ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച്  അ​രൂ​ർ അര​ങ്ങാ​ക്കി ര​മ്യ ഹ​രി​ദാ​സ് എം​പി; ആ​ടി​ത്തി​മി​ർ​ത്ത് ജ​ന​ങ്ങ​ളും

തു​റ​വു​ർ: നാ​ട​ൻ പാ​ട്ട് പാ​ടി ര​മ്യ ഹ​രി​ദാ​സ്, പാ​ട്ടി​നൊ​ത്താ​ടി നാ​ട്ടു​കാ​രും. അ​രൂ​രൊ​ര​ങ്ങാ​ക്കി ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ട് ന​ട​ന്ന റോ​ഡ് ഷോ​യാ​ണ് ജ​ന​ങ്ങ​ളു​ടെ മ​നം ക​വ​ർ​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സി​ന്‍റെ റോ​ഡ് ഷോ. ​ പാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​തു​റ​വൂ​ർ, കു​ത്തി​യ​ത്തോ​ട്, കോ​ടം​ത്തു​രു​ത്ത്, എ​ഴു​പു​ന്ന, അ​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ബോ​ബേ​ക്ക​ട പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പാ​ട്ട് പാ​ടി വോ​ട്ട് ചോ​ദി​ച്ച് ’ആ​ല​ത്തൂ​രി​ന്‍റെ പെ​ങ്ങ​ളൂ​ട്ടി’ അ​രൂ​രി​നും ആ​വേ​ശ​മാ​യി മാ​റി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ നു​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ര​മ്യ ഹ​രി​ദാ​സി​നെ സ്വീ​ക​രി​ച്ച​ത്.

Read More

സാ​മൂ​ഹി​ക​മാ​റ്റം പോ​രാ​ട്ട​ങ്ങ​ളി​ല​ധി​ഷ്ഠി​തമെന്ന്  മ​ന്ത്രി എം. ​എം. മ​ണി

പ​ത്ത​നം​തി​ട്ട: പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ന്ന് മ​ന്ത്രി എം. ​എം. മ​ണി. പ്ര​ത്യ​ക്ഷ ര​ക്ഷാ സ​ഭ അ​ടി​മ വ്യാ​പാ​ര നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ 165 – ാം വാ​ർ​ഷി​ക ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക്കും പൂ​ച്ച​ക്കും ന​ട​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന വ​ഴി​യി​ലൂ​ടെ മ​നു​ഷ്യ​ന് ന​ട​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. വേ​ദം കേ​ൾ​ക്കു​ന്ന ശു​ദ്ര​ന്‍റെ കാ​തി​ൽ ഈ​യം ഉ​രു​ക്കി ഒ​ഴി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ഭ്രാ​ന്ത​ൻ ആ​ശ​യ​ങ്ങ​ളാ​ണ് ഒ​രു കാ​ല​ത്ത് ഈ ​നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പൊ​യ്ക​യി​ൽ ശ്രീ ​കു​മാ​ര ഗു​രു​ദേ​വ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മു​ഹ്യ പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​ന്ന് കാ​ണു​ന്ന മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ പ്ര​സി​ഡ​ന്‍റ് വൈ. ​സ​ദാ​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, ആ​ന്‍റോ…

Read More

പു​ഞ്ച കൃ​ഷി​ക്കാ​യി അ​പ്പ​ർ​കു​ട്ട​നാ​ട് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; നി​ലം ഒ​രു​ക്ക​ലും വ​ര​മ്പു കു​ത്ത​ലു​മായി കർഷകർ 

നി​ര​ണം: അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ കൃ​ഷി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി നേ​ര​ത്തേ​യാ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്. നി​ലം ഒ​രു​ക്ക​ലും വ​ര​മ്പു കു​ത്ത​ലു​മാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഒ​രു​ക്കു​ന്ന പ​ണി​യും ന​ട​ക്കു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ബ​ണ്ടു​ക​ൾ വെ​ള്ളം ക​യ​റാ​തെ​യി​രി​ക്കാ​ൻ ബ​ണ്ടി​ടു​ന്ന പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​ദ്യം ആ​രം​ഭി​ച്ച​ത്. ക​ട​പ്ര, പെ​രി​ങ്ങ​ര നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം ചെ​ളി​യും പാ​യ​ലും ക​യ​റി​ക്കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം ന​ട​ക്കേ​ണ്ട​ത്. ശ്ര​മ​ക​ര​മാ​യ ഈ ​ജോ​ലി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല. ട്രാ​ക്ട​റി​ന് പൂ​ട്ടി നി​ലം ഒ​രു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​യ​ലും പോ​ള​യും ക​യ​റി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് മ​നു​ഷ്യ ശ​ക്തി ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ പാ​ട​ശേ​ഖ​രം വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ കൂ​ടി കൃ​ഷി ആ​രം​ഭി​ക്കാ​നാ​ണ്…

