നടന്നു പോകുകയായിരുന്ന സ​ഹോ​ദ​രി​മാ​രു​ടെ മാ​ല​ ക​വ​രാ​ൻ ശ്ര​മി​ച്ച  സംഭവം;  ഒരു മാസത്തിന് ശേഷം പ്രതി അരുൺ പോലീസ് വലയിൽ


അ​ന്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ സ​ഹോ​ദ​രി​മാ​രു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഒ​രു മാ​സ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ആ​മ​യി​ട ക​ന്നി​ട്ട​പ്പ​റ​ന്പി​ൽ അ​രു​ണ്‍​കു​മാ​റി (29) നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ എ​സ്ഐ രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​മ​യി​ട ഞൊ​ണ്ടി​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​യ​മ​വി​ദ്യാ​ർ​ഥി​നി സ​ഹോ​ദ​രി​യു​മൊ​ത്ത് വൈ​കു​ന്നേ​രം ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​രു​ണ്‍ ഇ​വ​രു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ യു​വാ​വ് ക​ട​ന്നു ക​ള​ഞ്ഞു.

പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സി​സി ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts