ആലപ്പുഴ: ദേശീയപാതയിൽ തിരുവന്പാടിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20തിലേറെപ്പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.30നായിരുന്നു അപകടം. ആലപ്പുഴ കൊറ്റംകുളങ്ങരയിൽനിന്നു ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് തിരുവന്പാടി പോസ്റ്റോഫീസിനു സമീപം അപകടത്തിൽപ്പെട്ടത്. ബസിനെ മറികടന്ന മറ്റൊരു വാഹനം പെട്ടെന്ന് വേഗം കുറച്ചതിനെത്തുടർന്ന് ബ്രേക്ക് ചെയ്ത ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ചശേഷം മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ജനറൽ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റവരെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഒന്‍പതുകാരനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസലൊഴുകിയത് അപകട ഭീഷണിയുയർത്തി. അഗ്നിശമന സേന ഡീസൽ വെള്ളം പന്പ് ചെയ്ത് ഒഴുക്കിക്കളയുകയായിരുന്നു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നത്…
Read MoreCategory: Alappuzha
ആചാരം സംരക്ഷിക്കാൻ ജീവത്യാഗത്തിനും തയാർ; സമരപന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ലെന്ന് പ്രയാർ
പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. സമരപന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ല. സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമർത്താനാണ് പോലീസിന്റെ ശ്രമമെന്നും പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreകായംകുളത്ത് തിയറ്ററുകളില്ല; ‘കായംകുളം കൊച്ചുണ്ണി’യെ കാണണമെങ്കിൽ നാടുവിടണം
നൗഷാദ് മാങ്കാംകുഴി കായംകുളം: പത്തൊന്‍പതാം നൂറ്റാണ്ടിൽ ധനികരുടെ മുതലുകൾ അപഹരിച്ച് പാവങ്ങളുടെ പട്ടിണി മാറ്റിയ ‘കായംകുളം കൊച്ചുണ്ണി’യുടെ വീരഗാഥകൾ അഭ്രപാളിയിൽ നിറഞ്ഞ സദസിൽ മുന്നേറുന്പോൾ ആ സിനിമ കാണാൻ പക്ഷേ കൊച്ചുണ്ണിയുടെ നാട്ടിലെ ജനങ്ങൾക്ക് ഭാഗ്യമില്ല. കായംകുളം പട്ടണത്തിൽ തിയറ്ററുകൾ ഇല്ലാത്തതുമൂലമാണ് കൊച്ചുണ്ണിയുടെ ആരാധകരും കൊച്ചുണ്ണിയുടെ തലമുറയുടെ പിന്തുടർച്ചയിൽപ്പെട്ട കുടുംബക്കാരും ഇപ്പോൾ നിരാശരായി കഴിയുന്നത്. ഇതിൽ യുവാക്കൾ ഉൾപ്പെടെയുള്ളവർ ദൂരെയുള്ള തിയറ്ററുകളിൽ പോയാണ് കായംകുളം കൊച്ചുണ്ണി സിനിമ കാണുന്നത്. കറ്റാനം ഗാനം, മാവേലിക്കര സന്തോഷ് , പ്രതിഭ, നൂറനാട് സ്വാതി, കരുനാഗപ്പള്ളി തരംഗം, അടൂർ സ്മിത എന്നീ തിയറ്ററുകളിൽ ഏതെങ്കിലുമൊന്നിൽ നിന്നാണ് കായംകുളത്തുകാർ ഇപ്പോൾ സിനിമ കാണുന്നത്.കായംകുളം പട്ടണത്തിൽ വർഷങ്ങൾക്ക് മുന്‍പ് ബിന്ദു, വി പി എൻ, ലക്ഷ്മി, ഹോബി എന്നിങ്ങനെ നാല് തിയറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമ കാണുവാൻ പ്രേക്ഷകർ കുറയുകയും തിയറ്റർ വ്യവസായം പ്രതിസന്ധിയിലാകുകയും…
Read Moreമഹാ പ്രളയത്തിൽ പത്തനംതിട്ടയിലെ ടൂറിസം പദ്ധതികൾ തകർന്നടിഞ്ഞു; പുനരുദ്ധാരണം വൈകും
പത്തനംതിട്ട: പാതിവഴിയിലായ ടൂറിസം പദ്ധതികളെ പൂർണമായി മഹാപ്രളയം കവർന്നു. രണ്ടുമാസം മുന്‍പ് പ്രളയം തകർത്ത ടൂറിസം പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുദ്ധാരണത്തിനു നടപടികളായിട്ടില്ല. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായിരുന്ന പെരുന്തേനരുവി, മണിയാർ പ്രദേശങ്ങളെ പ്രളയം പൂർണമായി തകർത്തിരുന്നു. ആറന്മുളയിലടക്കം ടൂറിസം അമിനിറ്റി കേന്ദ്രങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നു. മണിയാറിലും പെരുന്തേനരുവിയിലും ടൂറിസം പദ്ധതികളുടെ ഭാഗമായി പണി തീർത്ത സംവിധാനങ്ങളെയാണ് പ്രളയം ഇല്ലാതാക്കിയത്. മണിയാർ സംഭരണിയോടു ചേർന്നു നിർമിച്ചിരുന്ന വിശ്രമ സംവിധാനങ്ങളെ അടക്കമാണ് പ്രളയം തകർത്തെറിഞ്ഞത്. പെരുന്തേനരുവിയിൽ നിർമിച്ചിരുന്ന നടപ്പാതകൾ, ഇരിപ്പിടങ്ങൾ അടക്കം തകർന്നു. മണിയാറിലും വിശ്രമസംവിധാനങ്ങൾ തകർന്നടിഞ്ഞു. ആറ·ുളയിൽ ഡിടിപിസി അമിനിറ്റി സെന്ററിൽ വെള്ളം കയറി. കുടുംബശ്രീ ഭക്ഷണശാലയ്ക്കടക്കം വാടകയ്ക്കു നൽകിയിരുന്ന സംവിധാനങ്ങളെയാണ് പ്രളയം ഇല്ലാതാക്കിയത്. രണ്ടുമാസമായിട്ടും ഇതിന്റെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ആറ·ുള പിഡബ്ല്യുഡി സത്രത്തിൽ വെള്ളം കയറി നാശനഷ്ടങ്ങളേറെയുണ്ടായതാണ്. ഇതിന്റെ പുനരുദ്ധാരണ ജോലികൾ കഴിഞ്ഞദിവസമാണ് പൂർത്തീകരിച്ചത്. സത്രം കോന്പൗണ്ടിലടക്കം…
Read Moreസൈനികന്റെ വിധവയെ കയ്യേറ്റം ചെയ്തെന്ന പരാതി; എൻ.ജി.ഒ ജില്ലാ സെക്രട്ടറിക്കും ഗ്രാമപഞ്ചായത്ത് അംഗത്തിനുമെതിരേ കേസെടുത്തു
ഹരിപ്പാട്:സൈനികന്റ വിധവയെ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വീട്ടിൽ കയറി കയ്യേറ്റം ചെയ്ത പരാതിയിൻ മേൽ കനകക്കുന്ന് പോലീസ് കേസെടുത്തു. കണ്ടല്ലൂർ തെക്ക് വിനുഭവനത്തിൽ പ്രസന്നയുടെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ.ബഷീർ, സഹോദരൻ ഹക്കിം, ഇദ്ദേഹത്തിന്റെ മകൻ നിയാസ്, ഗ്രാമപഞ്ചായത്തംഗം എം.രമ്യ എന്നിവർക്കെതിരെ കനകക്കുന്ന് പോലീസ് കേസെടുത്തത്. രണ്ടാം തീയതി യാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രസന്നയുടെ വീടിന് ചുറ്റുമതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായി തർക്കം നിലനിന്നിരുന്നു. ചുറ്റുമതിൽ കെട്ടാൻ ശ്രമിച്ചപ്പോൾ തടയാൻ ആണ് ബഷീറും ബന്ധുക്കളും വീട്ടിൽ അതിക്രമിച്ചു കയറിയത്. ഹക്കിം പ്രസന്നയുടെ അയൽവാസിയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ല എന്ന് പ്രസന്ന ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ മകനെതിരെ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു എന്നാൽ അസഭ്യം പറഞ്ഞെന്ന പരാതി മാത്രമാണ്…
Read Moreരണ്ടു ടയർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയ സംഭവം; കൂടുതൽപേർക്കെതിരേ നടപടിക്ക് സാധ്യത
ചേർത്തല: പിന്നിലെ നാല് ടയറുകളിൽ രണ്ടെണ്ണം ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകും. ചേർത്തല ഡിപ്പോയിൽ അന്ന് ചുമതലയിലുണ്ടായിരുന്ന വെഹിക്കിൾ സൂപ്പർവൈസർക്കും സ്റ്റേഷൻമാസ്റ്റർക്കും വകുപ്പുതല അന്വേഷണത്തെത്തുടർന്ന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിൻഭാഗത്തെ രണ്ട് ടയറുകളുമില്ലാതെ ബസ് 38 യാത്രക്കാരുമായി 29 കിലോമീറ്റർ ഓടിയത്. പുലർച്ചേ 5.45 ന് വൈറ്റിലയിലേക്ക് സർവീസ് നടത്തിയ കെയുആർടിസി ജന്റം ബസിലാണ് സംഭവം. എറണാകുളം നെട്ടൂരിൽ സ്റ്റോപ്പിൽ നിർത്തുന്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബസ് തടഞ്ഞുനിർത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പി.എസ് ബൈജുവിനെ സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തിരിക്കുകയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഉദ്യോഗസ്ഥരുടെ അലംഭാവവും ഇതിനുപിന്നിലുണ്ടെന്ന് കണ്ടെത്തിയത്.അറ്റകുറ്റപ്പണി പൂർത്തീകരിക്കുംമുന്‍പ് ഡ്രൈവർ ബസ് സർവീസിനായി കൊണ്ടുപോകുകയായിരുന്നു.
