കായംകുളം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി ശിശുദിന റാലിക്ക് ബാനര്‍ നിര്‍മിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറിയും കായംകുളം നഗരസഭ 34-ാം വാര്‍ഡ് കൗണ്‍സിലറുമായ ഡി. അശ്വനിദേവിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച ബാനറില്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്പ്പെടുത്തുകയിരുന്നു എന്നാണ് ആക്ഷേപം. വാര്‍ഡിലെ അംഗന്‍വാടിയിലെ കുട്ടികളെ അണിനിരത്തിയാണ് റാലി നടത്തിയത്. റാലിക്കിടയില്‍ ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും നെഹ്റുവിന്റെ ചിത്രം ബാനറില്‍ പതിക്കുകയും ചെയ്തു. ഇതിനെതിരേ കൗണ്‍സിലറും രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായതോടെ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്നലെ കുട്ടികളെ പങ്കെടുപ്പിച്ച് കായംകുളത്ത് പ്രതിഷേധ റാലി നടന്നു. കായംകുളം നഗരം ചുറ്റി നടന്ന പ്രതിഷേധ റാലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ അവസാനിച്ചു. പ്രതിഷേധ യോഗം കെപിസിസി നിര്‍വാഹകസമിതി…
Read MoreCategory: Alappuzha
വിൽപനയ്ക്കായി ബൈക്കില്‍ കൊണ്ടുവരികയായിരുന്ന നാലുകിലോ കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍
കായംകുളം: ബൈക്കില്‍ വില്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം താഴ്ചയില്‍ വടക്കതില്‍ ഷിബു(24), ഓച്ചിറ ചങ്ങംകുളങ്ങര നന്ദനം വീട്ടില്‍ അഭിജിത്ത് (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ സന്ധ്യയോടെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്ന് ഇരുവരെയും പിടികൂടിയത്. കൃഷ്ണപുരത്തും പരിസരങ്ങളിലുമായി വില്പന നടത്താനായി കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.ഡിവൈഎസ്പി ആര്. ബിനു, സിഐ കെ. വിനോദ്, എസ്ഐ ബിനുമോന്, എഎസ്ഐ മാരായ സന്തോഷ്, ഇല്ല്യാസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഉത്സവങ്ങളിലെ ആന എഴുന്നള്ളത്; നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ആനകളെ പങ്കെടുപ്പിക്കാൻ പാടില്ല; ആനകളെ നിരീക്ഷിക്കാൻ ജില്ലാതല സമിതി
പത്തനംതിട്ട: ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല. ജില്ലയിൽ 107 ക്ഷേത്രങ്ങൾക്കാണ് ആനകളെ എഴുന്നള്ളിപ്പിക്കുവാനുള്ള അനുമതി ഉള്ളത്. ഉത്സവങ്ങൾ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്‍പ് ജില്ലാതല നിരീക്ഷണ സമിതിക്ക് നൽകണം. പാപ്പാന്മാർ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും ചുമതല. അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കിൽ 25 ലക്ഷത്തിൽ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇൻഷ്വറൻസ് എടുക്കേണ്ടതും എലിഫന്റ് സ്ക്വാഡിനുള്ള ഫീസ് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അടയ്ക്കേണ്ടതുമാണ്. മദപ്പാടുള്ളതും പരുക്കേറ്റതും അസുഖം ബാധിച്ചതും ക്ഷീണിതരുമായ ആനകളെ യാതൊരു കാരണവശാലും ഉത്സവത്തിൽ പങ്കെടുപ്പിക്കുവാൻ പാടില്ല. ഉത്സവങ്ങളിൽ പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്ന ആനകളുടെ അടുത്ത്…
Read Moreവീടിന് സമീപത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ എൻസിപി നേതാവ് വിനോദ് പുഞ്ചച്ചിറ കുഴഞ്ഞുവീണു മരിച്ചു; അനുശോചിച്ച് നേതാക്കൾ
ചേർത്തല: എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഴഞ്ഞുവീണു മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡിൽ പുഞ്ചചിറയിൽ വിനോദ് പുഞ്ചച്ചിറ (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ വീടിന് സമീപത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം, എൻസിപി ജില്ലാ സെക്രട്ടറി, ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ രാമകൃഷ്ണന്റെയും കാഞ്ചനവല്ലിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: അശോകൻ, ഷൈല, പ്രസന്നകുമാരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. വിനോദ് പുഞ്ചച്ചിറയുടെ നിര്യാണത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎയും, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു.
