മങ്കൊന്പ്: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കുഴൽക്കിണറിനായി കുഴിച്ച കുഴിയിൽനിന്നും ഉയർന്ന വാതകം മൂലം തീകത്തിയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. കാവാലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് പത്തിൽച്ചിറ രവീന്ദ്രന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നരമാണ് നാട്ടുകാരിലാകെ ഭയവും അദ്ഭുതവും പടർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. കുടിവെള്ളക്ഷാമമുള്ള പ്രദേശമായതിനാൽ ഇതിനു പരാഹരം കാണാനാണ് രവീന്ദ്രൻ വീട്ടുമുറ്റത്തു കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചത്. എന്നാൽ കുഴൽക്കിണർ നിർമാണം പുരോഗമിക്കുന്നതിനിടെ പ്രത്യേക വാതകം പുറത്തേയ്ക്കു വരുന്നതായി അനുഭവപ്പെട്ടു. ഏകദേശം 24 അടിയോളം കുഴിച്ചപ്പോഴാണ് വാതകത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടതെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു. വാതകത്തിന് പാചകവാതകത്തിനോടു തുല്യമായ മണം അനുഭവപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവർ തീപ്പെട്ടി ഉരയ്ക്കുകയും എല്ലാവരെയും അദ്ഭുതപ്പെടുത്തി തീജ്വാല പ്രത്യക്ഷപ്പെടുകയായിരുന്നു. ഏറെനേരം കത്തിനിന്ന തീ പിന്നീട് കത്തിച്ചവർ തന്നെ അണയ്ക്കുകയും കുഴൽ അടയ്ക്കുകയുമായിരുന്നു. ഇതിനു മുന്‍പും സമാനസംഭവങ്ങൾ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
Read MoreCategory: Alappuzha
കായംകുളം നിവാസികൾക്ക് തിയേറ്റർ തേടി അലയേണ്ട, ഇനി സ്വന്തം നാട്ടിൽ സിനിമ കാണാം; മൾട്ടിപ്ലക്സ് തിയറ്ററിന് കിഫ്ബി 15 .03 കോടി അനുവദിച്ചതായി യു. പ്രതിഭ എംഎൽഎ
കായംകുളം : വിനോദത്തിനായി ഒരു സിനിമ കാണാൻ ദൂരെ സ്ഥലങ്ങളിൽ കുടുംബസമ്മേതം പോയിരുന്ന കായംകുളം നിവാസികൾക്ക് ഇനി സ്വന്തം നാട്ടിൽ സിനിമ കാണാം. സിനിമാ തിയേറ്ററുകളില്ലാത്ത കായംകുളം പട്ടണത്തിൽ മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കാൻ കിഫ്ബി 15.03 കോടി അനുവദിച്ചതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു. നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇവിടെ നിർമിക്കുന്നത്. ഒന്ന്, മൂന്ന്, സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് തിയറ്ററിൽ ഒരുക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രോജക്ഷൻ, ഡോൾ ബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ, ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, റാന്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിംഗ് സംവിധാനം…
Read Moreമാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾകളുടെ പ്രശ്നങ്ങൾക്കു പരിഹാരമില്ല; സർക്കാർ അവഗണനയിലും ഉദ്യോഗസ്ഥതല മെല്ലപ്പോക്കിലും പ്രതിഷേധിച്ച് സ്പെഷൽ സ്കൂൾ അധ്യാപകരും കുട്ടികളും
പത്തനംതിട്ട: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സംസ്ഥാനത്തെ സ്പെഷൽ സ്കൂൾ മേഖലയോടുള്ള സർക്കാർ അവഗണനയിലും ഉദ്യോഗസ്ഥതല മെല്ലപ്പോക്കിലും പ്രതിഷേധവുമായി അധ്യാപക, അനധ്യാപക, വിദ്യാർഥി സമൂഹം പ്രകടവും ധർണയും നടത്തി. സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. സ്കൂളുകളുടെ ഗ്രാന്റ് ഇൻ എയ്ഡ് 40 കോടി രൂപയാക്കി ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ നൽകിയ ഉറപ്പു പാലിക്കുക, 2018 ബജറ്റിൽ പ്രഖ്യാപിച്ച 94 കോടി രൂപയുടെ സമഗ്രപാക്കേജ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടനുസരിച്ച് നടപ്പാക്കുക, ബഡ്സ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശന്പളാനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് കൂടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തേ തുടർന്ന് കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ രാജു ഏബ്രഹാം എംഎൽഎ…
Read Moreമങ്കൊമ്പിൽ ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവും അമ്മയും അറസ്റ്റിൽ; ആത്മഹത്യാകുറിപ്പ് പോലീസിന്
മങ്കൊന്പ്: ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. വെളിയനാട് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്ന് വീട്ടിൽ ലാൽജി (30), അമ്മ ലില്ലിക്കുട്ടി (55) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇരുവരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം ആത്മഹത്യയെന്നു തെളിഞ്ഞ സാഹചര്യത്തിൽ പ്രേരണാകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കുന്നംകരിയിലെ വീട്ടിൽ പരിശോധന നടത്തിയ പോലീസിനു ജ്യോതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു.
