ആ​ത്മീ​യനേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കു​ന്ന ചി​ല​ർ അ​ന്ധ​മാ​യ അ​നാ​ചാ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻപി​ടി​ക്കു​ന്നുവെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

കാ​യം​കു​ളം: ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന ചി​ല​ർ അ​ന്ധ​മാ​യ അ​നാ​ചാ​ര​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ക​യാ​ണെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ. കാ​യം​കു​ളം കെ​പി​എ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. കോ​ഴി​ശേ​രി ബാ​ല​രാ​മ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം ആ​ത്മീ​യ നേ​താ​ക്കന്മാ​രു​ടെ തെ​റ്റാ​യ നി​ല​പാ​ടു​മൂ​ലം ന​വോ​ഥാ​ന നാ​യ​കന്മാ​ർ നാ​ടി​ന് ന​ൽ​കി​യ നേ​ട്ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി നാ​ടി​നെ ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​ണ്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ളം വേ​റി​ട്ടു നി​ൽ​ക്കു​ന്ന​ത് ന​വോ​ഥാ​ന നാ​യ​ക​രു​ടെ​യും ക​ലാ​സാം​സ്ക്കാ​രി​ക സാ​ഹി​ത്യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നും മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ഫ കോ​ഴി​ശേ​രി ബാ​ല​രാ​മ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്ക്കാ​രം സാ​ഹി​ത്യ​കാ​ര​ൻ സി.​രാ​ധാ​കൃ​ഷ്ണ​നും യു​വ​പ്ര​തി​ഭാ പു​ര​സ്ക്കാ​രം യു​വ​ക​ഥാ​കാ​രി സൂ​ര്യാ​ഗോ​പി​യ്ക്കും മ​ന്ത്രി സ​മ്മാ​നി​ച്ചു. ചു​ന​ക്ക​ര ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ. സു​കു​മാ​ര​പി​ള്ള, പ്ര​ഫ.​കോ​ഴി​ശേ​രി ര​വീ​ന്ദ്ര​നാ​ഥ് , എ.​ഷാ​ജ​ഹാ​ൻ. പ്ര​ശാ​ന്ത​ൻ, എ.​എ. റ​ഹീം, പി.​കെ. ഗോ​പി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ.​ഗി​രി​ജ .ഡോ. ​കെ.​ബി പ്ര​മോ​ദ് കു​മാ​ർ, കു​ന്പ​ള​ത്ത് മ​ധു​കു​മാ​ർ, ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts