ഒടുവില്‍ കോണ്‍ഗ്രസിന്റെ തന്ത്രം വിജയിച്ചു, ഡെല്‍ഹിയില്‍ മാത്രം സഖ്യമാകാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ആംആദ്മി പാര്‍ട്ടി അംഗീകരിച്ചു, നാലില്‍ ആപ്പും മൂന്നില്‍ കോണ്‍ഗ്രസും, ഡെല്‍ഹിയില്‍ തീപാറുമെന്നുറപ്പ്

നാളുകളായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിലെത്തി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച 3-4 സീറ്റ് ഫോര്‍മുല മനസില്ലാമനസോടെ എഎപി ഒടുവില്‍ അംഗീകരിച്ചു. പഞ്ചാബിലും ഹരിയാനയിലും കൂടെ സഖ്യമായാല്‍ മാത്രമേ ഡെല്‍ഹിയില്‍ കൂട്ടുകൂടാന്‍ പറ്റൂവെന്നായിരുന്നു അരവിന്ദ് കെജരിവാളിന്റെ പിടിവാശി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ആപ് നേതൃത്വം കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സ്ഥാനാര്‍ഥികളെയും രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചു. ഈ മാസം 23നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചില്ലെങ്ങില്‍ കോണ്‍ഗ്രസ് ഒരിടത്ത് പോലും ജയിക്കില്ലെന്ന അഭിപ്രായക്കാരനായിരുന്നു മുന്‍ പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടണമെന്നായിരുന്നു നിലവിലെഅധ്യക്ഷ ഷീല ദിക്ഷിതിന്റെ നിലപാട്.

Related posts