രണ്ടാം പ്രളയത്തിലും പമ്പാനദി കരകവിഞ്ഞെങ്കിലും പു​ളി​ക്കീ​ഴി​ലെ  11 വീട്ടുകാർ പ്രളയത്തിൽ അകപ്പെട്ടില്ല; കാരണം ഇതാണ്….

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ​ന്പാ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി തി​രു​വ​ല്ല ക​ട​പ്ര പു​ളി​ക്കീ​ഴി​ലെ സീ​റോ​ലാ​ൻ​ഡ്ലെ​സ് കോ​ള​നി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച 11 വീ​ടു​ക​ളും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യം ത​ന്നു​പോ​യ പാ​ഠ​ങ്ങ​ളാ​ണ് ഈ ​അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ച്ച​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ആ​കെ മു​ങ്ങി​പ്പോ​യ പ്ര​ദേ​ശ​മാ​ണ് ക​ട​പ്ര. പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തെ ഈ ​ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ൽ ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പോ​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് സീ​റോ ലാ​ൻ​ഡ്ലെ​സ് കോ​ള​നി​യി​ലെ ലൈ​ഫ് വീ​ടു​ക​ൾ ത​റ​യി​ൽ നി​ന്നും ആ​റ​ടി​വ​രെ ഉ​യ​ര​മു​ള്ള തൂ​ണു​ക​ളി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​മു​റി​ക​ൾ, അ​ടു​ക്ക​ള, ഹാ​ൾ, സി​റ്റൗ​ട്ട്, ടോ​യ്‌ലറ്റ് എ​ന്നി​വ​യ​ട​ങ്ങു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ന്നും ന​ൽ​കി​യ നാ​ലു ല​ക്ഷം രൂ​പ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (ഫോ​മ) ന​ൽ​കി​യ ര​ണ്ടു ല​ക്ഷം രൂ​പ​യും…

Read More

 യുവാവിനെ കാർ കയറ്റി കൊന്ന സംഭവം ; നി​ർ​ണാ​യ​ക തെ​ളി​വാ​യി കാ​റി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് ;കായംകുളത്തെ കൊലപാതത്തിന് പിന്നിൽ സംഭവിച്ചത്

കാ​യം​കു​ളം: ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​യം​കു​ളം ക​രീ​ക്കു​ള​ങ്ങ​ര ക​രു​വ​റ്റും​കു​ഴി പു​ത്ത​ൻ​പു​ര​ക്ക​ൽ താ​ജു​ദ്ദീ​ന്‍റെ മ​ക​ൻ ഷ​മീ​ർ ഖാ(25)​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കാ​ൻ നി​ർ​ണാ​യ​ക​മാ​യ​ത് സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ച കാ​റി​ന്‍റെ ഇ​ള​കി തെ​റി​ച്ചു​വീ​ണ ന​ന്പ​ർ പ്ലേ​റ്റ്. കാ​ർ ന​ന്പ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം കാ​റി​ലെ ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​പ്പോ​ൾ ത​ന്നെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നും ക​ഴി​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് ബാ​ക്കി പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കൊ​ല്ല​പ്പെ​ട്ട ഷ​മീ​ർ ഖാ​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​ക്കാ​യി രാ​ത്രി 11…

Read More

ഇനി നന്ദുവിനൊപ്പം നടന്ന്..!​ മുന്നോട്ടുള്ള യാത്രയിൽ കൂടെ നടക്കാനുള്ള​ ജീ​​വി​​ത സ​​ഖി​’യെ കൈ​​പി​​ടി​​ച്ച് നൽകിയത് പ്ര​​ഫ. ഗോ​​പി​​നാ​​ഥ് മു​​തു​​കാ​​ട‌ും…

