എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏകാംഗ നാടകവുമായി ദ​യാ​ബാ​യി

പ​ത്ത​നം​തി​ട്ട: കാ​സ​ർ​ഗോ​ഡി​ന്‍റെ മ​ണ്ണി​ൽ ജ​നി​ച്ചു​വീ​ഴു​ന്ന ഓ​രോ കു​ട്ടി​യു​ടെ​യും ജീ​വി​തം എ​ങ്ങ​നെ​യെ​ന്ന ആ​ശ​ങ്ക മാ​റാ​തെ നി​ൽ​ക്കു​ന്പോ​ഴും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ ആ ​ജ​ന​ത​യെ ഇ​ന്നും വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെയാണ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഏ​കാം​ഗ നാ​ട​ക​വു​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ​ത്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​മ​ല്ലെ​ന്നും പ​ച്ച​വെ​ള്ള​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​വ​രും അ​വ​രു​ടെ കു​ടും​ബ​വും അ​തു കു​ടി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ട്ടെ. വ​ലി​യൊ​രു ദു​ര​ന്ത​ത്തെ​യാ​ണ് നാം ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വി​ൽ കേ​ര​ളം മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​ജ്വാ​ല ഉ​യ​ര​ണ​മെ​ന്നും ദ​യാ​ബാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​ക യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി. ​ജോ​സ​ഫ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ഡോ.​ബി​നോ​യ് ടി. ​തോ​മ​സ്, ഫാ.​യൂ​ഹാ​നോ​ൻ ജോ​ണ്‍, ഫാ.​പി.​വൈ. ജ​സ​ൻ, ഫാ.​സൈ​മ​ണ്‍ ജേ​ക്ക​ബ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചും ബാ​ന​റി​ൽ ഒ​പ്പു​വ​ച്ചു​മാ​ണ് പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ട​മാ​ക്കി​യ​ത്.

Related posts

Leave a Comment