Read More

ആലപ്പുഴ ജില്ലയുടെ ഇ​പ്പോ​ഴ​ത്തെ വി​ക​സ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​തെന്ന് ബെ​ന്നി ബ​ഹ​ന​ൻ

തു​റ​വൂ​ർ: ആ​ല​പ്പ​ഴ ജി​ല്ല​യി​ലും അ​രൂ​രി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണെ​ന്നും ഇ​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ദു​ർ​ഭ​ര​ണം​മൂ​ലം വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും യു​ഡി​എ​ഫ്.​സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം​പി. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ അ​സം​ബ്ലി​യി​ൽ നി​ന്നും 680 വോ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ കൂ​ടു​ത​ൽ യു​ഡി​എ​ഫി​ന് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണെ​ന്നും. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല ശോ​ഭ​യോ​ടു കൂ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ജ​ന​വി​കാ​രം അ​നു​കൂ​ല​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രൂ​ർ​പാ​ലം, കു​ന്പ​ള​ങ്ങി പാ​ലം, തൈ​ക്കാ​ട്ടു​ശേ​രി പാ​ലം തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ർ​ത്തി​ക​രി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​നേ​ട്ട​മാ​ണ്. യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ആ​രം​ഭി​ച്ച മാ​ക്കേ​ക്ക​ട​വ് നേ​രെ​ക്ക​ട​വ് പാ​ലം പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​ൻ ഫ​ണ്ട് പി​ണ​റാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് നി​ർ​മാ​ണം സ്തം​ഭി​ച്ച് കി​ട​ക്കു​ന്ന​ത്. വി​ക​സ​നം മു​ര​ടി​ച്ചു കി​ട​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് പെ​രു​ന്പ​ളം പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. സ​മ​ഗ്ര​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് യു​ഡി​എ​ഫ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ്…

Read More

ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട്ടി​ലെ പാ​ർ​ക്ക്; സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​മി​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്കയുമായി  ചു​ടു​കാ​ട് സം​ര​ക്ഷ​ണ​സ​മി​തി

ആ​ല​പ്പു​ഴ: അ​ഞ്ച​ര ഏ​ക്ക​റോ​ളം വ​രു​ന്ന ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ചു​രു​ക്ക​പ്പെ​ടു​ന്ന​തോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​മി​ല്ലാ​താ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി ചു​ടു​കാ​ട് സം​ര​ക്ഷ​ണ​സ​മി​തി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച​ര ഏ​ക്ക​റി​നു മു​ക​ളി​ൽ വി​സ്തൃ​തി​യു​ള്ള ഭൂ​മി പ​ല​വി​ധ​ത്തി​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ളും പ​തി​ച്ചു​ന​ല്ക​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ക്ക​ലും മൂ​ലം ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഇ​വി​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ർ​ക്കാ​ണ് വി​ല്ല​നാ​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ആ​ധു​നി​ക സം​സ്കാ​ര ശാ​ല​ക​ൾ നോ​ക്കു​കു​ത്തി​യാ​യി നി​ല​കൊ​ള്ളു​ന്നു. കേ​വ​ലം അ​ഞ്ചു​സെ​ൻ​റ് ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ൾ ഹൈ​ന്ദ​വാ​ചാ​ര പ്ര​കാ​ര​മു​ള്ള സം​സ്കാ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തും. ഒ​രു​ദി​വ​സം മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എ​ത്തി​യാ​ൽ സം​സ്ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. ആ​ചാ​ര​പ്ര​കാ​രം കു​ളി​ക്കാ​നും ബ​ലി​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം അ​പ്ര​ത്യ​ക്ഷ​മാ​യി. മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്കു മു​ന്പേ ഇ​റ​ക്കി​വ​ച്ചി​രു​ന്ന പു​ര​ക​ൾ പാ​ർ​ക്ക്, ആ​ശു​പ​ത്രി എ​ന്നി​വ​യ്ക്കാ​യി പൊ​ളി​ച്ചു​മാ​റ്റി​യ​താ​യും സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ ഉ​ൾ​പ്പ​ടെ നാ​ലു​ജി​ല്ല​ക​ളി​ലെ പോ​ലീ​സ് കേ​സ് സം​ബ​ന്ധ​മാ​യ​തും മ​റ്റു അ​നാ​ഥ മൃ​ത​ശ​രീ​ര​ങ്ങ​ളും…

Read More

ടിപ്പറിൽ നിന്നു ചോർന്ന് മെറ്റൽ  റോഡിൽ വീണു;  വളവിൽ വീണ മെറ്റലിൽ കയറി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; ഒടുവിൽ  നാട്ടുകാർ കൂടിയപ്പോൾ സംഭവിച്ചത്….

റാ​ന്നി: ചേ​ത്ത​യ്ക്ക​ല്‍ – കൂ​ത്താ​ട്ടു​കു​ളം എം​എ​ല്‍​എ റോ​ഡി​ലെ തേ​യി​ല​പ്പു​ര പാ​ലം മു​ത​ല്‍ 100 മീ​റ്റ​ര്‍ ദൂ​രം റോ​ഡി​ല്‍ മെ​റ്റ​ല്‍ നി​ര​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.1.5 ഇ​ഞ്ച് അ​ള​വി​ലു​ള്ള മെ​റ്റ​ല്‍ പാ​ല​ത്തി​നു സ​മീ​പം ഒ​ര​ടി ഘ​ന​ത്തി​ലാ​ണ് വീ​ണ് കി​ട​ന്നി​രു​ന്ന​ത്. രാ​വി​ലെ 6.30ഓ​ടെ​യാ​ണ് ഇ​തു​വ​ഴി ലോ​ഡു​മാ​യെ​ത്തി​യ ടോ​റ​സ് ടി​പ്പ​ര്‍ ലോ​റി​യു​ടെ പി​ന്നി​ലൂ​ടെ മെ​റ്റ​ല്‍ ചോ​ര്‍​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ഭ​യ​ന്ന് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി. റോ​ഡി​ല്‍ നി​ര​ന്ന മെ​റ്റ​ലി​ല്‍ ക​യ​റി പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ പാ​ളു​ക​യും ചെ​യ്തു. ചെ​റി​യ ക​യ​റ്റ​വും വ​ള​വും ഉ​ള്ളി​ട​ത്താ​ണ് മെ​റ്റ​ല്‍ നി​ര​ന്ന​ത്. രാ​വി​ലെ ഇ​തു​വ​ഴി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ മെ​റ്റ​ലി​ല്‍ ക​യ​റി വീ​ല്‍ പു​ത​ഞ്ഞ് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ചെ​മ്പ​നോ​ലി​യി​ലെ ക്ര​ഷ​റി​ല്‍ നി​ന്നെ​ത്തി​യ​താ​ണ് വാ​ഹ​നം. ത​ക​ര്‍​ന്ന് കി​ട​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ച്ച​തോ​ടെ ഇ​തു​വ​ഴി ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത സ​ഞ്ചാ​ര​മാ​ണ്. ഇ​തു​മൂ​ലം മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഇ​ടി​ഞ്ഞ്…

Read More

 ദുർഗന്ധവും തെരുവു നായ്ക്കളുടെ ശല്യവും; രാ​ത്രി​യു​ടെ മ​റ​വി​ല്‍ കുമ്പനാട‌് – ഓതറ റോഡിൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

കു​മ്പ​നാ​ട്: അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ നി​ര​ന്ത​രം റോ​ഡ് സൈ​ഡി​ല്‍ ത​ള്ളു​ന്ന​ത് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. കു​മ്പ​നാ​ട് ഓ​ത​റ റോ​ഡി​ല്‍ പു​ത്ത​ന്‍ പീ​ടി​ക​യ്ക്ക് സ​മീ​പ​മാ​ണ് ഇ​പ്പോ​ള്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ന്ന​ത്. അ​റ​വു ശാ​ല​ക​ളി​ലെ മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ ചാ​ക്കി​ല്‍ കെ​ട്ടി രാ​ത്രി​യു​ടെ മ​റ​വി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ റോ​ഡി​ല്‍ ത​ള്ളു​കയാ​ണ്. റോ​ഡ് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മ​ല​യ്ക്ക് സ​മീ​പം പു​ത്ത​ന്‍ പീ​ടി​ക​യ്ക്ക് സ​മീ​പ​മാ​ണ് റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് സൈ​ഡി​ല്‍ കാ​ടു ക​യ​റി നി​ല്ക്കു​ന്ന​തും വ​ഴിവി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത​തും സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​യ ആ​ളു​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള​ള്‍ അ​ഴു​കി അ​തി​രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​വു​മാ​ണി​വി​ടെ. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ പ​ക്ഷി​ക​ള്‍ കൊ​ണ്ടി​ട്ട് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള്‍ പോ​ലും മ​ലി​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​റ​വു മാ​ലി​ന്യ​ങ്ങ​ളും കോ​ഴി വേ​സ്റ്റു​ക​ളും ത​ള്ളു​ന്ന​ത് മൂ​ലം തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും…

