ചെങ്ങന്നൂർ: വെണ്മണിയിൽ ദന്പതികളായ എ.പി. ചെറിയാനേയും ലില്ലിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലബലുവിനെയും ജൂവലിനേയും ഇന്ന് വൈകുന്നേരത്തോടെ വിമാനമാർഗം കേരളത്തിൽ എത്തിക്കും. നെടുന്പാശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രതികളെ രാത്രി 7.30 ഓടെ വെണ്മണിയിൽ എത്തിക്കും. നാളെ തെളിവെടുപ്പിനായി പ്രതികളെ കൊലപാതകം നടന്ന കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എത്തിക്കും. ഇതിന് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച വിശദവിവരങ്ങൾ അറിയാനാകൂ. കൊലപ്പെടുത്താനുണ്ടായ സാഹചര്യം, മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയും അന്വേഷണ സംഘത്തിന് വ്യക്തമാകാനുണ്ട്. സംഭവ ദിവസം കൊല നടന്ന വെണ്മണി ആഞ്ഞിലിമൂട്ടിൽ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും തിങ്കളാഴ്ച വൈകുന്നേരം 5.26 നുള്ള തിരുവനന്തപുരം ചെന്നൈ മെയിലിൽ കയറുകയും ചെയ്ത പ്രതികൾ വെണ്മണിയിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചു. ഈ സമയം കൊല്ലപ്പെട്ട ചെറിയാന്റെ ഫോണും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ചൊവ്വാഴ്ച…
Read MoreCategory: Alappuzha
പൊന്തനാംകുഴിയിലെ മണ്ണിടിച്ചിൽ; കോളനിവാസികളെ റവന്യു വകുപ്പ് കൈയൊഴിയുന്നു; ഭീതിയോടെ ജനങ്ങൾ
കോന്നി: കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ കോന്നി പൊന്തനാംകുഴി കോളനിവാസികളെ റവന്യു അധികൃതരും കൈയൊഴിഞ്ഞു. കഴിഞ്ഞ 23 നാണ് കനത്ത മഴയെ തുടർന്ന് കോളനിയിലെ ഉയർന്ന ഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. മലഞ്ചെരുവിലെ ഈ ഭാഗത്ത് മാത്രം 20 ഓളം താമസക്കാരാണുള്ളത്. മണ്ണ് ഇടിച്ചിൽ ഉണ്ടായതിന്റെ അടിവാരത്തും അഞ്ചു വീടുകളാണുള്ളത്. അപകടത്തേ തുടർന്ന് ജില്ലാ കളക്ടറും എസ്പിയും ഉൾപ്പെടെ ഇവിടം സന്ദർശിച്ചിരുന്നു. തുടർന്ന് ജിയോളജി വകുപ്പിന്റെ പരിശോധനയും നടന്നു. പരിശോധനയിൽ ഇവിടം താമസിക്കുന്നതിനു സുരഷിതമല്ലെന്ന് വകുപ്പിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തലും ഉണ്ടായി. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. സമാധാനപരമായി സ്വന്തം ഗൃഹത്തിൽ അന്തിയുറങ്ങിയവർക്ക് ഇപ്പോൾ അതില്ലാത്ത അവസ്ഥയാണ്. മഴ കനത്താൽ പോലീസ് എത്തി ഇവിടെ നിന്നും മാറാൻ ആവശ്യപ്പെടും. എന്നാൽ എവിടേക്ക് മാറണെന്നതു സംബന്ധിച്ച് സ്ഥിരമായ ഒരു സംവിധാന മാത്രം ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ല. പലപ്പോഴും…
Read Moreദേശീയപാതയിൽ കെഎസ്ആർടിസി ബസുകളുടെ അമിതവേഗം; യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് ബസുകൾ ഉൾപ്പടെയുള്ള ബസുകളുടെ അമിതവേഗതയും ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിങ്ങും യാത്രക്കാരുടെ ജീവനെടുക്കുന്നു. ഇതിനെതിരെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലുൾപ്പടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അലക്ഷ്യമായെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് കാറിലിടിച്ചതിനെ തുടർന്ന് വിദ്യാർഥിനിയ്ക്ക് ദാരുണ അന്ത്യം സംഭവിച്ചിരുന്നു. സതേണ്‍ റെയിൽവേ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഓച്ചിറ മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നജീബിന്റെ മകൾ ഫാത്തിമ(21 )ആണ് മരിച്ചത്. പരിക്കേറ്റ ഫാത്തിമയുടെ പിതാവ് നജീബ് മണ്ണേലും, മാതാവ് സുജ സഹോദരൻ മുഹമ്മദ് അലി എന്നിവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് അലിയുടെ വലതുകൈ മുട്ടിന് മുകളിൽ മുറിച്ചു മാറ്റേണ്ടിവന്നു. അപകടം നടന്ന ഉടൻ അതുവഴി…
