ചെങ്ങന്നൂരിൽ വൃ​ദ്ധദമ്പ​തി​ക​ൾ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ; ജോ​ലി​ക്കെ​ത്തി​യ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ശ​യം


ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി പാ​റ​ച്ച​ന്ത​യി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ണ്‍​മ​ണി പാ​റ​ച്ച​ന്ത ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ-70), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ ആ​റോ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​യ കെ.​എം. വ​ർ​ഗീ​സ്, എം.​എ​ൻ. ചാ​ണ്ടി എ​ന്നി​വ​രാ​ണ് ലി​ല്ലി ചെ​റി​യാ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ൽ വെ​ളി​ച്ച​മി​ല്ലാ​തി​രു​ന്ന​തും രാ​വി​ലെ ആ​ള​ന​ക്ക​മി​ല്ലാ​തി​രു​ന്ന​തും മൂ​ലം ശ്ര​ദ്ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ടു​ക്ക​ള​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ലി​ല്ലി​ചെ​റി​യാ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മു​റി​ക്കു​ള്ളി​ൽ ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ൽ ര​ണ്ട് ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കാ​യെ​ത്തി​യി​രു​ന്നു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ സം​ശ​യം നീ​ങ്ങു​ന്ന​ത്. ഡി​വൈ​എ​സ്പി അ​നീ​ഷ് പി. ​കോ​ര, സി​ഐ സു​ധി​ലാ​ൽ, വെ​ണ്‍​മ​ണി എ​സ്ഐ വി. ​രാ​ജീ​വ് കു​മാ​ർ, നൂ​റ​നാ​ട് എ​സ്ഐ ബി​ജു, കു​റ​ത്തി​കാ​ട് എ​സ്ഐ വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts