റാന്നി: കൊല്ലമുളയിൽനിന്നും കാണാതായ ജെസ്ന മറിയം ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ പേരിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പ്രഫ. പി.ജെ. കുര്യൻ. ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിവരുന്ന സമരപരിപാടിയുടെ ഭാഗമായി റാന്നി ഇട്ടിയപ്പാറ ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജെസ്നയെ കാണാതായി ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും സത്യം കണ്ടെത്താൻ കഴിയാതിരിക്കുന്നത് സർക്കാർ അന്വേഷണത്തെ ലാഘവബുദ്ധിയോടെ കാണുന്നതിന്റെ തെളിവാണെന്നും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ബാധ്യതയുള്ള സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രഫ. പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പോലീസിന്റെ മേൽ കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നതിനാൽ പല കേസുകളും തെളിയിക്കപ്പെടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെസ്നയുടെ തിരോധാനത്തെകുറിച്ചുള്ള അന്വേഷണത്തിൽ സംസ്ഥാന പോലീസ്…
Read MoreCategory: Alappuzha
പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് ജില്ലാ കളക്ടറുടെ കൈത്താങ്ങ്
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചു. ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ രത്നകുമാറിനാണ് ഓഗസ്റ്റ് 16ന് ചെങ്ങന്നൂർ പാണ്ടനാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റത്. വയറിലും കാലിലുമേറ്റ ഗുരുതരമായ പരിക്കുമായി 40 ദിവസത്തോളമാണ് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. രണ്ട് ശസ്ത്രക്രിയകളും ഇതിനിടയിൽ നടത്തി. മൂന്നര മാസത്തോളം വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാര്യ ജിഷ, മക്കളായ ആരതി, അഞ്ജലി എന്നിവരടങ്ങുന്നതാണ് രത്നകുമാറിന്റെ കുടുംബം. സ്വന്തം വീടിന്റെ നിർമാണത്തിനായി ഫൗണ്ടേഷൻ പൂർത്തിയായപ്പോഴാണ് അപകടം സംഭവിച്ചത്. ഭവന നിർമാണം പൂർത്തിയാക്കുന്നതിനായി നാലു ലക്ഷം രൂപയുടെ ധനസഹായം കളക്ടർ ഉറപ്പ് നല്കി. ഇതോടൊപ്പം അടിയന്തരമായി ഒരു ലക്ഷം രൂപയും ഇവർക്കു നല്‍കും. ജില്ലാ കളക്ടറുടെ സുഹൃദ്വലയത്തിൽ നിന്നാണ് ഈ തുക കണ്ടെത്തി നല്‍കുന്നത്. ഇതോടൊപ്പം രത്നകുമാറിന്റെ ഭാര്യക്ക്…
Read Moreഉദ്യോഗസ്ഥതല മറുപടികളിൽ വ്യക്തത വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: സാധാരണ പൗരൻമാർ നൽകുന്ന അപേക്ഷകളിൽ വ്യക്തവും നിയമാനുസൃതവുമായ മറുപടി നൽകുന്നതിന് പകരം മുകളിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ആലോചിക്കാമെന്ന് പറയുന്നത് ജനാധിപത്യസംവിധാനത്തിൽ ഉതമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാർ. സ്ഥിരവരുമാനമില്ലാത്ത മകനും വിദേശത്തുണ്ടായ അപകടത്തിൽ ശയ്യാവലംബിയായ ഭർത്താവുമുള്ള വീട്ടമ്മയുടെ റേഷൻകാർഡ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് റാന്നി താലൂക്ക് സപ്ലൈ ഓഫീസറെ കമ്മീഷൻ വിമർശിച്ചത്.