ആലപ്പുഴ: എൽഇഡി ബൾബ് നിർമിച്ച് യുപി സ്കൂൾ വിദ്യാർഥികൾ ശ്രദ്ധയാകർഷിക്കുന്നു. എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയ പവലിയനിലാണ് പാതിരപ്പള്ളി വിവിഎസ്ഡി യുപി സ്കൂളിലെ വിദ്യാർഥികളുടെ സ്റ്റാൾ. കുട്ടികൾ നിർമിച്ച എൽഇഡി ബൾബ്, സീഡ് പേന, ഓഫീസ് ഫയൽ, ഫ്ളെക്സി ഫയൽ എന്നിവയാണ് വില്പനയ്ക്കായി വച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പരിചയ വിഭാഗം അനുവദിച്ചു നല്കിയ ആദ്യ എൽഇഡി ബൾബ് നിർമാണ യൂണിറ്റാണ് സ്കൂളിലേത്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ചെറിയ സന്പാദ്യ പരിശീലനവും കുട്ടികളിൽ വളർത്തുകെയന്ന് ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് നിർമാണ പ്രവൃത്തിയിൽ പങ്കാളിത്തം വഹിക്കുന്നത്. പ്രധാന അധ്യാപിക സിന്ധുവും യൂണിറ്റ് ചുമതലയുള്ള ജി. ധന്യയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പരിശീലകൻ പി.പി. പോളുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ സ്വന്തം ബ്രാൻഡിൽ ബൾബുകൾ വിൽക്കുന്ന…
Read MoreCategory: Alappuzha
കെട്ടിയിട്ട ബാല്യം! സ്വന്തം കുഞ്ഞിന്റെ രക്ഷ ഒരു ചരടിന്റെ അറ്റത്ത് ഭദ്രമാക്കാൻ ശ്രമിക്കുകയാണ് വഴിയോര കച്ചവടക്കാരിയായ ഒരമ്മ; ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നുള്ള ദൃശ്യം
തെരുവുകൾ അഭയകേന്ദ്രങ്ങളാക്കി..
Read Moreതമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കവർച്ചാ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ
ചെങ്ങന്നൂർ: തമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ വൻ കവർച്ചസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. തൃശിനാപ്പള്ളി തിരുവാരന്തൂർ ,ശെൽവപുരം ഡോർ നന്പർ 44 വിജയി (30) നെയാണ് ഇന്നലെ ചെങ്ങന്നൂർ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റു ചെയ്തത്. ആന്ഡ്രാ പ്രദേശിൽ നിന്നും ശബരിമല ദർശനത്തിന് എത്തിയ 30 അംഗ തീർഥാാടകരിൽ മോനു ഗോലു ഹർഷ വർധന റെഡ്ഡിയുടെ 20000 രൂപാ വിലവരുന്ന രണ്ടു സ്മാർട്ട് ഫോണുകളും, 42000 രൂപയും, രാംനാഥ് രാഞ്ചിലയ്യയുടെ 12000 രൂപാ വിലവരുന്ന രണ്ടു വാച്ചുകളുമാണ് മോഷ്ടിച്ചത്. 19 ന് പുലർച്ചെ അഞ്ചോടെയായിരുന്നു് മോഷണമെന്ന് അയ്യപ്പഭക്തർ നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് പോലീസ് പറയുന്നത്: ഭക്തർക്കായുള്ള റെയിൽവേയുടെ പിൽഗ്രിം സെന്ററിൽ വിശ്രമിക്കുകയായിരുന്നു ആന്ധ്രയിൽ നിന്നെത്തിയ സംഘം .അവരുടെ കൂട്ടത്തിൽ സ്വാമിമാരുടെ വേഷവിധാനത്തോട് ആറംഗമോഷണ സംഘവും കൂടുകയായിരുന്നു. അയ്യപ്പസംഘത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചറിഞ്ഞ കള്ള·ാർ…
Read Moreമദ്യത്തിനും മയക്കുമരുന്നിനുമെതിരേ സുദർശനന്റെ പ്രയാണത്തിന് 17 വയസ്