Read Moreകുറുമ്പനാടത്ത് വീടുകയറി ആക്രമണം: അറസ്റ്റിലായ ഷിന്റോ നാട്ടുകാരുടെ സ്ഥിരം തലവേദന; രണ്ടു പ്രതികൾ ഉടൻ കുടുങ്ങും
ചങ്ങനാശേരി: കുറുന്പനാടം പുന്നാംചിറയിൽ വീട് തല്ലിത്തകർത്ത് വീട്ടുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പുന്നാംചിറ കൊല്ലംപറന്പ് ഷിന്റോ മാത്യു(22) നാട്ടുകാരുടെ സ്വൈര്യജീവിതം കെടുത്തുന്നയാളെന്ന് പോലീസ്. കഞ്ചാവ് വില്പനയും ക്വട്ടേഷൻ അക്രമവുമാണ് പ്രധാന പരിപാടി. എതിർക്കുന്നവരെ സംഘംചേർന്ന് ആക്രമിക്കും. ഇതിനോടകം കഞ്ചാവ്, വീടാക്രമണം ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയാണ്. ഇയാളെക്കുറിച്ചുള്ള പരാതി കേട്ട് പോലീസും മടുത്തു. ഗുണ്ടാ ആക്ടുപ്രകാരം ഇയാളുടെ പേരിൽ കാപ്പ ചുമത്തുമെന്ന് തൃക്കൊടിത്താനം സിഐ സാജു വർഗീസ് പറഞ്ഞു. കഞ്ചാവ് വില്പന എതിർത്തതിനാണ് പുന്നാംചിറ ഭാഗത്ത് കൈനിക്കര വീട്ടിൽ ജസ്റ്റിന്റെ വീട് മൂന്നംഗസംഘം തല്ലിത്തകർത്തത്. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ജസ്റ്റിൻ(48), മാതാവ് മേരിക്കുട്ടി (73), മക്കളായ ആബേൽ, (17), ജോണിച്ചൻ (15) എന്നിവരെയും ആക്രമിച്ചിരുന്നു. തൃക്കൊടിത്താനം സിഐ സാജു വർഗീസ്, പ്രിൻസിപ്പൽ എസ്ഐ എം.ജെ.ഐജു, എസ് ഐമാരായ ടി.എൻ.ശ്രീകുമാർ, എൻ.എം.സാബു, സിപിഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreകേരളത്തിലെത്തുന്ന ഭായിമാരിൽ പലരും ബംഗ്ലാദേശികൾ; പകൽ പാവം തൊഴിലാളികളായും സന്ധ്യമയങ്ങൾ കൊടു കുറ്റവാളികളുമാകുന്ന ഇവരെ സൂക്ഷിക്കു…
ചെങ്ങന്നൂർ: ഇതരസംസ്ഥാന തൊഴിലാളി എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികൾ. ഇവരിൽ പലരും പകൽ സമയം പാവം തൊഴിലാളികളാണെങ്കിലും അവസരം ലഭിച്ചാൽ തൊഴിലുടമകളുടെ ജീവൻ പോലും അപഹരിക്കാവുന്ന കൊടുംകുറ്റവാളികൾ ആയേക്കാമെന്നുള്ളതിന്റെ അവസാന ഉദാഹരണമാണ് ചെങ്ങന്നൂർ വെണ്മണിയിലെ വൃദ്ധ ദന്പതികളുടെ മരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെണ്മണിയിൽ വൃദ്ധദന്പതികളെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് സ്വന്തം വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജോലികൾ ചെയ്യുവാനായി എത്തിയ ബംഗ്ലാദേശ് സ്വദേശികളാണ് കൊലയ്ക്കുപിന്നിൽ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക്…
Read Moreഅടച്ചിട്ട വീടിന്റെ പോർച്ചിൽ നിന്ന് കാർ അപഹരിച്ചു; വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി കാറിന്റെ താക്കോൽ എടുത്ത് വാഹനം മോഷ്ടിക്കുകയായിരുന്നുവെന്ന് വീട്ടുകാർ
