അന്പലപ്പുഴ: പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ. അന്പലപ്പുഴ കച്ചേരിമുക്കിലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. കുടിവെള്ളമൊഴുകി ഇവിടെ തോടിനു സമാനമായ അവസ്ഥയായി. അന്പലപ്പുഴ തിരുവല്ല റോഡിനു സമീപം വെള്ളമൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. എന്നിട്ടും തകരാർ പരിഹരിക്കാൻ വാട്ടർ അഥോറിറ്റി അധികൃതർ ഒരു ശ്രമവും നടത്തിയിട്ടില്ല. പന്പിംഗ് സമയത്ത് നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതിലൂടെ പാഴാകുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഉൾപെട്ട നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇവിടെ കുടിവെള്ളം കെട്ടിനിൽക്കുന്നതു മൂലം കോടികൾ ചെലവഴിച്ച് നിർമിച്ച അന്പലപ്പുഴ തിരുവല്ല റോഡും തകർന്നിരിക്കുകയാണ്. വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാൻ ജനം നെട്ടോട്ടമോടുന്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്. അന്പലപ്പുഴ: പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്…
Read MoreCategory: Alappuzha
വണ്ടാനം മെഡിക്കൽ കോളജിൽ പുതുതായി ഒമ്പതു പിജി സീറ്റുകൾ കൂടി; ചികിത്സയും ഗവേഷണസൗകര്യവും മെച്ചപ്പെടും
അന്പലപ്പുഴ: വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിൽ പുതുതായി ഒന്‍പതു പിജി സീറ്റുകൾ കൂടി അനുവദിച്ചു. റേഡിയേഷൻ ഓങ്കോളജി -മൂന്ന്, ബയോ കെമിസ്ട്രി-രണ്ട്, മൈക്രോ ബയോളജി-രണ്ട്, റസ്പിറേറ്ററി മെഡിസിൻ-രണ്ട് എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചത്. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധയെ തുടർന്നാണ് സീറ്റുകൾ അനുവദിച്ചത്. കോളജിന്റെ മികച്ച നിലവാരവും പഠനത്തിനാവശ്യമായ പശ്ചാത്തല സൗകര്യവും, മതിയായ അധ്യാപക സംവിധാനവും സർക്കാർ ഒരുക്കിയതിനു ശേഷം നടന്ന കൗണ്‍സിൽ പരിശോധനയെ തുടർന്ന് സംഘം പൂർണ സംതൃപ്തി പ്രകടപ്പിപ്പിച്ചിരുന്നു. തുടർന്നാണ് പിജി സീറ്റുകൾക്ക് അനുമതി നൽകിയത്. മെയ് മാസത്തോടെ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ പിജി സീറ്റുകളിൽ പ്രവേശനം നടത്തും. പിജി സീറ്റുകളുടെ വർധനവോടെ രോഗികൾക്ക് മികച്ച ചികിത്സയും, ബന്ധപ്പെട്ട രംഗങ്ങളിൽ ഗവേഷണം നടത്തുന്നതിനും ഏറെ സൗകര്യം ലഭിക്കും. തൊഴിൽജന്യ രോഗങ്ങളിൽ കൂടുതൽ പഠനവും ഗവേഷണവും…
Read Moreപത്തരമാറ്റ് സത്യസന്ധതയുമായി ഒരു ഓട്ടോ ഡ്രൈവർ; കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി ഓട്ടോ ഡ്രൈവർ അശോകൻ മാതൃകയായി
അന്പലപ്പുഴ: യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അന്പലപ്പുഴ കച്ചേരി മുക്ക് സ്റ്റാന്‍ഡിലെ നിവേദ്യം എന്ന ഓട്ടോറിക്ഷയുടെ ഉടമയായ കാക്കാഴം മാന്പലത്തറ വാലുമുണ്ടക്കൽ അശോകനാണ് മൂന്നു പവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ സ്റ്റാൻഡിലെത്തിയ കരൂർ സ്വദേശി, അശോകന്റെ വണ്ടിയിൽ യാത്രപോയി. പിന്നീട് പന്പിലെത്തി പെട്രോൾ നിറയ്ക്കുന്പോഴാണ് ഓട്ടോയുടെ പിൻസീറ്റിൽ ചെറിയ ബാഗ് അശോകന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി വിവരം സഹപ്രവർത്തകരെ അറിയിച്ചു. പിന്നീട് യാത്രക്കാരനെ അന്വേഷിച്ചു പോകാനുള്ള ഒരുക്കത്തിനിടെ മാലയുടെ ഉടമ സ്ഥലത്തെത്തി. തുടർന്ന് മാലയടങ്ങിയ ബാഗ് കൈമാറുകയായിരുന്നു.
