ചാരുംമൂട്: വിദ്യാർഥികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷണം കഴുത്തിൽ പതിച്ച് മരണപ്പെട്ട ചുനക്കര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി നവനീതി(12)ന്റെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നവനീതിന്റെ ചാരുംമൂട് പുതുപ്പള്ളികുന്നത്തെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. നവനീതിന്റെ മരണത്തെപ്പറ്റി സംശയമുണ്ടെന്നും സംഭവത്തെപ്പറ്റി വ്യക്തത വരുത്തണമെന്നും പിതാവ് വിനോദ് മന്ത്രിയെ ധരിപ്പിച്ചു. അന്വേഷണം നടത്തി കൃത്യമായ മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് സമഗ്രമായ അന്വേഷണം നടത്താമെന്ന് മന്ത്രി അറിയിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നവനീതിന്റെ കുടുംബത്തിന് സാന്പത്തിക സഹായം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ. രാജേഷ് എംഎൽഎ, മുൻ എംപി സി.എസ്. സുജാത,…
Read MoreCategory: Alappuzha
ആന്റിവെനം ലഭ്യമായിരുന്നെങ്കിലും..! പാന്പുകടിയേറ്റ കുട്ടിക്ക് ചികിത്സ നല്കാതെ മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന് ആക്ഷേപം; സംഭവം ചേര്ത്തലയില്
തുറവൂർ: പാന്പുകടിയേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ആന്റിവെനം നല്കാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടതായി ആക്ഷേപം. കഴിഞ്ഞദിവസം ചേർത്തല പോലീസ് സ്റ്റേഷനു സമീപത്തെ താമസക്കാരിയായ കുട്ടിയെയാണ് പാന്പുകടിയേറ്റതിനെ തുടർന്നു ബന്ധുക്കൾ ചേർത്തല ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ആന്റിവെനം ലഭ്യമായിരുന്നെങ്കിലും പ്രാഥമിക ശുശ്രുഷ നല്കി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിടുകയായിരുന്നു. മെഡിക്കൽ കോളജിലെത്തിയ ബന്ധുക്കളോട് ആന്റീവെനം ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നുതന്നെ നല്കമായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. നിസാര രോഗങ്ങളുമായി എത്തുന്നവരെ പോലും പ്രഥമ ശുശ്രൂഷ നല്കി ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലേക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞുവിടുന്ന പ്രവണത രോഗികൾക്കും ബന്ധുക്കൾക്കും ദുരിതമായിരിക്കുകയാണെന്ന പരാതി സജീവമാണ്. ഇവിടെത്തന്നെ ചികിത്സ നല്കാമെന്നിരിക്കെ മറ്റ് ആശുപത്രികളിലേക്കു പറഞ്ഞുവിടുന്പോൾ നിർധനരായ രോഗികൾക്കും ബന്ധുക്കൾക്കും സാന്പത്തിക ബാധ്യത കൂടാതെ മറ്റു പലകാര്യങ്ങളിലും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. രോഗികളെ മറ്റ് ആശുപത്രികളിലേക്കു…
Read Moreപാമ്പുകടിയേറ്റു മരിച്ചെന്നു വിധിയെഴുതിയ കുട്ടിയെ ജീവിതത്തിലേക്കു നയിച്ച് ജനറൽ ആശുപത്രി
പത്തനംതിട്ട: പാമ്പുകടിയേറ്റ് മരിച്ചെന്ന് സ്വകാര്യ ആശുപത്രിയിൽ വിധിയെഴുതിയ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കഥയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് പറയാനുള്ളത്. സംഭവം കഴിഞ്ഞ പൂജ അവധി സമയത്താണ്. സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവം വിവാദമായപ്പോഴാണ് ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻ ഈ വിവരം പുറത്തുവിട്ടത്. പത്തനംതിട്ട ഓമല്ലൂരിൽ ഉഴുവത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന രാജേഷിന്റെ നാലു വയസള്ള മകൻ കൃഷ്ണചന്ദിനാണ് പുലർച്ചെ ഉറക്കത്തിനിടെ പാമ്പുകടിയേൽക്കുന്നത്. പാമ്പിനെ മുറിയിൽ നിന്ന് കുട്ടിയുടെ മാതാവാണ് കണ്ടത്. പുതപ്പിനിടയിൽ കൂടി പാമ്പ് ചാടി പോകുന്നതു കണ്ടിരുന്നു. പിതാവിന് ഇരുകണ്ണിനും കാഴ്ചയില്ല. ലോട്ടറി കച്ചവടം ചെയ്താണ് ജീവിക്കുന്നത്. അയൽവാസിയാണ് കുട്ടിയെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ, കുട്ടിയുടെ നില ഗുരുതരമായി. കുട്ടിയെ രക്ഷിക്കാൻ കഴിയല്ലെന്നും അവിടത്തെ ഡോക്ടർമാർ അറിയിച്ചു. ശ്വാസം നിലച്ച…
