പ്രമാടം: സംസ്ഥാനത്തു കായികമേഖലയ്ക്കു കലവറയില്ലാത്ത പിന്തുണ നൽകാൻ സർക്കാർ തയാറാകണമെന്ന് വയലാർ രവി എംപി. പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കോംപ്ലക്സും ഇൻഡോർ സ്റ്റേഡിയത്തിലെ വുഡൻ കോർട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈതാനങ്ങളുടെ ആധുനികവത്കരണവും കായികതാരങ്ങൾക്ക് മതിയായ സൗകര്യങ്ങളും ലഭ്യമാക്കിയാൽ കേരളത്തിൽ നിന്നു കൂടുതൽ പ്രതിഭകൾ ലോകനിലവാരത്തിലേക്ക് ഉയരുമെന്നും വയലാർ രവി പറഞ്ഞു. അടൂർ പ്രകാശ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, എം.എസ്. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത് അബു, ബിനിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, കടമ്മനിട്ട കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി വോളിബോൾ, ബാസ്കറ്റ്ബോൾ പ്രദർശനമത്സരങ്ങൾ നടന്നു. ഇന്ന് ഷട്ടിൽ ബാഡമിന്റണ് മത്സരം നടക്കും.
Read MoreCategory: Alappuzha
അനധികൃത കീടനാശിനി പ്രയോഗം; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; മരിച്ച തൊഴിലാളികളുടെ വീടുകൾ രമേശ് സന്ദർശിച്ചു
തിരുവല്ല: വേങ്ങൽ പാടശേഖരത്ത് നെല്ലിനു മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച സനൽകുമാറിന്റെയും മത്തായി ഈശോയുടെയും വീടുകൾ ഇന്നു രാവിലെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിലുള്ളവർക്കും സർക്കാർ സഹായം നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു. മരുന്ന് ഉപയോഗത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കൃഷിവകുപ്പ് അധികൃതർ തന്നെ പറയുന്നു. സംഭവസ്ഥലം സന്ദർശിക്കണമെന്ന് കൃഷിമന്ത്രിയോടു താൻ ആവശ്യപ്പെട്ടതായും അദ്ദേഹം 24നു സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും രമേശ് പറഞ്ഞു. കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും മരുന്ന്, വളംപ്രയോഗത്തിൽ സാങ്കേതികജ്ഞാനം നൽകാനും ഉപദേശം നൽകാനും ബന്ധപ്പെട്ട സമിതികൾക്കു കഴിയണമെന്നും രമേശ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ഡിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ രമേശിനോടൊപ്പം ഉണ്ടായിരുന്നു.
Read Moreനെല്ലറയുടെ ഭാഗമായിട്ടും അവഗണന ഏറ്റുവാങ്ങി അപ്പർ കുട്ടനാട് ; നെൽക്കർഷകരെ സഹായിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ അപര്യാപ്തം
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ നെല്ലറയാണ് അപ്പർകുട്ടനാട്. ജില്ലയിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്നത് തിരുവല്ല താലൂക്ക് പടിഞ്ഞാറൻ മേഖലയിലാണ്. നാല് പഞ്ചായത്ത് പ്രദേശങ്ങളും തിരുവല്ല നഗരസഭ ഭാഗങ്ങളും അപ്പർകുട്ടനാട് പരിധിയിലാണെങ്കിലും കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആളില്ലാത്ത സ്ഥിതിയാണ്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിഭവനുകൾ ഉണ്ടെന്നതൊഴിച്ചാൽ നെൽകർഷകർക്ക് സാങ്കേതിക ഉപദേശം നൽകാൻ ഉദ്യോഗസ്ഥതല സംവിധാനങ്ങളില്ലെന്ന ആക്ഷേപത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങൾ കൂടാതെ ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം, എടത്വ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി പ്രദേശങ്ങളും അപ്പർകുട്ടനാട് പാടശേഖരങ്ങളായി അറിയപ്പെടുന്നു. കഴിഞ്ഞദിവസം വേങ്ങൽ പാടശേഖരത്ത് നെൽപാടത്ത് മരുന്ന് തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ടുപേർ മരിച്ചതിനേ തുടർന്നാണ് പ്രദേശങ്ങളിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പുറംലോകം അറിഞ്ഞു തുടങ്ങിയത്. കാർഷിക പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനൊപ്പം വളം, മരുന്ന് എന്നിവയുടെ വില്പനയിലാണ് പരാതികളേറെയുള്ളത്. സർക്കാർ സംവിധാനങ്ങളിലൂടെ ഇവ വിതരണം ചെയ്യാത്തതിനാൽ സ്വകാര്യ ഏജൻസികൾ കർഷകരെ ചൂഷണം…
Read Moreസ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങുമ്പോൾ രാജ്യറാണി എക്സ്പ്രസിനു കായംകുളത്ത് സ്റ്റോപ്പ് ഉണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ
ആലപ്പുഴ: കൊച്ചുവേളി-നിലന്പൂർ രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങുന്പോൾ കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. നിലവിൽ അമൃത എക്സ്പ്രസിന്റെ ഭാഗമായിരുന്ന രാജ്യറാണി മേയ് ഒന്പതു മുതലാണ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങുക. കൊച്ചുവേളിയിൽ നിന്നും രാത്രി 8.50നു പുറപ്പെടുന്ന ട്രെയിൻ 10.15നു കരുനാഗപള്ളിയിലും 10.30 നു കായംകുളം ജംഗ്ഷനിലുമെത്തും. തിരിച്ചു നിലന്പുർ നിന്നും രാത്രി 8.50 നു പുറപ്പെട്ട് പുലർച്ചെ 3.03 നു കായംകുളത്തും 3.15 നു കരുനാഗപള്ളിയിലും എത്തിച്ചേരും. രാജ്യറാണി എക്സ്പ്രസ് പ്രത്യേക ട്രെയിനാക്കണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്നും എംപി പറഞ്ഞു.
