മ​രാ​മ​ത്ത് ജോ​ലി​ക​ളി​ൽ  കാ​ല​താ​മ​സം വ​രു​ത്തു​ന്ന​വ​ർക്ക്​എതി​രേ ശക്തമായ നടപടിയെന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എംഎൽഎ

അ​ടൂ​ർ: പൊ​തു​മ​രാ​മ​ത്ത് പ​ണി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തീ​കരി​ക്കാ​തി​രു​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​യും എം​എ​ൽ​എ​യെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മോ​ശ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മാ​യി 400 കോ​ടി​യി​ല​ധി​കം ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. അതു നി​ർ​വ​ഹി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി പ്രോ​ജ​ക്റ്റി​ലൂ​ടെ​യും സം​സ്ഥാ​ന ബ​ജ​റ്റി​ലൂ​ടെ​യും സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത പൊ​തു​മാ​ര​മ​ത്ത് റോ​ഡു​ക​ളു​ടെ പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ മു​ട​ങ്ങിക്കി​ട​ന്ന റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി എം​എ​ൽ​എ പറഞ്ഞു.

Related posts