പൂച്ചാക്കൽ: കാക്കിക്കുള്ളിലെ കർഷക ഹൃദയം മാതൃകയാവുന്നു. കാക്കിക്കുള്ളിൽ കലാകാരൻ മാത്രമല്ല കർഷകരും ഉണ്ടെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ രഞ്ജിത്ത്. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്ത് പയർ, വെണ്ട, തക്കാളി, വഴുതന, വാഴ എന്നിവ കൃഷി ചെയ്ത് ഹരിതവിപ്ലവം സൃഷ്ടിക്കുകയാണ് ഈ പോലീസുകാരൻ. പോലീസ് ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഈ നിയമപാലകൻ സഹപ്രവർത്തകർക്കു മാതൃകയാകുകയാണ്. ചേന്നം പള്ളിപ്പുറം കൃഷി ഓഫീസർ ആശാ.എ. നായർ, കൃഷി അസിസ്റ്റന്റ് മനു എന്നിവരുടെ നിർദേശങ്ങളോടെയാണ് കൃഷി. കഴിഞ്ഞ സീസണിൽ പാടത്ത് ചെയ്ത കൃഷിയിലൂടെ 30000 ത്തോളം രൂപ അധിക വരുമാനം നേടാൻ രഞ്ജിത്തിനു സാധിച്ചു. പൂർണമായും ജൈവകൃഷി ചെയ്യുന്ന ഇദ്ദേഹം ഉൽപന്നങ്ങൾ സുഹൃത്തുക്കൾക്ക് കൊടുക്കുവാനും മടിക്കാറില്ല. നാലാം വാർഡിലെ ആത്മ സഹൃദയ എഫ്ഐജി അംഗമായ…
Read MoreCategory: Alappuzha
സാമൂഹ്യ വിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു; സത്യപാലന്റെ ഏക ജീവിതമാർഗം അടഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു
ചെങ്ങന്നൂർ: ചെറുകിട വ്യാപാരിയുടെ കട സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചതായി പരാതി. നെടുവരംകോട് മണപ്പുഞ്ചയിൽ സത്യപാലന്റെ പെട്ടിക്കടയാണ് കഴിഞ്ഞ രാത്രി അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. നെടുവരംകോട് ആൽത്തറയ്ക്ക് സമീപം കഴിഞ്ഞ 20 വർഷമായി പെട്ടിക്കട നടത്തി വരുന്നയാളാണ് സത്യപാലൻ. പൂജാ സാധനങ്ങളും സ്റ്റേഷനി സാധനങ്ങളുമാണ് ഇവിടെ വിറ്റുവന്നിരുന്നത്. ഭാര്യയ്ക്ക് അസുഖമായതിനാൽ കഴിഞ്ഞ 22 ദിവസങ്ങളായി സത്യപാലൻ കട തുറന്നിരുന്നില്ല. രാവിലെയും വൈകുന്നേരവും മാത്രമായിരുന്നു കട തുറന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തോടെ കടയ്ക്ക് തീപിടിച്ചുവെന്നും രണ്ട് യുവാക്കൾ ബൈക്കിൽ കയറി പോയതായും ഇതിനു സമീപമുള്ള ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ സത്യപാലനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സത്യപാലന്റെ ഏക വരുമാനമാർഗമായിരുന്നു പെട്ടിക്കട. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സത്യപാലൻ.
Read Moreഒറ്റമഴയിൽ ഒറ്റപ്പെട്ടുപോകുന്നവർ; ചെറിയ മഴയിൽപ്പോലും ഒരാൾപ്പൊക്കത്തിൽ വെള്ളം കയറും; പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ
തിരുവല്ല: മഴ പെയ്താൽ തിരുവല്ല പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ വീടുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാകുന്നു. മഞ്ഞാടി പുഷ്പഗിരി റോഡിൽ നഗരസഭയിലെ പതിനാലാം വാർഡിൽ റെയിൽവേ ക്രോസിന് താഴോട്ടുള്ള ഭാഗത്തെ താഴ്ന്ന പ്രദേശത്തും തീപ്പനി ഭാഗത്തുമുള്ള പതിനഞ്ചോളം വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും ഈ ഭാഗത്തെ വീടുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം ഉയരും. റെയിൽവേയുടെയും തിരുവല്ല നഗരസഭയുടെയും അനാസ്ഥ മൂലമാണ് തങ്ങൾക്ക് ഈ ദുരിതത്തിലായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സതേൺ റെയിൽവേയുടെ തിരുവന്തപുരം ഡിവിഷനു കീഴിൽ വരുന്ന ഈ പ്രദേശത്ത് ട്രാക്ക് ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലം നല്‍കിയവർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത്. ട്രാക്കിന്റെ സംരക്ഷണത്തിനായി റെയിൽവേ ഈ ഭാഗത്ത് ഭീമൻ സംരക്ഷണ ഭിത്തിയും നിർമിച്ചിരുന്നു. ഇതോടെ ഈ ഭാഗത്തു കൂടി ഒഴുകി വരുന്ന വെള്ളം പോകാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയായി. ഇതോടെയാണ് ഈ ഭാഗത്ത് വലിയ…
Read Moreകനത്ത മഴയേയും വെള്ളപ്പൊക്കത്തേയും അതീവിച്ച് പോളിംഗ് ശതമാനം 80ൽ എത്തിച്ച് അരൂരിലെ വോട്ടർമാർ
