അന്പലപ്പുഴ: കാപ്പിത്തോടിന്റെ നവീകരണത്തിനായി 20 കോടിയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. വീതി കൂട്ടി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുനർനിർമിക്കുന്ന എസ്.എൻ. കവല – കഞ്ഞിപ്പാടം റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ മുതൽ കാക്കാഴത്തുകൂടി പൂക്കൈത ആറുവരെയുള്ള കാപ്പിത്തോട് മുഴുവനായും പുനർനിർമിക്കും. കൈയേറ്റങ്ങൾ വികസനത്തിനായി വിട്ടുനൽകണം. അതിനു കഷ്ടനഷ്ടങ്ങൾ ഉണ്ടാകാം. സർക്കാർ അത് നൽകേണ്ടതില്ല. എന്നാൽ അതു വഹിക്കുന്നതിനെക്കുറിച്ചും ചിന്തിക്കും. ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാതിരുന്നതാണ് സർക്കാർ ഭൂമികൾ കൈയേറുന്നത്. 22 കിലോ മീറ്റർ നീളത്തിൽ 160 കോടിരൂപ മുടക്കിയാണ് എസി റോഡ് നവീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. അഞ്ചു കിലോമീറ്ററോളം നീളത്തിലും എട്ടുമീറ്റർ വീതിയിലുമാണ്
Read MoreCategory: Alappuzha
ചേർത്തലയിലെ കഞ്ചാവ് വേട്ട; പിടിയിലായ യുവാക്കളുടെ മൊഴിയിൽ പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലേക്ക്
ചേർത്തല: ചേർത്തലയിൽ പത്തുകിലോ കഞ്ചാവുമായി അന്തർ സംസ്ഥാന ബന്ധമുള്ള മൂന്നംഗസംഘം പിടിയിലായ സംഭവത്തിലിൽ അന്വേഷണം അന്ധ്രയിലേക്ക്. പിടിയിലായവരെ ചോദ്യം ചെയ്തത്തിൽ നിന്നും ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കി ആലപ്പുഴ, ചേർത്തല, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലെ ഇടനിലക്കാർക്ക് കൊടുക്കുന്നതിനായാണ് കൊണ്ടുവന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആന്ധ്രയിലേക്കും വ്യാപിപ്പിക്കുന്നത്. തൃശൂർ ഗുരുവായൂർ എടക്കളത്തൂർ മേലാട്ട് ശരത് (24), തൃശൂർ കോർപറേഷൻ കൊട്ടാരപ്പള്ളിയിൽ ഗോകുൽ (25), പതിയാർകുളങ്ങര മുല്ലശേരി പാലയ്ക്കൽ രഞ്ജിത്ത് (25) എന്നിവരെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും ചേർത്തല സിഐ പി. ശ്രീകുമാറിന്േറയും ജില്ല നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. മാർക്കറ്റിൽ ഏകദേശം 12 ലക്ഷം രൂപ ഇതിനു വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ചേർത്തല റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്സംഘം…
Read Moreകുങ് ഫൂവിൽ രാജ്യത്തിന്റെ യശസ് ഉയർത്തി എം. ജി. ദിലീപ്
മല്ലപ്പള്ളി: ചൈനയിലെ ഹെനാൻ പ്രോവിൻസിൽ നടന്ന അന്തർദേശീയ കുങ് ഫൂ മത്സരത്തിൽ രാജ്യത്തിന്റെ യശസ് ഉയർത്തി രണ്ടാം തവണയും കുന്നന്താനം സ്വദേശി എം. ജി. ദിലീപ് മുന്നേറ്റം നടത്തി. കുങ് ഫൂവിലെ മൂന്ന് ഇനങ്ങളിൽ മത്സരിച്ച ദിലീപ് രണ്ട് വെങ്കലവും ഒരു വെള്ളിയും നേടി. വെപ്പൺ ഫോംസ്, ക്യാൻ ഷു, നാൻ ഖ്വാൻ എന്നീ ഇനങ്ങളിലാണ് ദിലീപ് മത്സരിച്ചത്. 65 രാജ്യങ്ങളിൽ നിന്നായി 243 ഗ്രൂപ്പുകളിലായി 3350 പേരാണ് മത്സരിച്ചത്. ഇതിൽ നിന്നാണ് ഇന്ത്യയെ പ്രതിനിധികരിച്ച മലയാളിയായ ദിലീപ് രാജ്യത്തിന്റെ യശസ് ഉയർത്തി മുന്നേറ്റം നടത്തിയത്. രണ്ട് വർഷം മുന്പ് ചൈനയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് മൂന്ന് മെഡലുകൾ ദിലീപ് രാജ്യത്തിന് വേണ്ടി നേടിയിരുന്നു. ആയോധനകലയുടെ ഈറ്റില്ലമായ ചൈനയിലെ ഷാവുലിൻ ടെമ്പിളിലെ പരിശീലനത്തിന് ശേഷമാണ് ദിലീപ് മത്സരങ്ങളിൽ പങ്കെടുത്തത്. കഴിഞ്ഞ 30 വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി…
Read Moreഗജ ചുഴലിക്കാറ്റ്, ആലപ്പുഴ ജില്ലയിൽ ജാഗ്രതാ നിർദേശം; മത്സ്യത്തൊഴിലാളികൾ 20 വരെ കടലിൽ പോകരുത്
ആലപ്പുഴ: നിലവിലെ അനുമാനം അനുസരിച്ച്, തമിഴ്നാട്ടിൽ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമർദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്കുനിന്നും പടിഞ്ഞാറ് ദിശയിൽ, തമിഴ്നാട്ടിൽ നിന്നും അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ അതിശക്തമായ കാറ്റ് (മണിക്കൂറിൽ 30-40 കിമി മുതൽ ചില സമയങ്ങളിൽ 50 കിമി വരെ വേഗത്തിൽ) വീശുവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ് പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി അറിയിച്ചു. ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തവും, അതിശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ…
Read Moreനിലയ്ക്കൽ കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടറില്ലച ടിക്കറ്റുകൾ കിയോസ്കുകളിൽ നിന്ന്
പത്തനംതിട്ട: കേരളത്തിൽ ആദ്യമായി കെഎസ്ആർടിസി കണ്ടക്ടറിലാത്ത ബസുകൾ ഇന്നു മുതൽ നിലയ്ക്കൽ – പന്പ ചെയിൻ സർവീസിനായി ഓടിക്കും. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളും ഈ റൂട്ടിൽ സർവീസിൽ നടത്തും. നിലയ്ക്കലിൽ നിന്നു പന്പയിലേക്കും തിരികെയുമുള്ള യാത്രയ്ക്ക് ഓണ്ലൈൻ വഴിയോ നിലയ്ക്കൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് ടിക്കറ്റിംഗ് കിയോസ്ക് വഴിയോ ടിക്കറ്റെടുക്കാം. ശബരിമല ദർശനത്തിന് ഓണ്ലൈൻ ബുക്കിംഗ് നടത്തിയവർക്ക് കെഎസ്ആർടിസി യാത്രാടിക്കറ്റ് ഉൾപ്പെടെയാണ് ലഭിക്കുന്നത്. നേരത്തെ ബുക്കിംഗ് നടത്താത്തവർക്കായാണ് 15 കിയോസ്ക്കുകൾ കെഎസ്ആർടിസി നിലയ്ക്കൽ ബസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കിയോസ്ക്കുകൾ മുഖേന ടിക്കറ്റെടുക്കാം. സെൽഫ് ടിക്കറ്റിംഗ് കിയോസ്ക്കുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് നിലയ്ക്കലിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. പന്പയിലേക്ക് എസി ബസുകളിൽ 75 രൂപയും നോൺ എസി ബസുകളിൽ 40 രൂപയുമാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള…
Read Moreനിർത്തിയിട്ട ലോറിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒന്പത് വിദ്യാർഥികൾക്ക് പരിക്ക്; പഠനയാത്രയ്ക്ക് പോകുകയായിരുന്ന പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
ആലപ്പുഴ: പാതിരപ്പള്ളി ജംഗ്ഷനു സമീപം ദേശീയപാതയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒന്പതു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് 1.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പഠനയാത്രയ്ക്ക് പോകുകയായിരുന്ന പാലക്കാട് തച്ചന്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിൽ. പരിക്കേറ്റ ഒന്പതു വിദ്യാർഥികളെയും ബസ് ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.