സഹായം വാഗ്ദാനത്തിൽ ഒതുങ്ങി.. പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ ക​നി​വി​നാ​യി കേ​ഴു​ന്നു

ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ ക​നി​വി​നാ​യി കേ​ഴു​ന്നു. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ വെ​ട്ടി​യാ​ർ വി​ല്ലേ​ജി​ലെ പ​ന​പ്പ​ള്ളി​ൽ വീ​ട്ടി​ൽ മ​നോ​ജ് (45) ആ​ണ് അ​ധി​കാ​രി​ക​ളു​ടെ ക​നി​വി​നാ​യി കേ​ഴു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ മ​നോ​ജി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്തും റ​വ​ന്യു അ​ധി​കൃ​ത​രും വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ഹാ​യം വാ​ഗ്ദാ​നം ചെയ്തെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. അങ്കണ​വാ​ടി​യി​ൽ പ​ഠി​ക്കു​ന്ന നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​ൻ അ​ഭി​ദേ​വും ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ അ​ഞ്ജു​വും ഭ​യ​പ്പാ​ടോ​ടു​കൂ​ടി​യാ​ണ് കെ​ട്ടു​റ​പ്പി​ല്ലാ​ത്ത ത​ക​ര ഷെ​ഡി​ൽ ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​വും റ​വ​ന്യു അ​ധി​കൃ​ത​രും പ​ല​ത​വ​ണ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. പെ​രു​മ​ഴ​യി​ൽ പ്രാ​ർ​ത്ഥ​ന​യോ​ടെ ക​ഴി​യു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം. നാ​ട്ടു​കാ​രു​ടേ​യും മ​നു​ഷ്യ സ്നേ​ഹി​ക​ളു​ടേ​യും സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ് മ​നോ​ജും കു​ടും​ബ​വും.

Read More

 ഒടുവിൽ പണികിട്ടി;  ചേർത്തല ആർടിഒ ഓഫീസിനെക്കുറിച്ചുള്ള ജനങ്ങളുടെ ആക്ഷേപം ഒടുവിൽ ശരിയായി; മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ഏ​ജ​ന്‍റി​ന്‍റെ മ​ർ​ദ​നം

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ജോ​യി​ൻ​റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ഏ​ജ​ന്‍റ് മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല ജോ​യി​ൻ​റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ എം​വി​ഐ കെ.​ജി. ബി​ജു​വാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം എം​വി​ഐ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഏ​ജ​ന്‍റാ​യ തു​റ​വൂ​ർ തി​രു​മ​ല​ഭാ​ഗം പു​ത്ത​ൻ​ത​റ വീ​ട്ടി​ൽ ത​ന്പി(50)​യും ഇ​തേ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ഫീ​സി​നു​ള്ളി​ലെ കൗ​ണ്ട​റി​ന് സ​മീ​പം നി​ന്ന് അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ക​യാ​യി​രു​ന്ന ത​ന്പി​യോ​ട് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​നു​സ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ട​മെ​ടു​ത്ത എം​വി​ഐ​യെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു കീ​റു​ക​യും പി​ടി​ച്ചു ത​ള്ളു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ത​ട​സ​മാ​യി നി​ന്ന​തി​നാ​ലാ​ണ് ത​ന്പി​യോ​ട് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കെ.​ജി ബി​ജു പ​റ​ഞ്ഞു. ബി​ജു​വി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഒ​രു പ​രാ​തി ക​ഴി​ഞ്ഞ​ദി​വ​സം ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്…

Read More

അമിത വിശ്വാസം വിനയായി?  അ​രൂ​രിൽ സി​പി​എമ്മിൽ പൊ​ട്ടി​ത്തെ​റി; പ​രാ​ജ​യ കാ​ര​ണം കീ​റി​മു​റി​ച്ച് പ​രി​ശോ​ധി​ക്കു​വാനൊരുങ്ങി സി​പി​എം