Read Moreഹോംസ്റ്റേയിൽ പൂട്ടിയിട്ട് വിദേശ വ്യവസായിയുടെ പണവും സർണവും കവർന്ന സംഭവം; അഞ്ചംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: ഹോംസ്റ്റേയിൽ പൂട്ടിയിട്ട് വിദേശ വ്യവസായിയുടെ പണവും സർണവും കവർന്ന സംഭവത്തിലെ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം വാടി സ്വദേശി സിബിയോണ്(30), ആലപ്പുഴ വഴിച്ചേരി സ്വദേശികളായ ജിജു(21), തോമസ്(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വിദേശ വ്യവസായിയായ എറണാകുളം സ്വദേശി അബ്ദുൾവാഹിദ്(അനിൽ)ന്റെ പരാതിയെ തുടർന്നാണ് മൂന്നുപേർ കുടുങ്ങിയത്. പിടിയിലായവർ സിബിയോണിന്റെ ഭാര്യയെകൊണ്ട് അനിലിനെ ഫോണിൽ വിളിച്ച് കുട്ടികളുടെ പഠനത്തിന് സഹായം അഭ്യർഥിച്ചു. സഹായവുമായി ആലപ്പുഴ വഴിച്ചേരിയിലെത്തിയ അനിലിനെ യുവതിയുടെ വീടു കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ജിജു ബൈക്കിൽ കയറ്റി ശവകോട്ടപ്പാലത്തിന്റെ സമീപം എത്തിച്ചു. ഇവടെ കാത്തുനിന്ന മറ്റുപ്രതികൾ ചേർന്ന് കാറിൽ കൊമ്മാടിയിലെ ഹോംസ്റ്റേയിൽ എത്തിച്ചു. തുടർന്ന് ഇവിടെ പൂട്ടിയിട്ട് ഇദ്ദേഹത്തിന്റെ 15പവൻ സ്വർണവും എടിഎമ്മിൽ നിന്ന് 10,000രൂപയും തട്ടിയെടുത്തു. 50ലക്ഷം രൂപ തന്നാൽ മാത്രമേ മോചിപ്പിക്കുകയുള്ളു എന്നും പ്രതികൾ അനിലിനോട്…
Read Moreആരെയും മനഃപൂർവം ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംഭവത്തിൽ ഖേദമുണ്ടെന്ന് രാജീവ് ആലുങ്കൽ
ചേർത്തല: ക്ഷണിച്ച യോഗത്തിൽ നിന്നും തന്റെ പേര് വെട്ടിമാറ്റിയതിനെ തുടർന്നാണ് ഫേസ്ബുക്കിൽ പ്രതികരിക്കേണ്ടി വന്നതെന്നും ആരെയും മനഃപൂർവം ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കവിയും ചലച്ചിത്ര ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ. സാംസ്കാരിക പ്രവർത്തകനും ചിത്രകലാ അധ്യാപകനുമായ ആർട്ടിസ്റ്റ് പി.ജി. ഗോപകുമാറിനെതിരേ ഫേസ്ബുക്കിൽ അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. സംഭവം വിവാദമായതോടെ സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റിയും യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റിയും രാജീവ് ആലുങ്കലിനെതിരേ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.താൻ ഒരു സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരേയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. സ്നേഹിക്കുന്നവരെ ഹൃദ്യമായി പരിഗണിക്കാറാണ് പതിവ്. ചേർത്തലയിലെ സിപിഐ പ്രവർത്തകരുമായി നാളിതുവരെ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. മാർച്ച് 23 ന് വയലാറിൽ രാഘവപ്പറന്പിൽ നടന്ന സംസ്കാരിക യോഗത്തിലേക്ക് യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആസിഫ് റഹിം തന്നെ ക്ഷണിച്ചിരുന്നു.പിന്നീട് നോട്ടീസിൽ തന്റെ പേരുകാണാതായി. ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോൾ മണ്ഡലം…