ജംഗ്ഷനടുത്തുള്ള പെട്രോൾ ബങ്കിനു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിനു പിന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ചാറ്റൽമഴയുണ്ടായിരുന്നതിനാൽ റോഡിൽ തെന്നിയതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു. അതോടൊപ്പം ദേശീയപാതയോരത്ത് അപകടകരമാം വിധത്തിൽ ലോറികൾ നിർത്തിയിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പോലീസിന്റെ അഭിപ്രായം. സ്കൂളിൽ നിന്നുള്ള മറ്റൊരു സംഘം പിന്നാലെ തന്നെയുണ്ടായിരുന്നു. ഇവരും നാട്ടുകാരും ചേർന്നാണ് അപകടം സംഭവിച്ച ബസിലുണ്ടായിരുന്നവരെ പുറത്തിറക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി…
Read Moreനാളികേരത്തിനു വിലയില്ല; തെങ്ങുകയറാൻ ആളുമില്ല; കുള്ളൻ തെങ്ങുകൾ തേടി കർഷകർ
ഹരിപ്പാട്: നാളികേരത്തിന്-14, വെളിച്ചെണ്ണക്ക്- 200, തെങ്ങ് ഒന്നിന് കേറ്റക്കൂലി 50, കയറ്റിറക്കു കൂലി 800, വണ്ടിക്കൂലി വേറേയും. ഇത്രയും തുക കണ്ടെത്തിയാലും തെങ്ങിൽ കയറാനാളില്ല, നാളികേരത്തിനു വിലസ്ഥിരതയുമില്ല. വരവും ചെലവും കൂട്ടിനോക്കിയാൽ കർഷകനു മിച്ചം നഷ്ടംമാത്രം. കാര്യങ്ങൾ ഇങ്ങനെയൊക്കെ മാറിമറിയുന്പോഴാണ്, ഉദ്പാദന ചെലവു കൂടുതലും ഉത്പന്നങ്ങൾക്ക് വളരെ കുറവ് വിലയും ലഭിക്കുന്ന നാടൻതെങ്ങുകളെ വിട്ട് കേരകർഷകർ കൂട്ടത്തോടെ സങ്കരയിനം തെങ്ങുകളുടെയും കുള്ളൻ തെങ്ങുകളുടെയും തേടി പോകുന്നത്. 15 മുതൽ 25മീറ്റർ വരെയാണ് നാടൻ തെങ്ങുകളുടെ ഉയരം. 80 മുതൽ 100 വയസുവരെയാണ് ഇവയുടെ ആയുസ്. കുള്ളൻ ഇനത്തിൽപ്പെട്ടവയുടെ ആയുസാകട്ടെ 45ഉം. കുള്ളൻ ഇനങ്ങളും നാടൻഇനങ്ങളും തമ്മിൽ പരാഗണം നടത്തിയാണ് സങ്കരയിനം തെങ്ങ് ഉൽപ്പാദിപ്പിക്കുന്നത്. ഒരാൾക്ക് കൈയെത്തി നാളീകേരം പറിച്ചെടുക്കാൻ പാകത്തിലാണ് മിക്ക സങ്കരയിനം തെങ്ങുകളും. ഇവയുടെ ആയുസാകട്ടെ 30 ഉം.സങ്കരയിനം തെങ്ങുകൾ ഇപ്പോൾ കർഷകരുടെ പ്രിയപ്പെട്ടതാവുകയാണ്. മരം…
Read Moreകോട്ടയം-ആലപ്പുഴ റൂട്ടിൽ അതിവേഗ എസി ബോട്ട് അടുത്തമാസം; പതിനെട്ടു രൂപയ്ക്ക് കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം
സി.സി.സോമൻ കോട്ടയം: കോട്ടയം-ആലപ്പുഴ റൂട്ടിൽ എസി അതിവേഗ ബോട്ട് വരുന്നു. അടുത്ത മാസം അവസാനത്തോടെ ബോട്ട് കോട്ടയത്ത് എത്തുമെന്നാണ് ജലഗതാഗത വകുപ്പ് ജീവനക്കാരുടെ പ്രതീക്ഷ. ഇതോടൊപ്പം വകുപ്പ് ഉടൻ പുറത്തിറക്കുന്ന അഞ്ച് പുതിയ ബോട്ടുകളിൽ ഒരെണ്ണം കോട്ടയത്തിനു ലഭിച്ചേക്കും. ഇതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ വിദേശ, സ്വദേശ വിനോദ സഞ്ചാരികളുടെയും മറ്റു യാത്രക്കാരുടെയും എണ്ണം വർധിക്കാനാണ് സാധ്യത. ഇപ്പോൾ മൂന്നു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്തു നിന്ന് രണ്ടു ബോട്ടുകൾ പള്ളം വഴിയും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ട് കാഞ്ഞിരം വരെയുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കോടിമതയ്ക്കും കാഞ്ഞിരത്തിനും ഇടയ്ക്കുള്ള ചുങ്കത്ത് മുപ്പത് പാലം തകരാറിലായതോടെയാണ് പള്ളം വഴി സർവീസ് മാറ്റി വിട്ടത്. കാഞ്ഞിരം സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് ആലപ്പുഴയിൽ നിന്നുള്ള ഒരു ബോട്ട് കാഞ്ഞിരം വരെയെത്തുന്നത്. കായൽ മേഖലയിൽ നിന്നും വെട്ടിക്കാട്ടുനിന്നുമൊക്കെയുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ മറ്റു മാർഗമില്ല.…
Read Moreവിശ്വാസികളെ സർക്കാരിനെതിരേ അണിനിരത്താനുള്ള ആയുധമാണ് നാമജപമെന്ന് വെള്ളാപ്പള്ളി നടേശൻ
ചേർത്തല: വിശ്വാസികളെ സർക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാണ് നാമജപമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊച്ചിൻ ദേവസ്വംബോർഡിൽ നിയമനം ലഭിച്ച ശാന്തിമാർക്ക് ശ്രീനാരായണ വൈദികവേദിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും നിലനിർത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി ചിലർ നടത്തുന്നത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ് അധഃസ്ഥിതരെയും പിന്നോക്കക്കാരെയും അകറ്റിയതും അടിമകളാക്കിയതും. വരേണ്യവർഗത്തിന്റെ തന്ത്രമാണ് ഇതിനെല്ലാം പിന്നിൽ. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി സർക്കാരിനെതിരെ ആയുധമാക്കുന്നതിലും ഈ തന്ത്രമാണുള്ളത്. എസ്എൻഡിപി യോഗം നേതാവ് ആർ. ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരം നയിച്ചത് പിന്നോക്കക്കാരുടെ പിന്തുണ നേടാനായിരുന്നു. പക്ഷെ തുടർന്ന അദ്ദേഹത്തിന് മുഖ്യമന്ത്രിപദം നൽകാതെ തന്ത്രപരമായി കളിച്ചു. പിൽക്കാലത്ത് മുഖ്യമന്ത്രിയായ ആർ. ശങ്കറിനെ മുട്ടാന്യായംപറഞ്ഞ് പുറത്താക്കി. ഈ ചരിത്രം അറിയാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരിൽ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം.…
Read Moreതീരദേശത്ത് കഞ്ചാവ് വ്യാപകമാകുന്നു ; ചോദ്യം ചെയ്യുന്നവരെ മാരകായുധങ്ങളുമായിയെത്തി ആക്രമിക്കുന്നു; നിരവധി പരാതി നൽകിയിട്ടും നടപടി എടുക്കാതെ കുത്തിയതോട് പോലീസ്
തുറവൂർ:തീരദേശത്ത് കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നു. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറു ഭാഗം, വാലയിൽ പൊഴിച്ചാൽ , മുതുകേൽ റോഡിന് കിഴക്ക് ഭാഗത്തുള്ള കെട്ടിടവും, മുഞ്ചക്കാടും, ചാപ്പക്കടവ് മത്സ്യഗ്യാപ് പ്രദേശവും ഇതിന് കിടക്കുള്ള ആളൊഴിഞ്ഞ നീളത്തിലുള്ള പഴയ കെട്ടിടവുമാണ് മയക്കുമരുന്നു കഞ്ചാവ് വിൽപ്പനയുടേയും ഉപയോഗത്തിന്േറയും കേന്ദ്രം. മുൻപ് വ്യാപരം നടന്നിരുന്ന നിരവധി മുറികളുള്ള കെട്ടിടം നിലവിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിന്റെ ജനലുകളും വാതിലുകളും പൊളിച്ച് അകത്തു കയറിയാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നത്. കണ്ണമാലി മുതൽ അർത്തുങ്കൽ വരേയുള്ള തീരദേശ മേഖലയിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തി മയക്കുമരുന്നു വാങ്ങുന്നതും ഉപയോഗിക്കുന്നതും. രാപകൽ വ്യത്യാസമില്ലാതെയാണ് കഞ്ചാവ് മയക്കുമരുന്നു സംഘം ഇവിടെ വിലസുന്നത്. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടൽ ഭിത്തിയോട് ചേർന്ന് നിരവധി വിദ്യാർഥികളും യുവാക്കളുമാണ് രാപകൽ വ്യാത്യാസമില്ലാതെ ദിവസവും പരസ്യമായി കഞ്ചാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. പരിസരവാസികൾ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്.…
Read More