ദുർഗന്ധവും തെരുവു നായ്ക്കളുടെ ശല്യവും; രാ​ത്രി​യു​ടെ മ​റ​വി​ല്‍ കുമ്പനാട‌് – ഓതറ റോഡിൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

കു​മ്പ​നാ​ട്: അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ നി​ര​ന്ത​രം റോ​ഡ് സൈ​ഡി​ല്‍ ത​ള്ളു​ന്ന​ത് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. കു​മ്പ​നാ​ട് ഓ​ത​റ റോ​ഡി​ല്‍ പു​ത്ത​ന്‍ പീ​ടി​ക​യ്ക്ക് സ​മീ​പ​മാ​ണ് ഇ​പ്പോ​ള്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ന്ന​ത്. അ​റ​വു ശാ​ല​ക​ളി​ലെ മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ ചാ​ക്കി​ല്‍ കെ​ട്ടി രാ​ത്രി​യു​ടെ മ​റ​വി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ റോ​ഡി​ല്‍ ത​ള്ളു​കയാ​ണ്.

റോ​ഡ് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മ​ല​യ്ക്ക് സ​മീ​പം പു​ത്ത​ന്‍ പീ​ടി​ക​യ്ക്ക് സ​മീ​പ​മാ​ണ് റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് സൈ​ഡി​ല്‍ കാ​ടു ക​യ​റി നി​ല്ക്കു​ന്ന​തും വ​ഴിവി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത​തും സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​യ ആ​ളു​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള​ള്‍ അ​ഴു​കി അ​തി​രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​വു​മാ​ണി​വി​ടെ.

അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ പ​ക്ഷി​ക​ള്‍ കൊ​ണ്ടി​ട്ട് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള്‍ പോ​ലും മ​ലി​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​റ​വു മാ​ലി​ന്യ​ങ്ങ​ളും കോ​ഴി വേ​സ്റ്റു​ക​ളും ത​ള്ളു​ന്ന​ത് മൂ​ലം തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും ഈ ​ഭാ​ഗ​ത്ത് വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ‌ ഇ​തു മൂ​ലം സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നാ​ട്ടു​കാ​ര്‍ ഈ ​ഭാ​ഗ​ത്ത് കൂ​ടി ന​ട​ന്നു പോ​കാ​ന്‍ ഭ​യ​ക്കു​ന്നു. പോ​ലീ​സി​ന്റെ കാ​ര്യ​മാ​യ പ​ട്രോ​ളിം​ഗ് ഈ ​ഭാ​ഗ​ത്ത് ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Related posts