പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ  പ​ട്ടാ​ള​ത്തി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ  യു​വാ​വ്  അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.​കാ​യം​കു​ളം പെ​രു​ങ്ങാ​ല സ്വ​ദേ​ശി​യാ​യ ജ​യ​കു​ട്ട ( 28)നാ​ണ് പി​ടി​യി​ലാ​യ​ത്.​പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു ഏ​റെ​നാ​ളു​ക​ളാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ​ട്ടാ​ള​ത്തി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​യാ​ൾ പി​ന്നീ​ട് ജോ​ലി​ക്കു പോ​യി​രു​ന്നി​ല്ല. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിയെ വിവാഹ തട്ടിപ്പു കേസിൽ വെറുതേ വിട്ടു

തിരുവല്ല: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിയെ വിവാഹ തട്ടിപ്പു കേസിൽ വെറുതേ വിട്ടു.  തിരുവല്ല പോലീസ് സ്റ്റേഷനിൽ 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടിൽ മോഷണ തൊണ്ടിമുതൽ ഒളിപ്പിച്ചതായും പോലീസ് കുറ്റപത്രം നല്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ കിരണ്‍ രവിയും പ്രതിക്കുവേണ്ടി സിബി ജെയിംസ് മൈലേട്ടുമാണ് ഹാജരായത്.  

Read More

കാ​ന​യ്ക്കു​ള്ളി​ല്‍ കു​റ്റി​നാ​ട്ടി​ കെ​എ​സ്ഇ​ബി;  മാലിന്യം അടിഞ്ഞ്കൂടി ദുർഗന്ധം സഹിക്കാനാവാതെ  നാട്ടുകാർ

ചേ​ര്‍​ത്ത​ല: കാ​ന​യ്ക്കു​ള്ളി​ല്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ ഇ​രു​മ്പു​ക​മ്പി കെ​ട്ടി​വ​ലി​ച്ച് കു​റ്റി​നാ​ട്ടി​യ​ത് നാ​ട്ടു​കാ​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. ചേ​ര്‍​ത്ത​ല ടി​ഡി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ സ്റ്റേ ​വ​യ​ര്‍ കു​റ്റി​യ​ടി​ച്ച് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ന​യ്ക്കു​ള്ളി​ലാ​ണ്. ഇ​തു​മൂ​ലം കെ​എ​സ്ഇ​ബി​യു​ടെ കു​റ്റി​യി​ല്‍ ത​ട്ടി പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ന്ന് കാ​ന​യു​ടെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. ചേ​ര്‍​ത്ത​ല മു​ട്ടം മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും തു​ട​ങ്ങി കാ​യ​ലി​ല്‍ അ​വ​സാ​നി​ക്കു​ന്ന കാ​ന​യി​ലാ​ണ് സം​ഭ​വം. മു​ട്ടം മാ​ര്‍​ക്കി​റ്റി​ലെ വേ​സ്റ്റു​ക​ളും പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളും മ​റ്റും ഒ​ഴു​കി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മു​ട്ടം പ​ള്ളി​ക്കു​വ​ട​ക്കു​ള്ള ക​ലു​ങ്ക് പു​തു​ക്കി പ​ണി​യു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം മു​ട്ടം മാ​ര്‍​ക്കി​റ്റിനു തെ​ക്കു​ള്ള കാ​ന​യു​ടെ​യും പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. ചെ​റി​യ മ​ഴ പെ​യ്താ​ല്‍​പോ​ലും ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ക​യും ഇ​തു പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വീ​ട്ടു​കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കാ​ന​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ കാ​ന​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തോ​ടൊ​പ്പം അ​ഴു​ക്കു​മാ​ലി​ന്യ​ങ്ങ​ള്‍ സു​ഗ​മ​മാ​യി പോ​കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ത​ട​സ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ…

Read More

ശബരിമല വിഷയം; യുഡിഎഫ് ആയിരുന്നെങ്കില്‍ നിലവിലെ ദുഃസ്ഥിതി ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദം കേ​ട്ടി​രു​ന്നെ​ങ്കി​ല്‍ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന ദു​സ്ഥി​തി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. ആ​ല​പ്പു​ഴ ഡി​സി​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കെ.​എ​സ്. വാ​സു​ദേ​വ ശ​ര്‍​മ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യി​ച്ച​ത് വാ​സു​ദേ​വ ശ​ര്‍​മ​യാ​ണെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​രി​ച്ചു. വി​ശ്വാ​സി​ക​ളാ​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി വി​ശ​ദ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​ത്. മു​ന്‍ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തെ ന​യ​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് മാ​റ്റ​മു​ണ്ടോ​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ണ്ടെ​ന്നും നി​ല​വി​ലു​ള്ള ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴ​ത്തെ ഗു​രു​ത​ര​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ദു​ര​ഭി​മാ​നം വെ​ടി​യ​ണ​മെ​ന്നും വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ടാ​തെ നോ​ക്ക​ണ​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്റ് എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More

ആ​ല​പ്പു​ഴ​യി​ല്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ക​ത്തി​ന​ശി​ച്ച; നിയന്ത്രണം വിട്ട കാർ ലോറിയുടെ  ഡീസൽ ടാങ്കിൽ ഇടിച്ചു കയറുകയായിരുന്നു; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആ​ല​പ്പു​ഴ:​ എ-​സി റോ​ഡി​ല്‍ കൈ​ത​വ​ന ജം​ഗ്ഷ​നി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു കാ​റി​ന് തീ​പി​ടി​ച്ചു.​ ഇ​ന്ന​ലം രാ​ത്രി 12.30നാ​യി​രു​ന്നു അ​പ​ക​ടം.​ ഹ​രി​യാ​ന​യി​ല്‍നി​ന്ന് കോ​ട്ട​യ​ത്തെ ഷോ​റൂ​മി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ പ​ഴ​വീ​ട് ഭാ​ഗ​ത്തുംനി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ലോ​റി​യു​ടെ ഡീ​സ​ല്‍​ ടാ​ങ്ക് ഭാ​ഗ​ത്തേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ക​ത്തി​ന​ശി​ച്ചു. ​കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ചെ​ങ്ങ​ന്നൂ​ര്‍ മു​ണ്ട​ന്‍​കാ​വ് കൊ​ച്ചു​ക​ള​രി​ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല് അ​നീ​ഷ്, അ​ഭി​ജി​ത് എ​ന്നി​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.​ ലോ​റി​യു​ടെ ഡീ​സ​ല്‍ ടാ​ങ്കി​നും തീ ​പി​ടി​ച്ചെ​ങ്കി​ലും വാ​ഹ​ന​ഡ്രൈ​വ​ര്‍ സ​ദ്ദാം മ​ണ​ല്‍ വാ​രി​യി​ട്ട് തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.​ അ​പ​ക​ട​മ​റി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സ് ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ചോ​ര്‍​ന്ന ഇ​ന്ധ​നം റോ​ഡി​ല്‍ പ​ര​ന്നി​രു​ന്നു.​അ​പ​ട​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.​ ആ​ല​പ്പു​ഴ ഫ​യ​ര്‍ അ​സി​സ്റ്റ​ന്‍​ഡ്…

Read More

കാ​യം​കു​ള​ത്ത് ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദന​ത്തി​നി​ര​യാ​യ ഡ്രൈ​വ​ർ മ​രി​ച്ചു​; നാലംഗ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

കാ​യം​കു​ളം: മു​നിസി​പ്പ​ൽ ജം​ഗ്ഷ​നി​ലെ ടാ​ക്സി ഡ്രൈ​വ​ർ കാ​യം​കു​ളം കീ​രി​ക്കാ​ട് പ​ട​ന്നേ​ൽ പ്ര​സാ​ദ് (58) മരിച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സാ​ദി​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ന്പി​ൽ മ​റ്റൊ​രു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി ഒ​രാ​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി.​ ഇ​തി​നു​ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ളം വ​രു​ന്ന സം​ഘം സ്റ്റാ​ന്‍റി​ലെ​ത്തി പ്ര​സാ​ദി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.​കാ​യം​കു​ളം പോ​ലീ​സ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​മാ​ക്കി.

Read More

 150 പിന്നിട്ട്  ഇ​റ​ച്ചി​ക്കോ​ഴി​ക്കു റി​ക്കാ​ർ​ഡ് വി​ല;  ചെ​റു​കി​ട ഇ​റ​ച്ചി​ക്കോ​ഴി​ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: കൃ​ത്രി​മ​ക്ഷാ​മം, ഇ​റ​ച്ചി​ക്കോ​ഴി​ക്കു റി​ക്കാ​ർ​ഡ് വി​ല. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ സൂ​ച​നാ പ​ണി​മു​ട​ക്കി​ലേ​ക്ക്. പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ഴി​ഫാ​മു​ക​ൾ ന​ശി​ച്ചെ​ന്ന വാ​ദം മ​റ​യാ​ക്കി ഇ​ട​നി​ല​ക്കാ​ർ കൂ​ടി​യ വി​ല​യ്ക്ക് ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​യാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്കു കേ​ര​ള​ത്തി​ൽ ക്ഷാ​മ​മി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ ആ​വ​ശ്യ​ത്തി​നു വേ​ണ്ട​ത്ര അ​ള​വി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നെ​ണ്ടെ​ന്നും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.അ​തേ​സ​മ​യം ത​മി​ഴ്നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് ഇ​റ​ച്ചി​ക്കോ​ഴി​ക്കു വി​ല​വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളെ​യും അ​തു​ബാ​ധി​ക്കി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു​ള്ള ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്കാ​യി ഇ​പ്പോ​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല. ജി​ല്ല​യി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ളാ​ണ് ഇ​വി​ടെ വി​ൽ​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു ഫാ​മു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഉ​ള്ള​ത്. കു​റ​ച്ചു​മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​തു​പോ​ലെ വി​ല​വ​ർ​ധി​ച്ചി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​പ്കോ ഇ​ട​പെ​ട്ട് 50-60 രൂ​പ വ​രെ വി​ല​കു​റ​ച്ചി​രു​ന്നു എ​ന്നാ​ൽ ഇ​പ്പോ​ൾ…