Read Moreശബരിമല സ്ത്രീപ്രവേശനം: നിലയ്ക്കലും പന്പയും സമരവേദിയാക്കാൻ വിവിധ സംഘടനകൾ
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുമെന്നിരിക്കേ നിലയ്ക്കലും പന്പയിലും സമരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു.ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയേ തുടർന്നുള്ള സമരങ്ങൾ ക്കാണ് വേദിയൊരുങ്ങുന്നത്. 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകൾ സമരം നടത്തുന്നത്. സുപ്രീംകോടതി വിധി ഇവരുടെ ശബരിമല ദർശനത്തിന് അനുകൂലമായതിനാൽ ഇത്തരം സമരങ്ങളിൽ സ്ത്രീകളെ തടയുന്നത് നിയമവിരുദ്ധമാകുമെന്നതിനാൽ പോലീസിനും കൈയും കെട്ടി നോക്കിനിൽക്കാനാകില്ല. എന്നാൽ ദർശനത്തിനു വരുന്നവരെ തടയില്ലെന്നും ഉപദേശിച്ചു പറഞ്ഞയക്കുക മാത്രമായിരിക്കും ലക്ഷ്യമെന്നും സമരരംഗത്തുള്ള ചില സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ പർണശാല കെട്ടിയുള്ള സമരം ഒരാഴ്ചയിലേറെയായി നടന്നുവരികയാണ്. ഇതിലേക്ക് കൂടുതൽ സംഘടനകൾ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യപ്പഭക്ത സംഘടനകൾ നിലയ്ക്കൽ, പന്പ, എരുമേലി എന്നിവിടങ്ങളിലാണ് നാളെ സമരപരിപാടികൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. പന്തളം, സെക്രട്ടേറിയറ്റ്, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്തിയ സംഘടനകളാണ് നാളെയും…
Read Moreപാസ്കലിന്റെ അറസ്റ്റ്; പ്രതികളുടെ വെളിപ്പെടുത്തലിലൂടെ ചുരുളഴിയുന്നത് നിരവധി മോഷണക്കേസുകൾക്ക്
അടൂര്‍: വാഹന മോഷണക്കേസുകള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സന്തോഷ് പാസ്കലിന്റെ അറസ്റ്റ് പോലീസ് അന്വേഷണങ്ങളിൽ നിർണായകമാകും. മെഴുവേലി ബാങ്ക് കവർച്ച ഉൾപ്പെടെയുള്ള കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുമായി ബന്ധപ്പെട്ട മറ്റു നിരവധി മോഷണങ്ങൾ കൂടി തെളിയാനുള്ളതായി പോലീസ് പറയുന്നു. ആലപ്പുഴ ആര്യാട് തെക്ക് ശവക്കോട്ട പാലത്തിനു സമീപം പാലക്കല്‍ വീട്ടില്‍ സന്തോഷ് പാസ്കല്‍ (38), നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം വില്ലേജില്‍ മലിനംകുളം അറപ്പുര പുത്തന്‍വീട്ടില്‍ ശെല്വന് എന്ന ശെല്‍വരാജ് (59) എന്നിവരെയാണ് അടൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രാജീവ്, റെജി, സന്തോഷ് എന്നീ പേരുകളിലും സന്തോഷ് പാസ്ക്കല്‍ അറിയപ്പെടുന്നുണ്ട്. 2011ല്‍ മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് ലോക്കര്‍ കുത്തിതുറന്ന് നാലര കിലോയോളം സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉൾപ്പെടെ സന്തോഷ് പാസ്ക്കല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ ഏഴു പേരെ പോലീസ് നേരത്തെ അറസ്റ്റ്…
Read Moreവൈദ്യുതി മുടങ്ങിയാൽ ലബോറട്ടറി പണിമുടക്കും; കായംകുളം താലൂക്കാശുപത്രിയിൽ രോഗികൾ ദുരിതത്തിൽ; ഇൻവെർട്ടർ കേടായിട്ട് മാസങ്ങൾകഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
