തുറവൂർ: ആലപ്പുഴയിൽ നിന്നും രാവിലെ എറണാകുളത്തേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനു, പി. പ്രേംകുമാർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്. 16 കോച്ചുകളുള്ള പാസഞ്ചർ ട്രയിനിനുപകരം 12 കോച്ചുകൾ മാത്രമുള്ള മെമു ട്രെയിൻ ഏർപ്പെടുത്തിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതെന്ന് പരാതിയിൽ പറയുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ രാവിലെ ഒന്‍പതിന് എത്തുന്ന സ്ഥിരം പാസഞ്ചറിനു പകരം ഏർപെടുത്തിയ മെമു ട്രെയിനിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തുകയോ മതിയായ കോച്ചുകളോടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുകയോ വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Read MoreCategory: Alappuzha
ധനവകുപ്പിന്റെ ഉത്തരവ് മനുഷ്യത്വരഹിതം; സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സമയപരിധി മാർച്ച് 31വരെ നീട്ടണമെന്ന്
ആലപ്പുഴ: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കും തുടർന്നും അത് ലഭിക്കണമെങ്കിൽ നവംബർ 30ന് മുന്‍പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ പ്രസ്താവിച്ചു. മസ്റ്ററിംഗ് നടത്താനുള്ള സമയപരിധി ചുരുങ്ങിയത് മാർച്ച് 31വരെയെങ്കിലും നീട്ടണം. ധനമന്ത്രി തോമസ് ഐസക്ക് വിഷയത്തിൽ മാനുഷിക പരിഗണന നൽകണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മസ്റ്ററിംഗ് മൂലം പ്രായമായവരും രോഗം കൊണ്ട് വിഷമിക്കുന്നവരും ഉൾപടെയുള്ളവർ ദുരിതത്തിലാകും. കഴിഞ്ഞ 13ന് ഇറക്കിയ സർക്കാർ ഉത്തരവ് 30നകം പൂർത്തീകരിക്കാനാണ് നിർദേശം. ഇത് പ്രായോഗികമല്ല. 46 ലക്ഷത്തോളം വരുന്ന സാമൂഹ്യസുരക്ഷ പെൻഷൻ ലഭിക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും പേരുടെ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയില്ല. ഇപ്പോഴത്തെ നടപടിയിലൂടെ ആയിരങ്ങൾ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്നും പുറത്ത് പോകാൻ കാരണമാകും. സർക്കാർ അടിയന്തരമായി ഉത്തരവ് പുന:പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreപണത്തിന് മീതേ പരന്തും പറക്കില്ല; ദേശീയ പാതയോരത്ത് നിന്ന് നീക്കം ചെയ്ത അനധികൃത തട്ടുകടകൾ വീണ്ടും നിർമിക്കുന്നു; കൈയേറ്റത്തിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ നാട്ടുകാർ രംഗത്ത്
തുറവൂർ: ദേശീയപാതയോരത്ത് നിന്ന് നീക്കം ചെയ്ത അനധികൃത തട്ടുകടകൾ വീണ്ടും പുനർനിർമിച്ച് തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അനധികൃതമായി നിർമിച്ച തട്ടുകടകൾ പൊളിച്ചു നീക്കാൻ നടപടിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം കടകളും സ്വമേധയ പൊളിച്ചു നീക്കിയിരുന്നു. അരൂർ മുതൽ ഒറ്റപ്പുന്ന വരേയുള്ള ഭാഗങ്ങളിലെ അനധികൃത തട്ടുകടകളും വഴി വാണിഭ കേന്ദ്രങ്ങളുമാണ് പൊളിച്ചു നീക്കിയത്. എന്നാൽ തുറവൂരിൽ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയ തട്ടുകടകൾ കുടുതൽ ഉറപ്പുള്ള സാമഗ്രികൾ ഉപയോഗിച്ച് പുനർനിർമാണം തുടങ്ങിയിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകടകളും മറ്റ് അനധികൃത നിർമാണങ്ങളും പൊളിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും നോട്ടീസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതർ പ്രചരണവും നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉടമകൾ സ്വമേധയ കടകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത ദിവസം തന്നെ കടകൾ വീണ്ടും…
Read Moreചികിത്സയ്ക്ക് എത്തിയ കേരള കോണ്‍ഗ്രസ് നേതാവിന് മയക്കുമരുന്ന് സംഘത്തിന്റെ മർദനം; സംഭവത്തിൽ കേസെടുത്ത് പോലീസ്
