മാന്നാർ:പരുമല പെരുന്നാളിന് കൊടിയേറുവാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ തീർത്ഥാടന വഴികൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്.പരുമലയിലേക്കുള്ള എല്ലാ വഴികളും ഒരു പോലെ ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ്.പരുമലയ്ക്കുളളിലെ റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നു. പരുമല തീർത്ഥാടകർ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന വഴികളിലൊന്നാണ് കായംകുളം-തിരുവല്ല സംസ്ഥാന പാത.ഈ പാതയിൽ വൻ ഗർത്തങ്ങളാണ് പലയിടങ്ങളിലും ഉള്ളത്. വാഹനങ്ങൾ ഈ കുഴികളിലൂടെ കയറിയിറങ്ങുവാൻ തന്നെ വലിയ പ്രയാസമാണ്.തിരുവല്ല-മാന്നാർ റോഡിലും കുഴികൾ ഏറെയാണ്.പലപ്പോഴും കുഴികൾ കാരണം മണിക്കൂറുകൾ തന്നെ ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. തീർത്ഥാടന സമയത്ത് ഈ റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും.കാവുംഭാഗം-ഇടിഞ്ഞില്ലം,കാവുംഭാഗം-മുത്തൂർ എന്നീ റോഡുകളും തീർത്ഥാടകർ ഉപയോഗിക്കുന്നവയാണ്. ഈ രണ്ട് റോഡുകളും തകർന്നടിഞ്ഞ് കിടക്കുകയാണ്. മാന്നാർ-പരുമല-ചെങ്ങന്നൂർ,മാന്നാർ-ബുധനൂർ-ചെങ്ങന്നൂർ റോഡിലും കുഴി അടയ്ക്കൽ നടത്തേണ്ടിയിരിക്കുന്നു. മാന്നാർ-പാവുക്കര-വീയപുരം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും പെരുന്നാളിന് മുന്‍പ് തീരുവാനുള്ള സാധ്യത കുറവാണ്.പരുമല പള്ളിയോട് ചേർന്ന് കിടക്കുന്ന രണ്ട് റോഡുകളാണ് പരുമല…
Read MoreCategory: Alappuzha
നീട്ടി വളർത്തിയ 12 ഇഞ്ച് മുടി! കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി അഞ്ചുവയസുകാരി
കായംകുളം: കാൻസർ രോഗികൾക്കായി വിഗ് നിർമിച്ചു നൽകാൻ സ്വന്തം മുടി മുറിച്ചു നൽകി അഞ്ചു വയസുകാരി. കായംകുളം സെന്റ് മേരീസ് എച്ച്എസ്എസിലെ യുകെജി വിദ്യാർഥിനി കായംകുളം കീരിക്കാട് നാസ് ഹൗസിൽ നൗഷാദ്-സബീന ദന്പതികളുടെ മകൾ സൈനബ് എൻ. സബീനയാണ് മാതൃകയായത്. നീട്ടി വളർത്തിയ 12 ഇഞ്ച് മുടിയാണ് സൈനബ് ദാനം നൽകിയത്. മാതാപിതാക്കളുടെ പ്രേരണയ്ക്കൊപ്പം കുഞ്ഞുമനസിൽ തോന്നിയ താത്പര്യവുമാണ് മുടി നൽകാൻ സൈനബിനു പ്രേരണയായത്. കായംകുളം ചേതന ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേൽ സൈനബിന് കേശദാന സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. മകൾക്കു പിന്നാലെ സൈനബിന്റെ മാതാവ് സബീനയും ചേതനയുടെ കാൻസർ കാരുണ്യപദ്ധതിയിലേക്ക് കേശദാനം നടത്തി. കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ യുകെജി വിദ്യാർഥിനി സൈനബ് സ്വന്തം മുടി മുറിച്ച് ചേതനയുടെ കാരുണ്യ പദ്ധതിയിലേക്ക് ദാനം നൽകിയപ്പോൾ.
