മാവേലിക്കര: തെക്കേക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കുറത്തികാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിലുള്ള, പൊന്നേഴ സർവീസ് സഹകരണ ബാങ്കിന്റെ നീതി ലാബിനു സമീപത്ത് ഇന്നലെ രാവിലെ ഏഴിന് ചെട്ടികുളങ്ങര പേള കുഞ്ചാം പള്ളി കിഴക്കേതിൽ പദ്മകുമാറിനാണ് ആദ്യം നായയുടെ കടിയേറ്റത്. ലാബിലെ ജീവനക്കാരിയായ ഭാര്യയെ കൊണ്ടുവിടാൻ എത്തിയതായിരുന്നു ഇദ്ദേഹം. ബൈക്ക് നിർത്തുന്നതിനിടയിൽ ഓടിയെത്തിയ നായ പദ്മകുമാറിനെ കടിക്കുകയായിരുന്നു. ഇവിടെ വച്ചുതന്നെ ഒരു വഴിയാത്രക്കാരിക്കും കടിയേറ്റു. ഇവിടെ നിന്നും വടക്കോട്ട് ഓടിയ പട്ടി, വഴിയിൽ കണ്ടവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു. പശുവിനെ കെട്ടാൻ പറന്പിൽ നിൽക്കുകയായിരുന്ന തടത്തിലാൽ പവിത്രാലയത്തിൽ അജിതക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തടത്തിലാലിൽ തന്നെ കറവക്കാരനായ തമിഴ്നാട് സ്വദേശി ഗുരുസ്വാമിയെയും കണീരേത്ത് വീട്ടിൽ സൂര്യയെയും ആക്രമിച്ച ശേഷം വീണ്ടും വടക്കോട്ടോടി വടക്കേമങ്കുഴി, വിളയിൽ വീട്ടിൽ ബേബിയെയും കോട്ടയ്ക്കകത്ത് പുഷ്പനെയും ആക്രമിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും…
Read MoreCategory: Alappuzha
ശബരിമലയിൽ പോയ ലിബിയെക്കുറിച്ച് വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്കെതിരേ ഫേസ്ബുക്കിൽ അപവാദ പ്രചാരണം; ചേർത്തല പോലീസ് കേസെടുത്തു
ചേർത്തല: മാധ്യമപ്രവർത്തകയ്ക്കെതിരെ ഫേസ്ബുക്കിൽ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ആക്ടിവിസ്റ്റ് ലിബിക്കും കൂട്ടാളികൾക്കും എതിരെ ചേർത്തല പോലീസ് കേസെടുത്തു. ജന്മഭൂമി ലേഖിക ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കടക്കരപ്പള്ളി പഞ്ചായത്ത് 12 ാം വാർഡിൽ ചിങ്കുതറ സെബാസ്റ്റ്യന്റെ മകൾ ലിബി, സുഹൃത്തുക്കളായ വി. ഹരീഷ്കുമാർ, വിനീത് സുകുമാരൻ, ജയപ്രകാശ് എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ദുരുപയോഗം ചെയ്തതിനും ബോധപൂർവം അപമാനിച്ചതിനുമാണ് കേസ്. സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ പോയ ലിബിയുടെ വീട്ടിലെത്തി വാർത്ത നൽകിയതിന്റെ പേരിലാണ് മാധ്യമപ്രവർത്തകയെ അപകീർത്തിപ്പെടുത്തി ലിബി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇവരുടെ ഫോട്ടോ ഉൾപ്പെടെയാണ് ലിബിയുടെ പോസ്റ്റ്. മറ്റൊരു മാധ്യമത്തിന്റെ പേരിൽ വീട്ടിലെത്തിയ റിപ്പോർട്ടർ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും ലിബിയുടെ വീഡിയോ നിർമിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചു എന്നുമാണ് പോസ്റ്റ്. ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകൾ പോസ്റ്റുചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്്.