മാവേലിക്കര: മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള മാവേലിക്കര സുദർശനൻ എന്ന ഒറ്റയാൻ സമര പോരാളിയുടെ പ്രയാണത്തിന് 17 വയസ്. 2002ൽ ആലപ്പുഴ പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹായത്തോടെയാണ് സുദർശനൻ ലഹരി വിരുദ്ധ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. അതിനുശേഷം കേരളമങ്ങോള മിങ്ങോളം ഇദ്ദേഹം മനുഷ്യനെ നശിപ്പിക്കുന്ന ദുശീലങ്ങൾക്കെതിരെ ബോധവത്കരണം നടത്തി. ഇന്നും അത് തുടർന്നു വരികയാണ്. ആദ്യ ബോധവത്കരണത്തിനായി അദ്ദേഹം അസ്ഥികൂടത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം അണിഞ്ഞാണ് പ്രകടനം നടത്തിയത്, ഇത് വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർന്ന് എല്ലാ ലോക ലഹരിവിരുദ്ധ ദിനത്തിലും, ഗാന്ധിജയന്തി ദിനത്തിലും, ആളുകൽ കൂടുതൽ ലഹരി ഉപയോഗിക്കുന്ന ഓണം, ക്രിസ്തുമസ്, വിഷു, പുതുവർഷം എന്നീ ആഘോഷ സമയങ്ങളിലും വിവിധ വേഷങ്ങൾ കെട്ടി ലഹരിക്കെതിരെയുള്ള പ്ലക്കാർഡുമായി സുദർശനൻ ബോധവത്കരണം നടത്താറുണ്ട്. അസ്ഥിപഞ്ചര വേഷം, ശരീരം മുഴുവൻ കുപ്പി കെട്ടിവെച്ചുള്ള വേഷം, പുലിവേഷം, ഗാന്ധിവേഷം, ശ്രീനാരായണ ഗുരുവിന്റെ…
Read Moreസൂര്യഗ്രഹണത്തെ വരവേൽക്കാൻ ആലപ്പുഴയില് വിപുലമായ സംവിധാനം; ഗ്രഹണം കാണാൻ ജില്ലയിൽ രണ്ടുലക്ഷം പേരെത്തും
ആലപ്പുഴ: സൂര്യഗ്രഹണത്തെ വരവേൽക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപഞ്ചായത്തിന്റെയും വിവിധ ശാസ്ത്ര സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ 26ന് രണ്ടുലക്ഷം പേരെ ഗ്രഹണം കാണിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. വലയഗ്രഹണം രാവിലെ 8.06 മുതലാണ് ദൃശ്യമാകുക. 9.28ന് ഗ്രഹണം അതിന്റെ പരമാവധി അവസ്ഥയിൽ കാണാനാകും. 11.09 ഓടെ അവസാനിക്കും. ഇതുമായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ദൂരീകരിക്കാനും ശാസ്ത്രാഭിരുചി വർധിപ്പിക്കാനും വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. റിസോഴ്സ് പേഴ്സണ്മാർക്കുള്ള ജില്ലാ-താലൂക്ക്തല പരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെന്പാടും 25,000 സൗരക്കണ്ണടകൾ വിതരണം ചെയ്യും. ജില്ലയിൽ അന്പതിടങ്ങളിൽ ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. ഇവിടെ സൗരക്കണ്ണട, മിറർ പ്രൊജക്്ഷൻ തുടങ്ങിയവയുടെ സഹായത്തോടെ പൊതുജനങ്ങൾക്കായി ഗ്രഹണ നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചു.ശാസ്ത്രക്ലാസ്, പരീക്ഷണങ്ങൾ, പാനൽ പ്രദർശനം എന്നിവയുമുണ്ടാകും. ഗ്രഹണസമയത്ത് ഭക്ഷണം പാകം ചെയ്യൽ, ഭക്ഷണവിതരണം എന്നിവയും സംഘടിപ്പിക്കും. സൗരക്കണ്ണടകൾക്ക് 9446792643 (ജയൻ ചന്പക്കുളം)…
Read Moreആറന്മുള ഐക്കര ജംഗ്ഷനിലെ കാനറാ ബാങ്ക് എടിഎം കവർച്ചാശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആറന്മുള: ഐക്കര ജംഗ്ഷനിൽ കാനറാ ബാങ്ക് എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ പോലീസ് പിടിയിലായി. ആറന്മുള ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.. കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും മറ്റും മോഷണം നടത്തിയതിന് ആറന്മുള പോലീസ് നേരത്തെ പിടികൂടിയ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാർ തോമയുടെ സംഘത്തിലുൾപ്പെട്ട സുമോദും ഉല്ലാസുമാണ് എടിഎം മോഷണശ്രമക്കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായത്. കഴിഞ്ഞ് മാർച്ച് 22നാണ് മോഷണശ്രമമുണ്ടായത്. സംഭവത്തേ തുടർന്ന് അന്ന് എടിഎം കൗണ്ടറിൽ നി്ന്നു പോലീസ് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ചതിലും പ്രതികൾ ഇവരെന്നു വ്യക്തമായിട്ടുള്ളതായി ആറന്മുള എസ്എച്ച്ഒ സന്തോഷ് കുമാർ പറഞ്ഞു.
