കായംകുളം: കൈവല്യ പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കായംകുളത്ത് പ്രവർത്തനം തുടങ്ങി. തൊഴിൽ എക്സൈസ്് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ തൊഴിൽ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും ഇവർക്കായി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന തൊഴിൽ വകുപ്പിൽ നിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ എംപ്ലോയ്മെന്റ് സർവീസിന് കീഴിൽ ഭിന്നശേഷിക്കാർക്കായി ഒട്ടേറെ തൊഴിൽ പദ്ധതികളും അവസരങ്ങളും ഇന്ന് ലഭ്യമാണ്. ഇവയുടെ എല്ലാ സേവനങ്ങളും കായംകുളത്ത് പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ചാമത്തെ എംപ്ലോയ്മെന്റ് കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ എം.എ ജോർജ്് തോമസ്, കായംകുളം നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ആർ ഗിരിജ, വാർഡ് കൗണ്‍സിലർ ഷീബാ ദാസ്, സജി ജോർജ്, എ.സൂധീർകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Read MoreCategory: Alappuzha
നിയന്ത്രണം വിട്ട ലോറി എടിഎമ്മിലേക്ക് ഇടിച്ചുകയറി ; രണ്ടുപേർക്ക് പരിക്ക്; എടിഎം പൂർണമായും തകർന്നു
ആലപ്പുഴ: മണ്ണഞ്ചേരിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി എടിഎമ്മിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് പരിക്ക്. ലോറിയിലെ ക്ലീനർ സീതത്തോട് ആങ്ങമുഴി സ്വദേശി സതീശനും എടിഎം സെക്യൂരിറ്റിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ എടിഎം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ 2.30 നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയുടെ നിയന്ത്രണം വിട്ട് മണ്ണഞ്ചേരി സ്കൂൾ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനറുടെ കാലിന് സാരമായി പരിക്കേറ്റു. ആലപ്പുഴ, ചേർത്തല ഫയർസ്റ്റേഷനുകളിലെ ഓരോ യൂണീറ്റെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ക്ലീനറെ പുറത്തെടുത്തത്. എടിഎമ്മിനോട് ചേർന്നു ബാങ്കും പ്രവർത്തിക്കുന്നുണ്ട്. മണ്ണഞ്ചേരി പോലീസ് കേസെടുത്തു.മണ്ണഞ്ചേരി എടിഎമ്മിലേക്ക് ഇടിച്ചുകയറിയ ടോറസ് ലോറിയിൽ നിന്ന് ക്ലീനറെ പുറത്തെടുക്കാനുള്ള ശ്രമം.
Read Moreവനിതാ കമ്മീഷന് ഇടപെടല്‍; കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ശുചിമുറി
പത്തനംതിട്ട: വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ശുചിമുറി സൗകര്യം ഇന്നു മുതല്‍ ലഭ്യമാകും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിംഗില്‍ അംഗം ഡോ. ഷാഹിദാ കമാലിനു മുന്‍പാകെ കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ശുചിമുറി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ രേഖാമൂലം ഉറപ്പു നല്കി. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി ഉപയോഗിക്കുന്ന കെഎസ്ആര്‍ടിസി വനിതാ ജീവനക്കാരോട് കരാറുകാരന് അമിതമായി പണം വാങ്ങുന്നതായും അപമര്യാദയായി പെരുമാറുന്നുവെന്നുമുള്ള പരാതിയിന്മേല് വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ മുന്‍പ് നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനിതാ ജീവനക്കാര്‍ക്ക് സൗജന്യമായി ശുചിമുറി ഉപയോഗിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നഗരസഭയ്ക്ക് വനിതാ കമ്മീഷന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, കരാറുകാരന് വനിതാ കമ്മിഷന്റെ നിര്‍ദേശം പാലിച്ചിരുന്നില്ല. തുടര്‍ന്ന് ഇതു…