തിരുവല്ല: പോർച്ചിൽ കിടന്ന കാർ അപഹരിച്ചു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന തക്കംനോക്കിയാണ് മോഷണം. കഴിഞ്ഞ ദിവസം രാത്രി തീപ്പനി പറമ്പിൽപുത്തൻവീട്ടിൽ സജീവ് മാത്യുവിന്റെ പോർച്ചിൽ കിടന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ കാറിന്റെ താക്കോൽ വീടിനുള്ളിൽനിന്നെടുത്താണ് കാർ ഓടിച്ചുകൊണ്ടുപോയത്. വീടിന്റെ പിൻവാതിലും തുറന്നുകിടന്നിരുന്നു. പൂട്ടിക്കിടന്ന ഗേറ്റും തുറന്നാണ് കാർ കൊണ്ടുപോയിട്ടുള്ളത്.വീട്ടുകാർ രണ്ടുദിവസംമുമ്പ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിനു പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിലെത്തിയതെന്ന് പറയുന്നു. വീടിനുള്ളിൽ മേശയും അലമാരയുമൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും മറ്റൊന്നും കൊണ്ടുപോയിട്ടില്ല. അകത്തുകടന്ന മോഷ്ടാക്കൾ അടുക്കളയിൽ കയറി ഓംലറ്റും ഉണ്ടാക്കി കഴിച്ചതായി പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തിരുവല്ല പോലീസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു. വീട്ടുടമസ്ഥർ ഇന്നലെ വൈകുന്നേരമാണ് മടങ്ങിയെത്തിയത്.
Read Moreനട തുറക്കാൻ അഞ്ചു ദിവസം മാത്രം… പമ്പയിലെ ക്രമീകരണങ്ങളിൽ ഏകോപനമായില്ല
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കാന്‍ അഞ്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്പോഴും തീർഥാടകരുടെ പ്രധാന സംഗമകേന്ദ്രമായ പന്പയിലെ ക്രമീകരണങ്ങൾ പലതുമായില്ല . 2018ലെ മഹാപ്രളയത്തേതുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ തന്നെ നഷ്ടപ്പെട്ട പന്പയിൽ തീർഥാടകരെ തങ്ങാൻ അനുവദിക്കേണ്ടതില്ലെന്നതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നയമെങ്കിലും ഇതു പ്രായോഗികമല്ലെന്നാണ് കഴിഞ്ഞ തീർഥാടനകാലം നൽകിയ സൂചന. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ തിരക്ക് പന്പയിൽ പ്രതീക്ഷിക്കാമെങ്കിലും അതിനനുസൃതമായ ക്രമീകരണങ്ങൾ പന്പയിൽ ആയിട്ടില്ല.പ്രളയാനന്തര പമ്പയെ തീർഥാടനത്തിനായി തയാറാക്കുക എന്ന ശ്രമകരമായ ജോലിയാണ് അധികൃതർ ഏറ്റെടുത്തത്. എന്നാൽ ഇത് തീർഥാടനം സുഗമമാക്കാൻ ഉപകരിക്കുമോയെന്ന ആശങ്ക ബാക്കി. കുപ്പികളിൽ നിറച്ച പാനീയങ്ങള്‍ നിരോധിച്ചതിനാല്‍ തീർഥാടകര്‍ക്ക് മതിയായ കുടിവെള്ളമെത്തിക്കുക എന്നതാകും നേരിടുന്ന പ്രധാന വെല്ലുവിളി. പമ്പ, ശബരിമല, കാനന പാത എന്നിവിടങ്ങളില്‍ കൂടുതല്‍ കുടിവെള്ള കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല. ഹോട്ടലുകള്‍ കരാറെടുക്കാന്‍ കച്ചവടക്കാര്‍ തയാറാകാത്ത സാഹചര്യത്തിൽ തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കാനും…
Read Moreകൈയേറ്റക്കാരെ സഹായിക്കാൻ നഗരഹൃദയത്തിലെ എംസി റോഡ് ടാറിംഗ് അട്ടിമറിച്ചതായി ആക്ഷേപം
തിരുവല്ല: നഗരഹൃദയത്തിലെ എംസി റോഡ് ടാറിംഗ് അട്ടിമറിച്ചതായി ആക്ഷേപം. എംസി റോഡില്‍ നിര്‍ദിഷ്ട ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട്ചിറ മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ ടാറിംഗ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചത്. ഇതില്‍ നഗര ഭാഗത്ത് ഇരുവശത്തെയും നടപ്പാത വരെയുള്ള റോഡ് പകുതി ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ കല്യാണ്‍ ജംഗ്ഷന് മുതല്‍ രാമന്‍ചിറയില്‍ ബൈപാസ് അവസാനിക്കുന്നിടം വരെ പത്ത് മീറ്റര്‍ മാത്രം ടാറിംഗ് നടത്താനാണ് അധികൃതരുടെ നീക്കം. റോഡിന്റെ മധ്യഭാഗത്തു നിന്നും ഇരുഭാഗത്തേക്കും അഞ്ച് മീറ്റര്‍ വീതം മാത്രം ടാറിംഗ് നടത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം. പൂര്‍ണമായും മെറ്റല്‍ നിരത്തി നിര്‍മാണ നടപടികള്‍ ആരംഭിച്ച ജോലികൾ അട്ടിമറിച്ചതിനു പിന്നിൽ ദുരൂഹത ആരോപിക്കപ്പെടുന്നു. എംസി റോഡില്‍ ഏറ്റവും തിരക്കുള്ള രാമന്‍ചിറ ഭാഗത്ത് റോഡിന്റെ വീതി പൂര്‍ണമായും ടാറിംഗ് നടത്താതെ അട്ടിമറിച്ചതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങള്‍ ഉള്ളതായി ആക്ഷേപമുയർന്നു. റോഡ് ഈ…
Read Moreബംഗാളികൾ കൂട്ടമായി കേരളത്തിലേക്ക് എത്തുന്നത് മോഷണങ്ങൾക്കോ? ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിന് പിന്നിൽ വീട്ടുപണിക്കെത്തിയ ബംഗാളി പണിക്കാരെന്ന് സംശയം
ചെങ്ങന്നൂർ: വെണ്മണിയിൽ വൃദ്ധ ദന്പതികളെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയം. വെണ്മണി കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലി മൂട്ടിൽ എ.പി.ചെറിയാൻ(കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരേയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകിയും വീട്ടിൽ ലൈറ്റുകൾ കത്താതിരുന്നതിനെ തുടർന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിലും പോലീസിന്റെ തെരച്ചിലിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എ.പി. ചെറിയാന്റെ മൃതശരീരത്തിന്ന് സമീപത്തു നിന്ന് കൊലപ്പെടുത്തുവാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കോടാലി കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളിൽ അലമാരകൾ തുറന്ന നിലയിലും കസേരകൾ ചിതറി കിടക്കുന്ന നിലയിലുമാണ്. ഞായറാഴ്ച ഇവിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി സമീപവാസികൾ പറയുന്നു. ഇവർ നടത്തിയ മോഷണശ്രമത്തിന്റെ ഭാഗമാകാം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തും. ആലപ്പുഴ എസ്പി. കെ.എം ടോമി, എഎസ്പി ബി.…
Read Moreചെങ്ങന്നൂരിൽ വൃദ്ധദമ്പതികൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ ; ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ സംശയം
ചെങ്ങന്നൂർ: വെണ്മണി പാറച്ചന്തയിൽ വൃദ്ധദന്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെണ്മണി പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ-70), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ആറോടെ നടക്കാനിറങ്ങിയ ബന്ധുക്കളായ കെ.എം. വർഗീസ്, എം.എൻ. ചാണ്ടി എന്നിവരാണ് ലില്ലി ചെറിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതും രാവിലെ ആളനക്കമില്ലാതിരുന്നതും മൂലം ശ്രദ്ധിച്ചതിനെത്തുടർന്നാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ ലില്ലിചെറിയാനെ കണ്ടെത്തുകയായിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ ചെറിയാന്റെ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കായെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ സംശയം നീങ്ങുന്നത്. ഡിവൈഎസ്പി അനീഷ് പി. കോര, സിഐ സുധിലാൽ, വെണ്മണി എസ്ഐ വി. രാജീവ്…
Read More