തുറവൂർ: തീരദേശ മേഖലയിൽ കാന നിർമിക്കാതെയുള്ള റോഡിന്റെ പുനർനിർമാണത്തിനെതിരെ പ്രതിഷേധം. അന്ധകാരനഴി ചെല്ലാനം റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി പൂർണമായും കാണ നിർമിക്കുമെന്ന് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ നിർമിച്ചിട്ടുള്ള കാനയുടെ ഉയരം കൂട്ടുന്നതല്ലാതെ കാനയില്ലാത്ത 60 ശതമാനം പ്രദേശത്തും കാനനിർമാണം ഇല്ലെന്ന് ഉദ്യോഗസ്ഥരും കരാറുകാരും പറയുന്നു. ചെറിയ മഴ പെയ്താൽ തന്നെ വൻ വെള്ളക്കെട്ടാണ് തീരദേശ മേഖലയിൽ ഉണ്ടാകുന്നത്. കൂടാതെ വേലിയേറ്റ സമയങ്ങളിലും കടലാക്രമണ സമയങ്ങളിലും കരയിലേക്ക് ഇരച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്ത അവസ്ഥയാണ്. 12 കോടി മുടക്കി തീരദേശ റോഡ് പുതുക്കിപ്പണിയുന്പോൾ റോഡിന്റെ ഉയരം കൂടുന്നതനുസരിച്ച് റോഡിനു പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ടിന്റെ അളവും കൂടും. ഇത് ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദു:സഹമാക്കും. തീരദേശ മേഖലയിൽ കാണയില്ലാത്ത സ്ഥലങ്ങളിൽ കാന നിർമിക്കുവാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Read MoreCategory: Alappuzha
മൈക്രോഫിനാൻസ് തട്ടിപ്പ്; എസ്എൻഡിപി യൂണിയനിലേക്ക് പ്രതിഷേധ മാർച്ച്;അഴിമതിക്കാരായ യൂണിയൻ മാവേലിക്കര ഭാരവാഹികൾ രാജിവയ്ക്കണം
മാവേലിക്കര: മൈക്രോഫിനാൻസിലൂടെ കോടികളുടെ തട്ടിപ്പും യോഗ വിരുദ്ധ പ്രവർത്തനവും നടത്തുന്ന മാവേലിക്കര എസ്എൻഡിപി യുണിയൻ ഭാരവാഹികൾ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നാലിന്് മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫീസിലേക്ക് പ്രധിഷേധ മാർച്ചും, കൂട്ടായ്മയും നടത്തും. യൂണിയനിലെ ശാഖായോഗം വനിതാ സംഘം മൈക്രോയൂത്ത് മൂവ്മെന്റ് പ്രവർത്തകരും, ഭാരവാഹികളും പങ്കെടുക്കുന്ന മാർച്ച് മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി യൂണിയൻ ഓഫീസിനു മുന്പിൽ സമാപിക്കും. എസ്എൻ ട്രസ്റ്റ് ബോർഡ് മെന്പർ ഇറവങ്കര വിശ്വനാഥൻ പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്യും. യോഗം ബോർഡ് മെന്പർ ദയകുമാർ ചെന്നിത്തല, മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജയകുമാർ പാറപ്പുറത്ത്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, രഞ്ചിത് രവി, വന്ദന സുരേഷ്, വാസുദേവൻ, രവി പത്തിശ്ശേരി എന്നിവർ നേതൃത്വം നൽകും. മൈക്രോ ഫിനാൻസിലൂടെയും, ചാരുംമൂട് എസ്എൻ ഹോസ്പിറ്റൽ…
Read Moreകാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ശേഷി കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്ന് കുമ്മനം രാജശേഖരൻ
ചെങ്ങന്നൂർ: കാലം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള ശേഷി ഇല്ലാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. അതുകൊണ്ടാണ് പ്രതിയോഗികളെ അതിദാരുണമായി കൊല ചെയ്യുന്നത്. മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രം ചോരക്കളിയുടേതാണ്. യുവമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് പാർട്ടി നൂറ് വർഷം തികയുന്പോൾ ഭാരതത്തിൽ തകർന്നടിഞ്ഞ പ്രത്യയ ശാസ്ത്രമായി മാറിയെന്നും, അക്രമങ്ങളുടേയും, കൊലപാതകങ്ങളുടേയും പാത പിന്തുടർന്നതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിന് യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കോടിയാട്ടുകര അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അനുസ്മരണ പ്രഭാഷണം നടത്തി. യുവമോർച്ച…
Read Moreവീടിന് മുൻവശം നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; പന്തളത്ത് മധ്യവയസ്കൻ അറസ്റ്റിൽ
പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കക്കട സലാഫ് മൻസിൽ അബ്ദുൾ സലാമിനെ (58) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡനത്തിനിരയായ കുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് വീടിന് മുൻവശം നിൽക്കുമ്പോൾ പ്രതി സ്കൂട്ടറിൽ വന്ന് കുട്ടിയെ ബലമായി വീടിനുള്ളിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ഈ വിവരം മാതാവിനെ അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പന്തളം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
Read Moreകരാർ പണിക്കാരന് കൂലി നൽകിയില്ല; തിരുവല്ലയിൽ തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങൾ; വിളക്കുവാങ്ങിയതിൽ അഴിമതിയാരോപണവും്
തിരുവല്ല: നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളാകുന്നു. വ്യാപാര സ്ഥാപനങ്ങളിലെ വിളക്ക് അണഞ്ഞാല്‍ നഗരത്തില്‍ കാണുന്ന ഏക വെളിച്ചം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡിനുമുന്നിലുള്ള പൊക്ക വിളക്കിന്റെ പ്രകാശം മാത്രം. തെരുവുവിളക്കുകള്‍ കേടായതു നന്നാക്കാന്‍ സ്ഥിരമായി നഗരസഭയില്‍ ആളില്ല. കരാര്‍ അടിസ്ഥാനത്തില്‍ തെരുവുവിളക്കുകള്‍ നന്നാക്കിയവര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ പണി ഉപേക്ഷിച്ചു പോയി. നഗരസഭയുടെ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ചാലും ഒരു മാസം പോലും പ്രവര്‍ത്തിക്കാറില്ല. മിക്കപ്പോഴും നിലവാരം കുറഞ്ഞതും മുന്തിയ കമ്പനികളുടെ പേരിലുള്ളതുമായ വ്യാജ വിളക്കുകളാണ് പലയിടത്തും സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യാപകമായ ആക്ഷേപം ഉണ്ട്. ഇടക്കാലത്ത് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഒരു നേതാവിന്റെ ബന്ധുവിന് നഗരസഭ അനുമതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുനാള്‍ മഴുവങ്ങാടുചിറ മുതല്‍ രാമന്‍ചിറ വരെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. എന്നാല്‍ ലൈറ്റുകള്‍ കത്തിയില്ലെങ്കിലും നഗരത്തില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതും സ്വകാര്യവ്യക്തിക്ക് നേട്ടമുണ്ടായതും മാത്രമാണ് നേട്ടമെന്നും ആരോപണമുയർന്നു.
Read Moreമിന്നിയോ, വ്യാപാരികളെ സർക്കാർ ദ്രോഹിക്കുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്
ആലപ്പുഴ: വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും വ്യാപാരമേഖല ശക്തിപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.സി. നടേശൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാപാരികൾക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള നോട്ടീസുകൾ കംപ്യൂട്ടർ രേഖകളുടെ പരിശോധനയിൽ നിന്ന് ലഭിച്ച വിരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തോമസ് ഐസക് പറഞ്ഞു. മലയാളികളുടെ സ്വർണഉപയോഗം വർധിച്ചുവരുന്നതായും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 20ശതമാനം കേരളത്തിലാണ് വിറ്റഴിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വർക്കിംഗ് ജനറൽ…
Read Moreനിരണം പഞ്ചായത്തംഗത്തിനു നേരേയുള്ള ആക്രമണം: ഒരാൾ അറസ്റ്റിൽ
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെംബർ കുരുവിള കോശിക്ക് നേരേയുണ്ടായ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. നിരണം കിഴക്കുമുറി ഇല്ലത്തുപറമ്പിൽ സിനുകുമാറാ (39) ണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ചശേഷം പ്രതികൾ തട്ടാരമ്പലത്തേക്ക് കടക്കാൻ ശ്രമിച്ച ഇന്നോവ കാർ പാണ്ടനാട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേർന്ന് പഞ്ചായത്തംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മർദനത്തിൽ സാരമായി പരിക്കേറ്റ കുരുവിള കോശി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടിനാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് പുറത്തേക്ക് വിളിച്ച് വരുത്തിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. പുളിക്കീഴ് സിഐ ടി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