കാ​​യം​​കു​​ളം: ഫേ​​സ്ബു​​ക്കി​​ലൂ​​ടെ വി​​വാ​​ഹ​​ക്ഷ​​ണം സ്വീ​​ക​​രി​​ച്ചു​വ​​ന്ന കൂ​​ട്ടു​​കാ​​രെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സാ​​ക്ഷി നി​​ർ​​ത്തി ന​​ന്ദു മ​​ഹാ​​ദേ​​വ​​ൻ ‘ജീ​​വി​​ത സ​​ഖി​’യു​​ടെ കൈ​​പി​​ടി​​ച്ചു. മാ​​വേ​​ലി​​ക്ക​​ര വെ​​ട്ടി​​യാ​​ർ സെ​​ന്‍റ് തോ​​മ​​സ് മാ​​ർ​​ത്തോ​​മ്മാ പാ​​രീ​ഷ് ഹാ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ജീ​​ഷൻ പ്ര​​ഫ. ഗോ​​പി​​നാ​​ഥ് മു​​തു​​കാ​​ട്, ന​​ന്ദു​​വി​​ന്‍റെ ജീ​​വി​​ത​​ത്തി​​ന് ഇ​​നി​യെ​​ന്നും താ​​ങ്ങാ​​കാ​​നു​​ള്ള ആ ​”​ജീ​​വി​​ത സ​​ഖി​’യെ കൈ​​പി​​ടി​​ച്ച് ന​​ൽ​​കി. കൊ​​ട്ടും കു​​ര​​വ​​യും നി​​റ​​ഞ്ഞ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ അ​​ണി​​ഞ്ഞൊ​​രു​​ങ്ങി​​യ വ​​ധു​​വി​​നെ ന​​ന്ദു താ​​ലി​​കെട്ടി സ്വ​​ന്ത​​മാ​​ക്കി എ​​ന്ന് ആ​​രും ക​​രു​​ത​​ണ്ട. തി​​രു​​വ​​ന​​ന്ത​​പു​​രം ഭ​​ര​​ത​​ന്നൂ​​ർ സാ​​യി കൃ​​ഷ്ണ​​യി​​ൽ ന​​ന്ദു മ​​ഹാ​​ദേ​​വ​​ൻ (25 ) ത​​നി​​ക്ക് ന​​ഷ്ട​​മാ​​യ കാ​​ലി​​ന് പ​​ക​​രം ജ​​ർ​​മ​​ൻ നി​​ർ​​മി​​ത കൃ​​ത്രി​​മ കാ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ ആ ​​ധ​​ന്യ നി​​മി​​ഷ​​ത്തെക്കുറി​​ച്ചാ​​ണ് ഇ​​വി​​ടെ പ​​റ​​യു​​ന്ന​​ത്. കൃ​​ത്രി​​മ കാ​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷം ഫേ​​സ്ബു​​ക്കി​​ലൂ​​ടെ ന​​ന്ദു ക​​ഴി​​ഞ്ഞ​ദി​​വ​​സം വി​​വാ​​ഹ ക്ഷ​​ണ​​ക്ക​​ത്ത് മാ​​തൃ​​ക​​യി​​ൽ പ​​ങ്കു​​വ​​ച്ച​​ത് വൈ​​റ​​ലാ​​യി​​രു​​ന്നു. ​​നന്ദു​​വി​​ന്‍റെ വാ​​ക്കു​​ക​​ളി​​ൽ കൃ​​ത്രി​​മ​കാ​​ൽ ഒ​​രു…

Read More

മ​ല്ല​പ്പ​ള്ളി – പു​ല്ലാ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്  കേ​ന്ദ്ര​ഫ​ണ്ട്;  വി​നി​യോ​ഗം കാ​ത്ത് ര​ണ്ടു​വ​ർ​ഷം

മ​ല്ല​പ്പ​ള്ളി: കോ​ട്ട​യം – കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ മ​ല്ല​പ്പ​ള്ളി ഹൈ​സ്കൂ​ൾ​പ​ടി – പു​ല്ലാ​ട് റോ​ഡി​ന് അ​നു​വ​ദി​ച്ച കേ​ന്ദ്ര റോ​ഡ് ഫ​ണ്ട് വി​നി​യോ​ഗം വൈ​കു​ന്നു. ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ന്നെ ദുഃ​സ​ഹ​മാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. തി​ര​ക്കേ​റി​യ പാ​ത​യി​ൽ ജ​ല​അ​ഥോ​റി​റ്റി പൈ​പ്പ് ഇ​ടീ​ൽ​ജോ​ലി​ക​ൾ ന​ട​ത്തു​ക​യും മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ക​യും കൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യ​ത്.റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ 15 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2016 ന​വം​ബ​ർ അ​ഞ്ചി​ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ ഫ​ല​മാ​യി അ​നു​വ​ദി​ച്ച പ​ണ​മാ​ണി​ത്. 2017ൽ ​റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യാ​യി. ഫ​ണ്ട് വി​നി​യോ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി 19നു ​മു​ന്പാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും…

Read More

പ​മ്പാ തീ​രം വീ​ണ്ടും ഇ​ടി​യു​ന്നു; സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മങ്ങൾ പാ​ളി; പ്രളയത്തിൽ  മ​ണ​ൽ​ച്ചാ​ക്കു​ക​ളെല്ലാം ഒലിച്ചുപോയി

