കായംകുളം: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കുത്തകയായിരുന്ന ചോളക്കൃഷി നമ്മുടെ നാട്ടിലും വിജയകരമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം പത്തിയൂരിലെ കർഷകർ.പഞ്ചായത്തിലെ 19 വാർഡുകളിലായി 40 ഏക്കറിലധികം പുരയിടങ്ങളിലാണ് ഇപ്പോൾ ചോളക്കൃഷി വിജയകരമായി ചെയ്തിരിക്കുന്നത്. ഭാരതീയ കാർഷിക ഗവേഷണ കൗണ്സിലിന്റെ പൂർണ സാന്പത്തിക സഹായത്തോടെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സിപിസിആർഐ നടത്തിവരുന്ന ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് കൃഷി ഇറക്കിയത്. തുടക്കത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ അന്പത് ഏക്കറിൽ കാലിത്തീറ്റക്ക് വേണ്ടിയുള്ള ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ചോളമാണ് കൃഷി ചെയ്തത്. ഇത് വിജയകരമായതിനെ തുടർന്ന് ഭക്ഷ്യഇനത്തിൽപ്പെട്ട ചോളം കൃഷി ചെയ്യുകയായിരുന്നു. തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നെത്തിച്ച വിത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നമ്മുടെ ഗ്രാമീണ കാലാവസ്ഥയിലും ചോളം കൃഷി ചെയ്ത് നൂറുമേനി വിളവ് എടുക്കാൻ സാധിക്കുമെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ് പത്തിയൂരിലെ കർഷകർ. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് 13…
Read MoreCategory: Alappuzha
അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ വിവാദനിയമങ്ങളെ കേന്ദ്രസർക്കാർ മറയാക്കുന്നുവെന്ന് മേധാപട്കർ
ആലപ്പുഴ: രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് തീവ്രദേശീയതയെ മറയാക്കി കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മേധാപട്കർ. ആലപ്പുഴ പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ്ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യ നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധി, പൊതു മേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ, അടിസ്ഥാന മേഖലയിലെ പ്രശ്നങ്ങളെല്ലാം തീവ്രദേശീയത ഉയർത്തി മറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന ഒഎൻജിസി, ബിഎസ്എൻഎൽ, ബിപിസി എന്നിവ വിറ്റഴിക്കാനുള്ള ശ്രമവും നടക്കുന്നു. പുൽവാമയേയും ബാബരി മസ്ജിദ് വിഷയത്തേയുമെല്ലാം സർക്കാർ ഇതിനായി ഉപയോഗിക്കുന്നു.രാജ്യത്ത് ശക്തമായ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജെഎൻയു, ജാമിയ്യ മിലിയ്യ, അലിഗഡ് ഉൾപ്പെടെയുള്ള രാജ്യത്തെ മുഖ്യധാര കാലായങ്ങളിലെ വിദ്യാർഥികൾ പ്രക്ഷോഭ പാതയിലാണ്. ഇവരെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് പോലീസും ഭരണകൂടവും നടത്തുന്നത്. സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിന് ഡൽഹി പോലീസ് പിന്തുണ നൽകുന്നു. ജനാധിപത്യപരമായി സമാധാനത്തോടെ സമരം നടത്തിയ വിദ്യാർത്ഥികൾ സമരം നടത്തിയത്. ജഐൻയു ഉൾപ്പെടെയുള്ള…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ അനാഥരോഗികളോട് അധികൃതരുടെ അവഗണന; അനാഥരോഗികൾക്കുള്ള ഭക്ഷണ വിതരണം സന്നദ്ധ സംഘടനകൾ ഏറ്റെടുത്തു
അന്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ അനാഥരോഗികളോട് അധികൃതരുടെ അവഗണന. അനാഥരോഗികൾക്കുള്ള ഭക്ഷണ വിതരണം നിലച്ചതോടെ ഇതിന്റെ ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് ഇവർക്കാവശ്യമായ ഭക്ഷണം എത്തിച്ചിരുന്നത്. കരാർ കാലാവധി അവസാനിച്ചതോടെ കാന്റീനിൽ നിന്നുള്ള ഭക്ഷണ വിതരണം നിലച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് രണ്ടാഴ്ച മുന്പ് അനാഥ രോഗികൾക്കായി ഭക്ഷണം നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീ സത്യസായി സേവാ സമിതി പുന്നപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണച്ചുമതല പൂർണമായും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ 16 ഓളം അനാഥരോഗികൾക്കാണ് ഈ സംഘടനയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം നൽകുന്നത്. സംഘടനയുടെ പ്രവർത്തകരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് ഇവർക്കായി നൽകുന്നത്. രോഗികൾക്കുള്ള ഭക്ഷണ വിതരണത്തനായി കടകളിൽ ക്രമീകരണം ഏർപെടുത്തുമെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു…
Read Moreകുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ പി.ജെ. ജോസഫ് തീരുമാനിക്കുമെന്ന് സി.എഫ്. തോമസ്
മങ്കൊന്പ്: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർഥിയെ കേരള കോണ്ഗ്രസ് വർക്കിഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വം പ്രഖ്യാപിക്കുമെന്ന് ഡെപ്യൂട്ടി ചെയർമാനും എംഎൽഎയുമായ സി.എഫ്. തോമസ്. രാമങ്കരിയിൽ ചേർന്ന പാർട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്ഗ്രസിലെ ഇതുവരെയുള്ള കീഴ്വഴക്കമനുസരിച്ച് പാർട്ടി ചെയർമാനാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. 2011 ലും, 2016 ലും ഉൾപ്പെടെ നിരവധി തെരഞ്ഞെടുപ്പുകളിലായി പി.ജെ. ജോസഫിനു നൽകിയിരുന്ന സീറ്റാണ് കുട്ടനാട്. അന്ന് പി.ജെ. ജോസഫ് ആണ് കുട്ടനാട്ടിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. പാർട്ടി ചെയർമാനായിരുന്ന കെ.എം.മാണി പ്രഖ്യാപിച്ചു. 2011 ൽ കേരളാ കോണ്ഗ്രസുകളുടെ ലയനത്തെത്തുടർന്ന് ഡോ.കെസി. ജോസഫിനെ കുട്ടനാട്ടിൽ സ്ഥാനാർഥിയാക്കി. അദ്ദേഹം പാർട്ടി വിട്ടുപോയതിനെത്തുടർന്ന് 2016ൽ ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ച തന്നെ ഇത്തവണയും നടക്കും. ഇതു സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. ഇതിന്റെ പേരിൽ ആരും വഴക്കുണ്ടാക്കിയിട്ടു കാര്യമില്ലെന്നും അദ്ദേഹം…
Read Moreനിർമാണത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; 25 ടിക്കറ്റെടുത്ത രാജേഷിനൊപ്പം 70ലക്ഷത്തിന്റെ ഭാഗ്യവും കൂടെപ്പോന്നു
അന്പലപ്പുഴ: നിർമാണ തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പുന്നപ്ര ചെന്നക്കൽ പി.ആർ.രാജേഷി(41)നാണ് അസുലഭഭാഗ്യം. സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസിന്റെ 298-ാം നറുക്കെടുപ്പിലൂടെയാണ് രാജേഷ് ലക്ഷാധിപതിയായത്. പികെ 337608 എന്ന ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഇന്റർലോക്ക് നിർമാണ തൊഴിലാളിയായ രാജേഷ് പുന്നപ്ര കപ്പക്കടയിൽ നിന്നുള്ള ലോട്ടറി വിൽപനശാലയിൽ നിന്നെടുത്ത 25 ടിക്കറ്റുകളിലൊരെണ്ണമാണ് തുണയായത്. സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ ഏൽപിച്ചു.
Read Moreകെഎൽ 83 ഇനി കോന്നിക്ക് സ്വന്തം ! കോന്നി ജോയിന്റ് ആർടി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരിയിൽ
കോന്നി: കോന്നി ജോയിന്റ് ആർടിഒ ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. കോന്നി ആനക്കൂട് റോഡിൽ ബി ആൻഡ് ബി അപ്പാർട്ട്മെന്റിലാണ് ആർടി ഓഫീസ് പ്രവർത്തിക്കുന്നത്. 2000 ചതുരശ്ര അടി വിസ്താരണത്തിൽ ആധുനിക സൗകര്യങ്ങളോടെ കൂടിയ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുക. ബി ആൻഡ് ബിയിലെ ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ കെ.യു. ജനീഷ് കുമാർ എംഎൽഎ വിലിയിരുത്തി. ആർടി സേവനങ്ങൾ വേഗത്തിൽ നൽകുന്നതിനുള്ള ആധുനിക സംവിധാനങ്ങളാണ് ഇവിടെ തയാറായിട്ടുള്ളത്. ഉദ്ഘാടനത്തോടെ ഓഫീസ് പ്രവർത്തനസജ്ജമാകും. കെഎൽ 83 ആണ് കോന്നിയുടെ രജിസ്ട്രേഷൻ കോഡ്. കോന്നി താലൂക്ക് രൂപീകരണത്തിനൊപ്പം കോന്നി ആർടി ഓഫിസിനും സർക്കാർ അനുമതി നൽകിയിരുന്നു. പ്രമാടം ഗ്രാമപഞ്ചത്തിലാണ് ആർടി ഓഫീസിനു സ്ഥിരം കെട്ടിടം നിർമിക്കാൻ സ്ഥലം നിർദേശിച്ചിട്ടുള്ളത്. നിലവിൽ ആർടി ഓഫീസിനു എടുത്തിട്ടുള്ള കെട്ടിടത്തിൽ ഓഫീസ് ക്യാമ്പിനുകളുടെ നിർമാണമാണ് നടക്കുന്നത്. തുടർന്ന് നെറ്റ്വർക്ക് കേബിൾ ഇടുന്ന ജോലികൾ പൂർത്തിയായെങ്കിലെ കംപ്യൂട്ടർ…
Read Moreശമ്പള വിഹിതം സ്വരുക്കൂട്ടി കാരുണ്യത്തിന്റെ നന്മമരമായി ഇലവുംതിട്ട ജനമൈത്രി പോലീസ്
ഇലവുംതിട്ട: അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവം’ പദ്ധതി വിപുലമാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. എസ്എച്ച്ഒ ടി. കെ. വിനോദ് കൃഷ്ണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് കാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
Read Moreകുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കായി ‘അതിജീവനം പദ്ധതി’; പദ്ധതിയുടെ ലക്ഷ്യം ഇങ്ങനെ…
പത്തനംതിട്ട: കുറ്റകൃത്യത്തിനിരയായി മരണപ്പെടുകയോ ഗുരുതര പരുക്കേൽക്കുകയോ ചെയ്യുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിനായി അതിജീവനം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ പ്രൊബേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്കേൽക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് സാമൂഹ്യമാനസിക സാന്പത്തിക പിൻതുണ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊലപാതകം, ആസിഡ് ആക്രമണം, ശാരീരികമായി ഗുരുതരമായി പരിക്കേൽപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതരെ ജില്ലാ പ്രൊബേഷൻ ഓഫീസ് കണ്ടെത്തുകയും അനുയോജ്യരായവർക്ക് ക്ഷീര വികസന വകുപ്പ് മുഖേന സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ഡയറി യൂണിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ പിൻതുണയോടെ സ്പോണ്സർഷിപ്പിലൂടെ അനുയോജ്യമായ മറ്റ് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു സഹായിക്കും.ആരോഗ്യ വകുപ്പിന്റെ പിൻതുണയോടെ സാമൂഹ്യമാനസിക സേവനങ്ങൾ ലഭ്യമാക്കും.നിയമ സഹായം ആവശ്യമായവർക്ക് ലീഗൽ സർവ്വിസ് അഥോറിറ്റി…