Read Moreചെറുകോൽപ്പുഴ കടവുകളുടെയും റോഡുകളുടെയും മെച്ചപ്പെടുത്തലിന് 9.8 ലക്ഷം അനുവദിച്ചതായി മന്ത്രി കൃഷ്ണൻകുട്ടി
പത്തനംതിട്ട: 107-ാംമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി മൂന്നു മുതൽ 10 വരെയാണ് ഹിന്ദുമത പരിഷത്ത്. കടവുകളിലും റോഡുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണികൾക്കും അനുബന്ധപ്രവർത്തികൾക്കുമായി ജലസേചന വകുപ്പ് 9.8 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ചെറുകോൽപ്പുഴ കടവു മുതൽ സാംസ്കാരിക കേന്ദ്ര മന്ദിരം പടി വരെയുള്ള ഭാഗത്ത് ത്രീ ഫേസ് ലൈൻ വലിക്കുന്നതിന് രാജു എബ്രഹാം എംഎൽഎയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. അഗ്നിശമന സേനയുടെ സ്കൂബാ ടീമിന്റെ സേവനം ഉറപ്പാക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ നിർദേശിച്ചു. പരിഷത്ത്…
Read Moreകെഎസ്ഇബിയുടെ പുതിയ കേബിളുകൾ വ്യാപകമായി കത്തുന്നു; ചെറിയ തകരാറുകളും അമിത ലോഡുമാണ് തീപിടിക്കാൻ കാരണമെന്ന് കെഎസ്ഇബി അധികൃതർ
റെജി കലവൂർ ആലപ്പുഴ: കെഎസ്ഇബി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കേബിളുകൾക്ക് തീപിടിക്കുന്നത് വ്യാപകമാകുന്നു. ദിവസേന നാലും അഞ്ചും സംഭവങ്ങളാണ് ഇത്തരത്തിലുണ്ടാകുന്നത്. ഉന്നത വോൾട്ടേജിലുള്ള വൈദ്യുത ലൈനായതിനാൽ തീയണയ്ക്കുന്ന ജോലിയും വെല്ലുവിളി നിറഞ്ഞതാണ്. ലൈനുകളിലെ ജംഗ്ഷൻ ബോക്സുകളാണ് പ്രധാനമായും കത്തുന്നത്. വെള്ളം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഫോം ഉപയോഗിച്ചാണ് ഫയർഫോഴ്സ് ജീവനക്കാർ തീയണയ്ക്കുന്നത്. ഇതും പൂർണമായും സുരക്ഷിതമല്ല. ജംഗ്ഷൻ ബോക്സുകളിലെ ചെറിയ തകരാറുകളും അമിത ലോഡുമാണ് തീപിടിക്കാൻ കാരണമാകുന്നതെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ഗാർഹിക കണക്ഷനുകളിലുണ്ടാകുന്ന ഷോർട്ട് സർക്ക്യൂട്ടുകളും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. തകരാറുള്ള മെയിൻ സ്വിച്ചുകളും മറ്റുമാണ് ഇതിന് വഴി വയ്ക്കുന്നത്. നഗരത്തിൽ ഇത്തരത്തിൽ തീപിടിത്തം വ്യാപകമായതോടെ ജനങ്ങൾ ആശങ്കയിലാണ്. വ്യാഴാഴ്ച നഗരത്തിലെ പുന്നമട, മുല്ലയ്ക്കൽ, സീവ്യു വാർഡ്, പിച്ചു അയ്യർ ജംഗ്ഷൻ എന്നീയിടങ്ങളിൽ തീപിടിത്തമുണ്ടായി. രണ്ടുവർഷം മുന്പ് മുല്ലയ്ക്കലെ ഇലക്ട്രിക് പോസ്റ്റിലെ തീ സമീപത്തേക്ക് വ്യാപിച്ച് വഴിയോര കട കത്തിനശിച്ചിരുന്നു.…
Read Moreഅറുപതുവർഷം തികയുന്ന ആലപ്പുഴയുടെ ചരിത്രമെഴുതി വിദ്യാർഥികൾ
മങ്കൊന്പ്: അറുപതുവർഷം തികയുന്ന ആലപ്പുഴ ജില്ലയുടെ പ്രാദേശിക ചരിത്രം കുട്ടികൾ രചിക്കുന്നു. ഇതിന്റെ ഭാഗമായി മങ്കൊന്പ് ഉപജില്ലാതല ശില്പശാല നടന്നു. മങ്കൊന്പ് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ വിവിധ തലങ്ങളിലുള്ള ചരിത്രവും ഐതിഹ്യങ്ങളും പാരന്പര്യങ്ങളും വിളിച്ചോതുന്ന തരത്തിലുള്ള പ്രാദേശിക ചരിത്ര രചനയാണ് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് രചനാ മത്സരങ്ങൾ നടത്തുന്നത്. നാട്ടുവഴികൾ എന്ന പേരിലാണ് രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉപജില്ലാതലത്തിൽ വിവിധ സ്കൂളുകളിലെ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും ചരിത്ര രചനയിൽ താൽപര്യമുള്ള രണ്ട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. വിജയികൾക്കായി സൗജന്യ ഡൽഹി സന്ദർശനം അടക്കമുള്ള വിവിധ തരത്തിലുള്ള സമ്മാനങ്ങളാണ് ജില്ലാ പഞ്ചായത്തും പൊതു…