Read Moreവിരമിച്ചയാൾക്ക് പെൻഷൻ നല്‍കിയില്ല; പലിശ ഉൾപ്പടെ നല്‍കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: സപ്ലൈകോയിൽ നിന്നും ഒന്നരവർഷം മുന്‍പ് ജൂണിയർ അസിസ്റ്റന്റായി വിരമിച്ച വ്യക്തിക്ക് രണ്ടു മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ ബാങ്ക് പലിശ ഉൾപ്പെടെ നൽകേണ്ടി വരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ രണ്ടു മാസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. 2017 ഫെബ്രുവരി 28ന് സർവീസിൽ നിന്നും വിരമിച്ച വലിയകുളം സ്വദേശി എം. അബ്ദുൾ കരീമിന് പെൻഷൻ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജരിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരൻ ഒടുവിൽ ജോലി ചെയ്ത കൈചൂണ്ടി സൂപ്പർമാർക്കറ്റിലെ 2016-17 കാലയളവിലെ ഓഡിറ്റ് നടന്നു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് ബാധ്യതകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം. പരാതിക്കാരൻ മുന്‍പ് ജോലി ചെയ്ത പെട്രോൾ ബങ്കിൽ 1,04,442 രൂപയുടെ ക്രമക്കേട് നടന്നു.…
Read Moreഅഞ്ഞൂറു ബൻഡിൽ! ലക്ഷങ്ങൾ വിലവരുന്ന വ്യാജ സിഗരറ്റുമായി രണ്ടുപേർ പിടിയിൽ
ആലപ്പുഴ: നികുതിയടക്കാത്ത അഞ്ചുലക്ഷം രൂപയോളം വിലവരുന്ന അഞ്ഞൂറു ബൻഡിൽ വ്യാജ സിഗററ്റുകൾ പിടികൂടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സിഗററ്റുകൾ പിടികൂടിയത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വട്ടയാൽ വാർഡിൽ അരയൻ പറന്പ് വീട്ടിൽ അഷ്റഫിന്റെ (33) വീട്ടിൽനിന്നു 300 പാക്കറ്റ് സിഗരറ്റുകളും ചങ്ങനാശേരി പെരുന്ന സ്വദേശി പള്ളിവീട്ടിൽ ഷെർവിന്റെ(39) പക്കൽ നിന്നും 50 പാക്കറ്റുകളും ചങ്ങനാശേരി വാഴപ്പള്ളി വില്ലേജിലെ മഞ്ചാടിക്കര മുറിയിൽ സാദിഖിന്റെ(32) വീട്ടിൽ നിന്നും 150 പാക്കറ്റുകളുമാണ് പിടികൂടിയത്. സാദിഖ് ഒളിവിലാണ്. ആലപ്പുഴ ടൗണിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വില കുറഞ്ഞ സിഗരറ്റുകൾ വ്യാപകമായി വില്പന നടത്തിവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ആലപ്പുഴ സ്വദേശി അഷ്റഫ് ടൗണ്‍ ഭാഗങ്ങളിലെ വിവിധ കടകളിൽ ഈ സിഗരറ്റുകൾ എത്തിച്ചു വില്പന…
Read Moreആദ്യം സ്പിരിറ്റ് കടത്ത്, ബിസിനസ് കുറഞ്ഞതോടെ വാഹനമോഷണം; ഒടുവില്‍ വാഹനമോഷണ സംഘ തലവന്‍ അറസ്റ്റില്‍
അടൂർ: 12 വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനമോഷണം നടത്തിവന്ന സംഘത്തിന്റെ തലവനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ തലവടി ആനപറമ്പാൽ പുത്തൻപറമ്പിൽ വിനോദിനെയാണ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അടൂർ ആശാ ഫാൻസിയിലെയും മെഴുവേലി ബാങ്ക് മോഷണവുമായി ബന്ധപെട്ട് ജില്ലാ പോലീസ് ചീഫിന്റെ നിർദേശാനുസരണം ഷാഡോ പോലീസും അടൂർ പോലീസും നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ സംഘത്തിലെ അംഗങ്ങളായ സന്തോഷ് പാസ്കൽ, ബിബു, ശെൽവൻ, മൈക്കിൾ എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തലവൻ പിടിയിലായത്. സ്പിരിറ്റ് കടത്തായിരുന്ന വിനോദ് ബിസിനസ് കുറഞ്ഞതോടെയാണ് വാഹനമോഷണത്തിലേക്ക് തിരിഞ്ഞത്. ഏതുവാഹനവും ഓടിക്കാൻ കഴിവുള്ള വിനോദ് ടോറസ് ലോറിയുൾപ്പെടെ മോഷ്ടിച്ചിട്ടുണ്ട്. ഓച്ചിറ, തൃശൂർ, വെമ്പായം, ചെങ്ങന്നൂർ, ഹരിപ്പാട്, ചേർത്തല, പാലക്കാട്, തെൻമല, പുനലൂർ, കറുകച്ചാൽ, കോട്ടയം, നാഗമ്പടം, ചങ്ങനാശേരി, കുമരകം,ചിങ്ങവനം, കായംകുളം, കൊല്ലം,…