Read Moreമഴ തകർത്തു, പ്രധാനവേദി ചെളിക്കുളമായി! നടി നവ്യനായരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലെത്തിയത് ചെളിവെള്ളത്തിൽ ചവിട്ടി
ഹരിപ്പാട് : അപ്രതീക്ഷിതമായി തകർത്തുപെയ്ത മഴയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ചെളിക്കുളമായി മാറി. സദസിലിരുന്നവർ ചെളിയിൽ ചവിട്ടി ഇരിക്കേണ്ട ഗതികേടിലുമായി. കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യാതിഥിയായി പങ്കെടുത്ത നടി നവ്യനായരും ചെളിവെള്ളത്തിൽ ചവിട്ടി പ്രയാസപ്പെട്ടാണ് വേദിയിലെത്തിയത്. വേദിയിൽ നിന്ന് തിരികെ പോകാൻ ചെളിയുടെ മുകളിൽ ഒരുപലക ഇട്ടെങ്കിലും എന്നെ ഒന്നുസഹായിക്കണമേ എന്ന് ഒടുവിൽ നവ്യനായർക്ക് സംഘാടകരോട് അപേക്ഷിക്കേണ്ടിവന്നു. കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്നതിനിടയിൽ രമേശ് ചെന്നിത്തലയ്ക്ക് ഗ്രൗണ്ടിൽ നിറഞ്ഞുകിടന്ന ചെളി വീണ്ടും വില്ലനായി. രമേശ് ചെന്നിത്തലയുടെ വാഹനം ചെളിയിൽ പുതഞ്ഞു. ഒടുവിൽ കലോത്സവം കാണാനെത്തിയവരിൽ ചിലർ ചേർന്ന് ശക്തിയിൽ വാഹനം തള്ളിയാണ് മുന്നോട്ട് കയറ്റിയത്. പിന്നീട് കലോത്സവം കാണാനെത്തിയവരുടെയും അധ്യാപകരുടെയും വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ് പ്രയാസപ്പെടുന്ന രംഗവും ഉദ്ഘാടന വേദിയിലെ ദുരിതകാഴ്ചയായി.
Read Moreകെഎസ്ആർടിസി ഡ്രൈവറായ ഷാജഹാനെ മർദ്ദിച്ച എസ്ഐക്കും പോലീസുകാർക്കുമെതിരേ നിയമ നടപടിക്ക് ഉത്തരവ്
പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച എസ്ഐക്കും പോലീസുകാർക്കുമെതിരെ സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി നിയമ നടപടിക്ക്. കെഎസ്ആർടിസി ഡ്രൈവറായ ചിറ്റാർ മേൽത്തുണ്ടിയിൽ പി. എ. ഷാജഹാനെ ചിറ്റാർ എസ്ഐ രാകേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അൽസാം, എസ്. അനീഷ് ് എന്നിവർ ചേർന്ന് അകാരണമായി മർദ്ദിച്ചതായി സംസ്ഥാന പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി രണ്ടിന് വാഹനാപകടത്തിൽ പരിക്കേറ്റ മാതാവിനൊപ്പം വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം നിൽക്കുകയായിരുന്ന ഷാജഹാനെ എസ്ഐ വിളിച്ചുവരുത്തി മറ്റൊരു കേസിന്റെ ജാമ്യം എടുത്തോയെന്ന് പറഞ്ഞ് അസഭ്യ വർഷം ചൊരിയുകയും തുടർന്ന് മറ്റ്പോലീസുകാരും ചേർന്ന് ആൾക്കുട്ടത്തിന്റെ ഇടയിൽ വച്ച് വിവസ്ത്രനാക്കി മർദ്ദിച്ചുവെന്നുമാണ് ഷാജഹാന്റെ പരാതി. കേസിലെ വാചാ തെളിവുകളും സാഹചര്യതെളിവുകളും പരിശോധിച്ചതിൽ എതിർകക്ഷികളായ മൂന്നുപേർക്കുമെതിരെ വകുപ്പ് തല നടപടിക്ക് ശിപാർശ ചെയ്യുവെന്നും പരാതിക്കാരന് നഷ്ടപരിഹാര തുക മൂന്നുപേരും…
Read Moreആലപ്പുഴ-എറണാകുളം മെമുവിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്കു പോകുന്ന മെമു സർവീസിൽ അനുഭവപ്പെുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യാനുസരണം കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദക്ഷിണ റയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി. ഇല്ലെങ്കിൽ ആലപ്പുഴ-എറണാകുളം റൂട്ടിൽ പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കായംകുളത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന 56350-ാം നന്പർ പാസഞ്ചർ തീവണ്ടി എറണാകുളത്ത് രാവിലെ പത്തിന് എത്തുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്ന ആവശ്യവും റയിൽവേ അനുഭാവപൂർവം പരിഗണിക്കണം. ഇപ്പോൾ 11.15 നാണ് തീവണ്ടി എറണാകുളത്ത് എത്തുന്നത്. ഹൈക്കോടതി അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ അഡ്വ. ഡി.ബി. ബിനുവും ചേർത്തല തുറവൂർ സ്വദേശി പി. പ്രേംകുമാറും സമർപ്പിച്ച പരാതിയിലാണ് നടപടി. ദക്ഷിണറയിൽവേ ഡിവിഷണൽ മാനേജർ ഡിസംബർ മൂന്നിനു നടക്കുന്ന സിറ്റിംഗിൽ പരാതി പരിഹരിച്ച് റിപ്പോർട്ട്…
Read Moreചേർത്തല താലൂക്കാശുപത്രിയിൽ ഗുളികമോഷണം; നഷ്ടപ്പെട്ടത് ലഹരിമോചനത്തിന് നൽകുന്ന ഗുളികകൾ
ചേർത്തല: ആശുപത്രിയിൽ നിന്നും ഗുളികകൾ മോഷണം പോയി. ചേർത്തല താലൂക്കാശുപത്രിയിൽ ലഹരിയിൽ നിന്നും വിമുക്തിതേടുന്നവർക്കായി നൽകുന്ന ഗുളികകളാണ് മോഷണം പോയത്. ലഹരിമോചനത്തിനായി എത്തുന്നവർക്കു നൽകുന്ന ഗുളികകൾ സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സർക്കാർ ആശുപത്രികളിൽ മാത്രം ലഭിക്കുന്ന ബുപ്രിനോർഫിൻ ഗുളികളിൽ 60 എണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയാണ് മോഷണവിവരം അറിയുന്നത്. സംഭവമറിഞ്ഞെത്തിയ ചേർത്തല പോലീസ് സിസി ടിവി ഉൾപടെ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഈ ഗുളികകൾ താൽക്കാലിക ലഹരിയായും ഉപയോഗിക്കാൻ സാധ്യതയുള്ളതായി പറയുന്നു. സ്ഥിരം ഉപയോഗിക്കുന്നവരാണോ ലഹരി സംഘങ്ങളാണോ സംഭവത്തിനു പിന്നിലെന്നു പോലീസ് അന്വേഷിച്ചു വരികയാണ്. ഗുളിക വിതരണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക മുറിയുടെ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശവലിപ്പും തകർത്ത് അതിലുണ്ടായിരുന്ന ഗുളികകൾ മോഷ്ടിക്കുകയായിരുന്നു. ഗുളികകളുടെ സ്റ്റോക്ക് മുറി വേറെയാണെങ്കിലും ഇവിടെ മേശവലിപ്പിൽ അടുത്ത ദിവസത്തേക്കു വേണ്ടിയുള്ള ഗുളികകൾ തലേന്ന്…
Read Moreവൈക്കം മഹാദേവക്ഷേത്രത്തിൽ ആഗ്രഹസാഫല്യത്തിനായി നന്ദി കേശ ശിൽപത്തിന്റെ ചെവിയിൽ പ്രാർഥിച്ച് ഹോളിവുഡ് നടി അബി കോർണിഷ്
വൈക്കം: ഹോളിവുഡ് നായിക അബി കോർണിഷ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിൽ പങ്കെടുക്കാനെത്തി. ക്ഷേത്രനഗരിയിൽ നിറയുന്ന സംഗീതവും നൃത്ത പരിപാടികളും ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളും മുപ്പതോളം ഹോളിവുഡ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ഹോളിവുഡ് നായിക അബി കോർണിഷിനു അവിസ്മരണിയ അനുഭവമായി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തും വൈക്കം വല്ലകം തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രത്തിലെ മാനേജിംഗ് ഡയറക്ടറുമായ ഡോ. വിജിത്ത് ശശിധറിനൊപ്പമാണ് അവർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന ഭക്തിഗാനമേളയും നൃത്തവുമൊക്കെ ആസ്വദിച്ചുശേഷം ശ്രീപരമേശ്വരന്റെ വാഹനമായ നന്ദി കേശ ശിൽപത്തിന്റെ ചെവിയിൽ ആഗ്രഹസാഫല്യത്തിനായി പ്രാർഥിച്ചശേഷമാണ് അബി കോർണിഷ് മടങ്ങിയത്. നടിയുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ നേരിട്ട അസുഖങ്ങൾക്ക് ശ്രീകൃഷ്ണയിലെ ചികിൽസയിലൂടെ ശമനം ലഭിച്ചതോടെ ഇവർ ഡോ. വിജിത്തിന്റെയും അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഡോ. വിജിത്തിന്റെ ക്ഷണപ്രകാരം വൈക്കത്തഷ്ടമി ഉൽസവത്തിൽ പങ്കെടുക്കാനും കേരളത്തിലെ ചില സ്ഥലങ്ങൾ…
Read Moreസ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനമെന്ന് യു. പ്രതിഭ എംഎൽഎ ; പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും നിരവധിപേർ
കായംകുളം: നവോഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ലന്ന് യു.പ്രതിഭ എംഎൽഎ യുടെ ഫേസ് ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയും സിപിഎം എംഎൽഎയുടെ പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാണ്- കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളേ, അന്നും ഇന്നും എന്നും പറയുന്നു സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനം. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. ആർഎസ്എസ് കാരും പകൽ കോണ്‍ഗ്രസും രാത്രി ആർഎസ്എസ്കാരും ആയി കഴിയുന്ന ചിലർ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സിപിഎം ആണ് സ്റ്റേ…
Read More