Read Moreഇന്ത്യയിലെ ആദ്യ സോളാർ ബോട്ടിന്റെ വാർഷികദിനത്തിൽ സൗജന്യയാത്ര ഒരുക്കി ആദിത്യ
പൂച്ചാക്കൽ: ജലഗതാഗത വകുപ്പിന്റെ അഭിമാനപാത്രവും ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടിന്റെ വാർഷിക ദിനത്തിൽ യാത്രക്കാർക്ക് സൗജന്യ യാത്രയും ജീവനക്കാരുടെ വക സംഗിത വിരുന്നുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വേന്പനാട്ട് കായൽ പരപ്പുകളിലൂടെ ആദിത്യ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്പോൾ ഡീസൽ ബോട്ടിനേക്കാൾ ഏറെ സുരക്ഷിതവും സാന്പത്തികമായി ലാഭകരവുമാണിതെന്ന് അധികൃതർ പറയുന്നു. പരിസ്ഥിതി സൗഹാർദ്ദമായ ആദിത്യ ബോട്ടിന്റെ യാത്രയിൽ കാർബണ്‍ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ കായലുകളുടെ സംരക്ഷണത്തിന് കവചം ഒരുക്കാൻ കഴിഞ്ഞു. ഡീസൽ ബോട്ട് ഒരു വർഷം സർവീസ് നടത്തുന്നതിന് 940 ടണ്‍ കാർബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്പോൾ സോളാർ ബോട്ട് മാലിന്യം പുറന്തള്ളാതെ മാതൃകയാവുന്നു. ബോട്ടിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകളിലൂടെ ലഭിക്കുന്ന ഉൗർജം ഉപയോഗിച്ചാണ് ബോട്ട് ഓടുന്നത്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാർ ബോട്ടിന്റെ പ്രത്യേകതയാണ്. 2017 ജനുവരിയിൽ വേന്പനാട്ടു കായലിലെ വൈക്കം തവണക്കടവ്…
Read Moreകേരളത്തിലെ ജനം എൻഡിഎയ്ക്കും ബിജെപിക്കും അനുകൂലമായി ചിന്തിച്ചുതുടങ്ങിയെന്ന് പി.എസ്. ശ്രീധരൻ പിള്ള
ചെങ്ങന്നൂർ: എൻഡിഎയ്ക്കും ബിജെപിക്കും അനുകൂലമായി കേരളത്തിലെ ജനം ചിന്തിച്ചു തുടങ്ങിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.ബിജെപിയുടെയും എൻഡിഎയുടെയും ചരിത്രത്തിൽ കേരളത്തിലുണ്ടായ ഏറ്റവും വലിയ ജനമുന്നേറ്റമാണ് നമ്മൾ കണ്ടത്. നിരീശ്വരവാദികളുടെ പിടിയിൽ നിന്നു ശന്പരിമലയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തെ സമാധാനപരമായും നിയമപരമായും ജനാധിപത്യപരമായുള്ള വ്യവസ്ഥ അനുസരിച്ചാണ് നേരിട്ടത്. ശബരിമല വിഷയത്തിൽ 42 ദിവസങ്ങളായി തുടങ്ങിയ സമരം മഹാവിജയമായി കാണുന്നു. ലോംഗ് മാർച്ച്, സെക്രട്ടേറിയേറ്റ് മാർച്ച്, നിരാഹാര സമരം, രഥയാത്ര തുടങ്ങിയ ജനപിന്തുണയോടെ നടത്തിയ സമരങ്ങൾ എല്ലാം വൻ വിജയമായിരുന്നു. കേരളത്തിൽ രണ്ടു മുന്നണികളുടേയും ഗ്രാഫ് ദുർബലമായി താഴേക്ക് പോയിരിക്കുകയാണ്. ബിജെപിയുടെ ഗ്രാഫ് നേരെ മുകളിലേക്കുയരുകയും ചെയ്തു. പ്രധാനമന്ത്രി ഇന്നു കൊല്ലത്ത് എത്തി ഒൗപചാരിക മായ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കും. എൻഡിഎയുടെദേശീയ സമ്മേളനത്തിൽ കേരളം ബിജെപി ഭരിക്കുമെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ…
Read Moreസ്വന്തമായി വീടില്ലാത്ത നിർധന കുടുംബത്തിന് സിപിഎം വക സ്നേഹവീട്; താക്കോൽ ദാനം നിർവഹിച്ച് മന്ത്രി സുധാകരനും
