ഹെ​ബ്രോ​ൻ​പു​ര​ത്ത് വീ​ണ്ടും മാ​ലി​ന്യ​പ്ര​ശ്നം; കിണർ ജലത്തിലും മാലിന്യം കലരുന്നു;  വ്യാപക പരാതിയുമായി നാട്ടകാർ

പ​ത്ത​നം​തി​ട്ട: കു​ന്പ​നാ​ട് ഹെ​ബ്രോ​ൻ​പു​ര​ത്തെ മാ​ലി​ന്യ​പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് വി​സ​ർ​ജ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ൽ ക​ല​രു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​തും പ​രി​സ​ര​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യ​തി​നേ തു​ട​ർ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കി​ണ​ർ​ജ​ലം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ്ഥ​ല​ത്തെ നി​ല​വി​ലു​ള്ള ടോ​യ്‌ലറ്റു​ക​ൾ പൊ​ട്ടി ഒ​ഴു​കി​യാ​ണ് മാ​ലി​ന്യം വ്യാ​പി​ക്കു​ന്ന​ത്. ടോ​യ്‌ലറ്റുക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​രോ​ധ​ന ഉ​ത്ത​ര​വു​ള്ള​താ​ണ്. മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭ​രം​ഗ​ത്തു തു​ട​രു​മെ​ന്ന് കു​ന്പ​നാ​ട് വെ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു, ട്ര​ഷ​റാ​ർ ജെ​സി സ​ഖ​റി​യ, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​നി​ധി ബി​ജു വി. ​ജേ​ക്ക​ബ്, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

നെ​ല്ലി​നു കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ മ​രി​ച്ച  സംഭവം; കൃഷി മന്ത്രി സുനിൽ കുമാർ ഇന്ന്  മരിച്ചവരുടെ വീട് സന്ദർശിക്കും;  പെരിങ്ങരയിൽ  കൃഷി ഓഫീസറെ നിയമിച്ചു

തി​രു​വ​ല്ല: നെ​ല്ലി​നു കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ മ​രി​ച്ച വേ​ങ്ങ​ൽ പ്ര​ദേ​ശം മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ ഇ​ന്നു സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് തി​രു​വ​ല്ല​യി​ലെ​ത്തു​ന്ന മ​ന്ത്രി കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ർ​ഷി​ക​പ്ര​ശ്ന​ങ്ങ​ളും മ​ന്ത്രി​യെ ധ​രി​പ്പി​ക്കു​മെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നി​ടെ ഒ​ഴി​ഞ്ഞു​കി​ട​ന്ന പെ​രി​ങ്ങ​ര കൃ​ഷി ഓ​ഫീ​സ​റു​ടെ ത​സ്തി​ക​യി​ൽ ആ​ളെ​ത്തി. കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ശ്മി ജ​യ​രാ​ജി​നെ​യാ​ണ് പെ​രി​ങ്ങ​ര കൃ​ഷി ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ചു​മ​ത​ല​യേ​റ്റു. അ​ത്യാ​ഹി​ത​മു​ണ്ടാ​യ വേ​ങ്ങ​ൽ പാ​ട​ശേ​ഖ​രം പെ​രി​ങ്ങ​ര കൃ​ഷി ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ലാ​ണ്. അ​ത്യാ​ഹി​തം ഉ​ണ്ടാ​കു​ന്പോ​ൾ പെ​രി​ങ്ങ​ര​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ല്ലാ​തി​രു​ന്ന​ത് ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. 3000 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​മു​ള്ള പെ​രി​ങ്ങ​ര​യി​ൽ നെ​ൽ​കൃ​ഷി​യാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​വി​യൂ​ർ കൃ​ഷി ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ​ർ​മാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വേ​ങ്ങ​ലി​ൽ കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ സം​ഭ​വ​ത്തേ തു​ട​ർ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ന്വേ​ഷ​ണം…

Read More

കാ​ഞ്ഞി​രം വ​ഴി​യു​ള്ള  ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ്  ഫെ​ബ്രു​വ​രി ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും

കോ​ട്ട​യം: കാ​ഞ്ഞി​രം വ​ഴി​യു​ള്ള ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും. കൊ​ടൂ​രാ​റി​നു കു​റു​കെ​യു​ള്ള ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, കോ​ട്ട​യം ന​ഗ​ര​സ​ഭ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം സ​ന്ദ​ർ​ശി​ച്ചു. പാ​ലം പ​ണി​യി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. മ​റ്റു ര​ണ്ടു ചെ​റി​യ പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​തും കെ​ൽ ക​ന്പ​നി​യെ ഏ​ൽ​പി​ച്ചു. കാ​ഞ്ഞി​ര​ത്തി​നു സ​മീ​പ​വും പ​തി​നാ​റി​ൽ​ചി​റ​യി​ലു​മാ​ണ് ചെ​റി​യ പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​നു​ള്ള​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ണി പൂ​ർ​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി ഒ​ന്നി​ന് ബോ​ട്ട് കാ​ഞ്ഞി​രം വ​ഴി ആ​ല​പ്പു​ഴ​യ്ക്ക് പോ​കും. വൈ​ദ്യു​തി ഇ​ല്ലെ​ങ്കി​ലും ഇ​നി ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ഉ​യ​ർ​ത്താം. അ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി. പാ​ലം ഉ​യ​ർ​ത്തു​ന്പോ​ഴും താ​ഴ്ത്തു​ന്പോ​ഴും ഓ​ട്ടോ​മാ​റ്റി​ക് ആ​യി മോ​ട്ടോ​ർ ഓ​ഫാ​കു​ന്ന ലി​മി​റ്റ് സ്വി​ച്ച് കൂ​ടി ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്…

Read More

 പതിനെട്ടു വർഷമായി പന്തളത്തുകാർ കാത്തിരിക്കുന്നു, ഒരു ഫയർ സ്റ്റേഷനായി; സ്ഥലം കണ്ടെത്താനാവാത്തതും അനാസ്ഥയും തുടർന്നുകൊണ്ടേയിരിക്കുന്നു

കെ. അനീഷ്കുമാർ പ​ന്ത​ളം: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെത്തി ​ന​ൽ​കാ​നാ​വാ​ത്ത കാ​ര​ണ​ത്താ​ൽ 18 വ​ർ​ഷം ഫ​യ​ലു​ക​ളി​ലു​റ​ങ്ങി​യ പ​ന്ത​ള​ത്തെ ഫ​യ​ർ​സ്റ്റേ​ഷ​ന് വീ​ണ്ട ജീ​വ​ൻ വ​യ്ക്കു​ന്നു. ആ​ദ്യം ക​ണ്ടെ ത്തി​യ പൂ​ഴി​ക്കാ​ട് ചി​റ​മു​ടി​യി​ലെ സ​ർ​ക്കാ​ർ സ്ഥ​ല​ത്ത് ത​ന്നെ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നു​ള്ള പു​തി​യ ശ്ര​മ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2001ലെ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് പ​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന് ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യു​ടെ മൂ​ല​സ്ഥാ​ന​മാ​യ പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ സു​ര​ക്ഷ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, പ്ര​ഖ്യാ​പ​ന​മു​ണ്ട ായെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന ന​ല്കി​യി​ല്ല. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ചി​റ​മു​ടി​യി​ലു​ള്ള 90 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​തി​നു വി​നി​യോ​ഗി​ക്കാ​മെ​ന്ന സാ​ധ്യ​ത ഉ​യ​ർ​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടായി​ല്ല. ഇ​വി​ട​ത്തെ ചി​ല പോ​രാ​യ്മ​ക​ള് കാ​ര​ണം മ​റ്റ് സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ പി​ന്നെ​യും നീ​ണ്ട…

Read More

ക​ഞ്ചാ​വു വി​ല്പ​ന യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ; പ്രതികളിൽ നിന്ന്  ഒ​രു​കി​ലോ​യോ​ളം ക​ഞ്ചാ​വും ക​ണ്ടെ​ത്തി

തി​രു​വ​ല്ല: കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന യു​വ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നി​സാം (20), തി​രു​വ​ല്ല ചു​മ​ത്ര ക​ള​റി​ൽ ബി​ജു (48), കു​റ്റൂ​ർ ത​ല​യാ​ർ സൗ​മ്യ​വും ഭ​വ​ന​ത്തി​ൽ സൗ​മ്യ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ഒ​രു​കി​ലോ​യോ​ളം ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വു​മാ​യി നി​സാ​മി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്. ഇ​ര​വി​പേ​രൂ​രി​ലെ​ത്തി കാ​റി​ൽ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി സ്ത്രീ​ക​ളു​ടെ കൈ​യി​ൽ നി​ന്ന് കു​ടും​ബ​ശ്രീ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വാ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സൗ​മ്യ​യും ബി​ജു​വു​മെ​ന്ന് പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി​യു​ണ്ട്. കോ​ന്നി​ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ അ​വി​ടെ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ…

Read More

ആ​ത്മീ​യനേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കു​ന്ന ചി​ല​ർ അ​ന്ധ​മാ​യ അ​നാ​ചാ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻപി​ടി​ക്കു​ന്നുവെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

കാ​യം​കു​ളം: ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന ചി​ല​ർ അ​ന്ധ​മാ​യ അ​നാ​ചാ​ര​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ക​യാ​ണെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ. കാ​യം​കു​ളം കെ​പി​എ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. കോ​ഴി​ശേ​രി ബാ​ല​രാ​മ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം ആ​ത്മീ​യ നേ​താ​ക്കന്മാ​രു​ടെ തെ​റ്റാ​യ നി​ല​പാ​ടു​മൂ​ലം ന​വോ​ഥാ​ന നാ​യ​കന്മാ​ർ നാ​ടി​ന് ന​ൽ​കി​യ നേ​ട്ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി നാ​ടി​നെ ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ളം വേ​റി​ട്ടു നി​ൽ​ക്കു​ന്ന​ത് ന​വോ​ഥാ​ന നാ​യ​ക​രു​ടെ​യും ക​ലാ​സാം​സ്ക്കാ​രി​ക സാ​ഹി​ത്യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നും മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ഫ കോ​ഴി​ശേ​രി ബാ​ല​രാ​മ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്ക്കാ​രം സാ​ഹി​ത്യ​കാ​ര​ൻ സി.​രാ​ധാ​കൃ​ഷ്ണ​നും യു​വ​പ്ര​തി​ഭാ പു​ര​സ്ക്കാ​രം യു​വ​ക​ഥാ​കാ​രി സൂ​ര്യാ​ഗോ​പി​യ്ക്കും മ​ന്ത്രി സ​മ്മാ​നി​ച്ചു. ചു​ന​ക്ക​ര ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. സു​കു​മാ​ര​പി​ള്ള, പ്ര​ഫ.​കോ​ഴി​ശേ​രി ര​വീ​ന്ദ്ര​നാ​ഥ് , എ.​ഷാ​ജ​ഹാ​ൻ. പ്ര​ശാ​ന്ത​ൻ, എ.​എ. റ​ഹീം, പി.​കെ. ഗോ​പി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ.​ഗി​രി​ജ .ഡോ.…

Read More

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രേ ഹ​ർ​ജി; എ​എ​ച്ച്എ​പി നേ​താ​വ് പ്ര​തീ​ഷ് വി​ശ്വ​നാ​ഥ​നാണ് ഹർജിക്കാരൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​വ​രെ ദ​ർ​ശ​നം ന​ട​ത്താ​ൻ സ​ഹാ​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രെ ഹ​ർ​ജി. എ​എ​ച്ച്എ​പി നേ​താ​വ് പ്ര​തീ​ഷ് വി​ശ്വ​നാ​ഥ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​നം ന​ട​ത്തി​യ​തെ​ന്നും ഇ​തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. വി​ശ്വാ​സി​ക​ള​ല്ലാ​ത്ത ബി​ന്ദു​വി​നെ​യും ക​ന​ക​ദു​ർ​ഗ​യെ​യും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​തി​നെ​തി​രെ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് ഫെ​ബ്ര​വ​രി ഒ​ന്നി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Read More

കീ​ട​നാ​ശി​നിയുടെ അമിത പ്ര​യോ​ഗത്തിലൂടെ അപ്പർ കുട്ടനാട്ടിലെ ജ​ലാ​ശ​യ​ങ്ങൾ മ​ലി​ന​പ്പെ​ടു​ന്നു; ഒരുവർഷം ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവുകേട്ടാൽ ഞെട്ടും

