ആലപ്പുഴ: റോഡിലെ വെള്ളക്കെട്ടിൽ കുഴിയറിയാതെ യാത്രക്കാർ അപകടത്തിൽപെടുന്നു. പൂന്തോപ്പ് വാർഡിൽ ആശ്രമം ജംഗ്ഷനു സമീപം പൂന്തോപ്പിൽഭാഗം എൽപി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലാണ് യാത്രക്കാർക്ക് ഈ ദുരിതം. സ്കൂൾ കുട്ടികൾ ഉൾപടെ നൂറുകണക്കിനു ആളുകൾ ദിവസേന യാത്ര ചെയ്യുന്ന ഈ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് പതിവാണ്. എന്നാൽ അറ്റകുറ്റപ്പണി നടത്താതെ റോഡ് തകർന്നതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടു. മഴ പെയ്തതോടെ മുട്ടൊപ്പം വെള്ളം നിറഞ്ഞ റോഡിൽ കുഴിയറിയാതെ യാത്രക്കാർ അപകടത്തിൽപെടുകയാണ്. പകൽ സമയങ്ങളിൽ പോലും കുഴികൾ അറിയാൻ സാധിക്കാത്ത റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതുമൂലം രാത്രികാലങ്ങളിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. സ്കൂളിലേക്കു വരുന്ന സാധാരണക്കാരായ കുട്ടികൾ അരയൊപ്പം വെള്ളം നീന്തി വേണം സ്കൂളിലേക്ക് എത്താൻ. വെള്ളക്കെട്ട് പതിവായ റോഡിൽ യഥാസമയം അറ്റകുറ്റപ്പണി നടത്താനോ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നീക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൂന്തോപ്പിൽഭാഗം എൽപി…
Read MoreCategory: Alappuzha
ശബരിമല ഇടത്താവളത്തിനായി അനുവദിച്ച ഗ്രാന്റ് വകമാറ്റി; തിരുവല്ല നഗരസഭയ്ക്കെതിരേ അയ്യപ്പ ഭക്തരുടെ പ്രതിഷേധം
തിരുവല്ല : ശബരിമല ഇടത്താവളത്തിനായി കാലാകാലങ്ങളായി സർക്കാർ നൽകിവന്നിരുന്ന ഗ്രാന്റ് തിരുവല്ല നഗരസഭ വകമാറ്റി ചെലവഴിച്ചതായി പരാതി. ഇടത്താവളത്തിനായുള്ള ഫണ്ട് വകമാറ്റുന്നതിൽ പ്രതിക്ഷേധവുമായി അയ്യപ്പധർമ പരിഷത്തും മറ്റ് ഹൈന്ദവ സംഘടനകളും രംഗത്ത്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി നഗരസഭാ മൈതാനിയിൽ മണ്ഡലകാലാരംഭം മുതൽ പ്രവർത്തിച്ചിരുന്ന ശബരിമല ഇടത്താവളത്തിനായി നൽകി സർക്കാർ നൽകിവന്നിരുന്ന ഗ്രാന്റ് ഇക്കുറി കൈമാറേണ്ടതില്ലെന്ന ചൊവ്വാഴ്ചത്തെ നഗരസഭാ കൗൺസിൽ തീരുമാനത്തിനെതിരെയാണ് പ്രതിക്ഷേധം ശക്തമാകുന്നത്. കാൽനൂറ്റാണ്ടായി മണ്ഡല കാലാരംഭം മുതൽ മകരവിളക്ക് വരെ നഗരസഭാ മൈതാനിയിൽ പ്രവർത്തിച്ചിരുന്ന ഇടത്താവളത്തിനുള്ള അനുമതി ഒറ്റ രാത്രി കൊണ്ട് നഗരസഭയിലെ ചിലരുടെ വ്യക്തി താത്പര്യം മൂലം തകിടം മറിച്ചതായാണ് അയ്യപ്പ ഭക്തരുടെ ആരോപണം. ഇടത്താവളത്തിനായി സർക്കാർ നൽകുന്ന ഗ്രാന്റ് വഴിവിളക്കിന്റേതടക്കമുള്ള അറ്റകുറ്റപ്പണികൾക്കും വഴിവക്കിലെ കാട് വെട്ടിത്തെളിക്കുന്നതിനുമായി വിനിയോഗിക്കാനാണ് കൗൺസിൽ തീരുമാനം. ഇടത്താവളത്തിനുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകുകയും നടത്തിപ്പ് സംഘടനകളെ ഏല്പിക്കാനുമാണ് നീക്കം.…
Read Moreമദ്യം വരുത്തുന്ന വിന!മദ്യപിച്ചെത്തിയ മാതൃസഹോദരന്‍ പതിനെട്ടുകാരിയെ മർദിച്ചു; സംഭവം അമ്പലപ്പുഴയില്‍
