തു​ഷാ​റി​ന്‍റെ പോ​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം; സോ​ഷ്യ​ൽ മീ​ഡി​യ ചു​മ​ത​ല​ക്കാ​ര​നെ പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന കി​ര​ൺ ച​ന്ദ്ര​നെ ബി​ഡി​ജെ​എ​സ് പു​റ​ത്താ​ക്കി. ബി​ഡി​ജെ​എ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു കി​ര​ൺ.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും വി.​കെ. പ്ര​ശാ​ന്തി നെ​യും അ​ഭി​ന​ന്ദി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

പോ​സ്റ്റ് ഇ​ട്ട​തു താ​ന​ല്ലെ​ന്നും ഫേ​സ്ബു​ക്ക് നോ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണി​ത് ചെ​യ്ത​തെ​ന്നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ബി​ഡി​ജെ​എ​സ് എ​ൻ​ഡി​എ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.

Related posts