തി​രു​വ​ല്ല: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് ചൊ​റി​ച്ചി​ലും മ​ത്സ്യ​ങ്ങ​ൾ​ക്ക് രോ​ഗ​ബാ​ധ​യും. അ​മി​ത കീ​ട​നാ​ശി​നി പ്ര​യോ​ഗ​മെ​ന്ന് സം​ശ​യം. നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക​ർ ഓ​രോ വ​ർ​ഷ​വും കു​റ​ഞ്ഞ​ത് 500 ട​ണ്‍ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. 50 ട​ണ്ണി​ന് മു​ക​ളി​ൽ കു​മി​ൾ​നാ​ശി​നി വേ​റെ​യും. ഇ​ത് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ശി​പാ​ർ​ശ ചെ​യ്ത​തി​നെ​ക്കാ​ൾ വ​ള​രെ അ​ധി​ക​മാ​ണ്. 50 മു​ത​ൽ 75 ശ​ത​മാ​നം​വ​രെ അ​ധി​കം കീ​ട​നാ​ശി​നി കു​ട്ട​നാ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മു​ന്പ് ന​ട​ന്ന പ​ഠ​ന​ത്തി​ൽ ക​ണ്ട​ത്തെി​യ​ത്. ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ 50 ശ​ത​മാ​നം മ​രു​ന്നു​ക​ളും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തു​മാ​ണ്. നി​രോ​ധി​ത മ​രു​ന്നു​ക​ൾ പ​ല പേ​രു​ക​ളി​ലാ​യി കു​ട്ട​നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​ത്തെ വെ​ള്ളം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ഴും അ​തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് കീ​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ക​ട​പ്ര​യി​ൽ…

Read More

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ‘സ​ഫ​ലം’ പ​രി​പാ​ടി; പരാതികൾക്ക് എത്രയും വേഗം നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

ആ​ല​പ്പു​ഴ: ജി​ല്ല ക​ള​ക്ട​റു​ടെ വി​ല്ലേ​ജി​ൽ ഒ​രു ദി​നം ’സ​ഫ​ലം’ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യാ​യി. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ തെ​ക്ക് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. പ്ര​ള​യം, റേ​ഷ​ൻ കാ​ർ​ഡ്, സ​ർ​വേ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ട്ട​യം, കു​ടി​വെ​ള​ളം, വൈ​ദ്യു​തി സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ കൂ​ടു​ത​ലാ​യി ല​ഭി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച വി​വി​ധ പ​രാ​തി​ക​ളും ല​ഭി​ച്ചു. വ​ഴി​വാ​ണി​ഭം മൂ​ലം ഗ​താ​ഗ​തം ത​ട​സ​പെ​ടു​ന്ന​തും, മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​തു​മാ​യ പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ​യു​ള്ള വ​ഴി​വാ​ണി​ഭ​ക്കാ​രെ തു​റ​വൂ​ർ ച​ന്ത​യി​ലേ​ക്ക് മാ​റ്റു​വാ​നു​ള്ള നി​ർ​ദ്ദേ​ശ​വും ജി​ല്ലാ ക​ള​ക്ട​ർ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് ന​ൽ​കി. അ​കെ ല​ഭി​ച്ച 288 പ​രാ​തി​ക​ളി​ൽ 203 എ​ണ്ണ​ത്തി​നു വ്യ​ക​ത​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ശേ​ഷി​ച്ച 85 എ​ണ്ണ​ത്തി​നു അ​ന്വേ​ഷ​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റു​ക​യും…

Read More

മത്തായി ഈശോയുടെ ആമാശയത്തിൽ വിഷത്തിന്‍റെ അംശം; വിഷം ശ്വസിച്ചു മരിച്ച കർഷകത്തൊഴിലാളികളുടെ മരണത്തിൽ ദുരൂഹതയേറുന്നു; പോ​ലീ​സ് സ​ർ​ജ​ന്‍റെ മൊ​ഴി​യി​ങ്ങനെ…

കോ​ട്ട​യം: തി​രു​വ​ല്ല​യി​ലെ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്. ര​ണ്ടു പേ​രി​ൽ മ​ത്താ​യി ഈ​ശോ​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണെ​ന്നു തെ​ളി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. കീ​ട​നാ​ശി​നി ശ്വ​സി​ച്ചാ​ണ് സ​ന​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​മെ​ന്നും പോ​ലീ​സ് സ​ർ​ജ​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പെ​രി​ങ്ങ​ര​യി​ൽ പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ര​ണ്ട് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​കളാ​ണ് മ​രി​ച്ച​ത്. ക​ഴു​പ്പി​ൽ കോ​ള​നി​യി​ൽ സ​ന​ൽ​കു​മാ​ർ (42), വേ​ങ്ങ​ൽ ആ​ലം​തു​രു​ത്തി മാ​ങ്ക​ള​ത്തി​ൽ മ​ത്താ​യി ഈ​ശോ (ത​ങ്ക​ച്ച​ൻ–68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ട​ശേ​ഖ​ര​ത്ത് നെ​ല്ലി​നു കീ​ട​നാ​ശി​നി ത​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​വ​ർ​ക്ക് ദേ​ഹ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്.

Read More