Read Moreപ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമെന്ന കോടതിയുടെ നിരീക്ഷണം; പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് കൊടിക്കുന്നിൽ
ആലപ്പുഴ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണപരാജയമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തവരുടെ പരാതി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി രാമങ്കരി ഒന്നാം ക്ലാസ് മജകസ്്രടേറ്റ് കോടതിയെ ചുമതലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ്. പ്രളയദുരിത ബാധിതരുടെ യോഗം ജനുവരിയിൽ താൻ മുൻകൈയെടുത്ത് വിളിക്കും. പുഞ്ചകൃഷി ഉൾപ്പെടെ കഴിഞ്ഞ രണ്ടുതവണ സംഭരിച്ച നെല്ലിന്റെ വില സർക്കാർ നൽകാത്തത് കർഷകരെ കടകെണിയിലാക്കി. മുൻകാലങ്ങളിൽ കേന്ദ്ര ഫണ്ട് വൈകിയാലും സംസ്ഥാന സർക്കാർ ഫണ്ട് വിതരണം നൽകിയിരുന്നത്. കേന്ദ്രവിഹിതത്തിന്റെ പേരിൽ സംസ്ഥാന വിഹിതവും വൈകിപ്പിക്കുന്നതിലൂടെ കർഷകരെ ബാങ്കുകൾ ജപ്തിയിലേക്ക് തള്ളിവിടുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസംസ്ഥാന ഭക്ഷ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും കർഷകരെ സഹായിക്കുന്നതിന് മുൻകാലങ്ങളിൽ കൈകൊണ്ട നടപടി സ്വീകരിക്കുന്നതിൽ…
Read Moreഅത്യാധുനിക സാങ്കേതികവിദ്യയിലൂടെയുള്ള അരൂരിലെ ദേശീയപാത പുനരുദ്ധാരണം ശ്രദ്ധേയമാകുന്നു
തുറവൂർ: ദേശീയ പാത 66ൽ അരൂർ പളളിമുതൽ ചേർത്തല എക്സ്റേ ജംഗ്ഷൻ വരെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിൽ തന്നെ നവീനമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരോഗമിക്കുന്നു. 23.665 കിലോമീറ്റർ നീളത്തിലെ പുനരുദ്ധാരണ പ്രവൃത്തികളാണ് പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കോൾഡ് മില്ലിങ് ആൻഡ് റീ സൈക്ലിംഗ് ഇൻ ഹോട്ട് മിക്സ് പ്ലാന്റ് രീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്. ജർമൻ നിർമിത യന്ത്രസാമഗ്രികൾ ഇതിനായി ഉപയോഗിക്കുന്നു. 36.07 കോടി രൂപയാണ് ഈ പ്രവർത്തിയുടെ അടങ്കൽ തുക. നിലവിലുള്ള ദേശീയ പാതയുടെ മുകൾ ഉപരിതലം അത്യാധുനിക മെഷീൻ ഉപയോഗിച്ച് അടർത്തിയെടുത്ത് അതിന്റെ മുപ്പത് ശതമാനം പുതിയ റോഡ് നിർമാണ സാമഗ്രികളുമായി ചേർത്ത് വീണ്ടും ഉപരിതലം നിർമിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അഞ്ചു സെന്റീമീറ്റർ കനത്തിൽ ബിറ്റുമിനസ് മെക്കാഡവും അതിന് മുകളിൽ ബിറ്റുമിനസ് കോണ്ക്രീറ്റും ഇട്ട് ഉപരിതലം ഉറപ്പിക്കും. പഴയ റോഡിന്റെ…
Read Moreദേശീയ പോഷണ ദൗത്യം: സമ്പുഷ്ടകേരളം പദ്ധതി സർവേയുമായി പൊതുജനങ്ങൾ സഹകരിക്കണം
