തിരുവല്ല: അപ്പര്‍ കുട്ടനാട്ടില്‍ കൃഷി നടപടികള്‍ വൈകുന്നു. നവംബര്‍ പകുതിയായിട്ടും നിരണം,കടപ്ര,പെരിങ്ങര,നെടുമ്പ്രം എന്നീ പഞ്ചായത്തുകളില്‍ നെല്‍കൃഷി ആരംഭിക്കാനുളള നടപടികള്‍ മന്ദഗതിയിലാണ്.നിരണം പഞ്ചായത്തിലെ എരതോട്, ഇടയോടി ചെമ്പ്, അരിയോടിച്ചാൽ, നിരണത്ത് തടം കടപ്ര പഞ്ചായത്തിലെ ചേന്നങ്കരി ,അയ്യങ്കോനാരി, പരുത്തിക്കൽ, കാക്കയിൽ എന്നീ പാടശേഖരങ്ങളിലൊന്നും പാടം വൃത്തിയാക്കൽ പോലും ആരംഭിച്ചിട്ടില്ല. മിക്ക പാടശേഖരങ്ങളിലും നവംബര്‍ മധ്യത്തോടെ കൃഷി ഇറക്കുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. നേരത്തേ കൃഷിയാരംഭിച്ചില്ലെങ്കിൽ വേനൽമഴയിൽ കൃഷി നാശം സംഭവിക്കാം. മാത്രമല്ല രണ്ടാം കൃഷി നടത്താനും കഴിയും. പ്രധാനമായും തൊഴിലാളി ക്ഷാമം മൂലമാണ് മിക്ക പാടശേഖരങ്ങളിലും കൃഷി നടപടികള്‍ വൈകാന്‍ ഇടയാക്കിയിട്ടുളളത്. മഴ മറാത്തതിനാൽ വിതക്കുന്ന വിത്തുകൾ നശിക്കാനും ഇടയാക്കും. ഡിസംബർ ആദ്യമെങ്കിലും കൃഷി ആരംഭിച്ചെങ്കില്‍ മാത്രമേ വേനല്‍ മഴയ്ക്ക് മുന്‍പ് വിളവെടുപ്പ് നടത്താന്‍ സാധിക്കൂ. വരമ്പ് കുത്തി നിലങ്ങള്‍ വേര്‍തിരിക്കുന്നതാണ് ആദ്യ നടപടി. തുടര്‍ന്ന് പായലും പോളയും നീക്കി കൃഷിയിടങ്ങള്‍…
Read MoreCategory: Alappuzha
മകളുടെ പ്രേമത്തെ മാതാവ് എതിർത്തതിലുള്ള വൈരാഗ്യം; കാമുകനും കൂട്ടുകാരുമെത്തി പെൺകുട്ടിയുടെ അമ്മയെ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
അടൂര്‍: വീട് ആക്രമിച്ച് വീട്ടമ്മയെ പരിക്കേൽപിച്ച കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഓമല്ലൂര്‍ പുത്തന്‍പീടിക കരിമ്പനാട്ടു കുഴിയില്‍ ബിപിന്‍ ബേബി(21), പുത്തന്‍പീടിക മല്ലപ്പള്ളില്‍ മനു(20) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബിപിന്‍ ബേബി അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഇത് എതിർത്തതിനേ തുടർന്ന് പ്രകോപിതനായ യുവാവ് സുഹൃത്തിനെ കൂട്ടി തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് പെൺകുട്ടിയുടെ വീടിനു നേരെ കല്ല്, സോഡാ കുപ്പി എന്നിവ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ മാതാവിനു കുപ്പി കൊണ്ട് തലയ്ക്ക് അടിയേൽക്കുകയുമുണ്ടായി. സിഐ ജി. സന്തോഷ് കുമാര്‍, എസ്ഐമാരായ ബി. രമേശന്, ശ്രീജിത്, ആര്.രഘു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