കായംകുളം: സ്വന്തമായി വീടില്ലാത്ത നിർധന കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകി. കായംകുളം നഗരസഭ പന്ത്രണ്ടാം വാർഡിലെ എരുവ കാവുംകട വീട്ടിൽ ശിവപ്രസാദ്, അജിത ദന്പതികൾക്കാണ് സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. സ്വന്തമായി ആകെയുള്ള രണ്ട് സെന്‍േറാളം വരുന്ന സ്ഥലത്ത് രോഗിയായ ശിവ പ്രസാദിന് വീട് നിർമിക്കാനുള്ള സാന്പത്തിക ശേഷി ഇല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി ജനകീയ സമിതി രൂപീകരിക്കുകയും സുമനസുകളുടെ സഹകരണത്തോടെ വീട് നിർമിച്ച് നൽകുകയുമായിരുന്നു. വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ചടങ്ങിൽ യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ. അലിയാർ, എ. മഹേന്ദ്രൻ, കെ.എച്ച.് ബാബുജാൻ, ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, കോശി അലക്സ്, നഗരസഭാ ചെയർമാൻ…
Read Moreഎംഎൽഎ അൽപ്പം തിരക്കിലാണ്, പാടത്ത് കുറച്ച് പണിയുണ്ടേ… മുടങ്ങിക്കിടന്ന പാടശേഖരത്തിലെ കന്നി കൃഷിയിൽ നൂറുമേനിയുമായി വീണയും കുടുംബവും
ചന്ദനപ്പള്ളി: സ്വന്തം പാടത്ത് നൂറുമേനി വിളവെടുത്ത് മാതൃകയാകുകയാണ് വീണാ ജോർജ് എംഎൽഎ. ചന്ദനപ്പള്ളി അങ്ങാടിക്കലിലെ വീടിനോടു ചേർന്നു സ്വന്തമായുള്ള ആറ് ഏക്കർ പാടശേഖരത്തിൽ രണ്ടു പതിറ്റാണ്ടിനുശേഷം ഇറക്കിയ കൃഷിയിലൂടെ നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷവും എംഎൽഎയ്ക്കുണ്ട്. തരിശുകിടന്ന ആറന്മുള പുഞ്ചയിൽ നെൽകൃഷി ഇറക്കുന്നതിന് നേതൃത്വം നൽകിയതുൾപ്പെടെ കാർഷിക മേഖലയ്ക്കു സർക്കാർ നൽകിയ പ്രോത്സാഹനവും സ്വന്തം കൃഷിയിടത്തിൽ കൃഷി ഇറക്കാൻ എംഎൽഎയ്ക്കു പ്രചോദനമായി. ഒൗദ്യോഗിക തിരക്കുകൾക്കിടയിലും സ്വന്തം കൃഷി ഭുമിയിൽ സമയം ചെലവഴിച്ചിരുന്നു. വീണാ ജോർജ് എംഎൽഎയ്ക്കൊപ്പം ഭർത്താവ് ഡോ.ജോർജ് ജോസഫും പാടത്തു സജീവമായിരുന്നു. ഉമ, ഭാഗ്യ ഇനങ്ങളിൽ പെട്ട നെൽവിത്തുകളാണ് കന്നി കൃഷിയിൽ വീണാ ജോർജും കുടുംബവും പരീക്ഷിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിച്ചു. പാടത്ത് കൊയ്ത്തിന് എംഎൽഎ തന്നെ തുടക്കമിട്ടു. ആറന്മുള നിയോജക മണ്ഡലത്തെ തരിശു രഹിത മണ്ഡലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി കൂടിയാണ്…
Read Moreമദ്യലഹരിയിൽ അയൽവാസിയുമായുണ്ടായ വഴക്കിനെ തുടർന്ന് വീടിന് തീവച്ചു നശിപ്പിച്ചു; പ്രതി സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തു
ചെങ്ങന്നൂർ: കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് കൃഷ്ണാലയത്തിൽ മധുവിന്റെ വീട് ഇന്നലെ വൈകുന്നേരം അഗ്നിക്കിരയാക്കി. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് പൂമൂട്ടിൽ കിഴക്കേതിൽ സന്തോഷി(44)നെ വെണ്മണി പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മധുവിന്റെ വീട് വാസയോഗ്യമല്ലാതെ തകർന്നതിനെ തുടർന്ന് സർക്കാർ പുതിയ ഒരു വീടിന് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയായി അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനിരിക്കുന്ന വേളയിലായിരുന്നു അത്യാഹിതം .വെറും താല്കാലിക ഷെഡ് വച്ച് അതിലായിരുന്നു മധുവും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ സന്തോഷ് ഇയാളുമായി വാക്കു തർക്കത്തിലേർപ്പെടുകയും മധുവിനെ മർദിക്കുകയും, തുടർന്ന് ഇയാളുടെ താല്‍ക്കാലിക ഷെഡിന് തീവയ്ക്കുകയുമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന സ്ഥാവരജംഗമ വസ്തുക്കൾ മുഴുവൻ കത്തി നശിച്ചു.
