ആ​ല​പ്പു​ഴ​യി​ല്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ക​ത്തി​ന​ശി​ച്ച; നിയന്ത്രണം വിട്ട കാർ ലോറിയുടെ  ഡീസൽ ടാങ്കിൽ ഇടിച്ചു കയറുകയായിരുന്നു; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആ​ല​പ്പു​ഴ:​ എ-​സി റോ​ഡി​ല്‍ കൈ​ത​വ​ന ജം​ഗ്ഷ​നി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു കാ​റി​ന് തീ​പി​ടി​ച്ചു.​ ഇ​ന്ന​ലം രാ​ത്രി 12.30നാ​യി​രു​ന്നു അ​പ​ക​ടം.​ ഹ​രി​യാ​ന​യി​ല്‍നി​ന്ന് കോ​ട്ട​യ​ത്തെ ഷോ​റൂ​മി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ പ​ഴ​വീ​ട് ഭാ​ഗ​ത്തുംനി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ലോ​റി​യു​ടെ ഡീ​സ​ല്‍​ ടാ​ങ്ക് ഭാ​ഗ​ത്തേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ക​ത്തി​ന​ശി​ച്ചു. ​കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ചെ​ങ്ങ​ന്നൂ​ര്‍ മു​ണ്ട​ന്‍​കാ​വ് കൊ​ച്ചു​ക​ള​രി​ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല് അ​നീ​ഷ്, അ​ഭി​ജി​ത് എ​ന്നി​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.​

ലോ​റി​യു​ടെ ഡീ​സ​ല്‍ ടാ​ങ്കി​നും തീ ​പി​ടി​ച്ചെ​ങ്കി​ലും വാ​ഹ​ന​ഡ്രൈ​വ​ര്‍ സ​ദ്ദാം മ​ണ​ല്‍ വാ​രി​യി​ട്ട് തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.​ അ​പ​ക​ട​മ​റി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സ് ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.​

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ചോ​ര്‍​ന്ന ഇ​ന്ധ​നം റോ​ഡി​ല്‍ പ​ര​ന്നി​രു​ന്നു.​അ​പ​ട​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.​ ആ​ല​പ്പു​ഴ ഫ​യ​ര്‍ അ​സി​സ്റ്റ​ന്‍​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍.​ ഗി​രീ​ഷ്, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്മാ​രാ​യ മു​ഹ​മ്മ​ദ് താ​ഹ, പാ​ര്‍​ത്ഥ​സാ​ര​ഥ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Related posts