Read More

ബാ​റി​ൽ അ​ടി​പി​ടി;   സംഭവം അറിഞ്ഞെത്തിയ  പോലീസുകാർക്കുനേരെയും ആക്രമണം;  പോ​ലീ​സു​കാ​ര​ൻ ഉൾപ്പെടെ മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ

ചേ​ർ​ത്ത​ല: ബാ​റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​തി​നും പോ​ലീ​സു​കാ​ര​ൻ അ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ സാ​യു​ധ ക്യാം​പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കൊ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി റോ​ണി (28), സു​ഹൃ​ത്തു​ക്ക​ളാ​യ സി​ജോ (30), ലി​ജോ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ൽ ഇ​വ​ർ മ​റ്റു മ​ദ്യ​പ​ൻ​മാ​രു​മാ​യി വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ബാ​ർ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടെ​ങ്കി​ലും വീ​ണ്ടു​മെ​ത്തി ത​ർ​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടി ജീ​പ്പി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി സു​ധീ​ഷി​നെ (33) ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സി​പി​എം വോ​ട്ട് സ​ർ സി​പിക്ക് ​ വി​രു​ന്നൊ​രു​ക്കി​യ​വ​ർ​ക്കു വേ​ണ്ടി​യോ?  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തു​റ​വൂ​ർ: നൂ​റു ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും വെ​ടി​യേ​റ്റു മ​രി​ച്ച വ​യ​ലാ​ർ വെ​ടി​വെ​യ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ദി​വാ​ൻ സ​ർ സി​പി യു​ടെ പ​ട്ടാ​ള​ത്തി​ന് വി​രു​ന്നൊ​രു​ക്കി​യ കു​ടും​ബ​മാ​ണോ അ​രൂ​രി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യു​ടേ​തെ​ന്ന് ഇ​ട​തു​പ​ക്ഷം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സ്ഥാ​നാ​ർ​ഥി​ത്വം ക​മ്യൂ​ണി​സ്റ്റു​കാ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ചാ​വ​ടി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​ഞ്ഞി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. തോ​മ​സ്, എം.​ലി​ജു, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി.​ആ​ർ. മ​ഹേ​ഷ്, മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ ,എ.​എ. ഷു​ക്കൂ​ർ, ടി.​വി. രാ​ജ​ൻ, ഭാ​നു​പ്ര​കാ​ശ്, ക​ള​ത്തി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

അരൂരിൽ ഓരോ വോട്ടിനുമായി  മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും  കയറിയിറങ്ങി സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും

തു​റ​വൂ​ർ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വേ​ശ​ക്കാ​റ്റാ​യി സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​ടു​ബ സം​ഗ​മ​ങ്ങ​ളും കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളും വ​ൻ ആ​വേ​ശ​മാ​ണ് അ​ണി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള നേ​താ​ക്ക​ൾ ഗ്രാ​മ​ങ്ങ​ളി​ലേ​യ്ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കും കൗ​തു​ക​മു​ണ്ടാ​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ൻ പെ​ണ്‍​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ തി​ര​ക്കാ​ണ്. മു​ന്ന​ണി​ക​ളു​ടെ കു​ടു​ബ​യോ​ഗ​ങ്ങ​ളി​ൽ വ​ൻ ജ​ന​സാ​ന്നി​ദ്ധ്യ​മാ​ണ് കാ​ണു​ന്ന​ത്. ഇ​ത് നേ​താ​ക്ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം തു​ട​രു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ച​ര​ണ പ​രി​പാ​ടി പെ​രു​ന്പ​ള​ത്ത് നി​ന്നും ആ​രം​ഭി​ച്ചു. ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ചെ​റു​കി​ട വ്യാ​പാ​ര​ശാ​ല​ക​ൾ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ലെ അ​രൂ​ക്കു​റ്റി…

Read More