ആലപ്പുഴ: ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം നേതാവിന് മയക്കുമരുന്ന് സംഘത്തിന്റെ മർദനമേറ്റു. മൂന്ന് അംഗ മയക്കുമരുന്ന് സംഘത്തിന്റെ മർദനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി തോമസ് കളരിക്കൽ(57), മകൻ രഞ്ജിത്ത്(22), തോമസ് കളരിക്കലിന്റെ സഹോദരീപുത്രൻ അജിത്ത്(26)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അജിത്തിന്റെ കാൽ ഡ്രസ്ചെയ്യുന്നതിനായി രഞ്ജിത്തുമായി ജനറൽ ആശുപത്രിയിൽ എത്തി. ഇവിടെ നിന്ന മൂന്ന് അംഗ സംഘം പ്രകോപനപരമായി ഇരുവരെയും മർദിച്ചു.സമീപത്ത് ഉണ്ടായിരുന്ന പോലീസ് എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. വിവരം അറിഞ്ഞ് തോമസ് സ്റ്റേഷനിൽ എത്തി മകനെയും സഹോദരീപുത്രനെയും ജാമ്യത്തിൽ ഇറക്കി. ഈ സമയം സഹോദരീപുത്രന് തലചുറ്റൽ അനുഭവപ്പെട്ടു. ഇയാളുമായി ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അക്രമിസംഘത്തിലെ അംഗങ്ങളായ മറ്റൊരു ടീം ആശുപത്രിയിൽ എത്തി മൂന്ന്പേരെയും മർദിക്കുകയായിരുന്നു. തലയ്ക്കും മൂക്കിനും പരിക്കേറ്റ തോമസ് കളരിക്കലിനെ ആലപ്പുഴ…
Read Moreതിരുവല്ലയിലെ മോഷണക്കേസുകളിൽ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാക്കൾ; വിവിധ ജില്ലകളിലായി 200 പോലീസ് കേസുകൾ
തിരുവല്ല: തിരുവല്ലയിലെ വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരം പോത്തന്‍കോട് കാരൂര്‍കോണം ജൂബിലി ഭവനില്‍ ബിജു സെബാസ്റ്റ്യനെ( 47) അറസ്റ്റു ചെയ്തു.പ്രത്യേക അന്വേഷണ സംഘം സാഹസിക നീക്കത്തിലൂടെയാണ് ബിജു സെബാസ്റ്റ്യനെയും കൂട്ടാളിയായ ജേക്കബിനെയും പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ബിജു. കഴിഞ്ഞ ഏഴിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ അന്ന് തന്നെ രാത്രി രണ്ടു മോഷണങ്ങള്‍ ബിജു നടത്തി. അടൂര്‍ ഏഴംകുളം നെടുമണ്ണ് കാരിക്കല്‍പൊയ്കയില്‍ വീട്ടില്‍ സാബു വര്‍ഗീസിന്റെ വീടിന്റെ മുന്‍വശം വാതില്‍ പൊളിച്ചു അകത്തു കയറി പണം മോഷ്ടിക്കുകയും പോര്‍ച്ചില്‍ കിടന്ന മാരുതി സെന്‍ എസ്റ്റിലോ കാര്‍ കവരുകയും ചെയ്തു. പത്താം തീയതി തിരുവല്ല തീപ്പനി പറമ്പില്‍ പുത്തന്‍പുരയില്‍ സജീവ് മാത്യുവിന്റെ വീടിന്റെ മുന്‍ വാതില്‍ പൊളിച്ചു കയറി…
Read Moreകൃഷിയിലും തങ്ങൾ പിന്നോട്ടല്ല; മാന്നാറിൽ കുട്ടിപ്പോലീസിന്റെ വാഴക്കൃഷിയിൽ നൂറുമേനി വിളവ്
മാന്നാർ: കൃഷിയിലും തങ്ങൾ പിന്നോട്ടല്ലെന്ന് തെളിയിച്ച് കുട്ടിപ്പോലീസിന്റെ വാഴക്കൃഷി. ചെന്നിത്തല മഹാത്മാ സ്കൂളിലെ എസ്പിസി യാണ് സ്കൂൾ വളപ്പിലെ തരിശായി കിടന്ന ഒരേക്കർ സ്ഥലത്ത് വാഴകൃഷി നടത്തിയത്. ചെന്നിത്തല കൃഷി ഭവന്റെ സഹായത്തോടെ സ്കൂൾ മാനേജ്മെന്റിന്റെയും പിറ്റിഎ യുടെയും സഹകരണത്തോടെ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കിയ ശേഷം 165 വാഴവിത്തുകൾ നട്ടു. വെള്ളം ഒഴിച്ചതും വളം ഇട്ടതുമെല്ലാം സ്കൂളിലെ കുട്ടിപ്പോലീസ് ആയിരുന്നു. സ്കൂൾ അവധി ദിനങ്ങളിലും മറ്റ് ദിവസങ്ങളിൽ വൈകുന്നേരവും വാഴകളെ പരിപാലിക്കുവാൻ വിദ്യാർഥികൾ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി നൂറ് മേനി വിളവാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് തൂന്പിനാത്ത് അധ്യക്ഷനായിരുന്നു. വി.ജെ. വർഗീസ്, ഗോപി മോഹൻ, മാന്നാർ എസ്ഐ ജോർജ് കുട്ടി, അശോക് കുമാർ, കെ. സുരേഷ് കുമാർ, വി. അശ്വതി, ബിനി…
Read More45 ദിവസം കൊണ്ട് നഗരത്തെ സമ്പൂർണ മാലിന്യ മുക്തമാക്കും; ആലപ്പുഴ നഗരസഭയുടെ ശുചിത്വയജ്ഞപരിപാടിക്ക് തുടക്കം
ആലപ്പുഴ: നഗരപ്രദേശങ്ങൾ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ശുചിത്വ യജ്ഞപരിപാടിക്ക് തുടക്കമായി.സന്നദ്ധ പ്രവർത്തകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിലൂടെ നഗരസഭയിലെ 52 വാർഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു പിന്നീട് സംസ്കരിക്കുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്നലെ ആരംഭിച്ച പരിപാടിയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വൈസ് ചെയർപേഴ്സണ്‍ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാ·ാരായ എ. റസാഖ്, ബഷീർ കോയാപറന്പൻ, എ.എം. നൗഫൽ, പ്രതിപക്ഷ കക്ഷിനേതാവ് ഡി. ലക്ഷ്മണൻ, വിവിധ വാർഡ് കൗണ്‍സിലർമാർ എന്നിവർ പങ്കാളികളായി. 45 ദിവസം കൊണ്ട് നഗരത്തെ സന്പൂർണ മാലിന്യ മുക്തമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. 5000ത്തോളം സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നഗരത്തിലെ ഇടത്തോടുകളും കാനകളും പദ്ധതിയിലൂടെ ശുചീകരിക്കും. 2020 ജനുവരി ഒന്നിന് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കുട്ടികളിൽ നിന്നും കുടുംബത്തിലേക്ക് കുടുംബത്തിൽ…
