പത്തുദിവസവും കൂടി ഇങ്ങനെ പോയാൽ കൃഷി ഉപേക്ഷിക്കേണ്ടി വരും; കനത്ത ചൂടിൽ നെ​ൽ​ചെടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു; ഡാം തുറന്ന് ശുദ്ധജലം എത്തിക്കണമെന്ന് കർഷകർ

എ​ട​ത്വ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട പ്രാ​യാ​റ്റേ​രി-​മ​ണി​യ​ങ്കേ​രി 65 ഹെ​ക്ട​ർ, ക​രീ​പ്പാ​ടം 34 ഹെ​ക്ട​ർ, പോ​ട്ട-​ക​ള​യ്ക്കാ​ട് 68 ഹെ​ക്ട​ർ, പാ​ന്പ​നം-​വെ​ള്ള​ക്കു​ഴി 38 ഹെ​ക്ട​ർ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​ചെ​ടി​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. ശു​ദ്ധ​ജ​ല ല​ഭ്യ​ത​യു​ടെ കു​റ​വും ന​ദി​ക​ളി​ൽ ഓ​രു​വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും നെ​ൽ​ചെ​ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഡാം ​തു​റ​ന്ന് ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​മെ​ന്ന് ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​രാ​തി പ​റ​യു​ന്നു. വൃ​ത്താ​കൃ​തി​യി​ലാ​ണ് നെ​ൽ​ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി നി​ൽ​ക്കു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ ഓ​രു​വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. പാ​ട​ത്തേ​യ്ക്ക് ഉ​റ​വ ക​യ​റി​യാ​ണ് നെ​ൽ​ചെ​ടി​ക​ൾ ക​രി​യു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. കൃ​ഷി​ക്ക് വെ​ള്ളം ആ​വ​ശ്യ​മാ​യ സ​മ​യ​ത്താ​ണ് ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തും ഓ​രു​വെ​ള്ളം ക​യ​റി​യ​തു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ത്ത് ദി​വ​സം കൂ​ടി ഈ ​നി​ല തു​ട​ർ​ന്നാ​ൽ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ദി​യി​ൽ ഓ​രി​ന്‍റെ അം​ശം കു​റ​ഞ്ഞി​ട്ടി​ണ്ടോ എ​ന്ന് അ​റി​യാ​നാ​യി വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ൾ ക​ള​ർ​കോ​ട്ടു​ള്ള ലാ​ബി​ൽ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടേ​യും…

Read More

മറ്റുവാഹനങ്ങളെ കയറ്റിവിടാതെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും റോഡിന് നടുവിൽ; പ്രൈവറ്റ് ബസുകളുടെ പ്രവൃത്തിയിൽ പ്രതിഷേധം വ്യാപകമാകുന്നു

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ പ​ല​തും റോ​ഡി​നു നടുവിൽ നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ബ​സ് മാ​റ്റി നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഉ​ള്ളി​ട​ത്തു പോ​ലും ബ​സു​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്കു മാ​റ്റി നി​ർ​ത്തു​ന്നി​ല്ല. ഇ​തു​മൂ​ലം ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്കെ​ത്തി വേ​ണം ബ​സി​ൽ ക​യ​റാ​ൻ. ക​യ​റാ​ൻ ആ​ളി​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ റോ​ഡി​ലി​റ​ക്കി വി​ടു​ന്ന​തും കാ​ണാം. സ്റ്റോ​പ്പി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ഏ​റെ സ​മ​യം നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ളും കു​റ​വ​ല്ല. കോ​ട​തി​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളു​ടെ മു​ന്നി​ൽ ഇ​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. റോ​ഡി​ൽ നി​ന്നി​റ​ക്കി ഒതുക്കി നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റി​യ ശേ​ഷം തി​രി​ച്ചു റോ​ഡി​ലേ​ക്കി​റ​ക്കി വാ​ഹ​നം എ​ടു​ത്തു കൊ​ണ്ടു പോ​കാ​നു​ള്ള ക്ഷ​മ പ​ല ഡ്രൈ​വ​ർ​മാ​രും കാ​ണി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ത​ട​സ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​നു​ള്ളി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​ത്ത​രം സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ര​ക്ക് ഏ​റെ​യു​ള്ള ആ​ല​പ്പു​ഴ​യി​ൽ ബ​സ്ബേക​ൾ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​ത്തി​നു…

Read More

ഞങ്ങൾക്ക് തന്നെ കുടിക്കാനില്ല; മാ​ന്നാ​ർ മു​ല്ല​ശേ​രി​ക്ക​ട​വി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണത്തിനെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മാ​ന്നാ​ർ:​ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഹ​രി​പ്പാ​ട് ടൗ​ണി​ലേ​ക്കും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​വാ​ൻ വേ​ണ്ടി മാ​ന്നാ​റി​ലെ മു​ല്ല​ശേ​രി ക​ട​വി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. മാ​ന്ന​റി​ൽ അ​തി രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നി​ല​നി​ൽ​ക്കെ മാ​ന്നാ​റി​ലെ വെ​ള്ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​ഭ​ര​ണി നി​ർ​മി​ക്കാ​മെ​ന്നി​രി​ക്കെ മാ​ന്നാ​റി​ൽ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം പ​ള്ളി​പ്പാ​ടു​ള്ള ശു​ചീ​ക​ര​ണ ശാ​ല​യി​ൽ എ​ത്തി​ച്ചാ​ണ് ഹ​രി​പ്പാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ള്ളി​പ്പാ​ട്ടു​ള്ള ജ​ല​ശു​ചീ​ക​ര​ണ ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് മു​ല്ല​ശേ​രി​ക്ക​ട​വി​ൽ സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ന്പു​ത​ന്നെ ഇ​തി​ന്‍റ പ്ര​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. അ​ന്ന് സി​പി​എം ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​തി​ർ​പ്പു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക​ക്ഷി യോ​ഗം വി​ളി​ച്ച് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ…

Read More

ലാ​ഭ​ത്തേ​ക്കാ​ൾ കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ; നീ​ല​വി​പ്ല​വ​വു​മാ​യി തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റും മ​ത്സ്യ​ക​ർ​ഷ​ക​രും

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ ജി​ല്ല​യു​ടെ മ​ണ്ണി​ൽ നീ​ല വി​പ്ല​വം തീ​ർ​ക്കു​ക​യാ​ണ് തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റ്. മ​ത്സ്യ സ​ന്പ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ മി​ക​വു​റ്റ മു​ന്നേ​റ്റ​മാ​ണ് തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റി​ന്‍റേത്. യൂ​ണി​റ്റി​ന് കീ​ഴി​ലു​ള്ള തൈ​ക്കാ​ട്ടു​ശേ​രി, പ​ട്ട​ണ​ക്കാ​ട്, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്കു​ക​ൾ മ​ത്സ്യ​കൃ​ഷി​യി​ൽ വ​ൻ നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം മ​ത്സ്യ ക​ർ​ഷ​ക​രു​ള്ള തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും ഒ​ന്നാം സ്ഥാ​ന​ത്തു​ത​ന്നെ. ഓ​രു​ജ​ല ക​രി​മീ​ൻ കൂ​ട് കൃ​ഷി, ഓ​രു​ജ​ല ചെ​മ്മീ​ൻ കൃ​ഷി, ക​രി​മീ​നും പൂ​മീ​നും കൂ​ടി​യു​ള​ള സ​മ്മി​ശ്ര കൃ​ഷി, ഒ​രു​നെ​ല്ലും ഒ​രു മീ​നും, ഞ​ണ്ട് കൃ​ഷി, ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത്തു​ല്പാ​ദ​നം തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ്യ​കൃ​ഷി​ക​ളാ​ണ് യൂ​ണി​റ്റി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​ക്കു​ള്ള ത​യാ​റെ​ടു​പ്പു മു​ത​ൽ ബ​ണ്ട് നി​ർ​മാ​ണം, കു​ള​മൊ​രു​ക്ക​ൽ, കു​ള​ത്തി​ന്‍റെ ആ​ഴം കൂ​ട്ട​ൽ, വ​ല​വി​രി​ക്ക​ൽ, വി​ത്ത് നി​ക്ഷേ​പം തു​ട​ങ്ങി വി​പ​ണ​നം വ​രെ​യു​ള്ള എ​ന്തു​കാ​ര്യ​ങ്ങ​ൾ​ക്കും…

Read More

പ​രി​സ്ഥി​തി അ​നു​മ​തി ഇ​ല്ല; കോന്നി മെഡിക്കൽ കോളജ് നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പൂട്ട്

