തിരുവൻവണ്ടൂർ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചു. തിരുവൻവണ്ടൂർ കവിതാലയത്തിൽ ആനന്ദവല്ലിയമ്മയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുവീഴ്ത്തിയ ശേഷം മാല കവരാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം 6.45 നാണ് സംഭവം. തിരുവൻവണ്ടൂരിലെ ക്ഷേത്ര ജംഗ്ഷനിലുള്ള തന്റെ സ്റ്റേഷനറി കട അടച്ച ശേഷം വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ആനന്ദവല്ലിയമ്മ. തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ അച്ചിലേത്ത് പടിക്കു സമീപം എത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ച് രണ്ടംഗ സംഘം ആനന്ദവല്ലിയമ്മയെ പിന്തുടർന്നു. അടുത്തെത്തിയ മോഷ്ടാക്കൾ ആനന്ദവല്ലിയമ്മയുടെ പുറത്തടിച്ച് താഴെയിട്ട ശേഷം മാല പൊട്ടിച്ചെങ്കിലും മാല മോഷ്ടാക്കളുടെ കയ്യിൽ കിട്ടിയില്ല. ബഹളം വച്ചപ്പോൾ ബൈക്കിലെത്തിയവർ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആനന്ദവല്ലിയമ്മയുടെ കൈമുട്ടിന് പരിക്കുണ്ട്. സമീപവാസികളെത്തി പ്രഥമ ശുശ്രൂഷ നൽകി. ഇരുട്ടായതു കാരണം വണ്ടിയുടെ നന്പർ കാണാൻ കഴിഞ്ഞില്ലന്ന് അവർ പറഞ്ഞു. ഈ ഭാഗത്ത് തെരുവുവിളക്കും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ…
Read MoreCategory: Alappuzha
ജനാധിപത്യ വ്യവസ്ഥയിൽ വോട്ടെടുപ്പിലൂടെ ഗവർണർ തെരഞ്ഞെടുക്കപ്പെടണമെന്ന് മന്ത്രി ജി സുധാകരൻ
ആലപ്പുഴ: പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണറുടെ നടപടി ശരിയല്ലെന്ന് മന്ത്രി ജി.സുധാകരൻ. എൽഡിഎഫിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ധൂർത്ത്, സമയനഷ്ടം ഇവ പറയാൻ പാടില്ല. കേന്ദ്രമന്ത്രിമാർ പറയുന്നതുപോലെയാണ് ഗവർണർ സംസാരിക്കുന്നത്. ഭരണഘടനാപരമായ പദവിയുള്ള ഗർണറെ ബഹുമാനിക്കുന്നു. വിമർശിക്കാൻ പാടില്ലെന്ന് പറയുന്ന വാദം ശരിയല്ല. ജനാധിപത്യ വ്യവസ്ഥയിൽ വോട്ടെടുപ്പിലൂടെ ഗവർണർ തെരഞ്ഞെടുക്കപ്പെടണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. കോടതികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമം നിർമിക്കുന്നത് പാർലമെന്റും നിയമസഭകളും ആണ്. ജഡ്ജിമാർ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നവരല്ല. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പാർലമെന്റിൽ ജഡ്ജിമാരെ വിളിച്ചുവരുത്തി ഇന്പീച്ച് ചെയ്ത ചരിത്രമുണ്ട്. കോടതി വിധിയെ മാനിക്കുന്നു. ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം കേന്ദ്രം പാസാക്കിയതിലൂടെ പാർലമെന്റിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറ തകർന്നു. പൗരത്വ നിയമഭേദഗതി ശരിയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല.…
Read Moreപമ്പ ജലസേചന പദ്ധതിയുടെ കനാലിൽ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പന്പ ജലസേചന പദ്ധതിയുടെ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. നാരങ്ങാനം രാജീവ് ഗാന്ധി കോളനിക്കു സമീപം ഇന്നലെ രാത്രിയാണ് സംഭവം. നാരങ്ങാനം വട്ടക്കാവ് ഇടശേരിൽ അനീഷ് (28), തെക്കേതിൽ ജിബിൻ ചെറിയാൻ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതറിയാതെ വെള്ളത്തിലേക്ക് ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ഒപ്പമുണ്ടായിരുന്ന ചരിവുപുരയിടത്തിൽ സുനിൽ നീന്തിരക്ഷപ്പെട്ടു. സുനിൽ അറിയിച്ചതനുസരിച്ച് രാത്രിയിൽ തന്നെ ഇടതുകര കനാലിലൂടെ വെള്ളം ഒഴുക്ക് തടഞ്ഞ് ഫയർഫോഴ്സും പോലീസും നാട്ടുകാരും തെരച്ചിൽ തുടങ്ങിയെങ്കിലും പുലർച്ചെ 2.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Moreസംവിധായകൻ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്; ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ആലപ്പുഴയിൽ വരയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്.ബോട്ടിൽനിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേൽക്കുകയായിരുന്നു എന്നാണു വിവരം. പരിക്കേറ്റ ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവിദ്യാർഥികളുമായി ബംഗളുരുവിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ഓട്ടോയിലിടിച്ച് രണ്ട് പേർക്ക് പരിക്ക്; കേസെടുത്ത് പോലീസ്
തുറവൂർ: ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു മറിഞ്ഞു ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. ദേശീയപാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിന് വടക്കുവശം ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കുത്തിയതോട് മാർക്കറ്റിൽ വെറ്റിലക്കട നടത്തുന്ന കോടംതുരുത്ത് സ്വദേശി രാജു, ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് അരവിന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലത്തു നിന്നും വിദ്യാർഥികളുമായി ബംഗളുരുവിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.