Read Moreചേർത്തല കോടതി ജംഗ്ഷനിൽ അപകടം പതിവാകുന്നു; നിയന്ത്രണം വിട്ട ബൈക്ക് ഇരുമ്പു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
ചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് ഇരുന്പു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജ്യോതിഷിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല കോടതികവലക്കു സമീപം ഇന്നു പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ജംഗ്ഷനു തെക്കുളള ബേക്കറി കടയുടെ അരികിൽ സ്ഥാപിച്ചിരുന്ന ഇരുന്പു തൂണിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും സംഗീത് മരിച്ചിരുന്നു. സംഗീതിന്റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേർത്തല സ്വദേശി അഖിലിന്േറതാണ് ബൈക്ക്. ചേർത്തല കോടതി ജംഗ്ഷനിൽ അപകടം പതിവാകുകയാണ്. രണ്ടു ബാറും മദ്യഷോപ്പും ചെയ്യുന്ന പ്രധാന ജംഗ്ഷനാണ് കോടതി ജംഗ്ഷൻ. ഇതുവഴി വരുന്ന വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഇവിടെ എപ്പോഴും ഗതാഗത തടസമുണ്ടാകുന്നുണ്ട്. ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കടകളെല്ലാം റോഡിനോട് ചേർന്ന് നില്ക്കുന്നതും അപകടങ്ങൾക്ക്…
Read Moreമകളുടെ കല്ലറയിൽ ചെറിയാനും ലില്ലിക്കും അന്ത്യവിശ്രമം! ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ കഴിയാതെ സെക്യൂരിറ്റിമാര്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
ചെങ്ങന്നൂർ: അകാലത്തിൽ മരണമടഞ്ഞ മകളുടെ കല്ലറയിൽ ചെറിയാനും ലില്ലിക്കും അന്ത്യവിശ്രമം. തിങ്കളാഴ്ച അതിദാരുണമായി കൊല്ലപ്പെട്ട വെണ്മണി കൊഴുവല്ലൂർപാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ75), ഭാര്യ, ലില്ലി ചെറിയാൻ (70) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലെ ആഞ്ഞിലിമൂട്ടിൽ കുടുംബ കല്ലറയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കി. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ 9.15 ഓടെ രണ്ട് ആംബുലൻസുകളിലായി അനേകം വാഹനങ്ങളുടെ അകന്പടിയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ വീടും പരിസരവും ജനനിബിഡമായി. സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായിരുന്നു ചെറിയാനും ലില്ലിയും. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ വൈദികർക്കും വോളന്റിയർ മാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ഏറെ ക്ലേശിക്കേണ്ടി വന്നു. ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരായ, മാത്യൂസ് മാർ തിമോത്തിയോസ്, പ്രഫ. അലക്സിയോൻ മാർ യൗ സോബിയോസ് എന്നിവരുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ നടത്തി.…
Read Moreശബരിമല വിധിയിൽ സന്തോഷം; വിശ്വാസികളായ യുവതികളാരും ശബരിമലയിൽ പോകുമെന്ന് താൻ കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുക്കുളങ്ങരയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ. അതുവരെ വിശ്വാസികളായ യുവതികളാരും ശബരിമലയിൽ പോകുമെന്ന് താൻ കരുതുന്നില്ല. കഴിഞ്ഞ മണ്ഡലകാലത്തിലെ പോലെ സർക്കാർ സംരക്ഷണത്തിൽ ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീപ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ടതോടെ മുൻപത്തെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Read More