അന്പലപ്പുഴ: മദ്യപിച്ചെത്തിയ മാതൃസഹോദരന്റെ മർദനത്തിൽ പതിനെട്ടുകാരിക്ക് പരിക്കേറ്റു. അന്പലപ്പുഴ തെക്ക് പഞ്ചായത്ത് കോന്ന കിഴക്കേ കന്യകയിൽ അഞ്ജലിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം . മദ്യപിച്ചെത്തിയ അഞ്ജലിയുടെ മാതൃസഹോദരൻ ഗോപകുമാർ അപ്പൂപ്പനെയും അമ്മൂമ്മയേയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ അഞ്ജലിയുടെ കഴുത്തിൽപ്പിടിച്ച് മർദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് ഗോപകുമാർ പിന്മാറിയത്. പരിക്കേറ്റ അഞ്ജലിയെ അയൽവാസികൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിജയകൃഷ്ണൻ ആനയുടെ ഒന്നാം പാപ്പാനാണ് ഗോപകുമാർ. മർദനത്തിൽ ഗോപകുമാറിന്റെ അച്ഛൻ ഗോപാലകൃഷ്ണൻ (73), അമ്മ നിർമലാദേവി (63) എന്നിവർക്കു പരിക്കേറ്റു. അന്പലപ്പുഴ ഗവ. കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിനിയാണ് അഞ്ജലി.
Read Moreവിദ്യാഭ്യാസ വായ്പ! കേരളത്തിന് അകത്തും പുറത്തും നഴ്സിംഗ് പഠനം തുടങ്ങിയ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍; രക്ഷിതാക്കളോട് ബാങ്ക് അധികൃതരുടെ കടുംപിടുത്തം ഇങ്ങനെ…
എടത്വ: ബാങ്കുകൾ വഴി വിദ്യാഭ്യാസ വായ്പ ലഭിക്കാനുള്ള കടന്പകൾ കടക്കാനാവാതെ സംസ്ഥാനത്തിന് അകത്തും പുറത്തും നഴ്സിംഗ് പഠനം തുടങ്ങിയ വിദ്യാർഥികൾ പെരുവഴിയിൽ. പ്ലസ്ടുവിനു ശേഷം നഴ്സിംഗ് പഠനം ആരംഭിച്ച വിദ്യാർഥികൾക്ക് വായ്പ ലഭിക്കാൻ ബാങ്കുകളിൽ കയറിയിറങ്ങിയ രക്ഷിതാക്കളോടാണ് അധികൃതരുടെ കടുംപിടുത്തം. വ്യവസ്ഥ അനുസരിച്ച് വായ്പയ്ക്ക് ആനുപാതികമായി ബാങ്ക് ബാലൻസ് അപേക്ഷകരുടേയോ രക്ഷിതാവിന്റെയോ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ സർക്കാർ ജീവനക്കാരനോ മറ്റ് അക്കൗണ്ട് ഉടമകളോ ജാമ്യം നിൽക്കണം. വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്ന ജാമ്യ രേഖകൾ നൽകണം, വായ്പ അനുവദിക്കുന്ന ദിവസം മുതൽ വായ്പ തുകയും പലിശയും മുടങ്ങാതെ അടച്ചുതുടങ്ങണം തുടങ്ങി നിരവധി വ്യവസ്ഥകളാണ് ബാങ്ക് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. 60 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് വായ്പ നൽകണമെന്ന് വ്യവസ്ഥ നിലനിൽക്കേ ബാങ്ക് അധികൃതർ രക്ഷിതാക്കളുടെ ആവശ്യം നിരാകരിക്കുന്നതായാണ് പരാതി.സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നിരവധി വിദ്യാർഥികൾ ഇതിനോടകം…
Read Moreസിഗ്നലുണ്ട്, തെളിയില്ല; ആലപ്പുഴ ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു; കുരുക്കിൽ ഗതാഗതം നിയന്ത്രിച്ച് സ്വകാര്യ ബസിലെ ജീവനക്കാരും