കായംകുളം: വൈദ്യുതി മുടങ്ങിയാൽ ഉടൻ പ്രവർത്തനം നിശ്ചലമാകുന്ന അവസ്ഥയാണ് കായംകുളം താലൂക്കാശുപത്രിയിലെ ലബോറട്ടറിക്കുള്ളത്. ലാബിന്റെ സ്ഥിതി ശോചനീയമായിട്ടും നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്കോ കഴിയാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്. വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തിൽ വൈദ്യുതി പോയാൽ അപ്പോൾ തന്നെ ലാബ് പ്രവർത്തനരഹിതമാകും. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾക്ക് ഇതുമൂലം തകരാറുകൾ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ലാബ് പ്രവർത്തിക്കുന്ന മുറിയിൽ ഉയർന്ന കപ്പാസിറ്റിയുള്ള എസിയും ഇൻവെർട്ടർ സംവിധാനവുംഅത്യാവശ്യമാണ്. ഇവിടെയുള്ള ഇൻവെർട്ടർ കേടായിട്ട് മാസങ്ങളായിട്ടും തകരാർ പരിഹരിക്കാനോ പുതിയ ഇൻവെർട്ടർ വാങ്ങാനോ നടപടി സ്വീകരിച്ചിട്ടില്ല. വൈദ്യുതി പോയാൽ പിന്നീട് ജനറേറ്റർ പ്രവർത്തിപ്പിക്കണം. ഇത് സ്റ്റാർട്ടാക്കി വൈദ്യുതി എത്താൻ പതിനഞ്ച് മിനിട്ടിലേറെ സമയം എടുക്കും. ഈ സമയം ലാബിൽ നടക്കുന്ന പരിശോധനകൾ അവതാളത്തിലാകും. രക്തസാന്പിൾ പരിശോധന നടക്കുന്പോൾ വൈദ്യുതി ഇല്ലാതാകുന്നത് പ്രശ്നം രൂക്ഷമാക്കുകയാണ്. നഗരസഭ ആശുപത്രി വികസനത്തിന് ഒരു കോടി രൂപാ…
Read Moreമഹാപ്രളയത്തിൽ നിന്നും കരകയറാൻ സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ വെറും പാഴ്വാക്കായി; റാന്നിയിലെ വ്യാപാരി സമരം എട്ടാം ദിവസത്തിലേക്ക്
റാന്നി: മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വ്യാപാരസമൂഹത്തിന്റെ പ്രതിനിധിയായി റാന്നിയിൽ എബി സ്റ്റീഫനെന്ന വ്യാപാരി തുടങ്ങിവച്ച നിരാഹാരസമരം എട്ടാംദിവസത്തിൽ. മഹാപ്രളയത്തിന്റെ 60-ാം ദിനത്തിലും കരകയറാനാകാതെ വലയുന്ന കൂടുതൽ വ്യാപാരികളും പ്രളയബാധിതരും സമരത്തിനു പിന്തുണയുമായി രംഗത്തെത്തി. ഓഗസ്റ്റ് 14നു രാത്രി മുതൽ ആരംഭിച്ച മഹാപ്രളയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരമേഖലയെയും വിഴുങ്ങിയിരുന്നു. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പ്രധാന ടൗണുകളിലടക്കം വെള്ളം കയറി വൻനഷ്ടമുണ്ടായി. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം കാരണം കടകളിലെ സാധനങ്ങൾ പൂർണമായി നഷ്ടപ്പെട്ടു. ഓണത്തോടനുബന്ധിച്ച സ്റ്റോക്ക് ഉൾപ്പെടെ നഷ്ടപ്പെട്ടവർക്ക് കോടികൾ വെള്ളത്തിലായി. സംസ്ഥാനത്ത് 30 ശതമാനം കടകൾ ഇനി തുറക്കാനുണ്ടെന്ന് സംഘടനകൾ പറയുന്നു. വെള്ളം കയറിയ കടകളിൽ സാധനങ്ങൾ നഷ്ടമായതു മാത്രമല്ല, സ്ഥാപനങ്ങൾ തന്നെ പുനഃക്രമീകരിക്കേണ്ടിവന്നു. എബി സ്റ്റീഫനും കുടുംബവും കഴിഞ്ഞ എട്ടിനാണ് സമരംആരംഭിച്ചത്. ആറുദിവസം നിരാഹാരമിരുന്ന എബിയുടെ ഭാര്യ ഷീജയെ ശനിയാഴ്ച അറസ്റ്റു ചെയ്തു…
Read More