Read Moreഒരു ജോലിയും ചെയ്യാത്തവർ ഇന്ത്യ ഭരിക്കുമ്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്ന അടിസ്ഥാനവർഗം പശുവിന്റെ പേരിൽ കൊല്ലപ്പെടുകയാണെന്ന് മന്ത്രി സുധാകരൻ
ആലപ്പുഴ: അടിസ്ഥാനവർഗങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ആസൂത്രണം ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ. നല്ലവീടുള്ളവർ, ഒരേക്കർ ഭൂമിയുള്ളവർ, എന്തിന് ഒരു മുറുക്കാൻ കടപോലും സ്വന്തമായുള്ളവർ അടിസ്ഥാന വർഗത്തിന്റെ കൂട്ടത്തിലില്ല. ദളിത് വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ഇന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംസ്ഥാന കുടുംബസംഗമത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ജോലിയും ചെയ്യാത്തവർ ഇന്ത്യ ഭരിക്കുന്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്ന അടിസ്ഥാനവർഗം പശുവിന്റെ പേരിൽ കൊല്ലപ്പെടുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തിൽ അടിസ്ഥാനവർഗം മുന്നേറിയിട്ടുണ്ട്. എന്നാൽ, ഇന്ത്യ മുഴുവനും അങ്ങനെയാണെന്ന് പറയാനാവില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 22 ശതമാനം ദളിത് വിഭാഗക്കാരാണ്. ചാതുർവണ്യത്തിന്റെ ചാട്ടവാർകൊണ്ടുള്ള അടിയിൽ രക്തം ചെരിഞ്ഞവരുടെ പിൻതലമുറക്കാർ അവകാശങ്ങൾക്കും നീതിക്കുംവേണ്ടി ഏകോപിതമായി ജനാധിപത്യപരമായ രീതിയിൽ പോരാടണം. വിദ്യാഭ്യാസമുന്നേറ്റത്തിനുള്ള പ്രവർത്തനം തുടരണം. ദളിത്ക്രിസ്ത്യൻ…
Read Moreസോഷ്യൽ മീഡിയയിൽ അപകീർത്തി പ്രചാരണം; ഗാനരചയിതാവ് രാജീവ് ആലുങ്കലിനെതിരേ പരാതിയുമായി ആർട്ടിസ്റ്റ് ഗോപകുമാർ
ചേർത്തല: ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തിയെന്ന് പരാതി. സാംസ്കാരിക പ്രവർത്തകനും ചിത്രകലാ അധ്യാപകനുമായ ആർട്ടിസ്റ്റ് പി.ജി. ഗോപകുമാറിനെതിരെ രാജീവ് ആലുങ്കൽ ഫേസ്ബുക്കിൽ അപവാദപ്രചാരണം നടത്തിയെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പി.ജി. ഗോപകുമാർ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നല്കി. കഴിഞ്ഞ 16ന് വൈകുന്നേരം 7.09നാണ് പരാതിക്കിടയാക്കിയ പോസ്റ്റ് രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്കിൽ വന്നത്. ചേർത്തലയിലെ വിവിധ സാംസ്കാരിക പരിപാടികളിൽ രാജീവ് ആലുങ്കലിനെ ഒഴിവാക്കിയതിനുപിന്നിൽ താനാണ് എന്നു കരുതിയാണ് രാജീവ് ആലുങ്കൽ തനിക്കെതിരെ അപവാദ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് ഗോപകുമാർ പറയുന്നു. ഗോപകുമാറിന്റെ പരാതി ഡിവൈഎസ്പി വിശദാന്വേഷണത്തിനായി പട്ടണക്കാട് പോലീസിന് കൈമാറി. അതേസമയം അപവാദ പ്രചാരണ സംഭവവുമായി ബന്ധപ്പെട്ട് ഗോപകുമാർ രാജീവ് ആലുങ്കലിനെതിരെ നിയമനടപടിയും ആരംഭിച്ചു.സംഭവത്തിൽ സിപിഐ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗാനരചയിതാവ് രാജീവ് ആലുങ്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ ചേർത്തല മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ…
Read Moreകണികണ്ടുണരുന്ന നന്മയ്ക്കൊപ്പം സൈക്കിളിൽ മാനേജരും; പരിസ്ഥിതിക്കു ദോഷമില്ല, ആരോഗ്യ സംരക്ഷണത്തിനും, പണച്ചെലവ് കുറക്കാനും ഉത്തമമായ സൈക്കിളിനെക്കുറിച്ച് ഫിലിപ്പ് തോമസ് പറയുന്നതിങ്ങനെ…