Read Moreആറന്മുള പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; മൂന്നു കോടി രൂപ ചെലവിൽ മൂന്നു നില കെട്ടിടം നിർമിക്കും
കോഴഞ്ചേരി: മഹാപ്രളയത്തില്‍ മുങ്ങിത്താണുപോയ ആറന്മുളയിലെ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് പകരം പുതിയത് പുനര്‍ജനിക്കുന്നു. മൂന്നു കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായിട്ടാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. പൊതു മരാമത്തുവകുപ്പിന്റെ ബില്‍ഡിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഇനിയും ഒരു പ്രളയം ഉണ്ടായാല്‍ പോലും ഒരിറ്റുവെള്ളം കയറാത്ത രീതിയിലാണ് കെട്ടിട സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ആധുനിക രീതിയില്‍ തൂണുകളിലാണ് കെട്ടിടം നിർമിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് വീണാ ജോർജ് എംഎല്‍എ പറഞ്ഞു. വിശാലമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പുതിയ കെട്ടിട സമുച്ചയ വളപ്പില്‍ ഉണ്ടാകും. താഴത്തെ നിലയില്‍ ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒന്നാമത്തെ നിലയില്‍ ഓഫീസും കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സെല്ലുകളുമാണുള്ളത്. രണ്ടാമത്തെ നിലയില്‍ ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കംപ്യൂട്ടര്‍ റൂം തുടങ്ങിയവയാണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റ് സംവിധാനവും ഉണ്ടായിരിക്കും. നിര്‍മാണം ആരംഭിക്കുന്ന…
Read Moreവൈദ്യുതി ബോർഡിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് എംപ്ലോയീസ് കോണ്‍ഫെഡറേഷൻ
കായംകുളം : വൈദ്യുതി ബോർഡിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച് വരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കെഎസ്ഇബി എംപ്ലോയിസ് കോണ്‍ഫഡറേഷൻ-ഐഎൻടിയുസി ഹരിപ്പാട്, മാവേലിക്കര ഡിവിഷനുകളുടെ സംയുക്ത കണ്വൻഷൻ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ പദ്ധതികളുടെ പേരിൽ ആസ്തിയേക്കാൾ കൂടുതൽ വായ്പ എടുത്ത് കെഎസ്ഇബിയെ സാന്പത്തികമായി തകർക്കാൻ ശ്രമിക്കുന്നതിൽ വൻ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു. കായംകുളം കോണ്‍ഗ്രസ് ഭവനിലെ കോണ്‍ഫറൻസ് ഹാളിൽ നടന്ന കണ്വൻഷൻ ഡിസിസി വൈസ് പ്രസിഡൻറ് പി.എസ.് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഡിവിഷൻ പ്രസിഡന്റ് രാജീവൻ അധ്യക്ഷത വഹിച്ചു. കെഇഇസി സംസ്ഥാന ട്രഷറർ ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണവും സംഘടന റിപ്പോർട്ടിംഗും അവതരിപ്പിച്ചു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജോണ്‍ ബോസ്കോ, എ. നിസാറുദീൻ, വി.പി. പ്രദീപ് കുമാർ, എസ്.പ്രതാപൻ, എം.ജി. ഗോപകുമാർ, പി. ജോസ്, പി.ഇ. ജോസഫ്, അബ്ദുൾ സത്താർ തുടങ്ങിയവർ…
Read Moreഅധികൃതർക്ക് നിസംഗത; പള്ളി ഭാരവാഹികളും നാട്ടുകാരും ചേർന്ന് റോഡിലെ കുഴിയടച്ചു
കായംകുളം: റോഡിലെ വൻ കുഴികൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും അപകടം പതിവാകുകയും ചെയ്തതിനെ തുടർന്ന് പള്ളി ഭാരവാഹികളും നാട്ടുകാരും ചേർന്ന് റോഡിലെ കുഴിയടച്ചു. കൊല്ലം- തേനി ദേശീയപാതയിലെ വെട്ടിയാർ പള്ളിമുകൾ ജംഗ്ഷനിലെ റോഡിലെ കുഴികളാണ് ഇന്നലെ വൈകുന്നേരത്തോടെ സിമന്റും മെറ്റലും ഉപയോഗിച്ച് നാട്ടുകാരും വെട്ടിയാർ കിഴക്ക് മുസ്ലിം ജമാഅത്ത് ഭാരവാഹികളും ചേർന്ന് അടച്ചത്. സ്ഥിരം അപട മേഖലയായി ഇവിടം മാറിയിട്ടുണ്ട്. റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ സ്കൂട്ടർ യാത്രികയായ ഒരു വീട്ടമ്മയ്ക്കും ബൈക്ക് യാത്രികനായ ഒരാൾക്കും പരിക്കേറ്റിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടാകുന്നത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊല്ലം- തേനി ദേശീയ പാതയുടെ ഭാഗമായ റോഡാണിത്. ദേശീയപാത ഉദ്യോഗസ്ഥരെ പലതവണ വിവരമറിയിച്ചിട്ടും അടിയന്തര നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും രംഗത്തിറങ്ങിയത്.…
Read More