Read Moreഉറക്കം വരാതിരിക്കാൻ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയുമായി അടൂർ ജനമൈത്രി പോലീസ്
അടൂർ: അയ്യപ്പൻമാർ സച്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയുമായി അടൂർ ജനമൈത്രി പോലീസ്. കഴിഞ്ഞ വർഷം മണ്ഡലകാലം ആരംഭിച്ചതുമുതൽ ജനമൈത്രി പോലീസും സമിതിയും ചേർന്ന് നടത്തിയ ചുക്കുകാപ്പി വിതരണം മണ്ഡലകാലം തീരുന്നതുവരെ നീണ്ടു നിന്നിരുന്നു. ഇത് മൂലം വാഹനാപകടങ്ങൾ ഒരു പരിധി വരെ തടയുന്നതിന് സഹായിച്ചുവെന്നാണ് വിലയിരുത്തൽ. വ്യാപാര സ്ഥാപനങ്ങൾ, ക്ലബുകൾ, യുവജന സംഘടനകൾ, വനിതാ സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് ചുക്കുകാപ്പി വിതരണം നടക്കുന്നത്. ആദ്യ ദിനമായ തിങ്കളാഴ്ച മഹാത്മ ജനസേവന കേന്ദ്രത്തിന്റെ എ സഹകരണത്തോടെയാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്. ഇത്തവണ ജനമൈത്രി യൂത്ത് ക്ലബിന്റെ സഹകരണവും കൂടി ലഭ്യമാകുന്ന ചുക്കുകാപ്പി വിതരണം അടൂർ ഡിവൈഎസ്പി ആർ. ജോസ് ഉദ്ഘാടനം ചെയ്തു. സിഐ ജി.സന്തോഷ് കുമാർ, എസ്ഐ രമേശ്, ജനമൈത്രി സിആർഒ ജി.സുരേഷ് കുമാർ, എസ് സിസിപിഒ പ്രകാശ്,രാജേഷ് തിരുവല്ല, കോടിയാട്ട് രാമചന്ദ്രൻ, ഹർഷൻ, പ്രദീപ്…
Read Moreവാടക്കൽ കടലിൽ കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു; കൂട്ടുകാരുമൊത്ത്കുളിക്കുന്നതിനിടെ അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു
അന്പലപ്പുഴ: വാടക്കൽ കടലിൽ കാണാതായ വിനയ് (14) നായുള്ള തെരച്ചിൽ പുലർച്ചെ ആറോടെ പുനരാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ 12 ഓളം ബോട്ടുകളും, അഴീക്കലിൽ നിന്നെത്തിയ ഫിഷറീസിന്റെ ബോട്ടും തെരച്ചിൽ തുരുകയാണ്. ഇന്നലെ നാലോടെ കൂട്ടുകാരുമൊത്ത് വാടക്കൽ അറപ്പപ്പൊഴിയിൽ കുളിക്കുന്പോൾ ഒഴുക്കിൽപ്പെട്ടാണ് പറവൂർ വേളെപറന്പിൽ ജോർജിന്റെ മകൻ വിനയ് കടലിൽ കാണാതായത്. ഉടൻ തന്നെ മത്സ്യതൊഴിലാളികൾ വള്ളങ്ങളിൽ തെരിച്ചിൽ ആരംഭിച്ചിരുന്നു. രാത്രി ഏഴോടെ നിർത്തിയ തെരച്ചിൽ പുലർച്ചെ വീണ്ടും ആരംഭിച്ചു. കോസ്റ്റൽ പോലീസും, പുന്നപ്ര പോലീസും, ഫയർ ഫോഴ്സും സ്ഥലത്ത് തെരച്ചിലിൽ സഹായിക്കുന്നുണ്ട്. ഇന്നലെ തഹസീൽദാർ ആശാ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഉദ്യേഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ് വിനയ്.
Read Moreസൂചിയിലൂടെ രക്തം തിരിച്ചുകയറി യുവാവ് മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ച
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഡ്രിപ്പിടാൻ കൈയിൽ കുത്തിയിരുന്ന സൂചിയിൽ നിന്നു രക്തം തിരികെ കയറി ഭിന്നശേഷിക്കാരനായ യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച. രക്തം വാർന്ന് മണിക്കൂറുകളോളം യുവാവ് കിടക്കയിൽ കിടക്കേണ്ടിവന്നതായി ഭിന്ന ശേഷിക്കാരുടെ രക്ഷാകർതൃ സംഘടന പ്രതിനിധി. ചികിത്സയിലിരുന്ന സഫ്വാനെ(32) കഴിഞ്ഞ ദിവസം സന്ദർശിക്കാനായി ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരുടെ രക്ഷാകർതൃ സംഘടന പരിവാർ കേരളയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റായ കെ. മുജീബാണ് സഫ്വാൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നത്. സഫ്വാൻ കിടന്നിരുന്ന കിടക്കയിലും ഷീറ്റിലും ഉടുവസ്ത്രത്തിലും രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. തുടർന്ന് സഫ്വാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വടുതല സഫ്വാൻ മൻസിലിൽ പരേതനായ അസീസിന്റെയും റഷീദ ഉമ്മയുടെയും വളർത്തുമകനായിരുന്നു സഫ്വാൻ . മക്കളില്ലാത്ത ദന്പതികൾ എടുത്തു വളർത്തിയ സഫ്വാൻ…
Read Moreഇതര സംസ്ഥാന തൊഴിലാളി ക്യാന്പിലെ മോഷണം; മൂന്നംഗ സംഘം പിടിയിൽ; ക്യാമ്പിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്ന് തൊഴിലാളികൾ
ചങ്ങനാശേരി: പായിപ്പാട് വെള്ളാപ്പള്ളിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ മുഖംമൂടി ആക്രമണം നടത്തി പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം പിടിയിലായതായി സൂചന. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി മൂന്നംഗസംഘത്തെ പിടികൂടിയത്. പായിപ്പാട് നാലുകോടി പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവർ. പ്രതികളെ കൂടുതൽ ചോദ്യംചെയ്തുവരുന്നു. ഇത്തിത്താനത്തു വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിനുപിന്നിലുള്ളതായാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്നുപേരെക്കൂടി പിടികൂടാനുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12.30-ഓടെയാണു മുഖംമൂടിവച്ച ആറംഗസംഘം പായിപ്പാട്ടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാന്പിലെത്തി തൊഴിലാളികളുടെ കഴുത്തിൽ കത്തിവച്ച് ബലപ്രയോഗത്തിലൂടെ പണവും മൊബൈൽ ഫോണുകളും കവർച്ചചെയ്തത്.
Read Moreമാടത്തരുവി വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിലേക്ക്; പതിറ്റാണ്ടുകളായുള്ള ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു
റാന്നി: മാടത്തരുവി ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതോടെ സംസ്ഥാന ടൂറിസം ഭൂപടത്തിൽ മാടത്തരുവി എത്തിപ്പെടുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷ. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെയാണ് മാടത്തരുവി വലിയതോട് ഒഴുകുന്നത്. തോട്ടിലെ കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്ക് ശക്തിയായി നയനമനോഹരമായ വെള്ളച്ചാട്ടമാണ് മാടത്തരുവിയുടെ പ്രധാന ആകർഷണം. ചെറുതും വലുതുമായ നിരവധി പാറക്കൂട്ടങ്ങളാൽ സമൃദ്ധമാണ് മാടത്തരുവി. വെള്ളച്ചാട്ടത്തിനൊപ്പം കലപ്പക്കുഴി, യക്ഷിക്കുഴി, മുറംചാരി കുഴി എന്നിവയും സഞ്ചാരികളെ ആകർഷിച്ചു വരുന്നു. ഇവയെക്കുറിച്ചൊക്കെ നൂറ്റാണ്ടുകൾക്കു മുന്‍പ് തന്നെ ഐതിഹ്യം നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. പതഞ്ഞുയരുന്ന അരുവിയിലെ വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കാൻ നിരവധിയാളുകൾ ഇവിടേക്ക് എത്താറുണ്ട്. കടുത്ത വേനലിലും അരുവിയിലെ വെള്ളം വറ്റാറില്ലെന്നതും പ്രത്യേകതയാണ്. മന്ദമരുതി – കക്കുടിമൺ റോഡിൽ മാടത്തരുവി ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരത്തിലാണ് മാടത്തരുവി വെള്ളച്ചാട്ടം. പ്രധാന റോഡിലൂടെ പോയാൽ വെള്ളച്ചാട്ടം കാണാൻ കഴിയില്ല. ഇവിടേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തതിനാൽ മാടത്തരുവി ടൂറിസം പദ്ധതി…
Read Moreപലിശരഹിത വായ്പയെന്ന വാഗ്ദാനം പാഴ്വാക്കായി; മുഖ്യമന്ത്രി വ്യാപാരികളോട് വാക്കു പാലിക്കണമെന്ന് ആന്റോ ആന്റണി
കോഴഞ്ചേരി: മുഖ്യമന്ത്രി വ്യാപാരികളോട് വാക്കു പാലിക്കണമെന്ന് ആന്റോ ആന്റണി എംപി. വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റ് വിശേഷാല്‍ പൊതുയോഗം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും മുഖ്യ മന്ത്രി പ്രഖ്യാപിച്ച പലിശരഹിത വായ്പ ലഭിക്കാത്തതും ഇന്‍ഷ്വറന്‍സ് തുക നിസാരകാര്യങ്ങള്‍ പറഞ്ഞ് നല്‍കാത്തതും പ്രളയദുരന്ത ജില്ലയായി പ്രഖ്യാപിച്ചിട്ടും വായ്പ നല്കാന് മടികാണിക്കുന്ന ബാങ്കിന്റെ നടപടിയും വ്യാപാരികളുടെ ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടും പ്രളയത്തില്‍ കടകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് പോലും യാതൊരു സഹായവും വ്യാപാരികള്‍ക്ക് ലഭിച്ചില്ല. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കാളികളായ വ്യാപാരികളെ മൂന്നാം തരക്കാരായി കാണുകയാണ് സര്‍ക്കാര്‍ ചെയ്തത്. വ്യാപാരികള്‍ക്ക് കുടുംബവും കുട്ടികളും അവരുടെ വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ ദൈനംദിന ജീവിതചെലവുകളും പ്രളയം ദുരിതമാക്കിയ സാഹചര്യത്തില്‍ പല കടകളും തുറന്ന്…
Read Moreശബരിമലയിൽ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ല; പക്ഷേ ബിജെപി പയറ്റുന്നത് മോശം രാഷ്ട്രീയമെന്ന് ജി. സുധാകരന്
ആലപ്പുഴ: ശബരിമലയില്‍ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് മന്ത്രി ജി. സുധാകരന്. ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്- മന്ത്രി പറഞ്ഞു. ഭക്തര്‍ക്കു വേണ്ടിയാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും ഭക്തര്‍ക്കു സംരക്ഷണമാണു ശബരിമലയില്‍ കൊടുക്കുന്നതെന്നും പറഞ്ഞ മന്ത്രി സന്നിധാനത്തേക്ക് രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ലെന്നും രാഷ്ട്രീയ അടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
Read Moreവെള്ളവുമില്ല വെളിച്ചവുമില്ല, ഗജയുടെ കെടുതിയിൽ നാട്; ഒരു കോടിയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു
പൂച്ചാക്കൽ: ഗജ ചുഴലിക്കാറ്റിന്റെ അലയടികൾ ഏറ്റുവാങ്ങിയ ജില്ലയുടെ വടക്കൻമേഖല ശ്മശാന ഭൂമിയായി. കനത്ത മഴയിലും കാറ്റിലും വ്യാപകനാശം വിതച്ചാണ് ഗജ മടങ്ങിയത്. നിരവധി വീടുകൾ മരങ്ങൾ വീണ് പൂർണമായും തകർന്നു. ഒരു കോടി രൂപയിൽമേൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. തൈക്കാട്ടുശേരി പഞ്ചായത്ത് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകളിലും പാണാവള്ളി 12ാം വാർഡിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കടപുഴകി വീണ വൻമരങ്ങൾ നീക്കം ചെയ്യുന്ന ജോലിയാണ് നിലവിൽ ചെയ്യുന്നത്. ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ മൂന്നു ദിവസത്തിനകം കണക്കാക്കാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലം മന്ത്രി തോമസ് ഐസക്, എ.എം. ആരീഫ്, ആലപ്പുഴ സബ് കളക്ടർ കൃഷ്ണതേജ, ചേർത്തല തഹസീൽദാർ റഷീദ് എന്നിവർ സന്ദർശിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ളതിനാൽ പൂച്ചാക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരെ കൂടാതെ ചേർത്തലയിലെ സെക്ഷൻ ഓഫീസുകളിൽ നിന്നുള്ള…
Read More