നിലയ്ക്കൽ: ശബരിമല മണ്ഡല മഹോത്സവ തീര്‍ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം. നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം 20000 മുതല്‍ 30000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിലവില്‍ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനുപുറമേയാണ് ഗോശാലയ്ക്ക് സമീപം പാര്‍ക്കിംഗ് സ്ഥലം വിപുലീകരിക്കുന്നത്. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിലാകും എല്ലാത്തരം വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലം സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസം ദേവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞത് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സ്ഥലം ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനമെടുത്തത്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിന് പ്രത്യേകം റോഡും ഒരുക്കും. മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക്…
Read MoreCategory: Alappuzha
ഇനി രാഷ്ട്രീയ പ്രസ്താവനകൾ ഉണ്ടാകില്ല; നാട്ടിലെത്തി യാത്ര ചോദിച്ച് ശ്രീധരൻ പിള്ള മിസോറാമിലേക്ക്
ആലപ്പുഴ: നിയുക്ത മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ളക്ക് ജന്മനാടിന്റെ സ്വീകരണം. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാൻ മിസോറാമിലെക്ക് യാത്രതിരിക്കും മുമ്പാണ് ശ്രീധരൻ പിള്ള ആലപ്പുഴയിലെത്തിയത്. ചെങ്ങന്നൂരിന് സമീപം വെൺമണിയിലെ തറവാട്ടു വീട്ടിലെത്തിയ ശ്രീധരൻ പിള്ള അമ്മ ഭവാനി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. പാര്‍ട്ടി നൽകിയ പദവി അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ഇനി രാഷ്ട്രീയ പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു. നവംബർ അഞ്ചിനോ, ആറിനോ സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
Read Moreമരാമത്ത് ജോലികളിൽ കാലതാമസം വരുത്തുന്നവർക്ക്എതിരേ ശക്തമായ നടപടിയെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ
അടൂർ: പൊതുമരാമത്ത് പണികൾക്ക് ഫണ്ട് അനുവദിച്ചിട്ടും സമയബന്ധിതമായി പണി പൂർത്തീകരിക്കാതിരുന്നാൽ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ചിറ്റയം ഗോപകുമാർ എംഎൽഎ അറിയിച്ചു. എൽഡിഎഫ് സർക്കാരിനെയും എംഎൽഎയെയും പൊതുജനങ്ങൾക്ക് മുന്നിൽ മോശപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ ശ്രമിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും എംഎൽഎ പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 400 കോടിയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. അതു നിർവഹിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടൂർ മണ്ഡലത്തിൽ കിഫ്ബി പ്രോജക്റ്റിലൂടെയും സംസ്ഥാന ബജറ്റിലൂടെയും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത പൊതുമാരമത്ത് റോഡുകളുടെ പണി ഉടൻ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പണി ആരംഭിക്കാൻ കഴിയാതെ മുടങ്ങിക്കിടന്ന റോഡുകളുടെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് എംഎൽഎ വിളിച്ചു ചേർത്ത പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെ…
Read Moreബിവറേജസ് പ്രീമിയം കൗണ്ടറിൽ മോഷണം; സിസി ടിവി കാമറയിൽ കളളനെ തിരിച്ചറിഞ്ഞു; വീണ്ടും എത്തിയപ്പോൾ ഷട്ടർ ഇട്ട് കള്ളനെ കുടുക്കി ജീവനക്കാരും
ആലപ്പുഴ: ബിവറേജസ് പ്രീമിയം കൗണ്ടറിൽ നിന്നും പലപ്പോഴായി മദ്യം മോഷ്ടിക്കുകയും ഇന്നലെ വീണ്ടും മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രക്ഷപെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ വൈകുന്നേരം 6.45 ഓടെ ആലപ്പുഴ ജെട്ടിപ്പാലത്തിനു സമീപമുള്ള കണ്‍സ്യൂമർഫെഡിന്റെ ബിവറേജസ് പ്രീമിയം കൗണ്ടറിൽ നടന്ന സംഭവത്തിൽ ഒരാൾ പിടിയിലാവുകയും മറ്റൊരാൾ ഓടി രക്ഷപെടുകയും ചെയ്തിരുന്നു..ആലപ്പുഴ വട്ടയാൽ അരയൻപറന്പിൽ സൈനുൽ നിസാമാ(34)ണ് പിടിയിലായത്. മദ്യം വാങ്ങാൻ എത്തിയ രണ്ടു പേർ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് മദ്യവുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപെട്ടെങ്കിലും ഒരാളെ ജീവനക്കാരെ തടഞ്ഞുവച്ച് പോലീസിനെ അറിയിച്ചു. നോർത്ത് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തെത്തുടർന്ന് അര മണിക്കൂറോളം വിൽപന തടസപ്പെട്ടു. മോഷണശ്രമം നടന്നയുടൻ ജീവനക്കാർ കൗണ്ടറിന്റെ ഷട്ടർ താഴ്ത്തി. പിന്നീട് പോലീസ് എത്തി മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോയ ശേഷമാണ് വിൽപന പുനരാരംഭിച്ചത്. കഴിഞ്ഞ…