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജിന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. പ​രി​സ്ഥി​തി അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്ന കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​തേ സ​മ​യം ആ​ശു​പ​ത്രി നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 148 കോ​ടി രൂ​പ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ ഘ​ട്ട​ത്തി​ലെ 80 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും ബാ​ക്കി​യു​ള്ള തു​ക ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ നീ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഏ​പ്രി​ലോ​ടു കൂ​ടി ആ​ശു​പ​ത്രി ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നാ​ണ് ഇ​പ്പോ​ള്‍ തി​രി​ച്ച​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള…

Read More

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ല ,ലോ ​ഫ്ളോ​ർ ബ​സു​ക​ളു​ടെ സ്ഥി​തി ശോ​ച​നീ​യം; നി​ല​യ്ക്ക​ൽ – പ​മ്പ ചെ​യി​ൻ സ​ർ​വീ​സി​നെ​ത്തി​ച്ച ബ​സു​ക​ൾ​ക്കെ​തി​രേ വ്യാ​പ​ക പ​രാ​തി

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ശ​ബ​രി​മ​ല റൂ​ട്ടി​ൽ അ​ട​ക്കം ഓ​ടി​ക്കു​ന്ന ബ​സു​ക​ളു​ടെ ശോ​ച​ന്യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളേ​റു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ പ​ന്പ​യി​ലേ​ക്ക് ഓ​ടി​ച്ച ര​ണ്ട് ബ​സു​ക​ളു​ടെ ട​യ​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ചാ​ല​ക്ക​യ​ത്തി​നു​സ​മീ​പം കെ​യു​ആ​ർ​ടി​സി​യു​ടെ ജ​ൻ റം ​നോ​ണ്‍ എ​സി ലോ ​ഫ്ളോ​ർ ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മ​റ്റൊ​രു ബ​സി​ന്‍റെ ട​യ​ർ നി​ല​യ്ക്ക​ലി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. യാ​ത്രാ​തി​ര​ക്കു​ള്ള​തും വ​ള​വു​ക​ളും ക​യ​റ്റ​വും നി​റ​ഞ്ഞ​തു​മാ​യ പ​ന്പ റൂ​ട്ടി​ൽ ഓ​ടി​ക്കു​ന്ന ബ​സു​ക​ൾ​ക്ക് യാ​തൊ​രു സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ന​ട​ത്താ​റി​ല്ല. മാ​സ​പൂ​ജ​യ്ക്കു ന​ട തു​റ​ന്ന​പ്പോ​ൾ മ​റ്റു ഡി​പ്പോ​ക​ളി​ൽ നി​ന്ന് ചെ​യി​ൻ​സ​ർ​വീ​സി​നാ​യി നി​ല​യ്ക്ക​ലി​ൽ എ​ത്തി​ച്ച ബ​സു​ക​ളു​ടെ ട​യ​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സീ​സ​ണി​ലും മാ​സ​പൂ​ജാ സ​മ​യ​ത്തും നി​ല​യ്ക്ക​ലി​ൽ ചെ​യി​ൻ സ​ർ​വീ​സി​നാ​യി കൊ​ണ്ടു​വ​രു​ന്ന ബ​സു​ക​ളി​ൽ ദൈ​നം​ദി​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കാ​റി​ല്ല. ട​യ​റു​ക​ൾ പ​ഴ​യ​തെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ലും ഇ​തു മാ​റി​യി​ടാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​കാ​റി​ല്ല. സ്പെ​യ​ർ​പാ​ർ​ട്സു​ക​ളോ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളോ നി​ല​യ്ക്ക​ലി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ന​ൽ​കാ​റു​മി​ല്ല. ആ​റു ജീ​വ​ന​ക്കാ​രെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി…

Read More

കൂ​ടു​ത​ൽ വി​യ​ർ​ക്കും; ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; മൂ​ന്ന് ഡി​ഗ്രി വ​രെ ചൂട് ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ഉ​യ​ർ​ന്ന ദി​നാ​ന്ത​രീ​ക്ഷ താ​പ​നി​ല സാ​ധാ​ര​ണ താ​പ​നി​ല​യെ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടും കേ​ന്ദ്ര കാ​ല​വാ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

അ​മ്മ​യും കാ​മു​ക​നും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കിയ കുട്ടിയെ ഐസിയുവിൽ കയറി കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; പറ്റില്ലെന്ന് ഡോക്ടർമാർ; തർക്കങ്ങൾക്കൊടുവിൽ അകത്ത് കയറിയപ്പോൾ സംഭവിച്ചത്….