Read Moreസർവകലാശാലകൾ വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് എം.ടി. രമേശ്
ചെങ്ങന്നൂർ: വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രമായി സർവകലാശാലകൾ മാറുകയാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരണ കൊടുക്കേണ്ട കലാലയ അധ്യാപകർ വിദ്യാർഥികളെ ദേശവിരുദ്ധരാക്കാനുള്ള ബോധപൂർവ ശ്രമം നടത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ വിദ്യാലയങ്ങളെ ദേശീയതയ്ക്ക് എതിരായ സമരവേദിയാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ പൊതു നിലപാടിനെതിരായി ചലിക്കുന്നത് ഒരു ഫാഷനായി മാറിയെന്നും സർവകലാശാലകളിൽ ദേശവിരുദ്ധർ ഇതിന് ചുക്കാൻ പിടിക്കുന്നു എന്നും എം.ടി. രമേശ് ആരോപിച്ചു. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ പേരിശേരി ജിയുപി സ്കൂളിൽ നടന്ന സമ്മേളനത്തിന് അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ആർഎസ്എസ് ജില്ലാ സംഘചാലക് ഡി. ദിലീപ്, പുലിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സണ്‍ സി.എസ്. രാധാമണി, എൻജിഒ…
Read Moreരണ്ടു വർഷത്തോളം കൊച്ചുമകളോട് അപമര്യാദയായി പെരുമാറിയ മുത്തച്ഛനെതിരേ കേസ്
മാവേലിക്കര: പ്രായപൂർത്തിയാകാത്ത കൊച്ചുമകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുത്തച്ഛനെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. തഴക്കര പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് മുത്തച്ഛൻ 2018 മുതൽ മോശമായി പെരുമാറുന്നെന്നാണ് പരാതി. സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയും അമ്മയും പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് എടുത്തതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Read Moreജനുവരി 15 വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാം; അന്തിമ വോട്ടർ പട്ടിക ഫെബ്രുവരിയിൽ വെബ്സൈറ്റിൽ
ആലപ്പുഴ: ഇലക്ടറൽ റോൾ ഒബ്സർവർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നേതൃത്വത്തിൽ ജില്ലയിലെ വോട്ടർ പട്ടിക അവലോകന യോഗം നടത്തി. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) എന്നിവരുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗം നിർദേശിച്ചു. ബിഎൽഎമാരുടെ പരിശീലനം ഒരുമിച്ച് നടത്താൻ മിനി ആന്റണി നിർദേശം നൽകി. അശാസ്ത്രീയമായ ബൂത്തുകളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.പ്രാദേശിക തലത്തിൽ വിശദമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വോട്ടർ പട്ടികയിലെ തെറ്റ് തിരുത്തണം. 15 വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരിയിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, ദുർബല വിഭാഗം, പാർശ്വവത്കരിക്കപ്പെട്ട വിഭാഗം എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികയിൽ ഉൾപെടുത്തണം. പ്രവാസി വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനായി ഇ-വോട്ടർ വേരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കാനും…
Read Moreകഷ്ടപ്പാടുകളോട് പൊരുതി നേപ്പാളിൽ നടന്ന റസലിംഗിൽ സ്വർണനേട്ടം; അഭിമാനമായി അന്ന
കായംകുളം: ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതി ഇല്ലായ്മകൾക്ക് നടുവിലും റസലിംഗിൽ സ്വർണമെഡൽ നേട്ടം കൈവരിച്ച അന്ന ആൻ മോൻസി നാടിനാകെ അഭിമാനമായി. നേപ്പാളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാന്പ്യൻഷിപ്പിലാണ് ഇന്ത്യക്കായി അന്ന സ്വർണമെഡൽ നേടിയത്. കായംകുളം നഗരസഭ 36-ാം വാർഡിൽ പുറന്പോക്ക് ഭൂമിയിലെ ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് ഈ സ്വർണജേതാവിന്റെയും കുടുംബത്തിന്റെയും താമസം. ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ ടാർപാളിൻ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. മൂന്നു മുതൽ ഏഴു വരെ നേപ്പാളിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിലാണ് റസലിംഗ് 50 കിലോഗ്രാം വിഭാഗത്തിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളികൂടിയാണ്് അന്ന. ഡിസംബറിൽ ഗോവയിൽ നടന്ന ദേശീയ തല മത്സരത്തിലും അന്ന വിജയിയായിരുന്നു. ഓപ്പണ്‍ സെലക്ഷൻ വഴിയാണ് അന്ന മത്സരത്തിനുള്ള യോഗ്യത നേടിയത്. ഹോം സയൻസ് വിഭാഗത്തിൽ ബിരുദം നേടിയിട്ടുള്ള അന്ന കായംകുളം ചിറയിൽ…