Read Moreസേവ് ആലപ്പാട് സമരം കൂടുതൽ ശക്തമാകുന്നു; കോൺഗ്രസ് നേതാക്കൾ ആലപ്പാട് സന്ദർശിക്കുന്നു
കായംകുളം: കരിമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്ത ഭീഷണി നേരിടുന്ന ആലപ്പാട് ജനതയുടെ നിലനിൽപ്പ് സംരക്ഷിക്കണമെന്ന ആവശ്യവുമായി ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് സത്യാഗ്രഹ സമരം 75-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ആലപ്പാട് സന്ദർശിക്കും. 16 ന് ആലപ്പാട് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സമരത്തെ തള്ളിയുള്ള വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്. ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സേവ് ആലപ്പാട് സമരസമിതിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ പ്രതിപക്ഷവും ആലപ്പാട് വിഷയം ഏറ്റെടുത്ത് സമരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. ഖനനം നിർത്തിവച്ച് സമരക്കാരുമായി സർക്കാർ ചർച്ച നടത്തണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.
Read Moreകിടപ്പാടമില്ലാത്ത പത്തുകുടുംബങ്ങൾക്ക് അരയേക്കർ ഭൂമി ദാനം നൽകി ദമ്പതികൾ; എല്ലാ പിന്തുണയും നൽകി മക്കളും
ചാരുംമൂട്: പ്രവാസ ലോകത്തെ ജീവിതത്തിനിടയിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നാട്ടിൽ വാങ്ങിയ ഭൂമിയിൽ അരയേക്കർ ഭൂമി വീടില്ലാത്ത പാവപ്പെട്ട പത്തുകുടുംബങ്ങൾക്ക് ദാനം നൽകി ദന്പതികളുടെ കാരുണ്യ മാതൃക. വള്ളികുന്നം ഇലിപ്പക്കുളം വൈശാഖത്തിൽ വേലായുധൻ നായരും(68), ഭാര്യ ഓമനയമ്മ (65 )യുമാണ് നാല്പത് വർഷത്തെ പ്രവാസി ജീവിതത്തിനിടെ സന്പാദിച്ച ഭൂമി കിടപ്പാടമില്ലാത്ത പത്ത് പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി നൽകിയത്. പാലമേൽ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മെയിൻ റോഡിന് സമീപത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് ഇവർ ദാനം നൽകിയത്.ആദ്യ ഘട്ടമായി കൃഷിപ്പണിയും മറ്റും ചെയ്ത് സ്വന്തമായി വീടില്ലാതെ കഴിയുന്ന അഞ്ചുകുടുംബങ്ങൾക്ക് വസ്തു നൽകി ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ നൂറനാട് സബ് രജിസ്ട്രാർ ഓഫീസിൽ പൂർത്തിയാക്കി. ബാക്കിയുള്ള അഞ്ചു കുടുംബകൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണ്. വേലായുധൻ നായരും ഭാര്യ ഓമനയമ്മയും നീണ്ട പ്രവാസി ജീവിതത്തിനുശേഷം ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിച്ചു…
Read More