ആലപ്പുഴ: പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന രഹിതമായി കിടക്കുകയാണ് ആലപ്പുഴ കോടതി പാലത്തിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ. ആലപ്പുഴ നഗരത്തിൽ തന്നെ ഏറ്റവും അധികം ഗതാഗതക്കുരുക്ക് ഏറിയ ഭാഗമാണ് കോടതി പാലം.നിലവിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് അവിടുത്തെ ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ ഗതാഗതക്കുരുക്ക് വലിയ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കെൽട്രോണ്‍ ആണ് ഈ സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. കെൽട്രോണിൻറെയും ആലപ്പുഴ ട്രാഫിക് പോലീസിൻറെയും ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ മാത്രം വീഴ്ച കൊണ്ടാണ് സിംഗ്നലുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതെന്നു ആലപ്പുഴ ടൗണ്‍ ട്രാഫിക് എസ്ഐ മോഹനദാസ് പറഞ്ഞു. കെഎസ്ഇബിക്ക് ആദ്യം 4000 രൂപ നൽകി സിഗ്നലുകൾ ചാർജ് ചെയ്യേണ്ടത് മുനിസിപ്പാലിറ്റിയാണ്. നിരവധി തവണ ഈ ആവശ്യം പറഞ്ഞു മുനിസിപ്പാലിറ്റിയിൽ ബന്ധപ്പെട്ടെങ്കിലും തുടർനടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മുനിസിപ്പാലിറ്റി ഈ…
Read Moreടോക്കണ്‍ സംവിധാനം കാര്യക്ഷമമല്ല, ഇരിപ്പിടവുമില്ല; ചേർത്തല താലൂക്കാശുപത്രിയിൽ രോഗികൾ വരിനിന്ന് വലയുന്നു
പൂച്ചാക്കൽ: ടോക്കണ്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ താലൂക്ക് ആശുപത്രികളിൽ രോഗികൾ വരി നിന്നു വലയുന്നു. ടോക്കണ്‍ സംവിധാനവും ആവശ്യമായ ഇരിപ്പിടങ്ങൾ ഇല്ലാത്തതും ഉള്ളവ ശരിയായി പ്രവർത്തിക്കാത്തതുമൂലവും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരടക്കം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഏറെ നേരം ക്യൂവിൽ നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് പല താലൂക്ക് ആശുപത്രികളിലും. തുറവൂർ, ചേർത്തല താലൂക്ക് ആശുപത്രികളിലാണ് ആവശ്യ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നത്. ഒപി ടിക്കറ്റ് എടുക്കുന്പോൾ ടോക്കണ്‍ നന്പർ അതിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജനറൽ ഒപി വിഭാഗത്തിൽ ടോക്കണ്‍ നന്പർ ദൃശ്യമാകുന്ന ഡിസ്പ്ലേ യൂണിറ്റുകൾ സ്ഥാപിച്ചിട്ടില്ല. ടോക്കണ്‍ നന്പറുകൾ വിളിക്കുന്നുമില്ല. ശാരീരികമായ അവശതകളോടെ ഏറെ നേരം ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണ്. ക്യൂവിൽ ചിലർ ഇടക്കു കയറുന്പോൾ തർക്കങ്ങളും പതിവാണ്. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്തൽ, ഗൈനക്കോളജി ഒപി കളിൽ മാത്രമാണ് ടോക്കണ്‍ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെയും…
Read Moreവട്ടക്കായലിലെ മെഗാ ടൂറിസം സർക്യൂട്ട് വട്ടപൂജ്യം; 52 കോടിയുടെ പദ്ധതി കാടുകയറി നശിക്കുന്നു; പാളിയ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥരുടെ അടക്കം പറച്ചിൽ ഇങ്ങനെ..