Read Moreസേവ് ആലപ്പാട് സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും; ഖനനം പൂർണമായുംനിർത്തിവയ്ക്കണമെന്ന് സമരസമിതി
കായംകുളം : കരിമണൽ ഖനനംമൂലം പാരിസ്ഥിതിക ദുരന്ത ഭീഷിണി നേരിടുന്ന ആലപ്പാട് ജനതയെ സംരക്ഷിണമെന്നാവശ്യപ്പെട്ട് ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. സമരം ഒത്തുതീർപ്പാക്കാൻ സമവായ ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ ഇന്ന് സമരക്കാരുമായി ചർച്ച നടത്തുന്നത് . വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ആലപ്പാട് വിഷയം മുൻനിർത്തി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ഖനനത്തിന്റെ ഭാഗമായി ആലപ്പാട് നടന്നുവരുന്ന സീ വാഷിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമെടുത്തിരുന്നു. ഖനനത്തിനെതിരേ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന പ്രതിഷേധസമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന…
Read Moreയന്ത്രത്തകരാറിനെ തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഇറക്കിയ ഹെലിക്കോപ്റ്റർ കൊച്ചി വ്യോമസേനാ താവളത്തി ലേക്ക് മാറ്റി
തുറവൂർ. യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയ വ്യോമസേനയുടെ ഹെലിക്കോപ്റ്റർ കൊച്ചി വ്യോമസേനാ താവളത്തിലേക്ക് മാറ്റി. വ്യോമസേനയുടെ പരിശീലന നിരീക്ഷണ ഹെലിക്കോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചമ്മനാട് സ്കൂൾ ഗ്രൗണ്ടിലാണ് ഇറക്കിയത്. ഇതിൽ ഉണ്ടായിരുന്ന മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നു മണിയോടെ മറ്റൊരു ഹെലിക്കോപ്റ്ററിൽ മെക്കാനിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി തകരാറിലായ ഹെലിക്കോപ്പ്റ്ററിന്റെ ചിറകുകൾ അഴിച്ചുമാറ്റി കണ്ടെയ്നർ ലോറിയിൽ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. രാത്രിയോടെ വലിയ ട്രെയിലർ ലോറി എത്തിച്ച് കൊച്ചിയിലെ വ്യേമസേനാ ആസ്ഥാനത്തേയ്ക്ക് ഹെലിക്കോപ്റ്റർ മാറ്റുകയായിരുന്നു.വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സുരക്ഷയൊരുക്കി.
Read Moreസംസ്ഥാനത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടതട്ടിപ്പ് വ്യാപകമാകുന്നു; തമിഴ് സംഘങ്ങൾ കുട്ടിനാട്ടിൽ നിന്ന് തട്ടിയെടുത്തത് കോടികൾ
റെജി കലവൂർ ആലപ്പുഴ: സംസ്ഥാനത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടതട്ടിപ്പ് വ്യാപകമാകുന്നു. അല്പം പോലും സ്വർണം ചേർക്കാതെ പിത്തളയും ചെന്പും ശാസ്ത്രീയമായി ഉരുക്കിനിർമിച്ച പണ്ടങ്ങളാണ് നാട്ടിൻപുറങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ തമിഴ്സംഘങ്ങൾ പണയം വയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് പണ്ടങ്ങൾ. യഥാർഥ സ്വർണാഭരണങ്ങളെപ്പോലും പിന്നിലാക്കുന്നതരത്തിലാണ് ഇവയുടെ നിർമാണം. 916 മുദ്ര വിദഗ്ധമായി മുദ്രണം ചെയ്തിട്ടുള്ള ആഭരണങ്ങൾ വ്യാജനാണോയെന്ന് കണ്ടെത്താൻ ഏറെ പരിശോധനകൾ വേണ്ടിവരും.സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി എന്നീ ജില്ലകളിലാണ് തട്ടിപ്പുസംഘം പ്രധാനമായും വിലസുന്നത്. കുണ്ടറ, തൊടുപുഴ, കുട്ടനാട്, പ്രദേശങ്ങളിൽ ഇത്തരം വ്യാജ ആഭരണങ്ങൾ പണയം വച്ച് അരക്കോടി രൂപയോളം തട്ടിയെടുത്തു. കുട്ടനാട്ടിലെ ചെറുക്കരിയിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും നാലു ലക്ഷവും കുണ്ടറയിൽ നിന്നും പത്തുലക്ഷവും തൊടുപുഴയിൽ നിന്നും രണ്ടു ലക്ഷവും ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ തട്ടിയെന്നാണ് കണക്ക്. ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷനാണ് തട്ടിപ്പുവിവരം…
