ബീ​ച്ചി​ൽ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച്  സ്വർണവും പഴ്സും കവർന്ന സംഭവം; പ്ര​തി​ക​ളെ പിടികൂടാനാവാതെ പോലീസ്

ആ​ല​പ്പു​ഴ: ബീ​ച്ചി​ൽ അ​ധ്യാ​പ​ക​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബീ​ച്ചി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള കാ​റ്റാ​ടി​ക്കാ​ടി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​ന്‍റെ മാ​ല​യും മോ​തി​ര​വും പ​ഴ്സും പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രാ​ത്രി ഒ​ന്പ​തോ​ടെ ബീ​ച്ചി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടെ​ന്ന വ്യാ​ജേ​ന മൊ​ബൈ​ൽ ഫോ​ണി​ൽ വെ​ളി​ച്ചം തേ​ടി​യാ​ണ് അ​ധ്യാ​പ​ക​നെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ പി​ന്നി​ൽ നി​ന്നും അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​ൽ മ​ണ്ണും വാ​രി​യി​ട്ടു. പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യും തേ​ടി. സൗ​ത്ത് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Read More

വരട്ടാറിന്‍റെ തീരങ്ങളിൽ മൂന്നുതരം പുതിയ ഉറുമ്പുകളെ കണ്ടെത്തി

ചെ​ങ്ങ​ന്നു​ർ: വ​ര​ട്ടാ​ർ – ആ​ദി പ​ന്പാ​തീ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ മൂ​ന്നു​ത​രം പു​തി​യ ഉ​റു​ന്പു​ക​ളെ കേ​ര​ള​ത്തി​ൽ നി​ന്നാ​ദ്യ​മാ​യി ക​ണ്ടെ​ത്തി. ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭു​മി​ത്ര സേ​നാ ക്ല​ബ്ബിന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണു ക​ണ്ടെ​ത്ത​ൽ. പ്ര​ള​യ​ത്തി​നു മു​ൻ​പ് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ ടെ​ട്രാ മോ​റി​യം കാ​ൽ​ഡേ​റി​യം, ക​രി​ന്പാ​ര ലീ​ഗ് നേ​റ്റ, ഹൈ​പ്പോ പൊ​നീ​റ​അ​സ് മു​ത്തി എ​ന്നീ മൂ​ന്നി​നം ഉ​റു​ന്പു​ക​ളെ ന​ദി​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഉ​റു​ന്പു​ക​ൾ ഈ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​മൂ​ന്നി​നം ഉ​റു​ന്പു​ക​ളും മ​ണ്ണി​നടി​യി​ലും ക​രീ​ല​ക​ൾ​ക്കി​ട​യി​ലും ക​ണ്ടു​വ​രു​ന്ന​വ​യാ​ണ്. കാ​രി​ന്പാ​ര ലി​ഗ് നേ​റ്റ- അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ആ​സാം, ക​ർ​ണാ​ട​ക, മേ​ഘാ​ല​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ടെ​ട്രാ മോ​റി​യം കാ​ൽ​ഡേ​റി​യം – രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും, ഹൈ​പ്പോ പൊ​നീ​റ അ​സ്മു​ത്തി – പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, ഹി​മാ​ച​ൽ പ്ര​ദേ​ശ് ,അ​രു​ണാ​ച​ൽ പ്ര​ദേ​ശ്…

Read More

പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല; പു​ളി​ങ്കു​ന്ന് ത​ട്ടാ​ശേ​രി റോ​ഡി​ൽ അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ​ക്കൂ​ലി കു​റ​ച്ചി​ല്ല; പരാതി ലഭിച്ചാൽ കർശന നടപടിയെന്ന് സിഐ

മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ത​ട്ടാ​ശേ​രി റോ​ഡി​ൽ അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ​റി​ക്ഷാ കൂ​ലി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി വീ​ണ്ടും യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന​താ​യി ആ​രോ​പ​ണം. വ​ർ​ധി​പ്പി​ച്ച കൂ​ലി സ്വ​മേ​ധ​യാ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പു​ളി​ങ്കു​ന്ന് സി​ഐ ക​ഴി​ഞ്ഞ​യാ​ഴ്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ട​നാ​ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രു​ന്നു സി​ഐ​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം ഒ​രു​ദി​വ​സം പോ​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ന​വം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ന്‍റെ 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത്. ടേ​ണ​നു​സ​രി​ച്ചു ഓ​രോ ഓ​ട്ടോ​റി​ക്ഷ​യും യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കു​ന്ന രീ​തി​യാ​ണി​വി​ടെ​യു​ള്ള​ത്. ഒ​രു ട്രി​പ്പി​ന് മി​നി​മം അ​ഞ്ചു യാ​ത്ര​ക്കാ​രെ​യാ​ണ് ക​യ​റ്റി​യി​റ​ക്കു​ന്ന​ത്. ഒ​രേ സ​മ​യം ഏ​ഴു യാ​ത്ര​ക്കാ​രെ വ​രെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​റു​ണ്ട്. നേ​ര​ത്തെ ആ​ളൊ​ന്നി​ന് പ​ത്തു​രൂ​പ വാ​ങ്ങി​യി​രു​ന്ന​ത് ഇ​പ്പോ​ൾ 15 രൂ​പ​യാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 3.4 കി​ലോ​മീ​റ്റ​ർ മാ​ത്രം വ​രു​ന്ന റോ​ഡി​ൽ പ​ഴ​യ​നി​ര​ക്കു ത​ന്നെ അ​ധി​ക​മാ​യ​തി​നാ​ലാ​ണ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​ത്.…

Read More

ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ്; 15 ദി​വ​സ​ത്തി​ന​കം  മ​റു​പ​ടി ന​ല്കി​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റും

ആ​ല​പ്പു​ഴ: തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ വാ​ട്ട​ർ​വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ്. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നോ​ട്ടീ​സ് ന​ല്കി​യി​രി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​ന​കം തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്കി​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും ഇ​തി​നാ​യി ചെ​ല​വാ​കു​ന്ന തു​ക ഉ​ട​മ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ നി​ർ​മി​ച്ച റി​സോ​ർ​ട്ടി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണ​വും പ്ലാ​നി​ൽ കാ​ണി​ച്ച​തി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പ്ലാ​നി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ക്കു​ക​യോ മു​നി​സി​പ്പ​ൽ ബി​ൽ​ഡിം​ഗ് ച​ട്ട​പ്ര​കാ​രം റ​ഗു​ല​റൈ​സ് ചെ​യ്യു​ക​യോ വേ​ണം. സ്ഥ​ല​ത്ത് ഇ​നി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും സെ​ക്ര​ട്ട​റി ന​ല്കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ബി​ൽ​ഡിം​ഗ്, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ്.

Read More

മാ​ന്നാ​ർ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു; ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ  30 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച ട്രാ​ഫി​ക് ഐ​ല​ൻ​ഡ് മാത്രം

മാ​ന്നാ​ർ: ഗ​താ​ഗ​ത തി​ര​ക്ക് അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന മാ​ന്നാ​റി​ൽ കു​രു​ക്ക​ഴി​ക്കു​വാ​ൻ ഇ​നി​യും സം​വി​ധാ​ന​മി​ല്ല. മാ​ന്നാ​റി​ലെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 30 വ​ർ​ഷം മു​ന്പ് ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ച് ട്രാ​ഫി​ക് ഐ​ല​ൻ​ഡാ​ണ് ഇ​പ്പോ​ഴു​മു​ള്ള ഏ​ക മാ​ർ​ഗം. ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്കു​ന്ന കാ​ല​ത്ത് മാ​ന്നാ​റി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളു​മാ​യി​രു​ന്ന​തി​നാ​ൽ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നാ​ൽ ഈ ​ഐ​ല​ൻ​ഡി​ൽ നി​ന്നും പോ​ലീ​സി​ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നി​വി​ടെ നി​ന്നും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. നാ​ലു വ​ശ​ങ്ങ​ളി​ലൂ​ടെ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഐ​ല​ന്‍റി​ൽ നി​ന്നാ​ൽ കാ​ണു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല റോ​ഡി​ൽ ഇ​റ​ങ്ങി നി​ന്നു ഗ​ത​ഗ​തം നി​യ​ന്ത്രി​ച്ചാ​ലെ ഇ​പ്പോ​ൾ കാ​ര്യ​മു​ള്ളു. 30 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഐ​ല​ൻ​ഡ് ഇ​പ്പോ​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ വ​രു​ന്പോ​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ൾ കെ​ട്ടു​വാ​നു​ള്ള സ്ഥ​ല​മാ​യി ഇ​ത് മാ​റി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഗ​ത​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്പോ​ൾ…

