പത്തനംതിട്ട: വന്യമൃഗങ്ങളായ പന്നി, കുരങ്ങ്, ആന എന്നിവ കർഷകർക്കും വിവിധ കൃഷികൾക്കും ചെയ്യുന്ന ഉപദ്രവങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ജില്ലാ കർഷക സഭ ആവശ്യപ്പെട്ടു. പത്തനംതിട്ട ആത്മയുടെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ നടന്ന ജില്ലാ കർഷക സഭയിലാണ് ഈ ആവശ്യമുയർന്നത്. ജില്ലയെ തരിശുരഹിതമാക്കുന്നതിനും തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗുണനിലവാരമുള്ള വിത്തുകൾ, നടീൽ വസ്തുക്കൾ ഇവ വിതരണം ചെയ്യുന്നതിനും ജില്ലാ മൊബൈൽ മണ്ണുപരിശോധനാ ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കരിന്പ്, കോലിഞ്ചി എന്നിവയുടെയും ജൈവ കൃഷിയുടെയും പ്രോത്സാഹനത്തിനും തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും കർഷക പ്രതിനിധികളും കർഷക സഭയിൽ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി കർഷക സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ച…
Read MoreCategory: Alappuzha
പണി പാളി..! മാലിന്യം ഒഴുക്കിവിടാൻ ബസ് സ്റ്റാൻഡും റോഡും വെട്ടിപ്പൊളിച്ചു; ഹോട്ടൽ ഉടമയ്ക്കെതിരേ പോലീസ് കേസ്
പത്തനംതിട്ട: പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടയുടമയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ ബസ് സ്റ്റാൻഡും റോഡും വെട്ടിപ്പൊളിച്ചു. നഗരസഭ അധികൃതർ നിർമാണം തടഞ്ഞ് പോലീസിൽ പരാതി നൽകി.ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന മലബാർ ഹോട്ടൽ ഉടമയാണ് ശനിയാഴ്ച രാത്രിയിൽ തന്റെ കടയിലെ മാലിന്യം ഒഴുക്കികളയുന്നതിനായി അനധികൃതമായി ബസ് സ്റ്റാൻഡും റോഡും വെട്ടിപ്പൊളിച്ചത്. കടയിൽനിന്നുള്ള മലിനജലം ബസ്സ്റ്റാൻഡിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.വെള്ളിയാഴ്ച ബസ് സ്റ്റാൻഡിലെത്തിയ ജില്ലാ കളക്ടർ കട പൂട്ടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, കടയുടമ ഇത് അനുസരിച്ചില്ല. ശനിയാഴ്ച രാത്രി നഗരസഭയുടെ അനുമതിയില്ലാതെ ഓടിയിലേക്കുള്ള റോഡ് വെട്ടിപ്പൊളിച്ചത്. കടയുടെ മുൻവശത്ത്കൂടി ബസ് സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് കയറിയിറങ്ങുന്ന ഭാഗം വഴി പ്രധാന റോഡിലേത്തി ഓട്ടോറിക്ഷ സ്റ്റാൻഡിന് മുമ്പിൽ വരെയാണ് കുത്തിപ്പൊളിച്ചത്. ഏതാണ്ട് അമ്പത് മീറ്ററിലധികം ദൂരം വെട്ടിപ്പൊളിച്ച് പൈപ്പിട്ടു.ഇത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് നഗരസഭ…
Read Moreആരോഗ്യ മന്ത്രിയുടെ വാക്ക് പാഴായി..! പള്ളിത്തോട് ആശുപത്രി കെട്ടിടം ഏതു നിമിഷവും കർന്നു വീഴാം; മാസങ്ങൾക്കു മുമ്പ് പുതിയതായി നിർമിച്ച കെട്ടിടം കാട് കയറി നശിച്ച നിലയിലും
തുറവൂർ: എട്ടു മാസം മുന്പ് ഉദ്ഘാടനം ചെയ്ത പള്ളിത്തോട് സർക്കാർ ആശുപത്രി കെട്ടിടം കാടുകയറിയ നിലയിൽ. ഫിഷറീസ് വകുപ്പിന്റെ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. ഏതു നിമിഷവും തകർന്ന് വീഴാവുന്ന കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്പായി പണി പൂർത്തീകരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഒരു മാസത്തിനുള്ളിൽ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇഴ ജന്തുക്കളുടേയും മറ്റും താവളമായിരിക്കുകയാണ് ഈ കെട്ടിടം. ആയിരക്കണക്കിന് തീരദേശ വാസികളുടെ ആരോഗ്യ സഹായ കേന്ദ്രമാണ് പള്ളിത്തോട് സർക്കാർ ആശുപത്രി. കുത്തിയതോട് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയുടെ പ്രവർത്തനം അടിയന്തിരമായി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
