പത്തനംതിട്ട: പ്രവൃത്തിദിനങ്ങളും സിലബസും പൂർത്തിയാക്കാതെ എംജി സർവകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് വിദ്യാർഥികളെ വലയ്ക്കുന്നു. പരീക്ഷ ആദ്യം അറിയിച്ചിരുന്ന തീയതി മാറ്റി 13 ദിവസം നേരത്തേയാക്കി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.സെമസ്റ്റർ പൂർത്തിയാകാൻ കുറഞ്ഞത് 90 ദിവസം വേണമെന്ന നിബന്ധന സർകലാശാല തന്നെ ലംഘിച്ചു. 27 പ്രവൃത്തി ദിനങ്ങളാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത്. സിലബസ് അനുസരിച്ചുളള പഠനം പൂർത്തിയാക്കിയിട്ടുമില്ല. സർവകാലാശാല കലണ്ടർ പ്രകാരം ഈ വർഷം ജൂൺ 20 മുതൽ നവംബർ എട്ട് വരെയാണ് മൂന്നാം സെമസ്റ്റർ ക്ലാസുകൾ നടക്കേണ്ടത്. എട്ടു ദിവസത്തെ രണ്ടാം സെമസ്റ്റർ പരീക്ഷ, ഒന്പത് ദിവസത്തെ ഒന്നാം വർഷ പ്രാക്ടിക്കൽ പരീക്ഷ, പത്ത് ദിവസത്തെ വെള്ളപ്പൊക്കം അവധി എന്നിങ്ങനെ 27പ്രവൃത്തി ദിനങ്ങളാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത്. രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ക്ലാസുകൾ നടത്തിയിട്ടും സിലിബസ് തീർന്നിട്ടില്ല. ഇതിനിടെയാണ് ആദ്യം പ്രഖ്യാപിച്ച…
Read MoreCategory: Alappuzha
പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയുടെ ഒരുക്കത്തിനിടെ സിപിഎം ആക്രമണം: യുഡിഎഫ് പ്രതിഷേധം
തുറവൂർ: കോടംതുരുത്ത് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൊടി തോരണങ്ങളും പ്രചരണ സാമഗ്രികളും നശിപ്പിക്കുകയും ചെയ്ത സിപിഎം ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അമാൽഗം ജംഗ്ഷനിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ജംഗ്ഷനു സമീപം പ്രതിപക്ഷ നേതാവ് പങ്കെടുത്ത കുടുംബ സംഗമത്തിനായി ഒരുക്കങ്ങൾ നടത്തുകയായിരുന്ന പ്രവർത്തകർക്കു നേരെസിപിഎം ആക്രമണം ഉണ്ടായത്. അമാൽഗം ജംഗ്ഷനു സമീപമാണ് പി. ജയരാജൻ താമസിക്കുന്നതെന്നും അതിനു സമീപം മറ്റു പാർട്ടികളുടെ പ്രചരണം അനുവദിക്കില്ലെന്നാക്രോശിച്ചെത്തി ബോർഡുകളും കൊടിയും നശിപ്പിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ശേഷം ജയരാജൻ താമസിക്കുന്ന വീട്ടിലേക്കാണ് അക്രമം നടത്തിയവർ പോയതെന്നും കണ്ണൂരിൽ നിന്നും ജയരാജൻ ഇറക്കുമതി ചെയ്ത ഗുണ്ടകളാണ് ഇവരെന്നും കുത്തിയതോട് പോലീസിൽ യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.
Read Moreവീഡിയോ പ്രചരിക്കുന്നതിനു പിന്നിൽ…! ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോ: സ്കൂൾ ഭാരവാഹികൾ പരാതി നൽകി
ആലപ്പുഴ: ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ മോശമായ വീഡിയോ പ്രചരിക്കുന്നതിനെതിരേ സ്കൂൾ ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. വീഡിയോ പോസ്റ്റ് ചെയ്തവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ പറഞ്ഞു. വീഡിയോ പ്രചരിക്കുന്നതിനു പിന്നിൽ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢ ശ്രമമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേയും പോസ്റ്റ് ചെയ്തവർക്കെതിരേയും കർശന നിയമ നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചതായി സ്കൂൾ ഹെഡ്മിസ്ട്രസ് റാണി തോമസ്, പ്രിൻസിപ്പൽ ജിജി ജോസഫ്, എസ്എംസി ചെയർമാൻ ഷാജി കോയാപറന്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Read Moreകോന്നി മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കാത്തതിന് എൽഡിഎഫ് മറുപടി പറയണമെന്ന് ഉമ്മൻ ചാണ്ടി
കൂടൽ: യുഡിഎഫ് സർക്കാർ പ്രാഥമികഘട്ടം പൂർത്തീകരിച്ച കോന്നി മെഡിക്കൽ കോളജ് മൂന്നരവർഷം അധികാരത്തിലിരുന്നിട്ടും തുറന്നുകൊടുക്കാതിരുന്ന എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളോടു മറുപടി പറയേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൂടൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടൂർ പ്രകാശ് തുടങ്ങിവച്ച വികസന പൂർത്തീകരണത്തിന് മോഹൻരാജ് വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ബിജു ആഴക്കാടൻ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം, വി.പി.സജീന്ദ്രൻ എംഎൽഎ, വി.ടി.ബൽറാം എംഎൽഎ, ബാബു ജോർജ , പ്രതാപവർമ തന്പാൻ, ജി.രതികമാർ, സാമുവൽ കിഴക്കുപുറം, എം.പി.സുരേഷ് കുമാർ, എം.വി.ഫിലിപ്പ്, മാത്യു ചെറിയാൻ , ജോർജ് മാമ്മൻ കൊണ്ടൂർ, ഇ എം. ജോണ്, ബിജു വഗീസ്, ഐക്കര ഉണ്ണികൃഷ്ണൻ, റെജി തോമസ് , സുജന മോഹനൻ, മനോജ് മുറിഞ്ഞകൽ, ബിനി ലാൽ, ആശാ സജി, കലഞ്ഞൂർ രാധാകൃഷ്ണപിള്ള പാടം മുസ്തഫ എന്നിവർ…
Read Moreഅരൂർ ഉപതെരഞ്ഞെടുപ്പിൽ മഴ തളർത്താത്ത ആവേശവുമായി തെരഞ്ഞെടുപ്പ് പ്രചാരണ മുന്നേറ്റം
തുറവൂർ: ശക്തമായ മഴയിലും ആവേശം കെടാതെ ശക്തമായി മുന്നേറുകയാണ് അരൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണം. വൈകുന്നേരങ്ങളിലുള്ള ശക്തമായ മഴ സ്വീകരണ പരിപാടികളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും അണികളുടെ ആവേശം പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ തേരോട്ടമാണ് അരൂർ മണ്ഡലത്തിലുടനീളം നടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി വൻ നേതൃപടയാണ് യുഡിഎഫിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ എൽഡിഎഫ് പ്രചരണം നയിക്കുന്പോൾ, ബിജെപി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള, പി.കെ. കുഷ്ണദാസ് തുടങ്ങിയവർ എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ഥാനാർഥികളുടെ പര്യടനം തുടരുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പു പ്രചരണം ഇന്നലെ പള്ളിപ്പുറത്തു നിന്നു തുടങ്ങി അരൂക്കുറ്റിയിൽ സമാപിച്ചു. വൻ…
Read Moreഇനി പെട്ടെന്ന് കാണാം..! ട്രാഫിക് പോലീസിന് ഇനി കാക്കി പാന്റ്സും വെള്ള ഷർട്ടും നിർബന്ധം
കായംകുളം: ട്രാഫിക് നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിപിയുടെ ഉത്തരവു പ്രകാരം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെയും യൂണിഫോമിൽ കർശന നിർദേശം. വെള്ള ഷർട്ടും കാക്കി പാൻറ്സും നിർബന്ധമാക്കിക്കൊണ്ടാണ് ഉത്തരവായത്. റോഡിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൊതുജനങ്ങൾക്ക് പെട്ടെന്ന് മനസിലാക്കാനായാണ് യൂണിഫോം നിർദേശം കൊണ്ടുവന്നത്. കായംകുളം ട്രാഫിക് യൂണിറ്റിലെ പൊലീസുകാർ ഇന്നലെ മുതൽ പുതിയ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് ഇറങ്ങി. ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി ആർ. ബിനു മുഴുവൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കും പരേഡ് നയിച്ച് നിർദേശങ്ങൾ നൽകി. പുതിയ ഗതാഗത നിയമപ്രകാരമുള്ള പിഴ ചുമത്തി തുടങ്ങിയിട്ടില്ലാത്തതിനാൽ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയമ ലംഘനങ്ങൾ വർധിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് വരുന്നവരെ പെറ്റി എഴുതി കോടതിയിലേക്ക് അയയ്ക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്ന രീതി. ഹെൽമെറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയും, മൂന്നു പേർ കയറി ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരെയും തടഞ്ഞുനിർത്തി ബോധവൽക്കരണം…
Read Moreമകളോടൊപ്പം നടന്നു പോകുകയായിരുന്ന ആദിവാസിയെ കൊലപ്പെടുത്തിയ കേസ്; അഞ്ചു വർഷത്തിന് ശേഷം പ്രതിക്ക് പത്തു വർഷം കഠിനതടവ് വിധിച്ച് കോടതി
പത്തനംതിട്ട: തേക്കുതോട് ഏഴാംതല നെടുമനാൽ മേലേതിൽ ചന്ദ്രൻകാണി (40)യെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും. 2014 ഏപ്രിൽ 13നു രാത്രി പ്രായപൂർത്തിയാകാത്ത മകളോടൊപ്പം വീട്ടിലേക്കു പോകുന്പോൾ കന്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്നുമാണ് കേസ്. പ്രതി അനീഷ് കുമാറിനെ (അജയൻ – 34)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജോണ് കെ. ഇല്ലിക്കാടൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എ.സി. ഈപ്പൻ ഹാജരായി.