Read More

അ​ന്ധ​കാ​ര​ന​ഴി വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ൽ; ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ നശിച്ച നിയയിൽ

തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്നു.. ത​ദ്ദേ​ശീ​യ​രും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ന്ന ഈ ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം ആ​രും തി​രി​ഞ്ഞ് നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ​ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മ്മി​ച്ച കെ​ട്ടി​ട​ങ്ങ​ളും, ന​ട​പ്പാ​ത, കൈ​വ​രി​ക​ൾ, വാ​ക് വേ തു​ട​ങ്ങി​യ​വ ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ് . ന​ട​പ്പാ​ത​യി​ൽ പാ​കി​യ ടൈ​ലു​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​ട്ടി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്, വാ​ക്ക് വേ​യു​ടെ ഇ​രു​മ്പു പൈ​പ്പു​ക​ൾ​ക്കൊ​ണ്ടു​ള്ള കൈ​വ​രി​കാ​ൾ പൂ​ർ​ണ്ണ​മാ​യും തു​രു​മ്പു​ക​യ​റി ന​ശി​ച്ച അ​വ​സ്ഥ​യാ​ണു്. ഇ​വി​ടു​ത്തെ മ​ത്സ്യ ലേ​ല ഹാ​ളിന്‍റെ​യും, റസ്റ്റ​റന്‍റ് കെ​ട്ടി​ട​ത്തിന്‍റെ മേ​ൽ​ക്കു​ര തക​ർ​ന്ന അ​വ​സ്ഥ​യാ​ണ്.​ ഇ​തി​ൽ റ​സ്റ്റ​റ​ന്‍റിനാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പു മേ​ൽ​ക്കു​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. ​മേ​ൽ​ക്കു​ര​ വാ​ർ​ക്കാ​ൻ എ​ന്ന പേ​രി​ലാ​ണ് ഒ​രു വ​ർ​ഷം മു​മ്പ് ഇ​ത് പൊ​ളി​ച്ചു മാ​റ്റി​യ​ത്.​ ഇപ്പോ​ൾ മ​ഴ​യും വെ​യിലും കൊ​ണ്ടു ഈ ​കെ​ട്ടി​ടം പൂ​ർ​ണമാ​യും ന​ശി​ച്ച അ​വ​സ്ഥ​യാ​ണ്. ഡിടിപിസി‌യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​ര…

Read More

പ്ര​ള​യ​ബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി

പ​ന്ത​ളം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത​മാ​യി 10 ല​ക്ഷം രൂ​പ ബാ​ങ്ക് വാ​യ്പ ന​ൽ​കു​മെ​ന്ന​തു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പ്ര​ള​യ ബാ​ധി​ത​രാ​യ 800 വ്യാ​പാ​രി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ച​ട​ങ്ങ് ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ സ​മ​ര രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യാ​ൽ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ള​യ​ത്തി​നു​ശേ​ഷം ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടു​പോ​ലും സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​ത്ത​തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.റാ​ന്നി​യി​ലെ ഉ​പ​വാ​സ സ​മ​രം പ്ര​തീ​കാ​ത്മ​ക​മാ​യി സം​ഘ​ട​ന ന​ട​ത്തി​യ സ​മ​ര​മാ​ണെ​ന്നും ഇ​നി​യും സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ളോ​ട് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ക​ടു​ത്ത സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​വാ​ൻ…

Read More

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ സിപിഎം  കൗ​ൺ​സി​ല​ർ വി.​എ​സ്. അ​ജ​യ​ൻ മ​രി​ച്ചു

കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം കൗ​ൺ​സി​ല​ർ മ​രി​ച്ചു.​വാ​ർ​ഡ് 12 ലെ ​സി​പി​എം കൗ​ൺ​സി​ല​ർ എ​രു​വ വ​ല്ലാ​റ്റൂ​ർ വീ​ട്ടി​ൽ വി.​എ​സ്. അ​ജ​യ​ൻ (52 )ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ -പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ആ​റ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പ്ര​തി​പ​ക്ഷ​ത്തെ ര​ണ്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കൗ​ൺ​സി​ൽ യോ​ഗം പി​രി​ച്ചു​വി​ട്ട​ശേ​ഷം എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ അ​ജ​യ​ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ചേ​ർ​ന്ന് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു . മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ബ​സ്…

Read More