Read More

 ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വിന് സ്റ്റേയില്ല;  ശബരിമലയിൽ യു​വ​തി​ക​ളെ​ത്തി​യാ​ൽ സു​ര​ക്ഷ ന​ൽ​ക​ണം; സ​ർ​ക്കാ​രി​നു ത​ല​വേ​ദ​ന​യാ​കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു​കാ​ലം സ​ർ​ക്കാ​രി​നു വെ​ല്ലു​വി​ളി​യാ​കും. കോ​ട​തി വി​ധി പ്ര​കാ​രം 10നും 50​നും മ​ധ്യേ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ​ത്തി​യാ​ൽ അ​വ​ർ​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നാ​ണ്. നി​ല​വി​ൽ പോ​ലീ​സി​ന്‍റെ വെ​ബ്പോ​ർ​ട്ട​ൽ മു​ഖേ​ന 500 സ്ത്രീ​ക​ൾ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ തൃ​പ്തി ദേ​ശാ​യി അ​ട​ക്ക​മു​ള്ള വ​നി​താ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​തു ന​ൽ​കാ​ൻ പോ​ലീ​സി​നു ബാ​ധ്യ​ത​യു​ണ്ട്. സ​ർ​ക്കാ​ർ നാ​ളെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും ഇ​തു​ത​ന്നെ​യാ​കും വ്യ​ക്താ​ക്കു​ന്ന​ത്. അ​ഞ്ചു​ദി​വ​സം ന​ട തു​റ​ന്ന തു​ലാം​മാ​സ​ത്തി​ലും ര​ണ്ടു​ദി​വ​സം മാ​ത്രം ന​ട തു​റ​ന്ന ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ലും സ​ർ​ക്കാ​ർ അ​നു​ഭ​വി​ച്ച ത​ല​വേ​ദ​ന കു​റ​ച്ചൊ​ന്നു​മാ​യി​രു​ന്നി​ല്ല. ശ​ക്ത​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്ന​വ​കാ​ശ​പ്പെ​ട്ട​പ്പോ​ഴും ര​ണ്ടു​ത​വ​ണ​യും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മു​ന്പി​ൽ പോ​ലീ​സി​നു കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു​കാ​ലം 64 ദി​ന​ങ്ങ​ൾ നീ​ളു​ന്ന​താ​ണ്. 16നു…

Read More

പി​ക്ക​പ്പ് വാ​നും ഓ​ട്ടോ ടാ​ക്സി​യും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു;  കാ​യം​കു​ളംസ്വ​ദേ​ശി ര​മേ​ശ​നാണ് അപകടത്തിൽ മരിച്ചത്; ഓട്ടോയിൽ ഉണ്ടായിരുന്ന സ്ത്രീകളെ സാരമായ പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ചാ​രും​മൂ​ട്: പ​ന്ത​ളം – മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ഇ​ട​പ്പോ​ണ്‍ ഐ​രാ​ണി​ക്കു​ട​യി​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​നും ഓ​ട്ടോ ടാ​ക്സി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു. കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​മേ​ശ​ൻ (60) ആ​ണ മ​രി​ച്ച​ത്. ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ​യും ഒ​രു സ്ത്രീ​യെ​യും ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു സ്ത്രീ​ക​ളെ ഇ​ട​പ്പോ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ ടാ​ക്സി​യി​ൽ കു​ടു​ങ്ങി​പ്പോ​യ യാ​ത്ര​ക്കാ​രെ മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഓ​ട്ടോ ടാ​ക്സി​യി​ലു​ള്ള​വ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു​പോ​യ​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ട​പ്പോ​ണ്‍ ശ​ബ​രി​ഫാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​ക്ക​പ്പ് വാ​നാ​ണ് ഓ​ട്ടോ ടാ​ക്സി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നൂ​റ​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ എവിടെയോ ഗൂ​ഢാലോ​ച​ന ന​ട​ക്കു​ന്നുവെന്ന ആരോപണവുമായി പി.​ജി. ശ​ശി​കു​മാ​ര​വ​ർ​മ

കോ​ന്നി: ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ എ​വി​ടെ​യോ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ര​വ​ർ​മ. കേ​ര​ള വെ​ള്ളാ​ള മ​ഹാ​സ​ഭ കോ​ന്നി താ​ലൂ​ക്ക് യൂ​ണി​യ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും സ​ൽ​ബു​ദ്ധി ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണ്.തീ​ർ​ഥാ​ട​ന​ക്കാ​ല​ത്ത് ആ​റ് കോ​ടി​യോ​ളം ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ഇ​വ​രി​ൽ ഒ​രാ​ൾ 500 രൂ​പ​യോ​ളം ശ​ബ​രി​മ​ല​യി​ൽ ചെ​ല​വാ​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഇ​തെ​ല്ലാം പ​ല​ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. എ​ന്നി​ട്ടാ​ണ് സ​ന്നി​ധാ​ന​ത്ത് വെ​ള്ളം ത​ട​ഞ്ഞും ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടും ഭ​ക്ത​രെ ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​സ​ഭ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