Read Moreഎന്താണ് ആളുകൾ ഇങ്ങനെ ? പാലത്തിൽ പെയിന്റടിച്ച് വൃത്തിയാക്കി ‘ സ്വച്ച് ഭാരത്’ എന്ന് എഴുതി വച്ചിരുന്നിടം മുറുക്കിത്തുപ്പി വൃത്തികേടാക്കി സാമൂഹ്യ വിരുദ്ധർ
തിരുവല്ല: ഏറെ നാളിന് ശേഷമാണ് കുറ്റപ്പുഴ പാലത്തിന്റെ കൈവരി പെയിന്റ് അടിച്ച് മനോഹരമാക്കിയത്. എന്നാല്‍ പിറ്റേ ദിവസം പാലം കണ്ടവര്‍ക്ക് അമര്‍ഷവും രോഷവും അടക്കാനായില്ല. പാലത്തിന്റെ കൈവരിയില്‍ മുറുക്കാന്‍ ചവച്ച് തുപ്പിയിരിക്കുന്നു. ‘പരസ്യം പാടില്ല’ എന്ന് എഴുതിയതിന്റെ ചുവട്ടിലാണ് ഈ ‘കലാവിരുത് ‘ അരങ്ങേറിയത്. നഗരം മോടി പിടിക്കാന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ശ്രമിക്കുമ്പോഴാണ് ഇത്തരം മോശം പ്രവണതകളും നടക്കുന്നതെന്ന് പറയുന്നു. പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. സിസി ടിവി കാമറകള്‍ നഗരത്തിലെങ്ങും സ്ഥാപിച്ചാല്‍ മാത്രമേ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തികള്‍ അവസാനിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.
Read Moreഫേസ് ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം കൈക്കലാക്കും; ചിത്രങ്ങൾ കാട്ടി പിന്നിട് പണം ആവശ്യപ്പെടും; പന്തളത്ത് അറസ്റ്റിലായ യുവാവിന്റെ മൊബൈയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ
പന്തളം: ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ പകർത്തി, അത് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പണയിൽ അഖിൽ ഭവനിൽ അഖിലാണ്(23) അറസ്റ്റിലായത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട പന്തളം സ്വദേശിനികളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ അടൂർ ഡിവൈഎസ്പി ആർ.ജോസിന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ പല പെൺകുട്ടികളും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. പന്തളം എസ്ഐ ബി.സജീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്.കെ, സാജുദ്ദീൻ, ആർ. ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read Moreഗജയിൽ തകർന്ന ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയാകുന്നു; കവലയിൽ അപകടങ്ങളും സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിക്കുന്നതായി നാട്ടുകാർ
പൂച്ചാക്കൽ: ഗജ ചുഴലിക്കാറ്റിൽ അണഞ്ഞ മിനി ഹൈമാസ് ലൈറ്റ് നോക്കുകുത്തിയാകുന്നു. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംഗ്ഷന് സമീപം സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റാണ് കാറ്റിൽ മരച്ചില്ല വീണ് തകരാറിലായത്. പ്രധാന കവലയിലെ ഏക ആശ്രയമായിരുന്ന ലൈറ്റ് തകരാറിലായിട്ട് രണ്ടുമാസമായിട്ടും പ്രകാശിപ്പിക്കുവാനോ അതിന് മുകളിൽ വീണ മരക്കൊന്പ് നീക്കം ചെയ്യുവാനോ അധികൃതർ തയാറായിട്ടില്ല. ഗജ ചുഴലിക്കാറ്റിൽ പ്രദേശത്ത് ഇരുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകളാണ് തകരാറിലായത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ അവ മുഴുവനും നീക്കം ചെയ്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം നടത്തിയെങ്കിലും ഹൈമാസ് ലൈറ്റ് ഇതുവരെ പ്രകാശിപ്പിക്കാൻ അധികൃതർക്കായിട്ടില്ല. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് പ്രകാശിക്കാത്തതിനെ തുടർന്ന് കവലയിൽ അപകടങ്ങളും മദ്യപ·ാരുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. അടിയന്തിരമായി ലൈറ്റ് പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More