Read Moreപ്ലാസ്റ്റിക് കവർ പോയി, തുണിസഞ്ചി വന്നു; ഇരവുകാട് വാർഡിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി
ആലപ്പുഴ: നഗരസഭയിലെ വാർഡ് തലത്തിലെ ആദ്യ തുണി സഞ്ചി നിർമാണ യൂണിറ്റ് ഇരവുകാട് വാർഡിൽ ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. വാർഡിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ അടങ്ങുന്ന · വിരിയുന്ന ഇരവുകാട് എന്നകലണ്ടറിന്റെ പ്രകാശനവും എംപി നിർവഹിച്ചു. യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ സ്വീകരിച്ച് തുണി സഞ്ചി പകരം നൽകുകയാണ് ചെയ്യുന്നത്. വാർഡിൽ കഴിഞ്ഞ 50 മാസങ്ങളായി നടന്നു വരുന്ന പ്ലാസ്റ്റിക് വിരുദ്ധ കർമപരിപാടിയുടെ ഭാഗമായാണ് തുണിസഞ്ചി നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായി സ്വീകരിക്കുന്ന കഴുകി വൃത്തിയാക്കിയ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് തുണി സഞ്ചി നിർമാണം. അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് മെഷീനുകളിലാണ് പ്രത്യേക പരിശീലനം സിദ്ധിച്ച പത്ത് വനിതകളടങ്ങിയ യൂണിറ്റ് പ്രവർത്തിക്കുക. കഴിഞ്ഞ 50 മാസങ്ങളായി തുടർച്ചയായി വാർഡിൽ ഗാർഹിക പ്ലാസ്റ്റിക്…
Read Moreതുറവൂരിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; പള്ളിയുടെയും കുരിശടിയുടെയും ജനൽചില്ലുകൾ തകർത്തു
തുറവൂർ: കഞ്ചാവ് മയക്കുമരുന്നു സംഘം പള്ളിയും കുരിശടിയും തകർത്ത സംഭവത്തിൽ ആരേയും പിടികൂടാനായില്ല. പള്ളിത്തോട് ചാപ്പക്കടവ് സെന്റ് ആന്റണീസ് പള്ളിയുടെ ജനൽച്ചില്ലുകളും പള്ളിയുടെ മുൻവശത്തെ തീരദേശ റോഡരികിലെ, മാതാവിന്റെ കുരിശടിയുമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം അടിച്ചുതകർത്തത്. കഴിഞ്ഞ 31നു സെന്റ് ആന്റണീസ് പള്ളിയുടെ ജനൽ ചില്ലകൾ അടിച്ചു തകർത്ത അതേസംഘമാണ് മയക്കുമരുന്നു ഉപയോഗിച്ച ശേഷം പരസ്പരം ഏറ്റുമുട്ടി പള്ളിയുടെ മുൻവശത്തെ മാതാവിന്റെ കുരിശടിയുടെ ചില്ലുകളും അടിച്ചു തകർത്തത്. രൂപത്തിനും കേടുപാട് വന്നിട്ടുണ്ട്. പ്രദേശത്തു തന്നെയുള്ള കഞ്ചാവ് വിൽപന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. മണിക്കുറുകളോളം ഈ പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചാണ് സംഘം തേർവാഴ്ച നടത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് എത്തിയെങ്കിലും ആരേയും പിടികൂടിയില്ല. പള്ളിത്തോട് ചാപ്പക്കടവിൽ വൻതോതിലാണ് മയക്കുമരുന്നു വില്പനയും ഉപയോഗവും നടക്കുന്നത്. പെണ്‍കുട്ടികളാണ് ഇവിടെ സ്കൂൾ യൂണിഫോമിൽ ഇവിടുത്തെ ഏജന്റിന്…
Read Moreസുഭാഷ് വാസുവിനെതിരേ നിയമനടപടിക്ക് പ്രമേയവുമായി എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയേയും പൊതുജന മധ്യത്തിലും മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ നിയമപരമായും സംഘടനാപരമായും നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയിൽ നിന്ന് ശിവഗിരിയിലേയ്ക്കും ഗുരുവായൂരിലേയ്ക്കും ഒപ്പം യൂണിയന്റെ കിഴക്കൻ മേഖലയായ തണ്ണീർമുക്കം, പുത്തനന്പലം തുടങ്ങിയ സ്ഥലങ്ങളിലൂടെ കണിച്ചുകുളങ്ങര വഴി അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് പുതിയ ബസ് സർവീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Read Moreപരുന്തിനെ ഭയന്ന് കണ്ണമംഗലം ഗ്രാമവാസികള്‍; അക്രമിച്ചത് പത്തോളം പേരെ; പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാവേലിക്കര : ഒരുപരുന്ത് കണ്ണമംഗലം ഗ്രാമവാസികളെയാകെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസക്കാലമായി പ്രദേശത്ത് വിഹരിക്കുന്ന പരുന്ത് ഒരുമാസക്കാലമായി ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതായി നാട്ടികാര് പറയുന്നു. പത്തോളം പേര്‍ക്കാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണമംഗലം അനുഗ്രഹയില്‍ റോസമ്മ(44), തേവലപ്പുറത്ത് ശോഭ(32) മകന് അഭിന്‍ (11), തേവലപ്പുറത്ത് ജൈനു (26), അനുഗ്രഹയില്‍ കോളശേരില്‍ അയാന് (മൂന്ന്), ആക്കോട്ട് ശ്രീധരന് (80) എന്നിവരെയാണ് പരുന്ത് ആക്രമിച്ചത്. എല്ലാവർക്കും സാരമായ പരിക്കും ഏറ്റിട്ടുണ്ട്. മുഖത്തും തലയിലും കൈ വിരലുകളിലുമായാണ് ഇവരെ പരുന്ത് പ്രധാനമായും ആക്രമിച്ചിട്ടുള്ളത്. പലരും പരുന്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ പ്പെട്ടത് തന്നെ തലനാരിഴയ്ക്കാണെന്നും നാട്ടുകാര്‍ പറയുന്നു. കണ്ണമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചെട്ടികുളങ്ങര പഞ്ചായത്തിന്റെ 16, 17 വാര്‍ഡുകളിലുള്ളവരുടെ സ്വൈര്യജീവിതത്തിലാണ് പരുന്ത് വില്ലനായിരിക്കുന്നത്. പരുന്തിനെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ശോഭ…
Read Moreനഗരത്തിലെ ഹോട്ടൽ വ്യാപാരികൾക്കു ഭീഷണിയായി തട്ടിപ്പുസംഘം; ഫോണിൽ ഭക്ഷണം ഓർഡർ ചെയ്ത് അക്കൗണ്ട് നമ്പർ ശേഖരിച്ചു നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വ്യാപാരികൾ പറയുന്നതിങ്ങനെ…
പത്തനംതിട്ട: നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തട്ടിപ്പുസംഘം. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഉൗർജിതമല്ലെന്ന് വ്യാപാരികൾ.പട്ടാള ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുകയും പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് അറിയിക്കുകയുമാണ് സംഘം ആദ്യം ചെയ്യുന്നത്. എൻസിസിയുമായി ബന്ധപ്പെട്ട ക്യാന്പിലേക്കാണ് ഭക്ഷണമെന്നും പത്തനംതിട്ട വഴി വരുന്പോൾ ശേഖരിക്കുമെന്നുമാണ് അറിയിച്ചത്. ഇതരസംസ്ഥാനക്കാരായ ആളുകളാണ് ഫോണിൽ ബന്ധപ്പെടുകയെന്ന് ഹോട്ടൽ വ്യാപാരികൾ പറഞ്ഞു. ഭക്ഷണത്തിന്റെ വിലയായി പണം ബാങ്കിലേക്ക് ഇടുന്നതിനുവേണ്ടി അക്കൗണ്ട് നന്പറും എടിഎം കാർഡിന്റെ കോപ്പിയും ആവശ്യപ്പെടുന്ന സംഘം ഇത് വാട്ട്സാപ്പിലൂടെ ശേഖരിക്കുകയും ചെയ്തു. കട ഉടമയുടെ ഫോണിലേക്കു വന്ന ഒടിപി കൂടി ശേഖരിച്ച് അക്കൗണ്ടിലെ പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് വ്യാപാരികൾ പറഞ്ഞു. പത്തനംതിട്ട കോളജ് റോഡിലെ പാറയിൽ ഹോട്ടലിലാണ് ആദ്യം തട്ടിപ്പ് അരങ്ങേറിയത്. പിന്നാലെ കോന്നി ഗ്രീൻചില്ലി ഹോട്ടൽ, കുന്പഴ പരുത്തിയാനിക്കൽ ഹോട്ടൽ…
Read More