ആലപ്പുഴ: ആലപ്പുഴ ടൂറിസം വകുപ്പ് തയാറാക്കിയ മെഗാടൂറിസം സർക്യൂട്ട് പദ്ധതി നിശ്ചലമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ആലപ്പുഴയിലെ എല്ലാ പ്രധാന വിനോദസഞ്ചര മേഖലകളേയും ഒന്നിച്ചു ചേർക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 52 കോടി 25 ലക്ഷം രൂപ ആയിരുന്നു പദ്ധതിയുടെ ആകെ തുക. 2013ൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2014-ലാണ് ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഒന്‍പത് കോടിയും സംസ്ഥാന സർക്കാരിന്റെ 27 കോടിയും അടക്കം ആകെ 38 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാൽ ഇതിൽ ഒന്നുപോലും ഇതുവരെ പ്രവർത്തനയോഗ്യമായിട്ടില്ല. 21 പദ്ധതികൾ അടങ്ങിയ രൂപരേഖയാണ് മെഗാ ടൂറിസം സർക്യൂട്ടിനായി തയാറാക്കിയിരുന്നത്. ഇതിൽ 19 പദ്ധതികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കിടക്കുകയാണെന്നാണ് ടൂറിസം വകുപ്പു പറയുന്നത്്. കെഐഡിഎസിന്റെ കീഴിലായിരുന്നു ഈ നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ നടന്നത്. അരൂക്കുറ്റി, തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം…
Read Moreമണ്ഡലകാലം പടിവാതിൽക്കൽ; മാളികപ്പുറത്തെ മൂന്നുനില കോംപ്ലക്സ് പൊളിച്ചു; മാസ്റ്റർ പ്ലാൻ ശുപാർശ വൈകിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു
പത്തനംതിട്ട: ശബരിമല മണ്ഡലകാലം 16ന് ആരംഭിക്കാനിരിക്കെ സന്നിധാനത്ത് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മറ്റും തകൃതിയിൽ. മാസ്റ്റർപ്ലാൻ ശിപാർശ നേരത്തെതന്നെ നൽകിയ പദ്ധതികൾ തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നടപ്പാക്കുന്നതിനെതിരെ വ്യാപക ആക്ഷേപം. ശബരിമല സന്നിധാനത്തെ മാളികപ്പുറം ഷോപ്പിംഗ് കോംപ്ലസ് പൊളിച്ചുനീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. സന്നിധാനത്തെത്തുന്ന തീർഥാടകർക്കു സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. എന്നാൽ ധൃതിപിടിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ദേവസ്വം ബോർഡ് മൗനത്തിലാണ്. തിങ്കളാഴ്ച മുതലാണ് മാളികപ്പുറം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിത്തുടങ്ങിയത്. മൂന്നുനില മന്ദിരമാണ് പൊളിക്കുന്നത്. 18 കടമുറികൾ, 16 താമസമുറികൾ, 18 മീഡിയ റൂമുകൾ എന്നിവയടങ്ങുന്നതായിരുന്നു കോംപ്ലക്സ്. കെട്ടിടം പൊളിച്ചുനീക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന മുറികൾ മൂന്നുമാസം മുന്‍പേ ഒഴിപ്പിച്ചതാണ്. കെട്ടിടവും മാളികപ്പുറത്തുനിന്നും ഫ്ളൈഓവറുമായി മൂന്ന് മീറ്റർ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവഴി നടന്നുപോകുന്ന അയ്യപ്പഭക്തർ തീർഥാടനകാലത്ത് തിരക്കിൽപെട്ടിരുന്നു. ഇതേത്തുടർന്നാണ് അശാസ്ത്രീയമായ നിർമാണമാണ് കെട്ടിടമെന്നും…