ആലപ്പുഴ: കനത്ത മഴയെ അതിജീവിച്ച് അരൂർ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 80 കടന്നു. 80.47 ശതമാനം വോട്ടുകളാണ് അരൂരിൽ രേഖപ്പെടുത്തിയത്. 82.69 ശതമാനം പുരുഷ·ാരും 78.34 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.43 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 83.67 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ വോട്ടിംഗ് ശതമാനം കുറവാണെങ്കിലും കനത്തമഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്നതാണ് പോളിംഗ് ശതമാനം വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ മിക്കയിടങ്ങളിലും ബൂത്തിനുള്ളിലും വെള്ളം കയറിയിരുന്നു. എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ സ ്കൂൾ, എഴുപുന്ന സെന്റ് മേരീസ് ഇമ്മാക്കുലേറ്റ്സ് എൽപി സ്കൂൾ, പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, അരൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ തുടങ്ങിയയിടങ്ങളിൽ വെള്ളം നീന്തിയാണ് വോട്ടർമാർ ബൂത്തിലേക്കെത്തിയത്. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിനുള്ളിലും വെള്ളം…
Read Moreശക്തമായ മഴയിൽ മണ്ണിടിച്ചിൽ; പെരുന്തനാംകുഴിയിൽ ജിയോളജി വിഭാഗം പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ
കോന്നി: ഇന്നലെ മലയിടിച്ചിൽ ഉണ്ടായ കോന്നി പൊന്തനാംകുഴി കോളനിയിൽ ജിയോളജി വിഭാഗം ടീം ഉടൻ പരിശോധന നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.കോളനിയില്‍ അപകട ഭീഷണി നേരിട്ട 11 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും കളക്ടർ പറഞ്ഞു. കോന്നി വിശ്വഭാരതി ട്യൂഷന് സെന്ററിലേക്കാണ് ഇവരെ താമസിപ്പിച്ചത്. 11 കുടുംബങ്ങളിലായി 33 പേരെയാണ് മാറ്റി താമസിപ്പിച്ചത്. കോളനിയുടെ ഏറ്റവും മുകളിലായി അപകട സാധ്യതയില്‍ വലിയ പാറക്കല്ലുകള്‍ നില്‍പ്പുണ്ട് . അവ എന്തു ചെയ്യണമെന്ന് പരിശോധിക്കും. ഭാവിയില്‍ സ്ഥലം ഉരുള്‍പൊട്ടല്‍ മേഖലയാണോയെന്നതാണ് ജിയോളജി വിഭാഗം പരിശോധിക്കും. സാധ്യത തെളിഞ്ഞാല്‍ അത് ഗവണ്മെന്റിനെ എത്രയും വേഗത്തിലറിയിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കോന്നി ആനക്കൂട്ടിനു സമീപം പൊന്തനാംകുഴി കോളനി മുരിപ്പിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് വലിയ ശബ്ദത്തോടു കൂടി മല ചരിവ്…
Read Moreഎൻഎസ്എസ് നിലപാടിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി ചാടിക്കളിക്കുന്ന കുഞ്ഞിരാമനെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണു കിടക്കുകയാണ്. എൻഎസ്എസ് നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read Moreവെല്ലുവിളിയായി മഴ! പതറാതെ വോട്ടർമാർ; കോന്നിയിൽ പോളിംഗ് ശതമാനം 70.07
പത്തനംതിട്ട: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പിന് മഴ വെല്ലുവിളിയാകുമോയെന്ന ആശങ്കകൾക്കിടയിലാണ് ഇന്നലെ പ്രഭാതം ഉണർന്നത്. കോരിച്ചൊരിയുന്ന മഴയായിരുന്നു മണ്ഡലത്തിലുടനീളം. എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലന്ന് പോളിംഗ് ശതമാനം തെളിയിച്ചു. ഏറ്റവുമൊടുവിലത്തെ കണക്കിൽ 70.07 ശതമാനമാണ് പോളിംഗ്. മണ്ഡലത്തിലെ 1,97,956 വോട്ടർമാരിൽ 1,38,708 പേരാണ് വോട്ടു ചെയ്തിരിക്കുന്നത്. സ്ത്രീ വോട്ടർമാരിൽ 72 ശതമാനവും പുരുഷന്മാരിൽ 69.02 ശതമാനവും പോളിംഗ് ബൂത്തിലെത്തി. 93533 പുരുഷ വോട്ടർമാരിൽ 64565 പേരും 1,04,422 സ്ത്രീ വോട്ടർമാരിൽ 74,143 പേരും വോട്ടു ചെയ്തു. രാവിലെ ഏഴിന് പോളിംഗ് ആരംഭിക്കാൻ തന്നെ കഴിയുമോയെന്ന ആശങ്ക പലയിടത്തുമുണ്ടായി. വെളിച്ചക്കുറവും വൈദ്യുതി തകരാറുമൊക്കെ ആദ്യ മണിക്കൂറുകളിൽ പ്രശ്നമായെങ്കിലും 212 ബൂത്തുകളിലും പോളിംഗ് ഒരേ പോലെ തുടങ്ങി.ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 74. 24 ശതമാനവും 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 73.19 ശതമാനവുമായിരുന്നു കോന്നിയിലെ പോളിംഗ്. കനത്ത മഴദിനത്തിലും 70 ശതമാനത്തിനപ്പുറത്തേക്ക്…