Read Moreമൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം; അഞ്ചുപേർ പിടിയിൽ; ആലപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…
ആലപ്പുഴ: മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളർകോട് താമരശേരിമന കെ.പി. സുരേഷ്കുമാർ, തിരുമലവാർഡ് ഉള്ളാടൻപറന്പിൽ വാടകയ്ക്ക് താമസിക്കുന്ന അജയഘോഷ്, ആറാട്ടുവഴി വാർഡിൽ വെളിംപറന്പിൽ ബോണി, തത്തംപള്ളി രാധാനിവാസിൽ രാഗേഷ് കുമാർ, കരളകം വെളുത്തേടത്ത് അനന്തപത്മനാഭൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുപേരെ നോർത്ത് പോലീസും ഒരാളെ സൗത്ത് പോലീസുമാണ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreമുക്കുപണ്ടം നൽകി സ്വർണം തട്ടാൻശ്രമം; ഗ്വാളിയർ സ്വദേശിനി പിടിയിൽ
ആലപ്പുഴ: മുക്കുപണ്ടം നല്കി സ്വർണം മാറ്റിയെടുക്കാനെത്തിയ 46 കാരിയെ സ്വർണാഭരണ ശാലയിലെ ജീവനക്കാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. മധ്യപ്രദേശ് ഗ്വാളിയർ സ്വദേശിനി നമിത(46) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. നാലു പവനുള്ള രണ്ടുവളകൾ മാറ്റിയെടുക്കണമെന്ന് പറഞ്ഞാണ് നമിത സ്വർണക്കടയിലെത്തിയത്. ആദ്യം സ്വർണം പരിശോധിക്കുന്ന മെഷീനിൽ പരിശോധിച്ച് നോക്കിയെങ്കിലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ജീവനക്കാരൻ കൈയിൽ എടുത്തുനോക്കിയപ്പോൾ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. വെള്ളിയും ചെന്പും ചേർത്ത മിശ്രിതത്തിൽ സ്വർണം പൂശിയതായിരുന്നു വളകൾ. ഒരുതരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് ഇതു പണികഴിപ്പിച്ചിരുന്നത്. ആഭരണം വ്യാജമാണെന്ന് മനസിലാക്കിയ ജീവനക്കാരൻ ഇതു ചോദ്യം ചെയ്തപ്പോൾ ഇവർ കടയിൽ നിന്നിറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി. തുടർന്ന് ആലപ്പുഴ സൗത്ത് പോലീസിൽ വിവരമറിയിച്ചു. മരുമകൾ സമ്മാനമായി തന്നതാണെന്നും അതു മാറ്റിമേടിക്കാനാണ് വന്നതെന്നുമാണ് ഇവർ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം…
Read Moreആധുനിക യന്ത്രങ്ങളുടെ കടന്നുവരവ്: പരന്പരാഗത റാട്ട് കയർ ഉത്പാദനം കുറയുന്നു
പൂച്ചാക്കൽ: ഒരു കാലത്ത് ആലപ്പുഴയിലെ ഗ്രാമീണ മേഖലയുടെ സാന്പത്തിക നട്ടെല്ലായിരുന്ന റാട്ടുകയറിന്റെ ഉൽപാദനം കുറയുന്നു. കയർ നിർമിക്കുന്നതിന് തമിഴ്നാട്ടിൽ ഉപയോഗിച്ചുവന്നിരുന്ന യന്ത്രം ആലപ്പുഴയിലേക്കും എത്തിയതോടെയാണ് ആലപ്പുഴ കയറിന്റെ ഉത്പാദനം കുറയാനിടയായത്. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ആധുനിക യന്ത്രം ഉപയോഗിച്ച് കയർ ഉൽപ്പാദനം നടത്തുന്നത് പരന്പരാഗത കയർ ഉത്പാദനമേഖലയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. നാട്ടിൻപുറത്തെ വെള്ളക്കെട്ടുകളിൽ നിക്ഷേപിച്ച് ചീയിച്ച് എടുക്കുന്ന തൊണ്ട് തല്ലി യന്ത്രത്തിലിട്ട് അലിയിച്ച് എടുക്കുന്ന ചകിരിയായിരുന്നു കയർപിരിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കയർകൊണ്ടുവരാനും ആധുനിക യന്ത്രം ഉപയോഗിച്ച് കയർ ഉൽപാദനം നടത്തുവാനും തുടങ്ങിയതോടെ പരന്പരാഗത കയർ വ്യവസായത്തിന് പൂട്ട് വീണു. തമിഴ്നാട്ടിൽ വിലകുറച്ച് ചകിരി ലഭ്യമാണെന്ന് അറിഞ്ഞതോടെ ഈ മേഖലയിലുള്ളവർ അവിടെനിന്ന് ചകിരി ഇറക്കിത്തുടങ്ങി. തമിഴ്നാട്ടുകാർ ആധുനിക സാങ്കേതിക മികവുള്ള യന്ത്രത്തിന്റെ സഹായത്തോടെ അവിടെ കയർപിരി തുടങ്ങി. യന്ത്രത്തിൽ ചുരുങ്ങിയ സമയത്ത് കുടുതൽ കയർപിരിക്കാമെന്ന് മനസിലാക്കിയ…