Read Moreജില്ലയിൽ 20 അക്ഷയകേന്ദ്രങ്ങൾ കൂടി ആരംഭിക്കും; 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പത്തനംതിട്ട: ജില്ലയിൽ ഒഴിവുള്ള 18 സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഒഴിവുള്ള സ്ഥലങ്ങൾ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റിൽ. മുറിഞ്ഞകൽ (കലഞ്ഞൂർ), വട്ടക്കാവ് (നാരങ്ങാനം), വാഴമുട്ടം കിഴക്ക് (വള്ളിക്കോട്), പുല്ലാട് (കോയിപ്രം), മുക്കന്നൂർ (അയിരൂർ), കൊല്ലമുള (വെച്ചൂച്ചിറ), ചന്ദനപ്പള്ളി (കൊടുമണ്‍), അങ്ങാടിക്കൽ വടക്ക്, (കൊടുമണ്‍), ചാലപ്പറന്പ് (കൊടുമണ്‍), ചിറ്റൂർ മുക്ക്, (കോന്നി), പയ്യാനാമണ്‍ (കോന്നി), നെല്ലിമുകൾ (കടന്പനാട്), കോട്ട (ആറൻമുള), വെട്ടൂർ (മലയാലപ്പുഴ), തേക്കുതോട് (തണ്ണിത്തോട്), മാരിക്കൽ (ആനിക്കാട്), മുക്കൂർ ജംഗ്ഷൻ (കുന്നന്താനം), പൂവൻമല (റാന്നി അങ്ങാടി). സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി, തത്തുല്യ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡയറക്ടർ, കേരള സംസ്ഥാന ഐ.ടി മിഷൻ എന്ന പേരിൽ തിരുവന്തപുരത്ത് മാറാവുന്ന ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ…
Read Moreനടന്നു പോകുകയായിരുന്ന സഹോദരിമാരുടെ മാല കവരാൻ ശ്രമിച്ച സംഭവം; ഒരു മാസത്തിന് ശേഷം പ്രതി അരുൺ പോലീസ് വലയിൽ
അന്പലപ്പുഴ: സ്കൂട്ടറിലെത്തിയ സഹോദരിമാരുടെ മാല കവരാൻ ശ്രമിച്ച യുവാവിനെ ഒരു മാസത്തിനു ശേഷം പോലീസ് പിടികൂടി. അന്പലപ്പുഴ തെക്ക് പഞ്ചായത്ത് 12-ാം വാർഡ് ആമയിട കന്നിട്ടപ്പറന്പിൽ അരുണ്‍കുമാറി (29) നെയാണ് അന്പലപ്പുഴ എസ്ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. സെപ്റ്റംബർ മൂന്നിന് ആമയിട ഞൊണ്ടിമുക്കിനു സമീപമായിരുന്നു സംഭവം. നിയമവിദ്യാർഥിനി സഹോദരിയുമൊത്ത് വൈകുന്നേരം കടയിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ അരുണ്‍ ഇവരുടെ മാല കവരാൻ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ യുവാവ് കടന്നു കളഞ്ഞു. പിന്നീട് പെണ്‍കുട്ടികൾ നൽകിയ പരാതിയെത്തുടർന്ന് പോലീസ് സിസി ടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
Read More