Read Moreപ്രളയത്തിൽ പൂർണ്ണമായും തകർന്ന ജില്ലയിലെ 400 വീടുകളുടെ നിർമാണം തുടങ്ങിയതായി മന്ത്രി ചന്ദ്രശേഖരൻ
മൈലപ്ര: ജില്ലയിൽ പ്രളയത്തിൽ പൂർണമായി നഷ്ടപ്പെട്ട 648 വീടുകൾക്കും പകരമായി പുതിയ വീടുകൾ നിർമിക്കുന്നതിന് നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി ഇ. ചന്ദ്രശേഖരൻ. മൈലപ്രയിൽ നിർമാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 400 വീടുകളുടെ പണി ആരംഭിച്ചുകഴിഞ്ഞു. ഭൂമി ഒലിച്ചുപോയി വീട് നഷ്ടപ്പെട്ടവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തി പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി ചന്ദ്രശേഖരൻ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള പോരായ്മമൂലം നിശ്ചിത തുക ലഭിക്കുന്നതിന് കാലതാമസം ഉണ്ടായാൽ വീണ്ടും പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി കൈവശമുള്ള അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. അവകാശപ്പെട്ടവർക്ക് ഉടമസ്ഥാവകാശം നിഷേധിക്കുന്ന ഒരു നടപടിസ്മാർട്ട് വില്ലേജ് ഓഫീസ് എന്ന ആശയം നടപ്പാക്കാൻ ബജറ്റിൽ തുക വകയിരുത്തിയത് അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു. ജില്ലയിൽ വീടുകൾ…
Read Moreതിരുവല്ലയിൽ നെല്ലിന് കീടനാശിനിതളിച്ച രണ്ടു പേർ മരിച്ചു; മൂന്നു പേർ അവശനിലയിൽ ചികിത്സയിൽ
തിരുവല്ല: പെരിങ്ങരയിൽ നെല്ലിന് കീടനാശിനി തളിച്ച രണ്ടു പേർ മരിച്ചു. കഴുപ്പിൽ കോളനിയിൽ സനൽകുമാർ( 42) ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കീടനാശിനി തളിച്ചത്. തിരുവല്ല വേങ്ങലി പാടത്താണ് കീടനാശിനി തളിച്ചത്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നു തളിച്ച മറ്റു മൂന്നുപേർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേ ഹങ്ങൾ പോസ്റ്റ്മോർ ട്ടത്തിനു ശേഷം ബന്ധു ക്കൾക്കു വിട്ടുകൊടു ക്കും.
Read More4 ജി ഉപഭോക്താക്കളെ വലച്ച് ബിഎസ്എൻഎൽ; സാങ്കേതിക തകരാറെന്ന് അധികൃതർ; സമരത്തിനൊരുങ്ങി ഉപയോക്താക്കൾ
ചേർത്തല: ബിഎസ്എൻഎൽ നെറ്റ്വർക്ക് കൃത്യമായി ലഭിക്കാത്തതിനാൽ ചേർത്തല പട്ടണത്തിന്റെ പരിസരപ്രദേശങ്ങളും കാളികുളം, തണ്ണീർമുക്കം പ്രദേശങ്ങളിലും ഉപഭോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നു. ഓഫീസുമായി ബന്ധപ്പെട്ട് 4ജി സിം വാങ്ങിയിട്ടും പ്രയോജനപ്പെടുന്നില്ല. ബിഎസ്എൻഎൽ ടവറുകളിലെ സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. പരാതി നൽകി ഒരാഴ്ചയായിട്ടും നടപടി എടുത്തിട്ടില്ല. ഈ നില തുടരുകയാണെങ്കിൽ ബിഎസ്എൻഎല്ലിന് എതിരേ സമരപരിപാടികൾ ആരംഭിക്കുമെന്ന് അസംഘടിത തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലജീവ് വിജയനും ജില്ല വൈസ്പ്രസിഡന്റ് പി.ആർ. സജീവും പറഞ്ഞു.
Read More