Read Moreഎം സി റോഡിലെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവുമില്ല; മുത്തൂർ കടക്കാൻ വേണ്ടത് മണിക്കൂറുകൾ
തിരുവല്ല: എംസി റോഡിലെ മുത്തൂരിലെ ഗതാഗതക്കുരുക്കിന്റെ ദൈർഘ്യം പ്രതിദിനം ഏറുന്നു. പെരുന്തുരുത്തി മുതൽ തിരുവല്ല ടൗണ്‍വരെയുള്ള ഭാഗത്ത് എംസി റോഡ് കടക്കാൻ വേണ്ടിവരുന്നത് മണിക്കൂറുകളാണ്.മുത്തൂർ ജംഗ്ഷൻ മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് കുരുക്കിന് ദൈർഘ്യം കൂടുതൽ. വാഹനത്തിരക്ക് ഏറിവരുന്നതിനനുസരിച്ച് ഗതാഗത പ്രശ്നങ്ങളും രൂക്ഷമാകുന്നു. മുത്തൂരിലെ കുരുക്ക് നീക്കാനുള്ള പരിഹാര മാർഗങ്ങൾ ഏറെ നിർദേശിക്കപ്പെട്ടെങ്കിലും എല്ലാദിവസവും രാവിലെ ഒന്‍പത് മുതൽ ഉച്ചവരെ മുത്തൂർ കുരുങ്ങിയതു തന്നെയെന്നതാണ് സ്ഥിതി. ഫ്ളൈ ഓവറോ, ബൈപാസോ ഒന്നുംതന്നെ മുത്തൂർ മറികടക്കാൻ ഇല്ല. തിരുവല്ലയിലെ നിർദിഷ്ട ബൈപാസ് പൂർത്തിയായാലും മുത്തൂർ രക്ഷപെടില്ല. പിന്നീടുള്ള ഏക ആശ്രയം മുത്തൂരിൽ നിന്നുള്ള കുറ്റപ്പുഴ റോഡാണ്. ഇതിലൂടെ വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നത് മുത്തൂരിലെ കുരുക്കി വർധിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. ടൗണിലെത്താതെ ടികെ റോഡിലേക്കും മല്ലപ്പള്ളി റോഡിലേക്കുമൊക്കെ പോകാനും വരാനുമുള്ള വഴിയാണിത്. മുത്തൂർ ജംഗ്ഷനിൽ എഎസ്ഐ മാർ ഉൾപ്പെടെ…
Read Moreഅച്ഛന്റെയും മകന്റെയും രഹസ്യ കച്ചവടം കൈയോടെ പൊക്കി പോലീസ്; ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി
പന്തളം: രഹസ്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. കച്ചവടക്കാരൻ അടൂർ പെരിങ്ങനാട് ചിറവരമ്പിൽ രാജനെ (മൊന്തരാജൻ – 52) അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയായ ഇയാളുടെ മകൻ അഖിൽ രാജനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.മുടിയൂർക്കോണം എംടി എൽപി സ്കൂളിനു സമീപം വാടകയ്ക്കെടുത്ത വീടാണ് പുകയില ഉത്പന്നങ്ങളുടെ ഗോഡൗണായി ഇവർ ഉപയോഗിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസിന്റെ നിർദേശപ്രകാരം ശനിയാഴ്ച രാത്രി പത്തോടെ ജില്ലാ ആന്റി നാർകോട്ടിക് ടീമാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പായ്ക്കറ്റ് ഒന്നിന് മൂന്നു രൂപയ്ക്കു വാങ്ങി 50 ഉം 60 ഉം രൂപയ്ക്കാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 40,000 പായ്ക്കറ്റാണ്…
Read Moreകനത്തമഴ: ചേർത്തലയിലെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
ചേർത്തല: താലൂക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പെയ്ത്തു വെള്ളത്തോടൊപ്പം വേലിയേറ്റവും വർധിച്ചതിനാൽ തീരദേശത്തെ ജനജീവിതം ദുരിത പൂർണമായി. കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ പഞ്ചായത്തുകളിൽ പൊഴിച്ചാലുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിനുള്ളിലാണ്. മലിനജലം ഉൾപ്പെടെ കെട്ടികിടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്. കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻപുരയ്ക്കൽ ജോസിയുടെ മകൻ പതിനൊന്ന് വയസുകാരൻ ആഷിക് കഴിഞ്ഞ ദിവസം മരിച്ചത് ഡെങ്കിപനി ബാധിച്ചാണ്. ഈ പ്രദേശം മുഴുവൻ ഇപ്പോഴും വെള്ളക്കെട്ടാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ട് നിയന്ത്രിച്ച് ജനജീവിതം സാധാരണ ഗതിയിലാക്കണമെന്നും മരണമടഞ്ഞ ആഷിക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഫ്രണ്ട്സ് ഓഫ് തങ്കി ചാരിറ്റബിൾ സംഘം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് തന്പി ചക്കുങ്കൽ അധ്യക്ഷത വഹിച്ചു.ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പൊഴിച്ചാലിന് സമീപമുള്ള കുരിശിങ്കൽ ടോമിയുടെ വീട് വെള്ളം കയറിയ നിലയിൽ.