Read Moreപിഡിപിയും സ്വതന്ത്രനും തുണച്ചു; യുഡിഎഫിന്റെ ഇല്ലിക്കൽ കുഞ്ഞുമോൻ ആലപ്പുഴയുടെ ചെയർമാനായി
ആലപ്പുഴ: പിഡിപിയുടെയും ഒരു സ്വതന്ത്രാംഗത്തിന്റെയും പിന്തുണ ലഭിച്ചതോടെ ഇല്ലിക്കൽ കുഞ്ഞുമോന്റെ വിജയം കുറിക്കപ്പെട്ടു. മുൻ ധാരണ പ്രകാരം തോമസ് ജോസഫ് രാജി വച്ച ഒഴിവിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് എട്ടുവോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലപ്പുഴ നഗരസഭ ചെയർമാനായി യുഡിഎഫിലെ ഇല്ലിക്കൽ കുഞ്ഞുമോൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച മുൻ കോണ്ഗ്രസുകാരനും സ്വതന്ത്രാംഗവുമായ മെഹബൂബാണ് പരാജയപ്പെട്ടത്. രാജിയെ തുടർന്ന് കോണ്ഗ്രസിന്റെ പത്തംഗങ്ങൾ തോമസ് ജോസഫിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ചെയർമാൻ സ്ഥാനം യുഡിഎഫിന് നഷ്ടപ്പെടുമോയെന്ന ആശങ്കയുണർന്നിരുന്നു. ഭിന്നതകൾ മാറ്റിവച്ച് യുഡിഎഫ് ഒറ്റക്കെട്ടയി വോട്ട് രേഖപ്പെടുത്തുകയും പിഡിപി പിന്താങ്ങുകയും ചെയ്തതോടെ ചെയർമാൻ സ്ഥാനം യുഡിഎഫ് നിലനിർത്തി. 52അംഗ കൗണ്സിലിൽ 48 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബിജെപിയുടെ നാലംഗങ്ങൾ കൗണ്സിൽ യോഗത്തിൽ ഹാജരായില്ല. ഇല്ലിക്കൽ കുഞ്ഞുമന് 28വോട്ട് ലഭിച്ചപ്പോൾ മെഹബൂബിന് 20വോട്ട് ലഭിച്ചു. കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോടൊപ്പം നിന്ന രണ്ട്…
Read Moreകഞ്ചാവ് വിൽപനയെക്കുറിച്ച് വിവരം പോലീസിന് കൈമാറിയതിലെ വൈരാഗ്യം; വീടുകയറി ആക്രമിച്ചശേഷം അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിയ സംഭവം: മുഖ്യ പ്രതി കുക്കുവെന്ന മനുവിനെ പൊക്കി പൊലീസ്
കായംകുളം: വീടുകയറി ആക്രമിച്ചശേഷം അമ്മയുടെ മുന്പിലിട്ട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി റിമാന്ഡിൽ. ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്ക എന്നു വിളിക്കുന്ന മനു (24)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞക്കനാൽ അനൂപ് ഭവനത്തിൽ അഭിമന്യുവിനെ രണ്ടു മാസം മുന്പ് വീടുകയറി ആക്രമിച്ചശേഷം മാതാവിന്റെ മുന്പിലിട്ട് മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും ഓച്ചിറ പോലീസ് സ്റ്റേഷനിൽ ഒന്പതും, വള്ളികുന്നം, കായംകുളം സ്റ്റേഷനുകളിൽ ഓരോ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവു കേസിൽ പോലീസിന് വിവരം നൽകിയെന്നയെന്ന പേരിൽ അഭിമന്യുവിന്റെ സഹോദരനെ തേടിയായിരുന്നു അക്രമിസംഘം എത്തിയത്. ഇയാൾ സ്ഥലത്തില്ലായിരുന്നതിനെ തുടർന്ന് സംഘം അഭിമന്യുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെ സംഘം തടഞ്ഞുവച്ചായിരുന്നു അക്രമം.ഓച്ചിറയിൽ നിന്ന് എസ്ഐ സാമുവലിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ്…
Read Moreതീയതി ചതിച്ചു; പൂതനയ്ക്ക് പിന്നാലെ ഷാനമോൾക്കെതിരേയുള്ള കേസും സർക്കാരിന് തിരിച്ചടിയാകുന്നു
തുറവൂർ: യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള കേസ് സർക്കാരിനെ തിരിച്ചടിക്കുന്നു. എരമല്ലൂരിൽ നടന്ന റോഡ് നിർമാണം തടസപ്പെടുത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനു കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പു പ്രകാരം ഷാനിമോൾക്കെതിരെ കേസെടുത്തിരുന്നു. നിലവിൽ ഈ റോഡ് നിർമാണത്തിനുള്ള അനുമതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് നൽകിയതെന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇപ്പോൾ സർക്കാരിനെതിരെ വരും ദിവസങ്ങളിൽ യുഡിഎഫ് ആയുധമാക്കാൻ ആലോചിക്കുന്നത്. ഇതു സർക്കാരിനു തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
Read More