിയുടെ താളം തെറ്റുന്നു; മാർച്ച് മാസത്തിൽ നേരിട്ടുകൊണ്ടിരുന്ന ഭീഷണി ജനുവരി മുതൽ ആരംഭിച്ചെന്ന് കർഷകർ
തിരുവല്ല: ചൂട് കനത്തതോടെ കോഴി, താറാവ് കര്‍ഷകര്‍ ആശങ്കയിൽ. മുട്ട വിപണിയിലെ തിരിച്ചടിയാണ് കാരണം. കടുത്ത ചൂടിനെ തുടര്‍ന്ന് മുട്ടയുടെ ഉപയോഗവും ഉത്പാദനവും കുറഞ്ഞതോടെ, സ്വയം തൊഴിലിനിറങ്ങിയ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലും കോഴി, താറാവ് വളര്‍ത്തല്‍ സജീവമാണ്. സാധാരണ ഗതിയില്‍ മാര്‍ച്ചോടെയാണ് ചൂടിന്റെ ശല്യം കര്‍ഷകര്‍ നേരിടുന്നത്. എന്നാല്‍ ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ കടുത്ത ചൂട് അനുഭവപ്പെട്ടു തുടങ്ങി. മുട്ടകള്‍ എളുപ്പത്തില്‍ നശിച്ചു പോകുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടി. നാടന്‍ കോഴിമുട്ടയ്ക്ക് കര്‍ഷകര്‍ക്ക് ആറ് രൂപവരെ ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ നാടന്‍ മുട്ടയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. പല സ്ഥലങ്ങളിലും മുട്ട ഒന്നിന് അഞ്ച് രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നുള്ള മുട്ട വരവ് കൂടിയതിനാല്‍ വിപണിയില്‍ വില കുറയുന്നുമില്ല. പ്രതിസന്ധികളോട് പടവെട്ടി പിടിച്ചുനില്‍ക്കുകയാണ് കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും…
Read Moreഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തലിൽ 125-ാം മാരാമൺ കൺവൻഷന് നാളെ തുടക്കം; മാരാമണ്ണിലേക്ക് പ്രത്യേക കെ എസ്ആർടിസി സർവീസ്
കോഴഞ്ചേരി: 125-ാമത് മാരാമൺ കൺവൻഷന് നാളെ പന്പാ മണൽപ്പുറത്തു തുടക്കമാകും.. കണ്‍വന്‍ഷന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. 1895 ൽ ആരംഭിച്ച മാരാമണ്‍ കൺവൻഷന്റെ ശതോത്തര രജതജൂബിലി വർഷമാണിത്. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ഡിനോ ഗബ്രിയേല്‍ (സൗത്ത് ആഫ്രിക്ക), റവ. ഡോ. മോണോ ദീപ് ദാനിയേല്‍ (ഡല്‍ഹി), റവ. ഡോ. ജോണ്‍ ശാമുവേല്‍ (ചെന്നൈ) എന്നിവരാണ് മുഖ്യ പ്രഭാഷകര്‍. ഓസ്ട്രേലിയയിലെ വനിതാ ബിഷപ് കെയ് മാരി ഗോഡ്സ് വര്‍ത്തിയും കൺവൻഷനിൽ പ്രസംഗിക്കും. 16നാണ് കൺവൻഷൻ സമാപിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്ക്കുപുറമെ രാവിലെ…
Read More