യാ​ക്കോ​ബാ​യ വൈ​ദി​ക​ര്‍ പ​ള്ളി​യി​ല്‍ ക​യ​റി; ക​ട്ട​ച്ചി​റയി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു; ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗം നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്

കാ​യം​കു​ളം: നീ​ണ്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ യാ​ക്കോ​ബാ​യ വി​ഭാ​ഗം ഉ​ന്ന​യി​ച്ച ആ​വ​ശ്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​റ്റാ​നം ക​ട്ട​ച്ചി​റ​യി​ല്‍ യാ​ക്കോ​ബാ​യ വൈ​ദി​ക​ര്‍ പ​ള്ളി​യി​ല്‍ ക​യ​റി സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ക​ട്ട​ച്ചി​റ പ​ള്ളി​ക്ക​ലേ​ത്ത് വ​ര്‍​ഗീ​സ് മാ​ത്യു (95)ന്‍റെ ​സം​സ്‌​കാ​ര ശി​ശ്രൂ​ഷ​യാ​ണ് ഇ​ന്ന് രാ​വി​ലെ 7.30ന് ​വ​ന്‍ പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന​ത്. ഓ​ര്‍​ത്ത​ഡോ​ക്‌​സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന പ​ള്ളി​യി​ല്‍ ഉ​ട​മ​വ​സ്ഥാ അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ക്ഷ​ത്തി​ന​കൂ​ല​മാ​യ വി​ധി വ​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​രു വി​ഭാ​ഗ​വും ത​മ്മി​ല്‍ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ത​ര്‍​ക്കം നി​ല നി​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രെ പ​ള്ളി​യി​ല്‍ ക​യ​റ്റ​രു​തെ​ന്ന നി​ല​പാ​ട് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗം സ്വീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. ഇ​തേ തു​ട​ര്‍​ന്ന് ഇ​വി​ടെ നി​രോ​ധ​നാ​ഞ്ജ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച മ​രി​ച്ച വ​ര്‍​ഗീ​സ് മാ​ത്യു​വി​ന്‍റെ മൃ​ത​ശ​രീ​രം സം​സ്‌​ക്ക​രി​ക്കാ​ന്‍ യാ​ക്കോ​ബാ​യ വി​ഭാ​ഗം…

Read More

ഗു​ജ​റാ​ത്ത് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള നി​ർ​ദി​ഷ്ട ക​പ്പ​ൽ പാ​ത​യ്ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി  ഫെ​ഡ​റേ​ഷ​ൻ ഭീ​മ​ഹ​ർ​ജി ന​ൽ​കും

ആ​ല​പ്പു​ഴ: ഗു​ജ​റാ​ത്ത് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള നി​ർ​ദ്ദി​ഷ്ട ക​പ്പ​ൽ പാ​ത​യ്ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഭീ​മ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. ഇ​രു​ന്നൂ​റ് നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യു​ള്ള ഇ​ന്ത്യ​ൻ ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം ക​വ​രു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം 25 ന് ​ആ​രം​ഭി​ക്കും.സാ​ർ​വ്വ ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി ദി​ന​മാ​യ 21 ന് ​ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ ന​ട​ക്കു​ന്ന വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ ശൃം​ഖ​ല വി​ജ​യി​പ്പി​ക്കു​വാ​നും, 29 ന് ​വെ​ട്ടു​കാ​ട് ന​ട​ക്കു​ന്ന ഓ​ഖി അ​നു​സ്മ​ര​ണം വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ.​ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന സെ​ക്ര​ട്ട​റി ടി.​ര​ഘു​വ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വ എം.​കെ.​ഉ​ത്ത​മ​ൻ, എ.​കെ.​ജ​ബ്ബാ​ർ, കു​ന്പ​ളം രാ​ജ​പ്പ​ൻ, സോ​ള​മ​ൻ വെ​ട്ടു​കാ​ട്, കെ.​സി.​സ​തീ​ശ​ൻ, ടി.​എ​ൻ.​സോ​മ​ൻ, എ​ത്സ​ബ​ത്ത് അ​സീ​സി, മി​നി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More