Read Moreഉച്ചക്കഞ്ഞിക്ക് പൂപ്പലും ചെള്ളും നിറഞ്ഞ അരി; സ്കൂളുകളിലേക്ക് പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു
പൂച്ചാക്കൽ: സ്കൂളുകളിലേക്ക് പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു. തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ പതിമൂന്നോളം സ്കൂളുകൾക്ക് അരി വിതരണം ചെയ്യുന്നത് പൂച്ചാക്കൽ സപ്ലൈക്കോയിൽ നിന്നാണ്. ലോഡ് ഇറക്കുന്പോളാണ് അരിയുടെ നിലവാരം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് തൊഴിലാളികൾ അരിയിറക്കാൻ വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നാട്ടുകാരെത്തി അരി പരിശോധിച്ചപ്പോൾ അരിയിൽ ചെറിയ പ്രാണികളും പൂപ്പൽ പിടിച്ച പഴകിയ അരിയുമാണെന്ന് മനസിലാകുന്നത്. തുടർന്ന് നാട്ടുകാർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനെ വിവരം അറിയിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അരി ഇറക്കാതെ ചേർത്തലയിലെ ഗോഡൗണിലെക്ക് തിരിച്ചയച്ചു. ആലപ്പുഴ, മാവേലിക്കര എഫ്സിഐ ഗോഡൗണിൽ നിന്നും ചേർത്തല ഗോഡൗണിൽ എത്തിച്ച് അവിടെ നിന്നാണ് അരി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത്. ട്രെയിനുകളിൽ നിന്നു ഇറക്കുന്പോഴും ലോറികളിൽ കയറ്റുന്പോഴുമായി പൊട്ടിവീഴുന്ന ചാക്കുകളിലെ അരി മറ്റൊരു ചാക്കിലേക്ക് മാറ്റുന്പോഴാണ് പ്രാണികളും മറ്റു മാലിന്യങ്ങളും കടന്നു കൂടുന്നതെന്നു…
Read Moreഅരൂരിലെ സിപിഎമ്മിന്റെ പരാജയം ; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ
തുറവൂർ: മുഖ്യമന്ത്രി നേരിട്ടിറങ്ങി വീടുകൾ കയറി വോട്ടഭ്യർഥിച്ചിട്ടും അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കൽ പരാജയപ്പെട്ടത് എൽഡിഎഫിൽ വൻ ചർച്ചയാകുന്നു. സിപിഎമ്മിന്റെ മണ്ഡലത്തിലെ പ്രമുഖ നേതാക്കളുടെ ബൂത്തിലും ഇടതുപക്ഷ സ്ഥാനാർഥി പിന്നിൽ പോയത് പാർട്ടി ഘടകങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. പത്തിൽ ഏഴു പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന് ഒരു പഞ്ചായത്തിൽ പോലും മുന്നേറ്റം ഉണ്ടാക്കുവാൻ സാധിക്കാതിരുന്നതും പാർട്ടിൽ ചർച്ചയായിരിക്കുകയാണ്. സംസ്ഥാന ഭരണത്തിന്റെ മുഴുവൻ സ്വാധീനവും പാർട്ടി നേതൃത്വവും മന്ത്രിമാരും നേരിട്ടിറങ്ങി പ്രവർത്തിച്ചിട്ടും എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത് മുന്നണിയിൽ തന്നെ വൻ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഐ ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികളെ തഴഞ്ഞ് സിപിഎമ്മിന്റെ ഏകപക്ഷിയമായ പ്രവർത്തനങ്ങൾ പരാജയത്തിന് ഒരു കാരണമായതായി ഘടകകക്ഷി നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ലോക്കൽ കമ്മിറ്റി വഴിയുള്ള കണക്കെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥനാർഥി മനു സി. പുളിക്കൽ പതിനായിരത്തിലധികം വോട്ടിൽ വിജയിക്കുമെന്നാണ്…
Read Moreതുഷാറിന്റെ പോസ്റ്റിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനം; സോഷ്യൽ മീഡിയ ചുമതലക്കാരനെ പുറത്താക്കി
ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസിന്റെ സോഷ്യൽ മീഡിയ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കിരൺ. തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും വി.കെ. പ്രശാന്തി നെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിലാണ് നടപടി. പോസ്റ്റ് ഇട്ടതു താനല്ലെന്നും ഫേസ്ബുക്ക് നോക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണിത് ചെയ്തതെന്നും ബിഡിജെഎസ് അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസ് എൻഡിഎയുടെ അവിഭാജ്യഘടകമാണെന്നും തുഷാർ പറഞ്ഞു.
Read More