ആലപ്പുഴ: ദേശീയ പോഷണ ദൗത്യത്തിന്റെ ഭാഗമായ സന്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾ മുഖേന നൽകി വരുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സർവേയുമായി സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി വർക്കറുമാർക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തിട്ടുണ്ട്. അങ്കണവാടിയിൽ നിലവിൽ കൈകാര്യം ചെയ്തു വരുന്ന രജിസ്റ്ററുകളെല്ലാം സ്മാർട്ട് ഫോണിലൂടെ രേഖപെടുത്തലുകൾ വരുത്തുക എന്നതാണ് സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ വിവരശേഖരണത്തിനും അതുവഴി അർഹരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഐസിഡിഎസ് കാസ് കോമണ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും തയ്യാറാക്കിയിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർ മുൻ വർഷങ്ങളിൽ സർവേ ഫോം ഉപയോഗിച്ച് നടത്തിവന്നിരുന്ന വാർഷിക കുടുംബ സർവ്വേ ഈ വർഷത്തിൽ സ്മാർട്ട് ഫോണ് ഉപയോഗിച്ച് ചെയ്തുവരികയാണ്. ഇതിനായി വീടുകളിൽ എത്തുന്ന അങ്കണവാടി പ്രവർത്തകരോട് സഹകരിക്കണം. ആലപ്പുഴ ജില്ലയിൽ 2150 അങ്കണവാടികളാണുള്ളത്. അങ്കണവാടി കളിലൂടെ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാരായ…
Read Moreഹെൽമെറ്റ് ബോധവത്കരണത്തിന് ഇലവുംതിട്ടയിൽ ‘കാലനെ’ കൊണ്ടുവന്ന് പോലീസ്
ഇലുവുംതിട്ട: ഒരു പോലീസ് ജീപ്പ് വന്നു നിന്നു. പോലീസുകാർക്കൊപ്പം അജാനുബാഹുവായ കാലൻ കയറും കറക്കി ചാടിയിറങ്ങി. കണ്ട് നിന്നവർക്ക് അമ്പരപ്പായി. അമ്പരപ്പ് ആശ്ചര്യത്തിലേക്കും കൗതുകത്തിലേക്കും മാറിയപ്പോഴേക്കും പോലീസ് വാഹന പരിശോധന തുടങ്ങി. ഹെൽമറ്റില്ലാത്തവർക്കും സീറ്റ് ബൽറ്റ് ധരിക്കാത്തവർക്കും യമലോകത്തെ അനുഭവങ്ങൾ വിവരിക്കുന്നു. ഇതു കേട്ട മാത്രയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിച്ചുകൊള്ളാമെന്ന യാത്രക്കാരുടെ ഉറപ്പ്. ഹെൽമറ്റ് ധരിച്ചും റോഡ് നിയമങ്ങൾ പാലിച്ചും വന്നവരെ അഭിനന്ദിക്കുകയും മധുരം നല്കുകയും ചെയ്തു. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പോലീസാണ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കാലന്റെ വേഷം കെട്ടിയത് പോലീസുദ്യോഗസ്ഥനായ ഡബ്ല്യു.എ. റഷീദാണ്. പ്രോഗ്രാം ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്ഐ കെ. കെ. സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷാ, ആർ. പ്രശാന്ത്, പോലീസുദ്യോഗസ്ഥരായ കെ. എസ്. സജു, ശ്യാംകുമാർ, താജുദീൻ,…
Read More