Read Moreകനത്ത മഴ! കോന്നിയിൽ 11 സെന്റിമീറ്റർ ; കോന്നി പൊന്തനാംകുഴിയിൽ മലയിടിഞ്ഞു, 11 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
കോന്നി: കനത്ത മഴയിൽ കോന്നിയിൽ മലയിടിച്ചിൽ. കോന്നി ആനക്കൂട്ടിനു സമീപം പൊന്തനാംകുഴി കോളനി മുരിപ്പിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് വലിയ ശബ്ദത്തോടു കൂടി മല ചരിവ് ഇടിഞ്ഞ് താഴ്ന്നത്. വലിയ ശബ്ദത്തെ തുടർന്ന് സമീപവാസികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.കോന്നിയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ 11 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. കോളനിയിൽ പരേതനായ ദാമോധരന്റെ ഉടമസ്ഥതയിലുള്ള ഭൂഭാഗമാണ് താഴേക്ക് പതിച്ചത്. ദാമോദരന്റെ മകൾ വിമലയുടെ വീടാണ് ഇടിഞ്ഞ ഭാഗത്തുള്ളത്. അപകട സമയത്ത് വിമലയും ടാർപാളിൻ ഉപയോഗിച്ചു നിർമിച്ച ഷെഡിൽ ഉണ്ടായിരുന്നു. ഇതിനോടു ചേർന്ന് തന്നെ ഇവരുടെ മാതാവ് പൊടിയമ്മയുടെ വാർക്ക വീടും സ്ഥിതി ചെയ്യുന്നുണ്ട്. മലഭാഗം ഇടിഞ്ഞതിൽ അടിവാരത്തിൽ മൂന്നിലധികം വീടും ഇതിനു താഴെയുള്ളറോഡിന്റെ അടിവാരത്തിലായി 15ഉം കോളനി നിവാസികളാണുള്ളത്.അപകടം ഉണ്ടായ ഭാഗത്തെ 11 കുടും ബങ്ങളിൽ നിന്ന് 21…
Read Moreകനത്ത മഴയിലും അരൂരില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ആശങ്കയിൽ സ്ഥാനാർഥികളും പ്രവർത്തകരും
തുറവൂര്‍: കോരിച്ചൊരിയുന്ന മഴയിലും അരൂരില്‍ സമ്മദിദായകര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക്. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നീണ്ട ക്യൂ കാണപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ തന്നെ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയത് വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥാനാര്‍ഥികളിലും പ്രവര്‍ത്തകരിലും ആശങ്ക പടര്‍ത്തുന്നുണ്ട്. ശക്തമായ മഴയാണ് ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും ചിലയിടങ്ങളില്‍ വീശുന്നുണ്ട്. ഇതു വോട്ടിംഗ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രധാന മുന്നണിയുടെ പ്രവര്‍ത്തകര്‍. ചില വോട്ടിംഗ് കേന്ദ്രങ്ങളിലെ വോട്ടിംഗ് മെഷീന് പണിമുടക്കിയെങ്കിലും ഉടന്‍ തന്നെ ഇത് പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,91,000 സമ്മതിദായകര്‍ക്കായി 183 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് അരൂര്‍ മണ്ഡലത്തിലുള്ളത്. 94103 മൂന്ന് പുരുഷ…
Read Moreപ്രേമാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയില്‍ വിഷം നിറച്ച സിറിഞ്ച് ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം
മാന്നാര്‍: പ്രേമാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി.കോയിപ്രം തട്ടേക്കാട് കുഴിയുഴത്തില്‍ ശശിധരന്റെ മകന് അശ്വിനാ(18)ണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടുകാരുമായി പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പരുമല പാലത്തില്‍ വച്ച് കടന്ന് പിടിക്കുകയും സിറിഞ്ച് ഉപയോഗിച്ച് കൈയില്‍ കുത്തുകയുമായിരുന്നു. സിറിഞ്ചില്‍ ഏതോ ദ്രാവകം ഉണ്ടായിരുന്നതായി വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ആളുകള്‍ ഓടികൂടിയപ്പോഴേക്കും പ്രതി കടന്ന് കളഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി സുഖം പ്രാപിച്ച് വരുന്നു. തുടര്‍ച്ചയായ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അപായപ്പെടുത്തുവാന്‍ വേണ്ടിയാണ് സിറിഞ്ചില്‍ വിഷം നിറച്ച് എത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പുളിക്കീഴ് സിഐ രാജപ്പന് റാവുത്തരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More