Read Moreഒരു രാഷ്ട്രീയ നേതാവായ അച്ഛന്റെ ആഗ്രഹം..! തന്റെ മക്കൾ നല്ല വിദ്യാഭ്യാസം നേടി മുന്നോട്ട് പോകണം; രാഷ്ട്രീയത്തിലെ ബുദ്ധിമുട്ടും ടെൻഷനുമറിയാവുന്നതുകൊണ്ടാണ് മക്കളെ രാഷ്ട്രീയത്തിലിറക്കാതിരുന്നതെന്ന് ചെന്നിത്തല
ആലപ്പുഴ: രാഷ്ട്രീയത്തിലെ ബുദ്ധിമുട്ടും ടെൻഷനുമൊക്കെ അറിയാവുന്നതുകൊണ്ടാണ് താൻ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാതിരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ദക്ഷിണമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ രണ്ടുമക്കളും നല്ല വിദ്യാഭ്യാസം ചെയ്തു മുന്നോട്ടുപോകണമെന്നായിരുന്നു ആഗ്രഹം. അവർക്കും താത്പര്യം അതായിരുന്നു. മൂത്തയാൾ ഡോക്ടറായി. രണ്ടാമത്തെ മകൻ ഐഎഎസുകാരനാകാനുള്ള തീവ്രശ്രമത്തിലുമാണ്. വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച് അവരെ വഴിതിരിച്ചുവിടാനും പ്രോത്സാഹിപ്പിക്കാനുമാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. സിജി അതിന് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമം എ. മുഹമ്മദ് ഷഫീഖ് ഉദ്ഘടനം ചെയ്തു. എ.എം. നസീർ അധ്യക്ഷത വഹിച്ചു. ഇല്ലിക്കൽ കുഞ്ഞുമോൻ, എ.എ. റസാഖ്, പി.എ. അബ്ദുൽ സലാം, ജി. മനോജ്കുമാർ, കെ.പി. ഷംസുദ്ദീൻ, അബ്ദുൽ റഹ്മാൻ സേഠ്, കെ. റഫീഖ്, നാസർ ദാറുസലാം, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഇവിടെ വഴിയില്ല; ഉള്ളതു കുഴികൾ മാത്രം; പത്തനംതിട്ടയിൽ ബിഎം ബിസി നിലവാരത്തിൽ നിർമിച്ച റോഡ് തകർന്ന് തരിപ്പണമായി; അപകടം പതിവാകുന്നു
പത്തനംതിട്ട: ബിഎം ബിസി നിലവാരത്തിൽ പൂർത്തീകരിച്ച ടികെ റോഡിന്റെ ഭാഗമായ പത്തനംതിട്ട ടൗൺ പ്രദേശത്തു റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. ടികെ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി പത്തനംതിട്ട നഗരത്തിലും റോഡ് റീടാർ ചെയ്തത് നാലുവർഷം മുന്പാണ്. നിർമാണ കരാർ കാലാവധി പോലും തികയുന്നതിനു മുന്പേ റോഡ് തകർന്നു. ടികെ റോഡ് വികസന പദ്ധതിയിൽ ആദ്യം ഉൾപ്പെടാതിരുന്ന ടൗൺ ഭാഗത്തിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിരുന്നു. നിർമാണത്തിനുശേഷം കുഴിയടയ്ക്കൽ പ്രക്രിയ പലതവണ നടത്തി. ഇത്തവണ റോഡ് പൂർണമായി കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും പതിയിരിക്കുന്നു. കളക്ടറേറ്റ് മുതൽ കണ്ണങ്കര വരെയാണ് പ്രധാന പാതയിൽ നിറയെ കുഴികൾ രൂപപ്പെട്ടത്. ജനറൽ ആശുപത്രിപ്പടി മുതൽ സെൻട്രൽ ജംഗ്ഷൻ വരെ മഴക്കാലത്തെ യാത്ര അപകടകരമാണ്. റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതും മഴവെള്ളം ഒലിച്ച് റോഡ് നിറയുന്നതുമാണ് പ്രധാന പ്രശ്നം. ഇതോടൊപ്പം കുഴി അടയ്ക്കൽ പ്രഹസനത്തിന്റെ…
Read Moreഅതിജീവനം പ്രതിസന്ധിയിൽ; പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിന് നടപടിയെടുക്കണമെന്ന് ചെന്നിത്തല
ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളുടെ സംരക്ഷണത്തിനും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്പർകുട്ടനാട് മേഖലയും തീരദേശവും ഉൾപ്പെടുന്ന കിഴക്കും പടിഞ്ഞാറുമായിട്ടുള്ള ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ തോരാതെ പെയ്യുന്ന മഴമൂലം ഗുരുതര അതിജീവന പ്രതിസന്ധിയിലാണ്. കൊയ്ത്തിനു തയാറായ പാടശേഖരങ്ങൾ വെള്ളം കയറി നഷ്ടപ്പെട്ടതും കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം കയറിയതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതും സാധാരണ ജനജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണ്. സംസ്ഥാന ജലസേചന മന്ത്രിയോടും കൃഷി മന്ത്രിയോടും മത്സ്യ തുറമുഖമന്ത്രിയോടും രേഖാമൂലം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ടു കത്ത് നല്കിയിട്ടുണ്ട്. തീരദേശത്ത് പ്രഖ്യാപിച്ച സൗജന്യ റേഷനു പുറമെ പ്രളയബാധിത പ്രദേശത്തും റേഷൻ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭ നടക്കുന്നതിനാൽ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കളക്ടർക്ക് ഫോണിലൂടെ രമേശ് ചെന്നിത്തല നിർദേശം…
Read Moreതിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; രക്ഷപ്പെടൽ ആസൂത്രണമാണെന്ന് പോലീസ്
മാവേലിക്കര: കോടതിക്കു സമീപത്തു നിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്കായി മാവേലിക്കര പോലീസ് അന്വേഷണം ഉൗർജിതമാക്കി. കായംകുളം ദേശത്തിനകം സ്വദേശി അപ്പുണ്ണി (35)യാണ് വെള്ളിയാഴ്ച രക്ഷപ്പെട്ടത്. അന്വേഷണത്തിൽ നിന്നും ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നിന്നും മുൻ കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വളഞ്ഞനടക്കാവ,് ചെട്ടിക്കുളങ്ങര, മേനാപ്പള്ളി, കായംകുളം തുടങ്ങിയയിടങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി പ്രതിയ്ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. മറ്റേതെങ്കിലും ക്വട്ടേഷനുവേണ്ടിയിട്ടായിരിക്കാം പ്രതിരക്ഷപ്പെട്ടതെന്നും സംശയമുണ്ട്. തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അപ്പുണ്ണി. തൃക്കുന്നപ്പുഴയിൽ നടന്ന ഒരു വധശ്രമക്കേസിലും പ്രതിയായ ഇയാളെ ഈ കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിനായി ആലപ്പുഴ കോടതിയിൽ ഹാജരാക്കുന്നതിന്, മാവേലിക്കര സബ് ജയിലിൽ പാർപ്പിക്കാനായി എത്തിച്ചതായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 ന് കോടതിക്കു സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇയാളെ എത്തിച്ചു. ഭക്ഷണം കഴിച്ച ശേഷം…
Read Moreതെങ്ങുകയറ്റം തൊഴിലായി പുതുതലമുറ കാണുന്നില്ല; തെങ്ങുകയറാൻ ആളില്ലാതെ നാളികേര കർഷകർ ദുരിതത്തിൽ
എടത്വ: കുട്ടനാട് അപ്പർ കുട്ടനാടൻ മേഖലകളിൽ തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം രൂക്ഷം. തൊഴിലാളികളെ കിട്ടാത്തതിനാൽ തേങ്ങകൾ ഉണങ്ങി വീഴുക നിത്യസംഭവമായി. ഏക്കറുകണക്കിന് സ്ഥലത്ത് തെങ്ങു കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. പരന്പരാഗത തെങ്ങ് കയറ്റ തൊഴിലാളികൾ രംഗം വിട്ടതോടെ സർക്കാർ നാളീകേരവികസന ബോർഡിന്റെ മേൽനോട്ടത്തിൽ തെങ്ങുകയറാൻ യന്ത്രപരിശീലനം നൽകിയിരുന്നു. ഏഴു ദിവസം പരിശീലനവും, 900 രൂപ സ്റ്റൈപെന്റും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഈ മേഖലയിൽ പരിശീലനം ലഭിച്ചവർ കുറവാണ്. സംസ്ഥാനത്ത് 5000 യുവതി യുവാക്കൾക്ക് പരിശീലനം കൊടുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നേരത്തെ തെങ്ങ് ഒന്നിനു അഞ്ചു മുതൽ പതിനഞ്ചു രൂപ വരെയായിരുന്നു തെങ്ങ് കയറ്റ തൊഴിലാളികൾ കൂലിയായി ഈടാക്കിയിരുന്നത്. പിന്നീടത് ഇരുപത് രൂപ മുതൽ മുപ്പത് രൂപ വരെയും ഇപ്പോൾ അന്പതുരൂപയും മറ്റു ചെലവുമാണ് ഈടാക്കുന്നുണ്ട്. ഇത്രയും തുക കൊടുത്താൽ തന്നെ…
Read Moreപുനരുദ്ധരിച്ച് ഒരു മാസത്തിനുള്ളിൽ അഴിമതിയുടെ കള്ളത്തരങ്ങൾ പുറത്ത്; തൊണ്ടിക്കയം – മണിയാർ റോഡ് തകർന്ന് തരിപ്പണമായി
റാന്നി: നിർമാണത്തിലെ അഴിമതി കാരണം തൊണ്ടിക്കയം – മണിയാർ റോഡ് പുനരുദ്ധരിച്ച് ഒരു മാസം തികയും മുമ്പേ തകർന്നു. ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പെരുനാട് – തൊണ്ടിക്കയം മുതൽ മണിയാർ വരെയുള്ള റോഡ് പുനരുദ്ധരിച്ചത്. പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാൽ പുനരുദ്ധാരണം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞപ്പോൾ മുതൽ റോഡിന് ഏറ്റവും മുകളിൽ പാകിയിരുന്ന മെറ്റൽ ചിപ്സ് ഇളകി വരാൻ തുടങ്ങിയിരുന്നു .ഇപ്പോൾ അടിയിലെ മെറ്റൽ ഇളകി റോഡ് തകർന്നു പോയിരിക്കുകയാണ്. ആവശ്യത്തിന് ടാർ ചേർക്കാത്തതിനാൽ മുകളിലെ ചിപ്സ് അതേപടി റോഡിൽ കെട്ടിക്കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഇതുവഴി വരുമ്പോൾ ഇളകി കിടക്കുന്ന മണലിൽ കയറി അപകടം ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുന്നു. റോഡ് കടന്നുപോകുന്ന തോട്ടം മേഖലയിലാണ് ഏറ്റവും അധികം തകർച്ച ഉണ്ടായിരിക്കുന്നത്. റോഡിന്റെ പുനരുദ്ധാരണത്തിലെ അഴിമതി സംബന്ധിച്ച്…
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് കാമറക്കണ്ണുകളുമായി ശ്രീഗണപതി ബസ്; ബസ് എവിടെയെത്തി എന്നറിയാൻ ജിപിഎസ്, എബിഎസ് സംവിധാനവും
ചാരുംമൂട്: യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി സ്വകാര്യ ബസിൽ ഏർപെടുത്തിയ ക്യാമറ സംവിധാനം മാതൃകയാകുന്നു. സാമൂഹ്യ വിരുദ്ധ നടപടികളും നിയമ ലംഘനങ്ങളും ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷിക്കാൻ കെപി റോഡ് വഴി കായംകുളം അടൂർ പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ ഗണപതി ബസിലാണ് കാമറകൾ സ്ഥാപിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ബസ് യാത്രക്കിടയിൽ ഉണ്ടാകുന്ന അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യങ്ങളും ഒപ്പം ജീവനക്കാരുടെ മോശം പെരുമാറ്റവും കണ്ടെത്താൻ സഹായകമാകുന്ന തരത്തിലാണ് നാല് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ബസിനുള്ളിൽ മാലമോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ അത് നിരീക്ഷിക്കാൻ കാമറകൾ പോലീസിനും സഹായകമാകും. ജിപിഎസ്, എബിഎസ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എപ്പോഴെത്തുമെന്നും അറിയാനുള്ള സംവിധാനവും മൊബൈൽ ആപ്ലിക്കേഷൻ വഴി സജ്ജമാക്കിയിട്ടുണ്ട്. ഈ റൂട്ടിൽ ഇത്രയും സംവിധാനങ്ങളുള്ള ഏക ഹൈടെക് ബസാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിരവധി തവണ സർവീസ്…
Read More