പ​ന്പ: മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം പ​ന്പ​യു​ടെ തീ​രം സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പാ​ളി. തീ​രം സം​ര​ക്ഷി​ക്കാ​ൻ മ​ണ​ൽ​നി​റ​ച്ച ചാ​ക്കു​ക​ൾ നി​ര​ത്തി​യി​രു​ന്ന​ത് ഏ​റി​യ​പ​ങ്കും ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടൊ​പ്പ​മാ​ണ് തീ​രം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്. മ​ഹാ​പ്ര​ള​യം പ​ന്പാ ത്രി​വേ​ണി​ക്ക് വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​വ​ണ പ്ര​ള​യം നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ദി​വ​സ​വും പ​ന്പാ​ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​ൽ ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ഒ​രു​വ​ശം മു​ഴു​വ​ൻ ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. മ​ണ​ൽ​ച്ചാ​ക്ക് അ​ടു​ക്കി​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യ​ത്. ഇ​തോ​ടൊ​പ്പം പ​ന്പ​യു​ടെ തീ​രം ഇ​ടി​യു​ക​യും ചെ​യ്ത​ത് ഭാ​വി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഹി​ൽ​ടോ​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ക്ര​മേ​ണ ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പ​ന്പ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ കോ​ടി ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന മ​ണ്ണ് ഒ​ലി​ച്ച് പോ​കു​ക​യും ചെ​യ്തു. വ​നം വ​കു​പ്പും ദേ​വ​സ്വം ബോ​ർ​ഡും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് മ​ണ​ൽ ന​ഷ്ട​മാ​യ​ത്. ലേ​ല​ത്തി​നു വ​ച്ചി​രു​ന്ന മ​ണ​ലാ​ണ് ന​ഷ്ട​മാ​യ​ത്.…

Read More

മുല്ലയ്ക്കലെ കാര്യം പിന്നീട്..! ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ മു​ല്ല​യ്ക്ക​ൽ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി റോ​ഡ് കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞു. അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ യ​ഥാ​രീ​തി​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചു വേ​ണം ന​ട​പ​ടി​ക​ളെ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ത​ട്ടു​ക​ട​ക​ൾ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കും. ഈ ​ക​ട​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മാം​സം ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ശു​ദ്ധ​മാ​ണോ എ​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ൾ​ക്ക് അ​രി​കി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന മ​ത്സ്യ​വി​പ​ണ​നം നി​യ​ന്ത്രി​ക്ക​ണം. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​നു ത​ട​സം ഉ​ണ്ടാ​ക്കു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, പ​ല​യി​ട​ങ്ങ​ളി​ലും ഓ​ട​ക​ളി​ലേ​ക്ക് ഭീ​മ​മാ​യ അ​ള​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ത​ട്ടു​ക​ട​ക​ൾ മ​റി​ച്ചു വി​ൽ​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ പ്ര​വ​ണ​ത…

Read More

ഗ്ലാ​സ് ബോ​ട്ടി​ൽ അ​പ്സൈ​ക്ലി​ങ് ച​ല​ഞ്ച് ! പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ഗ്ലാ​സ് കു​പ്പി​ക​ൾ സ്നേ​ഹ സ​മ്മാ​ന​മാ​ക്കി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വി​ദ്യാ​ർ​ഥി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ മാ​നം ന​ൽ​കി ഒ​രു കൂ​ട്ടം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​ള​യ​ത്തി​ന് ശേ​ഷം തോ​ട്ട​പ്പ​ള്ളി ക​ട​ൽ​ത്തീ​ര​ത്ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ച്ചു കൊ​ണ്ട് അ​ടി​ഞ്ഞു​കൂ​ടി​യ ഗ്ലാ​സ് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടാ​ണ് ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹ്യ സ​ന്ദേ​ശം ഉ​യ​ർ​ത്തു​ന്ന​ത്. പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ഗ്ലാ​സ് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​നു സ​ജ്ജ​മാ​ക്കു​ക​യാ​ണ് ഇ​വ​ർ.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മാ​യും ഹൗ​സ് ബോ​ട്ട് ടൂ​റി​സ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പാ​യി കാ​യ​ലു​ക​ളി​ൽ നി​ന്ന് ക​ട​ലി​ൽ എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്ല​ബ് അം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​വ​യെ​ല്ലാം ത​ന്നെ പ്രാ​യോ​ഗി​ക​വും ക​ലാ​പ​ര​വു​മാ​യ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബേ​ർ​ഡ് ഫീ​ഡ​റു​ക​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, ഫി​ഷ് ബൗ​ളു​ക​ൾ, സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​കൂ​ട്ടാ​യ്മ. പ്ര​ള​യ​ത്തി​ന് ശേ​ഷം ധാ​രാ​ള​മാ​യി തീ​ര​ത്ത് അ​ടി​ഞ്ഞ ഈ ​കു​പ്പി​ക​ൾ അ​ല​ങ്കാ​ര…