Read Moreഓപ്പറേഷന് 916: സമൂഹത്തില്‍ മാന്യന്; മൂന്നുവര്‍ഷമായി മാല മോഷണം; പോലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന പ്രതികള്‍ ഒടുവില്‍ പിടിയില്‍
ആലപ്പുഴ: സമൂഹത്തിൽ മാന്യതയുടെ മൂടുപടമണിഞ്ഞ് മുങ്ങിനടന്നിരുന്ന മാലമോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓപ്പറേഷൻ 916-ലൂടെ പിടികൂടപ്പെട്ടത് വൈകുന്നേരങ്ങളിൽ പൾസർ ബൈക്കുകളിലെത്തി വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുപുറം വെളിയിൽ ഫിറോസ് എന്ന കോയാമോൻ (34), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതിൽ ഷിഹാബ് എന്ന ഷിഹാദ് (30) എന്നിവരെയാണ്. കഴിഞ്ഞ മൂന്നുവർഷമായി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന ഇരുവരെയും പഴുതടച്ച അന്വേഷണത്തിലൂടെയാണ് പിടികൂടാനായതും. നന്പർ പ്ലേറ്റ് പോലും മാറ്റാതിരുന്നിട്ടും സന്ധ്യസമയങ്ങളിൽ ഇടവഴികളിൽ വച്ചു നടത്തിയിരുന്ന മോഷണമായതിനാൽ കൃത്യമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും ഇവരുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. കൂടുതലും വെള്ളി, ശനി ദിവസങ്ങളിലായിരുന്നു കൃത്യത്തിനു സംഘം തുനിഞ്ഞിരുന്നത്. അന്വേഷണ സംഘം പല സംഘങ്ങളായി തെരഞ്ഞുകിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ സമാന സംഭവങ്ങളിൽ ഉൾപ്പെട്ടവരെക്കുറിച്ചും ചെയ്ത…
Read Moreവിവാഹദിവസം സംഭാവനപ്പണം കവർന്ന രണ്ടുപേർ അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് ഓഡിറ്റോറിയത്തിൽ സിസിടിവി
ഹരിപ്പാട്: വിവാഹദിവസം സംഭാവനയായി കിട്ടിയ പണം മോഷ്ടിച്ച രണ്ട് പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ആലപ്പുഴ കാഞ്ഞിരംചിറ കനാൽ വാർഡ് ബംഗ്ലാവ് പറന്പിൽ മുഹമ്മദ് ഷെരീഫ്, ആലപ്പുഴ മംഗലം പുതുവൽ ആന്റപ്പൻ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുളള പ്രതി ആന്റപ്പന്റെ മകനാണ്. 1,61,000 രൂപയാണ് ഇവർ മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ മാസം 22 ന് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറി കാട്ടാശേരി പടീറ്റതിൽ കുഞ്ഞുമോന്റെ മകളുടെ വിവാഹം നടന്ന കുന്പളത്ത് ഓഡിറ്റോറിയത്തിൽ ആണ് സംഭവം നടന്നത്.പ്രതികൾ സംഭാവന നൽകുന്ന സ്ഥലത്തെത്തി ബുക്കിൽ എഴുതിക്കാനെന്ന മട്ടിൽ മേശയ്ക്ക് സമീപം നിന്ന് മോഷണം നടത്തുകയായിരുന്നു. വിവാഹശേഷം പണം എണ്ണി നോക്കിയപ്പോഴാണ് കുറവ് കണ്ടെത്തിയത്. തലേദിവസം വീട്ടിൽ സംഭാവനയായി കിട്ടിയ പണം ഒരു കവറിൽ മേശയിൽ വച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് മോഷണം പോയത്. ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷണം നടത്തുന്ന…
Read Moreസംസ്ഥാനത്തെ എസ്സി-എസ്ടി ഡെവലപ്പ്മെന്റ് ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
ആലപ്പുഴ: സംസ്ഥാനത്തെ നഗരസഭകളിലും ബ്ലോക്കുകളിലും പ്രവർത്തിക്കുന്ന എസ് സി/എസ്ടി ഡെവലപ്പ്മെന്റ് ഓഫീസുകൾ വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളിൽ അഴിമതി നടക്കുന്നതായി ലഭിച്ച പരാതിയെതുടർന്ന് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ രാവിലെ 11 മുതൽ ഓപ്പറേഷൻ റൈറ്റ്സ് എന്ന പേരിലായിരുന്നു പരിശോധന. ജില്ലയിലെ തൈക്കാട്ടുശേരി ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ ഉപഭോക്താക്കൾക്ക് നൽകിയ ഭൂമിയെല്ലാം ഒരേ ഭൂഉടമയിൽ നിന്നാണെന്ന് കണ്ടത്തി. ഇതിനുപുറമേ ധനസഹായം ലഭിച്ച ഉപഭോക്താക്കളിൽ പലരും വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതായും കണ്ടെത്തി. കഞ്ഞിക്കുഴി ബ്ലോക്കിൽ 2018-19 സാന്പത്തിക വർഷത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായ 17 പേർക്ക് സഹായം നൽകിയ രേഖകൾ പിടിച്ചെടുത്തു. അന്പലപ്പുഴ ബ്ലോക്കിൽ 2017-18 വർഷത്തിൽ ഗുണഭോക്താക്കളിൽ ചിലരുടെ രേഖകൾ പരിശോധിക്കാതെയും വില്ലേജോഫീസറുടെ കൃത്യമായ സാക്ഷ്യപത്രമില്ലാതെയും ധനസഹായം നൽകിയതായും കണ്ടെത്തി.
Read More