ഡൊ​മ​നി​ക് ജോ​സ​ഫ് അ​ഞ്ച് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന​തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ തി​ള​ക്കം സി​പി​എ​മ്മി​ന് ഉ​ണ്ടാ​യ​പ്പോ​ഴും അ​രൂ​രി​ലെ പ​രാ​ജ​യം സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യി. ആ​രൂ​ർ കൂ​ടി വി​ജ​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നും അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി ത​ല​ഉ​യ​ർ​ത്തി നി​ൽ​ക്കാ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്കൊ​ടി പാ​റി​ച്ച മ​ണ്ഡ​ല​ത്തി​ലെ അ​പ്ര​തീ​ക്ഷ​ത തോ​ൽ​വി​യി​ൽ ജി​ല്ല നേ​തൃ​ത്വം പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ്.​ ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ തോ​ൽ​വി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ക്കു​വാ​നാ​യി ഇ​ന്ന​ലെ രാ​ത്രി​യി​ൽ ചേ​ർ​ന്ന ക​മ്മ​റ്റി​യി​ൽ നേ​താ​ക്ക​ൾ ത​മ്മി​ൽ വ​ലി​യ വാ​ഗ്വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ന​ട​ന്നു​വെ​ങ്കി​ലും നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള സൗ​ന്ദ​ര്യ​പി​ണ​ക്ക​വും നേ​താ​ക്ക​ൾ ത​ന്നെ ര​ണ്ടും മൂ​ന്നും ഗ്രൂ​പ്പാ​യി നി​ന്ന​തു​മെ​ല്ലാം തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​താ​യി ക​മ്മി​റ്റി​യി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്നു. എ​ന്നാ​ൽ ഒ​രു മ​ത​ന്യൂ​ന പ​ക്ഷം ഒ​റ്റ​കെ​ട്ടാ​യി നി​ന്ന് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​താ​ണ് പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം വി​ല​യി​രു​ത്തു​ന്നു. ര​ണ്ട് വ​ൻ​വി​ജ​യ​വും എ​റ​ണാ​കു​ള​ത്തെ…

Read More

വിധിയിൽ ജനങ്ങളുടെ വിശ്വാസം ജയിച്ചു..!  അ​മി​ത ആ​ത്മ വി​ശ്വാ​സമില്ലായിരുന്നെങ്കിലും ജയിക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നു വെന്ന് പി മോഹൻരാജ്

പ​ത്ത​നം​തി​ട്ട: വി​ജ​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മി​ത ആ​ത്മ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​മോ​ഹ​ൻ​രാ​ജ്. പ​രാ​ജ​യം ഉ​ൾ​ക്കൊ​ള്ളു​ന്നു. എ​ൻ​എ​സ്എ​സ് നി​ല​പാ​ട് ദോ​ഷം ചെ​യ്ത​ത​താ​യി തോ​ന്നു​ന്നി​ല്ല. നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചാ​ണ് നീ​ങ്ങി​യ​ത്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പാ​ർ​ട്ടി​യും മു​ന്ന​ണി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത് മ​റി​ച്ചാ​യി​രു​ന്നു. തോ​ൽ​വി​യെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കേ​ണ്ട​തും വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തും പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്ന് മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്തി മു​ന്നോ​ട്ടു പോ​കും. എ​ല്ലാ സ്ഥ​ല​ത്തും പ്ര​തീ​ക്ഷി​ച്ച​ത്ര വോ​ട്ട് കി​ട്ടി​യി​ട്ടി​ല്ല. ഇ​ത് പ​രി​ശോ​ധി​ക്കും. പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് തെ​റ്റ് തി​രു​ത്തും. നേ​താ​ക്ക​ളു​ടേ​യും അ​ണി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി​യു​ണ്ട്. അ​ടു​ത്തു​വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു.

Read More

തിരുവല്ലയിലെ വ​യോ​ധി​ക ദമ്പ​തി​ക​ളു​ടെ മ​ര​ണം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചതാകാമെന്ന് പോലീസ്

തി​രു​വ​ല്ല: വ​യോ​ധി​ക ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.ക​വി​യൂ​ർ തി​രു​വാ​മ​ന​പു​രം ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തെ​ക്കേ​തി​ൽ സു​ജാ​ഭ​വ​നി​ൽ വാ​സു ആ​ചാ​രി(79) ഭാ​ര്യ രാ​ജ​മ്മ(69) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വാ​സു​ആ​ചാ​രി​യെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യു​ടെ ക​ഴി​ക്കോ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ രാ​ജ​മ്മ​യെ ഇ​തേ​കി​ട​പ്പു​മു​റി​യു​ടെ ക​ട്ടി​ലി​ൽ ക​ഴു​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ​വെ​ട്ടേ​റ്റ് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. രാ​ജ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി വാ​സു​ആ​ചാ​രി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൻ പ്ര​ശാ​ന്തി​നെ (49) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30നാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ സം​സ്ക​രി​ച്ചു.

Read More

സൈ​ക്കി​ൾ യാ​ത്രി​ക​രാ​യ വി​ദ്യാ​ർ​ഥി​യെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു;  വിദ്യാർഥിക്ക് ഗുരുതര പരിക്ക്; നിർത്താതെ പോയ ബൈക്കിനെ തേടി പോലീസും 

അ​ന്പ​ല​പ്പു​ഴ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​ന് വേ​ണ്ടി തെ​ര​ച്ചി​ൽ ഉൗ​ർ​ജ്ജി​ത​മാ​ക്കി. അ​ന്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം എ​സ്ഡി​വി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി വ​ണ്ടാ​നം കാ​ട്ടും പു​റം വീ​ട്ടി​ൽ ആ​ശി​റി​ന്‍റെ മ​ക​ൻ ദ​ർ​വേ​ശ് (12) എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കാ​ട്ടു​പു​റം വെ​ളി​യി​ൽ സ​ലാ​മി​ന്‍റെ മ​ക​ൻ നാ​സി​ഫ് (13) എ​ന്നി​വ​രെ​യാ​ണ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം പെ​ട്രോ​ൾ പ​ന്പി​ന് വ​ട​ക്ക് ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക​ളാ​യ ദ​ർ​വേ​ശും നാ​സി​ഫും ഒ​രേ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​യ്ക്കു​ന്ന​തി​നി​ട​യി​ൽ ഇ​തേ ദി​ശ​യി​ൽ നി​ന്നും അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് സൈ​ക്കി​ളി​ന് പി​ന്നി​ൽ ഇ​ടി​യ്ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ക്കി​ളി​ൽ നി​ന്നും തെ​റി​ച്ച് റോ​ഡി​ൽ വീ​ണ ദ​ർ​വേ​ശി​ന്‍റെ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​ൽ​ക്കു​ക​യും നാ​സി​ഫി​ന്‍റെ കൈ​വി​ര​ലു​ക​ൾ​ക്ക് മു​റി​വേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും പ​രി​ക്കേ​റ്റ് റോ​ഡി​ൽ…

Read More

റോ​ഡു നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യത; കോന്നി – ചന്ദനപ്പള്ളി റോഡ് കുണ്ടും കുഴിയും നിറഞ്ഞ ‘ഹൈടെക്ക് റോഡ്’

കോ​ന്നി: അ​ഞ്ചു വ​ർ​ഷം മു​മ്പ് ബി​എം​എ​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച കോ​ന്നി – ച​ന്ദ​ന​പ്പ​ള്ളി റോ​ഡു നി​റ​യെ കു​ഴി​ക​ൾ. റോ​ഡു നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ​ളി​ലും രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. നൂ​റ്റാ​ണ്ടു​ക​ൾ മു​മ്പ് നി​ർ​മി​ച്ച റോ​ഡി​ൽ അ​ന്ന​ത്തെ ഘ​ട​ന അ​നു​സ​രി​ച്ച് കാ​ന​ക​ളും ക​ല​ങ്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ പു​ന​ർ നി​ർ​മി​ക്കാ​തെ​യാ​ണ് ഹൈ​ടെ​ക് ഘ​ട​ന​യി​ൽ റോ​ഡു പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശാ​സ്ത്രീ​യ​മാ​യ പo​ന​ങ്ങ​ൾ ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ത​യാ​റാ​യി​ല്ലെ​ന്ന് വ്യ​ക്തം.റോ​ഡു പൊ​ട്ടി​പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ക​ല​ങ്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് ഇ​തി​ന്‍റെ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​തെ പൂ​ട്ടു​ക്ക​ട്ട​ക​ൾ വി​രി​ച്ച് കു​ഴി അ​ട​യ്ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ചു. കോ​ന്നി ചി​റ​യ്ക്ക​ൽ ക്ഷേ​ത്രം ജം​ഗ്ഷ​ൻ മു​ത​ൽ കോ​ന്നി ടൗ​ൺ വ​രെ നി​റ​യെ കു​ഴി​ക​ളാ​ണ്. മ​ര​ങ്ങാ​ട്ട് ജം​ഗ്ഷ​നും ഇ​ള​കൊ​ള്ളൂ​ർ പാ​ലം പ​ടി​ക്ക് മ​ധ്യേ​യും കു​ഴി​ക​ളാ​ണ്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം മു​ത​ൽ ഒ​രു…

Read More

സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മ​ല്ല; എ​ൻ​എ​സ്എ​സി​നും എ​സ്എ​ൻ​ഡി​പി​ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി.​എ​സ്

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സി​നും എ​സ്എ​ൻ​ഡി​പി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ രം​ഗ​ത്ത്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മ​ല്ലെ​ന്ന് വി.​എ​സ് തു​റ​ന്ന​ടി​ച്ചു. എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും ജാ​തി രാ​ഷ്ട്രീ​യ​മു​ണ്ടാ​ക്കി പൊ​ളി​ഞ്ഞെ​ന്നും എ​ൻ​എ​സ്എ​സി​ന്‍റെ അ​ട​വ് ഇ​തോ​ടെ അ​വ​സാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​ത്താ​ര​ക​ളി​ലെ​വി​ടെ​യും ജാ​തി​രാ​ഷ്ട്രീ​യം ഉ​ണ്ടാ​ക​രു​തെ​ന്നും വി.​എ​സ് ഓ​ർ​മ്മി​പ്പി​ച്ചു.

Read More

 പിന്നെയും പിന്നെയും..!  കോന്നിയിൽ കെ.സുരേന്ദ്രൻ മൂന്നാമത്; എൽഡിഎഫ് വിജയത്തിലേക്ക് കുതിക്കുന്നു

പത്തനംതിട്ട: ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ചിരുന്ന കോന്നിയിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ കെ.സുരേന്ദ്രൻ മൂന്നാമത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമോ എന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോൾ ബിജെപി ഉറ്റുനോക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറാണ് നിലവിൽ മുന്നിൽ. 4662 വോട്ടുകൾക്കാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടിൽ ലീഡ് മാറിമറിഞ്ഞത് ഫലം ഫോട്ടോ ഫിനിഷിലേക്ക് എന്ന സൂചനയും നൽകുന്നുണ്ട്. കോന്നിയിൽ സ്ഥാനാർഥി നിർണയം മുതൽ യുഡിഎഫിൽ പ്രശ്നങ്ങളായിരുന്നു. എംഎൽഎയായിരുന്ന അടൂർ പ്രകാശ് കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദം മറികടന്നാണ് പി.മോഹൻരാജ് സ്ഥാനാർഥിയായത്. ഇത് വോട്ടെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോൾ വ്യക്തമാകുന്നത്.

Read More

ഇട്ടിപ്പാറ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ മാ​ലി​ന്യം കുന്നുകൂടുന്നു; ശ്വാ​സം മു​ട്ടി  യാത്രക്കാരും വ്യാപാരികളും

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ മാ​ലി​ന്യം ജ​ന​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം വ്യാ​പാ​രി​ക​ളെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യു​മെ​ല്ലാം ഒ​രു​പോ​ലെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. മാ​ലി​ന്യ​വും മ​ലി​ന​ജ​ല​വും എ​ല്ലാ​മാ​യി ജ​ന​ത്തി​ന്‍റെ മൂ​ക്കു പൊ​ത്തി​ക്കു​ന്ന സ്ഥി​തി​യാ​ണി​വി​ടെ. മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​താ​ണ് ടൗ​ണി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം. ഇ‌‌​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് പു​റ​കു​വ​ശ​മാ​ണ് മാ​ലി​ന്യ കൂ​മ്പാ​രം. നാ​ളു​ക​ളാ​യി ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മാ​ക്കി അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​വി​ടേ​ക്ക് ത​ള്ളു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ത​ട്ടു​ക​ട​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​മാ​ണ് ഇ​വി​ടേ​ക്ക് കൊ​ണ്ട‌ി​ടു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​വ ഏ​റെ​യും ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്. കൂ​മ്പാ​ര​ത്തി​ന് ഇ​ട​യി​ലേ​ക്ക് മാ​ലി​ന്യം ഇ​ടു​ന്ന​വ​ർ ത​ന്നെ തീ​യി‌​ടു​ക കൂ​ടി ചെ​യ്തു തു​ട​ങ്ങി​യ​തോ​ടെ വാ​യു മ​ല​നി​ക​ര​ണ​വും ഇ​ര​ട്ടി​യാ​യി മാ​റു​ന്നു​ണ്ട്. തീ​യി​ടു​ന്ന മാ​ലി​ന്യം ഇ​വി​ടെ കി​ട​ന്ന് പു​ക​ഞ്ഞ് പ​രി​സ​ര​മാ​കെ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ്ലാ​സ്റ്റി​ക്കു​ക​ളും മ​റ്റും ക​ത്തി​യു​ള്ള ദു​ർ​ഗ​ന്ധം പ്ര​ദേ​ശ​മാ​കെ വ്യാ​പി​ക്കു​ന്നു. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കും അ​ല​ർ​ജി​ക്കും ഇ​ത് ഇ​ട​വ​രു​ത്തു​ന്നു.…

Read More