Read More

ബ്ലെസിയുടെ ക്രിസോസ്റ്റം ഡോക്യുമെന്‍ററി ലോകത്തിന് മുതൽക്കൂട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തി​രു​വ​ല്ല: മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​തം വ​ര​ച്ചു​കാ​ട്ടു​ന്ന ത​ര​ത്തി​ൽ നി​ർ​മി​ച്ച വി​ശാ​ല​മാ​യ ഡോ​ക്കു​മെ​ന്‍റ​റി ലോ​ക​ത്തി​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി 48 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്യുമെ​ന്‍റ​റി​യി​ലൂ​ടെ ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ല്ല പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, മോ​ൻ​സ് ജോ​സ​ഫ്, തോ​മ​സ് ചാ​ണ്ടി, സ​ജി ചെ​റി​യാ​ൻ, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, തോമസ് മാർ…

Read More

ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം ക​വ​ർ​ന്നു; വീട് നിർമാണത്തിനായി സ്വർണം പണയം വച്ച് വരുമ്പോഴാണ് പണം നഷ്ടപ്പെട്ടതെന്ന് യുവതി

ചെ​ങ്ങ​ന്നൂ​ർ: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ക്ക​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം ക​വ​ർ​ന്നു. പെ​ണ്ണു​ക്ക​ര സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മാ​ണ് ഇ​ന്ന​ലെ യാ​ത്ര​ക്കി​ട​യി​ൽ ന​ഷ്ട​മാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ലം വേ​ണാ​ട് ബ​സി​ൽ പെ​ണ്ണു​ക്ക​ര​യി​ൽ നി​ന്നാ​ണ് സ്വ​ദേ​ശ​മാ​യ ചാ​രും​മൂ​ട്ടി​ലേ​യ്ക്ക് ഇ​വ​ർ വ​ണ്ടി ക​യ​റി​യ​ത്. വീ​ടു പ​ണി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി സ്വ​ർ​ണം പ​ണ​യം വ​ച്ച് എ​ടു​ത്ത പ​ണ​മാ​ണ് ഹാ​ന്‍റ് ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ല​ക​ട​വ് ആ​ല​ക്കോ​ട് ജം​ഗ്ഷ​നി​ൽ ബ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഇ​വ​ർ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ വ​ണ്ടി വെ​ണ്മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് തി​രി​ച്ചു​വി​ട്ടു. ബ​സി​ൽ സ്ത്രീ ​യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 50 ൽ ​അ​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. വെ​ണ്മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ണ്മ​ണി പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

കു​ട്ട​നാ​ട് ആ​ശ്വാ​സ​ത്തി​ലേ​ക്ക്;  ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ കു​റ​വ്; ആലപ്പുഴ -ചങ്ങനാശേരി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു

മ​ങ്കൊ​ന്പ് : പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ നി​ന്നും കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം. ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സം വ​ന്ന​തോ​ടെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ൾ അ​ധ്യ​യ​ന​ദി​ന​ങ്ങ​ളും പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കെ​ത്തു​ന്നു. ജ​ല​നി​ര​പ്പു താ​ഴ്ന്ന​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​രം​ഭി​ച്ചു. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പോ​യി ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​റു​തി​യു​ടെ ദി​ന​ങ്ങ​ൾ നീ​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തൊ​ഴി​ക​യു​ള്ള സ്കൂ​ളു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ ത​ട​സ​പ്പെ​ട്ടി​രു​ന്ന എ​സി റോ​ഡി​ലെ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ച്ചു. ഇ​തി​നു പു​റ​മെ മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ബ​സു​ക​ൾ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങി. കോ​ട്ട​യം-​കൈ​ന​ടി-​കാ​വാ​ലം, ച​ങ്ങ​നാ​ശേ​രി -കൃ​ഷ്ണ​പു​രം-​കാ​വാ​ലം, പു​ളി​ങ്കു​ന്ന്-​ആ​ല​പ്പു​ഴ, പു​ളി​ങ്കു​ന്ന്-​ച​ങ്ങ​നാ​ശേ​രി, കി​ട​ങ്ങ​റ-​മു​ട്ടാ​ർ, മാ​ന്പു​ഴ​ക്ക​രി, ച​ങ്ങ​നാ​ശേ​രി-​കാ​യ​ൽ​പ്പു​റം, ച​ങ്ങ​നാ​ശേ​രി-​ച​തു​ർ​ത്ഥ്യാ​ക​രി തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും മി​ക്ക റൂ​ട്ടു​ക​ളി​ലും നാ​മ​മാ​ത്ര​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​തേ​സ​മ​യം ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന കാ​വാ​ലം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​തും കു​ട്ട​നാ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ…

Read More