ധ​ന-വ്യ​വ​സാ​യ മ​ന്ത്രി​മാ​രു​ടെ നി​ഷ്ക്രി​യ​ത്വം; കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലിന്‍റെ പ്രശ്നത്തിൽ  മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന്  യൂ​ണി​യ​നു​ക​ൾ

ആ​ല​പ്പു​ഴ: കേ​ര​ള ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ധ​ന​വ്യ​വ​സാ​യ മ​ന്ത്രി​മാ​ർ നി​ഷ്ക്രി​യ​ത്വം കാ​ട്ടു​ന്ന​താ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ. ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി മൂ​ന്നു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും മി​ല്ലി​ന്‍റെ ഭാ​വി ശോ​ഭ​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​രു വ​കു​പ്പു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 350 ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി നോ​ക്കു​ന്ന മി​ല്ലി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ധ​ന​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്ന​താ​ണ് തൊ​ഴി​ൽ വ​കു​പ്പ് മി​ല്ലി​ന്‍റെ കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് യൂ​ണി​യ​നു​ക​ളു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ധ​ന വ​കു​പ്പ് ബ​ജ​റ്റി​ൽ കോ​മ​ള​പു​രം മി​ല്ലി​നാ​യി കോ​ടി​ക​ൾ വ​ക കൊ​ള്ളി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യും ഭ​ര​ണാ​നു​മ​തി​യും ന​ൾ​കി പ​ണം ക​ഐ​സ്ടി​സി​ക്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ മി​ല്ല് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ യൂ​ണി​ഫോം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

കാ​യം​കു​ളം ബാ​ർ കൊ​ല​പാ​ത​കം; മു​ഖ്യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാനൊരുങ്ങി അന്വേഷണ സംഘം

കാ​യം​കു​ളം: ബാ​റി​നു സ​മീ​പ​മു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ മു​ഖ്യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. കാ​യം​കു​ളം ക​രീ​ല​ക്കു​ള​ങ്ങ​ര ക​രു​വ​റ്റും​കു​ഴി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷ​മീ​ർ​ഖാ​നെ(25) ത​ല​യി​ലൂ​ടെ കാ​ർ ക​യ​റ്റി കൊ​ന്ന കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളാ​യ കാ​യം​കു​ളം ഐ​ക്യ ജം​ഗ്ഷ​ൻ വ​ലി​യ വീ​ട്ടി​ൽ ഷി​യാ​സ്(21 ), കാ​യം​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (20), കൊ​റ്റു​കു​ള​ങ്ങ​ര മേ​നാ​ന്ത​റ​യി​ൽ സ​ഹി​ൽ (21) എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് എ​രു​വ പ​ടി​ഞ്ഞാ​റ് തു​രു​ത്തി​യി​ൽ ആ​ഷി​ഖ് (24), കാ​യം​കു​ളം പു​ത്ത​ൻ​പു​ര വ​ട​ക്ക​തി​ൽ അ​ജ്മ​ൽ (23), പ​ട​നി​ലം ന​ന്പ​ല​ശേ​രി ഫ​ഹ​ദ് (19), ചി​റ​ക്ക​ട​വം ആ​ന്േ‍​റാ വി​ല്ല​യി​ൽ റോ​ബി​ൻ (23), ചേ​രാ​വ​ള്ളി തു​ണ്ടി​ൽ തെ​ക്ക​തി​ൽ ശ​ര​ത് (19), കി​ളി​മാ​നൂ​ർ…

Read More

സ​ര്‍​ക്കാ​ര്‍ കോ​ന്നി​യി​ലേ​ക്ക്,  ല​ക്ഷ്യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പി.എം റോഡ് നിർമാണ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും, മെഡിക്കൽ കോളജ് സന്ദർശിക്കാൻ ശൈലജ ടീച്ചറും എത്തുന്നു

കോ​ന്നി: ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കോ​ന്നി​യി​ലേ​ക്ക്. കോ​ന്നി വ​ഴി ക​ട​ന്നു​പോ​കു​ന്ന പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് കോ​ന്നി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം പി​എം റോ​ഡി​ല്‍ കോ​ന്നി മു​ത​ല്‍ പൊ​ന്‍​കു​ന്നം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍​ക്ക് ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്തി​ട്ടു​ള്ള പ്ര​ത്യേ​ക താ​ത്പ​ര്യം പ​രാ​മ​ര്‍​ശി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​നും കെ. ​രാ​ജു​വും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.നാ​ളെ മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​ന്നി​യി​ല്‍ എ​ത്തു​ന്ന​തും പ്ര​ത്യേ​ക​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. കോ​ന്നി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്രാ​ഥ​മി​ക നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പോ​ലും…

Read More

പു​ന​ലൂ​ര്‍ – പൊ​ന്‍​കു​ന്നം റോ​ഡ്  നി​ർ​മാ​ണം;  ഇ​പി​സി മാ​തൃ​ക​യി​ല്‍ നി​ര്‍​മാ​ണം; 10 മീ​റ്റ​ര്‍ ബി​എം ബി​സി ടാ​റിം​ഗ്

പ​ത്ത​നം​തി​ട്ട: പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കേ​ണ്ടി​യി​രു​ന്ന പു​ന​ലൂ​ര്‍ – പൊ​ന്‍​കു​ന്നം റോ​ഡ്, ലോ​ക​ബാ​ങ്കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ന്‍​ജീ​നീ​യ​റിം​ഗ് പ്രൊ​ക്യു​യ​ര്‍​മെ​ന്‍റ് ആ​ൻ​ഡ് ക​ണ്‍​സ്‌​ട്രേ​ക്ഷ​ന്‍ (ഇ​പി​സി) മാ​തൃ​ക​യി​ല്‍ മൂ​ന്ന് പാ​ക്കേ​ജു​ക​ളാ​യി തി​രി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് കെ​എ​സ്ടി​പി ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ വാ​യ്പാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 30ല്‍ ​നി​ന്നും ര​ണ്ട് വ​ര്‍​ഷം കൂ​ടി ദീ​ര്‍​ഘി​പ്പി​ച്ച് 2021 ഏ​പ്രി​ല്‍ 30 വ​രെ​യാ​ക്കു​ന്ന​തി​ന് ലോ​ക​ബാ​ങ്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പൊ​ൻ​കു​ന്നം – പു​ന​ലൂ​ർ ഭാ​ഗ​ത്തെ പ്ലാ​ച്ചേ​രി – കോ​ന്നി റീ​ച്ചി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ര​ണ്ട് ദേ​ശീ​യ​പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 82 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പു​ന​ലൂ​ർ – പൊ​ൻ​കു​ന്നം റോ​ഡ് ഇ​പി​സി മാ​തൃ​ക​യി​ല്‍ 737.64 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി​എം ആ​ന്‍​ഡ് ബി​സി ഉ​പ​രി​ത​ലം…

Read More

ആലപ്പുഴയിൽ  വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ്  കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം: മൂ​ന്നുപേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ ട്രാ​ഫി​ക്ക് എ​സ്ഐ​യെയും പോ​ലീ​സു​കാ​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​റ്റം​കു​ള​ങ്ങ​ര മു​നീ​ർ​മ​ണ്‍​സി​ലി​ൽ മു​നീ​ർ(21), ആ​ത്തി​ക്ക​ഉ​മ്മ മ​‍​ൻസി​ലി​ൽ മു​ഹ​മ്മ​ദ് സു​ൾ​ഫി​ക്ക​ർ(23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സ​ലീ​ൽ(21) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​എ​സ്ഐ മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ കോ​ട​തി പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ മൂ​ന്നു പേ​ർ ക​യ​റി​യ ബൈ​ക്ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ​യും എ​സ്ഐ​യും മ​റ്റ് പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു വ​ച്ച ശേ​ഷം നോ​ർ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ൽ, കൈ​യേ​റ്റ​ശ്ര​മം, അ​സ​ഭ്യം പ​റ​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സ് എ​ടു​ത്തു. പി​ന്നീ​ട് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

പ​റ​വൂ​ർ കൊ​ല​പാ​ത​കം: യു​വാ​വി​നെ  ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി​; ശ​രീ​ര​മാ​സ​ക​ലം ഏ​റ്റ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ    ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷതം; പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അ​ന്പ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് നാ​ലം​ഗ സം​ഘം യു​വാ​വി​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും അ​വ​ശ​നാ​ക്കി ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി​യെ​ന്ന്് സൂ​ച​ന. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ മ​ണ്ണ് ശ​രീ​ര​ത്തി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​ണ് ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ കാ​ര​ണം. ശ്വാ​സ​കോ​ശ​ത്തി​ലും ശ​രീ​ര​ത്തി​നു​ള്ളി​ലും മ​ണ്ണി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മേ ല​ഭി​ക്കൂ. ശ​രീ​ര​മാ​സ​ക​ലം ഏ​റ്റ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ച​ത​വു മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും കേ​ടു സം​ഭ​വി​ച്ചു. ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ചും, ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ചും മ​ർ​ദി​ച്ച പാ​ടു​ക​ൾ ശ​രീ​ര​മാ​സ​ക​ലം ഉ​ണ്ട്. ക്രൂ​ര മ​ർ​ദ​ന​ത്താ​ലാ​ണ് മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മ​നു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ അ​ന്പ​നാ​കു​ള​ങ്ങ​ര മാ​ച്ച​നാ​ട് കോ​ള​നി​യി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ വൈ​കു​ന്നേ​രം നാ​ലോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ…

Read More

പ്ര​ള​യ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ചു​ന​ക്ക​ര നാ​ട്ടു​മൊ​ഴി​ക്കൂട്ടത്തിന്‍റെ നാടൻ പാട്ട്

ചാ​രും​മൂ​ട്: പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ശേ​ഖ​ര​ണ​വു​മാ​യി ചു​ന​ക്ക​ര നാ​ട്ടു​മൊ​ഴി​ക്കൂട്ടം നാ​ട​ൻ​പാ​ട്ട് സം​ഘം. ജാ​തി​മ​ത രാ​ഷ്ട്രീ​യ വേ​ർ​തി​രി​വു​ക​ൾ​ക്ക​പ്പു​റം നാം ​ഒ​ന്നാ​ണ് ന​മ്മ​ൾ അ​തി​ജീ​വി​ക്കും എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ​തോ​റും പ​ര്യ​ട​നം ന​ട​ത്തു​ക​യാ​ണ് ഈ ​സം​ഘം. ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഇ​പ്പോ​ൾ പാ​ട്ടു​ക​ൾ പാ​ടി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​ത്. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ദി​നേ​ശ് ചു​ന​ക്ക​ര​യ്ക്കൊ​പ്പം എം​ജി സ​ർ​വ​ക​ലാ​ശാ​ല പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി വി.​സി. ഷൈ​നു, ക​ലാ​കാ​ര·ാ​രാ​യ മ​നോ​ജ് ശ​ശി​ധ​ര​ൻ, അ​ന്പാ​ടി, മൈ​ഥി​ലി, ഉ​ണ്ണി, ദേ​വി​ത, അ​ഖി​ല, ആ​ര്യ, അ​ന്പാ​ടി, അ​ദ്വൈ​ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പാ​ട്ടു പ​ര്യ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്താ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്ഐ നി​യാ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സു​രേ​ഷ് പു​ല​രി, സ​വി​ധ സു​നി​ൽ,…

Read More

പ്ര​ള​യം: അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന്  അ​ർ​ഹ​രാ​യ​വ​രു​ടെ പ്രാ​ഥ​മി​ക​പ​ട്ടി​ക നാ​ളെ; സെ​പ്റ്റം​ബ​ർ ഏ​ഴി​ന​കം 10,000 രൂ​പ

പ​ത്ത​നം​തി​ട്ട: ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യേ​ണ്ട​വ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ ് മ​ന്ത്രി കെ.​രാ​ജു ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹി​ന് നി​ർ​ദേ​ശം ന​ൽ​കി. സെ​പ്റ്റം​ബ​ർ ഏ​ഴി​ന​കം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്നു. മ​ഴ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യി 3349 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​ത് തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ്. 2798 കു​ടും​ബ​ങ്ങ​ളാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടൂ​ർ330, കോ​ഴ​ഞ്ചേ​രി184, മ​ല്ല​പ്പ​ള്ളി22, റാ​ന്നി15 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ ക​ണ​ക്ക്. അ​ർ​ഹ​രാ​യ​വ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യാ​ണ് നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

 സി​പി​എം പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ അങ്കണവാടി നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി

ചേ​ർ​ത്ത​ല: അങ്കണവാ​ടി​ക്കു​വേ​ണ്ടി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ചെ​ന്ന സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രെ സി​പി​എം പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡി​ലെ അങ്കണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം. സെ​ന്‍റ് മേ​രീ​സ് പാ​ല​ത്തി​നു തെ​ക്കാ​യി ഇ​പ്പോ​ൾ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ടം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്ന​തു​മൂ​ലം ഭീ​തി​യോ​ടെ​യോ​ടെ​യാ​ണ് കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യ ഡി.​ജ്യോ​തി​ഷ് ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യും മു​പ്പ​തു​ല​ക്ഷം രൂപ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തേ വാ​ർ​ഡി​ലു​ള്ള ഇ​എം​എ​സ് വാ​യ​ന​ശാ​ല​യു​ടെ സ​മീ​പ​ം ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പു​റം​പോ​ക്ക് സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​വും ന​ൽ​കി. സെ​ക്ര​ട്ട​റി റ​വ​ന്യൂ വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കൗ​ണ്‍​സി​ല​ർ ഡി.​ജ്യോ​തി​ഷ് പ​റ​ഞ്ഞു.

Read More

കാ​യം​കു​ളം കൊ​ല​പാ​ത​കം: മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും  ഉ​ട​ൻ പി​ടി​കൂ​ട​ണമെന്ന്  ആ​രി​ഫ് എം​പി

കാ​യം​കു​ളം: അ​ക്ര​മി സം​ഘം കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ ഷ​മീ​ർ​ഖാ​ന്‍റെ വീ​ട് എ.​എം ആ​രി​ഫ് എം​പി സ​ന്ദ​ർ​ശി​ച്ചു. ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലെ ഷ​മീ​ർ​ഖാ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ എ.​എം ആ​രി​ഫ് എം​പി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി എം​പി പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് എം​പി ബ​ന്ധു​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. കാ​യം​കു​ള​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​മ​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡി​ന് രൂ​പം കൊ​ടു​ത്ത് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More