അന്പലപ്പുഴ: കേരളം കണികണ്ടുണരുന്ന നന്മയ്ക്കൊപ്പം സൈക്കിളിൽ സഞ്ചരിച്ച് മിൽമ ഡയറി മാനേജർ. പുന്നപ്ര സെൻട്രൽ പ്രൊഡക്ഷൻ ഡയറി മനേജറായ ഹരിപ്പാട് പള്ളിപ്പാട് കണ്ടുവിളയിൽ വീട്ടിൽ ഫിലിപ്പ് തോമസാ(54)ണ് സ്വന്തം ആരോഗ്യ സംരക്ഷണത്തിനായി സൈക്കിൾ സവാരി നടത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി സൈക്കിളിലാണ് ഫിലിപ്പ് തോമസ് ജോലിക്കെത്തുന്നത്. കണ്ടുവിള വീട്ടിൽ നിന്ന് 27 കിലോമീറ്റർ ദൂരമാണ് മിൽമയിലേക്കുള്ളത്. രാവിലെ 7.30 ന് വീട്ടിൽ നിന്നിറങ്ങിയാൽ 8.45ന് ജോലി സ്ഥലത്തെത്തും. ജോലി കഴിഞ്ഞ് വൈകുന്നേരം തിരികെ വീട്ടിലെത്തുന്പോൾ പിന്നിടുന്ന 54 കിലോമീറ്റർ ദൂരം തന്റെ ആരോഗ്യ സംരക്ഷണത്തിനുള്ളതാണന്നാണ് ഫിലിപ്പ് തോമസ് പറയുന്നത്. രണ്ടുവർഷം മുന്പ് പരിശോധനയിൽ കണ്ടെത്തിയ കൊളസ്ട്രോൾ അതിനാൽ തന്നെ ഇപ്പോഴില്ലന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതലുള്ളതാണ് സൈക്കിൾ സവാരി. പിന്നീടത് ഒഴിവാക്കി പൊതു ഗതാഗത സംവിധാനത്തിലേക്കു മാറിയപ്പോൾ ശാരീരിക അസ്വസ്തതകൾ തോന്നി. തുടർന്നാണ് പൂർവാധികം ശക്തിയിൽ…
Read Moreപരാധീനതകളുടെ നടുവിൽ നട്ടംതിരിഞ്ഞ് തുറവൂർ കൃഷി ഭവൻ; ശുചിമുറി പോലും ഇല്ലാത്ത അവസ്ഥയെന്ന് ജീവനക്കാർ
തുറവൂർ: പരാതീനതയിൽ നട്ടം തിരിഞ്ഞ് തുറവൂർ കൃഷി ഭവൻ. പച്ചക്കറി തൈകളും, മണ്ചട്ടികളും, തെങ്ങിൻ തൈകളും, വളങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കൃഷിഭവൻ കെട്ടിടം. ഇതിന്റെ ഇടയിലാണ് കൃഷി ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് ഒരു ശുചിമുറി പോലും ഇല്ലാത്ത അവസ്ഥയാണ്. കൃഷിഭവന്റെ കിഴക്കുഭാഗത്തായി ഉള്ള ശുചിമുറി ഉപയോഗശൂന്യമായി മാലിന്യം പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുകയാണ്. കൃഷിഭവനോട് ചേർന്നുള്ള സ്ഥലത്ത് പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ രാവിലെ തന്നെ കത്തിക്കുന്നതു മൂലം കൃഷിഭവനിൽ ജീവനക്കാരും നാട്ടുകാരും കഷ്ടപ്പെടുകയാണ്. തുറവുർ പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. നിരവധി തവണ കൃഷിഭവനിലെ ഉദ്യോഗസ്ഥർ ഓഫീസിന്റെ ദുരവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. കൃഷി ഭവനിലെത്തുന്ന വിതരണ സാധനങ്ങൾ സംഭരിച്ചു വയ്ക്കുവാനുള്ള സൗകര്യം പോലും പഞ്ചായത്ത് അധികൃതർ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. തുറവൂർ കവലയുടെ പരിസരങ്ങളിൽ…
Read Moreസർക്കാർ ഉത്തരവിനു പുല്ലുവില..! പള്ളിത്തോട് പ്രൈമറി സ്ക്കൂൾ കടുപിടിച്ച നിലയിൽ; പ്രതിഷേധിച്ച് നാട്ടുകാർ
തുറവൂർ: സ്കൂൾ പരിസരത്തെ കാടുകളും മറ്റും വെട്ടിമാറ്റി ശുചിയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാതെ സ്ക്കൂൾ അധികൃതർ. വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥി സഹലാ ഷെറിൻ ക്ലാസ് മുറിയിൽ വച്ച് പാന്പ് കടിയേറ്റു മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയത്. എന്നാൽ സർക്കാരിന്റെയും പൊതുജനത്തിന്റെയും കണ്ണിൽ പൊടിയിടാൻ സ്കൂളിന്റെ മുൻഭാഗം ശുചിയാക്കിയതല്ലാതെ ഇഴജന്തുക്കൾ വിഹരിക്കുന്ന സ്കൂളുകളുടെ പിൻഭാഗവും ശുചിമുറിയുടെ പരിസരങ്ങളും ഇപ്പോഴും കാടുകയറി കിടക്കുകയാണ്. സർക്കാർ സ്കുളുകളുടേയും സ്വാകാര്യ മാനേജ്മെന്റ് സ്കൂളുകളുടേയും അവസ്ഥ ഇതാണ്. പല സ്കൂളുകളിലും സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ചർച്ച ചെയ്യൻ പിടിഎ യോഗം പോലും കൂട്ടിയിട്ടില്ല. ദുരന്തങ്ങൾ ഉണ്ടായിട്ടു പോലും നടപടി എടുക്കാത്ത സ്ക്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Read More