ഇത്തരത്തിൽ മറുപടി നൽകിയ റാന്നി താലൂക്ക് സപ്ലൈ ഓഫീസറോട് 26 ന് പത്തനംതിട്ട ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനും കമ്മീഷൻ നിർദേശിച്ചു. റാന്നി ഇടപ്പാവൂർ ലക്ഷ്മി സദനത്തിൽ ശശികലാകുമാരിയുടെ പരാതിയിലാണ് നടപടി. പൊതുവിഭാഗത്തിലുള്ള കാർഡ് മുൻഗണനാ വിഭാഗത്തിലാക്കി നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. റാന്നി താലൂക്ക് സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിക്ക് 30,000 രൂപയിൽ കൂടുതൽ വരുമാനമുണ്ടെന്നും കാർഡിൽ തിരുത്തൽ വരുത്തുന്നതിനു…
Read Moreപന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സംബന്ധിച്ച രേഖകൾ സുപ്രീംകോടതിയിൽ നൽകുമെന്ന് ശശികുമാരവർമ
പന്തളം: പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സംബന്ധിച്ച രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി അധ്യക്ഷൻ ശശികുമാരവർമ. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കപ്പെടാനാണ് 1949ലെ കവനന്റിനെക്കുറിച്ച് പറഞ്ഞതെന്നും ഇക്കാര്യങ്ങൾ ഇന്നു മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നൽകിയതെന്നും ശശികുമാരവർമ പറഞ്ഞു.
Read Moreഅപ്പർകുട്ടനാടൻ ജലാശയങ്ങളിൽ വെള്ള ആമകൾ ചത്തൊടുങ്ങുന്നു; മരണകാരണം ജലശയങ്ങളിലെ അമിത മലിനീകരണമാകാമെന്ന് വിദഗ്ധർ
തിരുവല്ല: അപ്പർകുട്ടനാടന്‍ ജലാശയങ്ങളില്‍ വെള്ള ആമകള്‍ ചത്തൊടുങ്ങുന്നു. വെള്ളത്തിൽ വസിക്കുന്ന വെള്ള ആമകൾ കരയിലേക്ക് കയറിയിട്ടാണ് ചാകുന്നത്.വെള്ളത്തിൽ വസിക്കുന്ന ഈ ഇനം ആമകൾ സാധാരണയായി രാത്രി കാലം കരയിൽ കയറാറുണ്ട്.വെള്ളപ്പൊക്കത്തിന് ശേഷം വെള്ളത്തിൽ രൂക്ഷമായ മാലിന്യ പ്രശ്നമാണ് ഇവയെ ബാധിച്ചതെന്ന് സംശയിക്കുന്നു. കുട്ടനാടൻ ജലാശയങ്ങളിൽ ഏറെ കാണപ്പെടുന്ന കറുത്ത ആമകൾക്ക് ഒരു പ്രശ്നവും ഇല്ലതാനും. നിരണം, കടപ്ര, പെരിങ്ങര തുടങ്ങിയ പഞ്ചായത്തുകളിലെ ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും കരയിൽ നിരവധി വെള്ള ആമകളാണ് ചത്ത് കിടക്കുന്നത്.ജലാശയങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കര പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ആമകൾ ചത്തു കിടക്കുന്നത്. പ്രദേശങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എടത്വ, വീയപുരം, തലവടി, പള്ളിപ്പാട്, തകഴി തുടങ്ങിയ കുട്ടനാടൻ പ്രദേശങ്ങളിലും ആമകൾ ചത്തൊടുങ്ങുന്നുണ്ട്. വർഷങ്ങൾക്ക് മുന്‍പ് അഞ്ജാത രോഗം ബാധിച്ച് ആമകൾ ചത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ആമകള്‍ ചത്തൊടുങ്ങുന്നത്. ആമ പിടിക്കലും വിപണനം…
Read Moreപതിനാറുകാരി പെൺകുട്ടിക്ക് പീഡനം; കാമുകൻ സുജിത്തിനെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അറസ്റ്റു ചെയ്തു