Read Moreഎൻജിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഭാഗത്തു നിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുള്ളതായി തോന്നുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി; മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകാനൊരുങ്ങി പിതാവ്
ആലപ്പുഴ: ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്നുള്ള പരാതിയിൽ പോലീസ് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് എൻജിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുള്ളതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് ജില്ല പോലീസ് മേധാവി കെ.എം. ടോമി. മരിച്ച യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കൃത്യമായി പരിശോധിച്ചാൽ ഇതു മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജയരാജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറിയ വകുപ്പു പ്രകാരമാണ് പരാതി എടുത്തത്. സഹോദരനെ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. പരാതിയിൻമേൽ സാധാരണ സ്വീകരിക്കേണ്ട നടപടികൾ മാത്രമേ പോലീസ് എടുത്തിട്ടുള്ളൂവെന്നും ജില്ല പോലീസ് മേധാവി രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം മകന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുധാകരൻ മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്, ഡിജിപി ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ആലപ്പുഴ കരളകം വാർഡിൽ പുത്തൻവീട്ടിൽ സുധാകരൻ-മായ ദന്പതികളുടെ മകൻ അക്ഷയ് ദേവിനെ(മാധവൻ-19) ആണ് കഴിഞ്ഞ…
Read Moreപഠനത്തോടൊപ്പം കൃഷി; ചാരുംമൂടിൽ മാതൃകയായി സഹോദരങ്ങളായ കുട്ടിക്കർഷകർ; എല്ലാ പിന്തുണയും നൽകി വീട്ടുകാരും ഒപ്പം
ചാരുംമൂട്: പഠനത്തോടൊപ്പം കൃഷിയെയും ചേർത്ത് വെച്ച സഹോദരങ്ങളായ കുട്ടിക്കർഷകർ നാടിനും കാർഷിക മേഖലക്കും മാതൃകയാകുന്നു. നൂറനാട് പാലമേൽ മുതുകാട്ടുകര സൻമാൻ മൻസിൽ ഷിജു റുബീന ദന്പതികളുടെ മക്കളായ സൽമാൻ ഷായും സഹോദരി സന ഫാത്തിമയുമാണ് ഈ കുട്ടി കർഷകർ. വീടു നിൽക്കുന്ന സ്ഥലമുൾപ്പെടെ ആകെയുള്ള 15 സെന്റു ഭൂമിയിലാണ് വിശാലമായ കൃഷിത്തോട്ടമൊരുക്കിയത്. ഇത് നാട്ടുകാരെ പോലും ഇപ്പോൾ അത്ഭുതപ്പെടുത്തി. മൂന്നു വർഷം മുന്പ് കെറ്റിജി എന്ന വാട്സ്അപ് കൂട്ടായ്മയിലൂടെ കൃഷിയെ കുറിച്ച് ലഭിച്ച അറിവുകളാണ് ഇവർക്ക് ജൈവ കൃഷിക്ക് പ്രചോദനമായത്. തുടർന്ന് വീടിന് സമീപം ചെറിയ തോതിൽ കൃഷി പരീക്ഷിച്ചു നോക്കി. ഇവ വിജയകരമായതോടെ ഇരുവർക്കും കൃഷിയോടുള്ള താൽപര്യം വർധിച്ചു. ആദ്യം വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികൾ ഇവർ വിളയിച്ചെടുത്തു. തുടർന്ന് കോഴി, ആട്, ഗിനിക്കോഴി, പ്രാവ്, മുയൽ തുടങ്ങിയവയെ വളർത്താൻ തുടങ്ങി. കൃഷി വികസിപ്പിച്ചെടുക്കാൻ വേണ്ടത്ര ഭൂമിയില്ലന്നുള്ളതു…
Read More