Read Moreമണ്ഡല, മകരവിളക്കുകാലത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ ഓരോ മിനിട്ടിലും കെഎസ്ആർടിസി സർവീസ്
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കുകാലത്തു നിലയ്ക്കലിൽനിന്നും പമ്പയിലേക്ക് ഓരോ മിനിട്ടിലും ഒരു ബസ് വീതം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ആദ്യമായാണ് കെഎസ്ആർടിസി ഇത്തരത്തിൽ നിലയ്ക്കൽ – പമ്പാ സർവീസ് നടത്തുന്നത്. രണ്ടു മിനിറ്റ് കൂടുമ്പോൾ ഒരു എസി ബസ് സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സാധാരണ ബസിന് 40 രൂപയും എസി ബസിന് 75 രൂപയുമാണ് നിലയ്ക്കൽ – പമ്പ നിരക്ക്. ഇതു നടപ്പായാൽ നാല് മണിക്കൂറിനുള്ളിൽ 15,000 തീർഥാടകരെ പമ്പയിലെത്തിക്കാൻ സാധിക്കും. നിലയ്ക്കലിലെത്തുന്ന വിഐപികൾക്കായി പ്രത്യേക ബസുകളുണ്ടാകും. എല്ലാ വാഹനങ്ങളും നിലയ്ക്കൽ വരെ മാത്രമാക്കി പരിമിതപ്പെടുത്തുന്പോൾ തീർഥാടകരെ പൂർണമായി പന്പയിലെത്തിക്കേണ്ട ചുമതല കെഎസ്ആർടിസിക്കു വന്നുചേരുകയാണെന്ന് എംഡി ചൂണ്ടിക്കാട്ടി. സാധാരണ ബസുകൾക്കൊപ്പം പത്ത് ഇലക്ട്രിക് ബസുകളും നിരത്തിലിറക്കും. ബസുകൾക്ക് ആവശ്യമായ വൈദ്യുതി…
Read Moreകേരളീയ തനതു ആയോധനകല! ലോക റിക്കാർഡിലേക്ക് ഉറുമി വീശി ഹരികൃഷ്ണൻ
ആലപ്പുഴ: കേരളീയ തനതു ആയോധനകലയായ കളരിപ്പയറ്റിൽ ലോകറിക്കാർഡ് നേടിയ പുന്നപ്ര സ്വദേശി. പുന്നപ്ര തെക്ക് പഞ്ചായത്ത് രാജേശ്വരി ഭവനത്തിൽ ശശീന്ദ്രന്റെയും രാജേശ്വരിയുടെയും മകനായ ഹരികൃഷ്ണനാണ് കളരിപ്പയറ്റിലെ ഉറുമി വീശലിൽ ലോകറിക്കാർഡ് നേടിയത്. 37 സെക്കന്റിൽ ഇരട്ട ഉറുമികൾ 230 തവണ വീശിയാണ് ഹരികൃഷ്ണൻ ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം കണ്ടെത്തിയത്. ആലപ്പുഴ തലവടിയലെ കളരിയൽ അറേബ്യൻ ബുക്ക് ഓഫ് റിക്കാർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. കഴിഞ്ഞ 13 വർഷമായി കളരി അഭ്യസിക്കുന്ന ഹരികൃഷ്ണൻ നിലവിൽ കളരിപ്പയറ്റ് പ്രചാരകനും അധ്യാപകനുമാണ്. 2013 മുതൽ 2015 വരെ കളരിപ്പയറ്റ് ദേശീയ ചാന്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണം നേടിയിട്ടുണ്ട്. കളരിപ്പയറ്റിലെ വിവിധ മുറകളിലെ മത്സരങ്ങളിലും ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ഹരികൃഷണൻ തമിഴ്നാടിന്റെ ആയോധനകലയായ സിലന്പത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
Read Moreപേപ്പർ വിലവർധന: അച്ചടിസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ
‘പത്തനംതിട്ട: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കടലാസ് വിലയിൽ 25 ശതമാനത്തോളം വില വർധന വന്നത് കേരളത്തിലെ അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കിലോഗ്രാമിന് 60 രൂപ ഉണ്ടായിരുന്ന കടലാസ് വില ഇപ്പോൾ 75 രൂപ വരെയായി. ദീർഘനാളത്തേക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന സ്ഥാപനങ്ങൾ വലിയനഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമേ വിവിധ ഇനം കടലാസുകളുടെ ദൗർലഭ്യവും അച്ചടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. കഴിഞ്ഞ രണ്ടുവർഷമായി അച്ചടി നിരക്കിൽ വർധന ഉണ്ടായിട്ടില്ല. എന്നിരുന്നാലും അസംസ്കൃത വസ്തുക്കളുടെ വില വർധന മൂലം അച്ചടി ഉത്പന്നങ്ങളുടെ വില 25 ശതമാനം വർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രളയം മൂലം വിപണി സ്തംഭനത്തിലായതിനേ തുടർന്ന് ജോലികൾ കുറഞ്ഞ് അച്ചടി സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായപ്പോഴാണ് കടലാസിന്റെ വിലവർധനയും ദൗർലഭ്യവും ഉണ്ടാകുന്നത്. പ്രളയം കേരളത്തിലെ അച്ചടി വ്യവസായത്തിന്…
Read Moreദുരിതാശ്വാസ സാധനങ്ങള്‍ കടത്തൽ; മൂന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ നഗരസഭ സെക്രട്ടറി പരാതി നൽകി
ആലപ്പുഴ: നഗരസഭ ടൗണ്‍ഹാളില്‍ പ്രളയ ദുരിതബാധിതര്‍ക്ക് നള്‍കുന്നതിനായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്കെതിരേ നഗരസഭ സെക്രട്ടറി പോലീസില്‍ പരാതി നല്കി. മൂന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേയാണ് ചെയര്‍മാന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത്. അതേസമയം ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ യുഡിഎഫ് കൗണ്‍സിലര്‍ കടത്തുന്നുന്നെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും പ്രചരിക്കുന്നുണ്ട്.എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരായ വിവാദം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രചാരണഭാഗമായി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്നാണ് യുഡിഎഫ് നിലപാട്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്നു കാട്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read Moreകായൽ ടൂറിസം മേഖലയ്ക്കു പുത്തനുണർവ് നൽകാൻ ബാക് ടു ബാക് വാട്ടേഴ്സുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ; ഹൗസ്ബോട്ട് റാലി നവംബർ രണ്ടിന്
ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച ഹൗസ്ബോട്ട് റാലി നവംബർ രണ്ടിന് നടക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കേരളീയ തനതു കലാരൂപങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ചു നടക്കും. കെ.സി. വേണുഗോപാൽ എംപി, കളക്ടർ. എസ്. സുഹാസ്, സബ് കളക്ടർ വി.ആർ. കൃഷ്ണതേജ മൈലവാർപ് ആലപ്പുഴ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, കായൽ മേഖലയിലെ വിനോദസഞ്ചാര രംഗത്തെ സംരംഭകർ, ടൂർ ഓപറേറ്റർമാർ, തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, കലാകാരൻമാർ, ചലച്ചിത്ര താരങ്ങൾ, കായികരംഗത്തെ പ്രമുഖർ, വിദേശപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും. ബാക് ടു ബാക് വാട്ടേഴ്സ് ആലപ്പുഴ: ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്കു പുത്തനുണർവ് നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ബാക് ടു ബാക് വാട്ടേഴ്സ് എന്ന…
Read More