ഹരിപ്പാട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ താമല്ലാക്കൽ സ്വദേശിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കൽ തെക്ക് ശ്രുതിയിൽ സുജിത്താണ് (24) അറസ്റ്റിലായത്.ഗൾഫിലായിരുന്ന ഇയാൾ പെണ്‍കുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രണ്ടു ദിവസമായിട്ടും കാണാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ പിതാവ് വിളിച്ചിട്ടും കൂട്ടത്തിൽ പോയിരുന്നില്ല. പിന്നീട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടിയേയും കൂട്ടി മാതാപിതാക്കൾ ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിയുകയും ഇയാൾക്കെതിരേ കേസ്സെടുക്കുകയുമായിരുന്നു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെതിരേ പോക്സോ’ നിയമപ്രകാരം കേസ്സെടുത്തു. മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreപഴമയുടെ പ്രൗഢിയുമായി നിലകൊള്ളുന്ന ആലപ്പുഴ കടൽപ്പാലം വീണ്ടുമൊരുങ്ങുന്നു
വി.എസ്. രതീഷ് ആലപ്പുഴ:പഴമയുടെ ഗതകാല പ്രൗഢിയിലേക്ക്് പുതുതലമുറക്ക് ചൂണ്ടുപലകയാകാൻ ആലപ്പുഴ കടൽപ്പാലമൊരുങ്ങുന്നു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാലം നവീകരിക്കാനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി കടൽപ്പാലത്തിനോട് ചേർന്ന ഭാഗങ്ങളിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ പരിശോധന നടത്തി. കടലിൽ വീണു പോയ പഴയ കടൽപ്പാലത്തിന്റെ ക്രെയിനടക്കമുള്ളവ കണ്ടെത്തുന്നതിനും അവ കരയിലെത്തിക്കാൻ കഴിയുമോ എന്നു അറിയുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ആലപ്പുഴ പൈതൃക പദ്ധതി നേതൃത്വത്തിൽ തിരുവനന്തപുരം കോവളം ആസ്ഥാനമാക്കിയുള്ള ബോണ്ട് സഫാരി സ്കൂബ ടീമംഗങ്ങളാണ് കടൽപ്പാലത്തിനോട് ചേർന്ന് ജലോപരിതലത്തിനടിയിൽ പരിശോധന നടത്തിയത്. പൈതൃക പദ്ധതി ഭാഗമായി കടൽപ്പാലം പുനർനിർമിക്കുന്നതിനും പോർട്ട് മ്യൂസിയം ഒരുക്കുന്നതിനുമുള്ള ആദ്യഘട്ടമായാണ് കടലിനടിയിൽ പാലത്തിനോട് ചേർന്ന് കിടക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങൾ വീഡിയോ കാമറയിൽ പകർത്തിയത്. ചിത്രങ്ങൾക്ക് വ്യക്തത കുറവുണ്ടെങ്കിൽ വീണ്ടും ജലോപരിതലത്തിനിടയിൽ വീണ്ടും പരിശോധന നടത്തുമെന്ന് ആലപ്പുഴ പൈതൃക പദ്ധതി കോ-ഓർഡിനേറ്റർ ധ്രുവദേവ് ദീപികയോട് പറഞ്ഞു.…
Read Moreപ്രളയശേഷമുള്ള ഇ- മാലിന്യങ്ങള്‍ നീക്കം ചെയ്ത് തിരുവല്ല നഗരസഭ
പത്തനംതിട്ട: പ്രളയാനന്തരം വീടുകളില്‍ അടിഞ്ഞുകൂടിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തിരുവല്ല നഗരസഭ. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അഞ്ച് ലോഡ് ഇ- മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്. രണ്ടാംഘട്ടത്തില്‍ നഗരത്തില്‍ ബാക്കിയുള്ള ഇ മാലിന്യങ്ങള്‍ 26ന് ശേഖരിക്കുമെന്ന് നഗരസഭ സെക്രട്ടറി എസ്.ബിജു അറിയിച്ചു. അപ്രതീക്ഷിത പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ നഗരവാസികള്‍ക്ക് എറെ വെല്ലുവിളിയായത് ഇ-മാലിന്യങ്ങള്‍ ആയിരുന്നു. പഴയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ പോലും ഇ മാലിന്യങ്ങളോട് വിമുഖത കാണിച്ചതോടെയാണ് ഇവ നീക്കം ചെയ്യുന്നതിന് നഗരസഭ തന്നെ രംഗത്തെത്തിയത്. നഗരസഭയിലെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ഓരോ സ്ഥലങ്ങള്‍ നിശ്ചയിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഉപയോഗശൂന്യമായ മൊബൈല്‍ഫോണ്‍, ടിവി, റേഡിയോ, ബാറ്ററികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടേയും യന്ത്രങ്ങളുടേയും ഇലക്ട്രോണിക് ഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇ മാലിന്യങ്ങളില്‍പ്പെടും. ഗുരുതര…
Read Moreകോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പം; വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി അവസാനം വരെയും നിലകൊള്ളുമെന്ന് ഉമ്മന്‍ ചാണ്ടി
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പുതിയ നിലപാടല്ല. ശബരിമലയുമായി ഉയര്‍ന്ന വന്ന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് എന്നും സ്വീകരിച്ച നിലപാട് വിശ്വസികള്ക്കൊപ്പമെന്നതാണ്. വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി അവസാനം വരെയും കോണ്‍ഗ്രസ് നിലകൊള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രീധരന് പിള്ളയുടെ നിലപാട് തെറ്റാണ്. ശബരിമല പ്രശ്നത്തില്‍ ശ്രീധരന്‍പിള്ള സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ശ്രീധരന് പിള്ള അക്രമ മാര്‍ഗം ഉപേക്ഷിച്ച് ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പ്രധാനമന്ത്രി മോദിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അങ്ങനെ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാല്‍ അദ്ദേഹത്തെ ആദരിക്കാന്‍…
Read Moreകണിച്ചുകുളങ്ങര ബാങ്ക് തെരഞ്ഞെടുപ്പ്; സംഘർഷത്തിൽ പോലീസിനും പരിക്ക് ; തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം
ചേർത്തല: കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. കോണ്‍ഗ്രസ് അനുഭാവത്തിലായിരുന്ന ബാങ്ക് എൽഡിഎഫ് ഭരണം പിടിച്ചെടുത്തതോടെ സംഘർഷമുണ്ടാകുകയായിരുന്നു. ഇരുചേരിയിലുമായി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി. തുടർന്നുണ്ടായ കല്ലേറിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ചേർത്തല സ്റ്റേഷനിലെ സിപിഒ എസ്.വിഷ്ണു, മാരാരിക്കുളം സ്റ്റേഷനിലെ എ.അജിത് എന്നിവർക്കാണ് പരിക്കേറ്റത്. ബാങ്ക് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന ഓഡിറ്റോറിയത്തിനുമുന്നിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഫലപ്രഖ്യാപനത്തെത്തുടർന്ന് ഇരുവിഭാഗവുമായുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലാവുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തിവീശിയതോടെയാണ് കല്ലേറുണ്ടായത്. സംഭവസ്ഥലത്തുനിന്ന് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാശിയേറിയ ഭരണസമിതി തിരഞ്ഞെടുപ്പിനൊടുവിൽ 11 അംഗങ്ങളിൽ എട്ടു പേർ എൽഡിഎഫ് പാനലിലുള്ളവർ വിജയിച്ചു. എൽഡിഎഫ് പാനലിൽ വിജയിച്ചവരിൽ അഞ്ചു പേർ സിപിഎമ്മും, മൂന്നുപേർ സിപിഐയുമാണ്. പുതിയ പ്രസിഡന്റിനെ പിന്നീടു തിരഞ്ഞെടുക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.കുറുപ്പ്, സിപിഎം കണിച്ചുകുളങ്ങര…
Read More