ആലപ്പുഴയിൽ  വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ്  കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം: മൂ​ന്നുപേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ ട്രാ​ഫി​ക്ക് എ​സ്ഐ​യെയും പോ​ലീ​സു​കാ​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​റ്റം​കു​ള​ങ്ങ​ര മു​നീ​ർ​മ​ണ്‍​സി​ലി​ൽ മു​നീ​ർ(21), ആ​ത്തി​ക്ക​ഉ​മ്മ മ​‍​ൻസി​ലി​ൽ മു​ഹ​മ്മ​ദ് സു​ൾ​ഫി​ക്ക​ർ(23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സ​ലീ​ൽ(21) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​എ​സ്ഐ മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ കോ​ട​തി പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ മൂ​ന്നു പേ​ർ ക​യ​റി​യ ബൈ​ക്ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ​യും എ​സ്ഐ​യും മ​റ്റ് പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു വ​ച്ച ശേ​ഷം നോ​ർ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ൽ, കൈ​യേ​റ്റ​ശ്ര​മം, അ​സ​ഭ്യം പ​റ​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സ് എ​ടു​ത്തു. പി​ന്നീ​ട് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts