ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ലെ മോ​ഷണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ; ക്യാമ്പിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്ന് തൊഴിലാളികൾ

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി​യി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ൽ മു​ഖം​മൂ​ടി ആ​ക്ര​മ​ണം ന​ട​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മൂ​ന്നം​ഗ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

പാ​യി​പ്പാ​ട് നാ​ലു​കോ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു​വ​രു​ന്നു.
ഇ​ത്തി​ത്താ​ന​ത്തു വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി കേ​സി​ലെ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​ത്തി​നു​പി​ന്നി​ലു​ള്ള​താ​യാ​ണു സൂ​ച​ന.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി മൂ​ന്നു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30-ഓ​ടെ​യാ​ണു മു​ഖം​മൂ​ടി​വ​ച്ച ആ​റം​ഗ​സം​ഘം പാ​യി​പ്പാ​ട്ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച​ചെ​യ്ത​ത്.

Related posts