അ​മ്പ​ല​പ്പു​ഴ: ഐ​സി​യു​വി​ല്‍ ക​യ​റ​ണ​മെ​ന്ന ആ​വ​ശ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി വാ​ക്കുത​ര്‍​ക്കം. അ​മ്മ​യും കാ​മു​ക​നും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ന്‍ വൈ​ശാ​ഖി​നെ കാ​ണാ​നാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി.​വേ​ണു​ഗോ​പാ​ലും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി​യും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ഐ​സി​യു വി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യെ കാ​ണാ​ന്‍ ഇ​വ​ര്‍ അ​നു​വാ​ദം ചോ​ദി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​മ്മ​തി​ച്ചി​ല്ല. പു​റ​ത്തുനി​ന്നു​ള്ള​വ​രെ ഐ​സി​യു വി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല​ന്നും ഇ​ത് അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ണ​ന്നും കു​ട്ടി​യെ കാ​ണ​ണ​മെ​ന്നും നി​ര്‍​ബ​ന്ധം പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി. ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന മ​റ്റു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍ ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്തി​യ​തോ​ടെ അ​ല്‍​പ​നേ​രം സം​ഘ​ര്‍​ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യി.

Read More

സി​പി​എ​മ്മി​നൊ​പ്പം സു​മ​ന​സു​ക​ള്‍ കൈ​കോ​ര്‍​ത്തു; നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ത്ഥ്യ​മാ​യി

കാ​യം​കു​ളം: സി​പി​എ​മ്മി​നൊ​പ്പം സു​മ​ന​സു​ക​ള്‍ കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​നു വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. പു​ല്ലു​കു​ള​ങ്ങ​ര മ​ഠ​ത്തി​ല​യ്യ​ത്ത് ത​റ​യി​ല്‍ കു​ഞ്ഞു​മോ​ന്‍ മി​സ്‌​റി​യ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് സി​പി​എം ക​രീ​ല​കു​ള​ങ്ങ​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്. രോ​ഗ​ബാ​ധി​ത​രാ​യ ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി പ​ല​ക കൊ​ണ്ട് നി​ര്‍​മി​ച്ച ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ദു​രി​തം നേ​രി​ട്ട​റി​ഞ്ഞ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​ന്‍ രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. നി​ര്‍​മാ​ണ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി എം.​എ. അ​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി, യു. ​പ്ര​തി​ഭ എം​എ​ല്‍​എ, കെ.​എ​ച്ച്. ബാ​ബു​ജാ​ന്‍, പി. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​ന്‍. ശി​വ​ദാ​സ​ന്‍, നി​ര്‍​മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​ല്‍. പ്ര​സ​ന്ന​കു​മാ​രി, വി. ​പ്ര​ഭാ​ക​ര​ന്‍, ബി​പി​ന്‍.​സി.​ബാ​ബു, ജി. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഈടാക്കിയാൽ ‍ക​ര്‍​ശ​ന ന​ട​പ​ടിയെന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍

ചേ​ര്‍​ത്ത​ല: കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. എ​ഐ​വൈ​എ​ഫ് ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1500 കോ​ടി രൂ​പ​യു​ടെ കു​പ്പി​വെ​ള്ള​മാ​ണ് കേ​ര​ള​ത്തി​ല്‍ വി​ല്‍​ക്കു​ന്ന​ത്. ഒ​രു കു​പ്പി വെ​ള്ള​ത്തി​ന് മു​പ്പ​തു രൂ​പ​വ​രെ വാ​ങ്ങു​ന്ന​വ​രു​ണ്ട്. ഇ​വ​ര്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ എ​ട്ടു​രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന കു​പ്പി​വെ​ള്ളം ക​ച്ച​വ​ട​ക്കാ​ര്‍ 13 രൂ​പ​യ്ക്ക് വി​ല്‍​ക്ക​ണം. ഒ​രു കു​പ്പി​വെ​ള്ളം വി​ല്‍​ക്കു​മ്പോ​ള്‍ അ​ഞ്ച് രൂ​പ ലാ​ഭം കി​ട്ടി​യാ​ല്‍ മ​തി. അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​പ്പോ​ള്‍ കു​ത്ത​ക ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​ണ് എ​തി​ര്‍​ത്ത​ത്. ഇ​വ​ര്‍ ഇ​തി​നെ​തി​രെ കോ​ട​തി​യി​ല്‍ പോ​യെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കോ​ട​തി സ്വീ​ക​രി​ച്ച​ത്. അ​തു​കൊ​ണ്ട് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​റ​ഞ്ഞു.…

Read More