Read Moreതലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; ഭര്‍ത്താവിനെതിരേ കേസ് എടുക്കാന്‍ കോടതി ഉത്തരവ്; സംഭവം അമ്പലപ്പുഴയില്‍
അന്പലപ്പുഴ: തലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച അന്പലപ്പുഴ കാക്കാഴം തച്ചുതറയിൽ അബ്ദുൽ ഖാദറി(48)നെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ അന്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. പ്രതിയുടെ ഭാര്യ നിസ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ തലാക്ക് ചൊല്ലിയ ഭർത്താവിനെതിരെ ഭാര്യ അന്പലപ്പുഴ പോലീസിലും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അവർ അഭിഭാഷകനായ ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്. 2018 സെപ്റ്റംബർ 19ന് പ്രാബല്യത്തിൽ വന്ന വിവാഹിത മുസ്ലിം സ്ത്രീകളുടെ സംരക്ഷണ ഓർഡിനൻസ് പ്രകാരം ഭാര്യയെ തലാക്കു ചൊല്ലി ബന്ധം വേർപെടുത്തുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഈ ഓർഡിനൻസ് നിലവിൽ വന്ന ശേഷം റിപ്പോർട്ടു ചെയ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭാര്യയുടെ ഭാഗം…
Read Moreപരുമലയില്‍ അപകീര്‍ത്തിയും അശ്ലീലങ്ങളും നിറഞ്ഞ നോട്ടീസുകള്‍ പതിവാകുന്നു; മരിക്കാത്ത ആളുടെ ഫോട്ടോ വച്ച് ഫ്ളെക്സും
മാന്നാർ: പരുമലയിൽ അശ്ലീകരവും വ്യക്തിഹത്യ നടത്തി അപകീർത്തിപെടുത്തുന്ന തരത്തിലുമുളള നോട്ടീസ് ഇറക്കുന്നത് പതിവാകുന്നു. പരുമല എട്ട്, ഒന്‍പത് വാർഡുകളിലാണ് സ്ഥിരമായി ഇത്തരം നോട്ടീസുകൾ പ്രചരിക്കുന്നത്. വീട്ടമ്മ, രാഷ്ട്രീയക്കാർ, ജനപ്രതിനിധികൾ, വിവാഹം നിശ്ചയിച്ച യുവതീയുവാക്കൾ എന്നിവർക്കെതിരെയാണ് സിഥരമായി നോട്ടീസുകൾ പ്രചരിക്കുന്നത്. അടുത്ത നാളിൽ ഒരു വീട്ടമ്മയ്ക്കെതിരെ അശ്ലീലകരവും കേട്ടാൽ അറയ്ക്കുന്നതുമായ തരത്തിൽ നോട്ടീസ് പ്രചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, മെന്പർ എന്നിവർക്കെതിരെ അപകീർത്തികരമായ നോട്ടീസ് പ്രചരിച്ചത് രണ്ടാഴ്ച മുന്‍പാണ്. മരിക്കാത്ത ആളുടെ ഫോട്ടോ വച്ച് ഫ്ലെക്സ് അടിച്ച് വച്ച സംഭവവും പരുമലയിൽ നടന്നിട്ടുണ്ട്. രാത്രിയുടെ മറവിൽ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയും വ്യക്തി വിരോധങ്ങൾ തീർക്കാനും മറ്റുമായിട്ടാണ് ഇത്തരം നോട്ടീസുകൾ ഇറക്കുന്നതത്രേ. ഇത്തരം നോട്ടീസുകൾ പ്രചരിക്കുന്പോൾ പോലീസിൽ പരാതി നൽകാറുണ്ടെങ്കിലും കാര്യമായ അന്വേഷണങ്ങൾ നടക്കാത്തത് വീണ്ടും നോട്ടീസ് പ്രചരിക്കാൻ കാരണമാകുന്നു. വീട്ടമ്മയെ അപകീർത്തിപെടുത്തുന്ന തരത്തിൽ അടുത്ത നാളിൽ ഇറങ്ങിയ നോട്ടീസ്…
Read Moreനിരവധി വിപ്ലവ പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച കായലിൽ വർണവിസ്മയം തീർത്തു ചുവന്ന ആന്പൽ
മങ്കൊന്പ്: വിത്തു ക്ഷാമത്തെ തുടർന്ന് കൃഷിയാരംഭിക്കാനാകാതെ കർഷകരുടെ മനസിൽ കനലെരിയുന്പോഴും കുട്ടനാട്ടിലെ എച്ച് ബ്ലോക്ക് പഴയ പതിന്നാലായിരം കായലിൽ പ്രകൃതി വർണവിസ്മയം തീർക്കുന്നു. നിരവധി വിപ്ലവ പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച കായലിൽ ചുവന്ന ആന്പൽ പൂക്കൾ ഇപ്പോൾ ചെന്പട്ടു വിരിച്ചു. 1,400 ഏക്കറോളം വരുന്ന കായലിൽ പൂർണമായും ആന്പൽ പൂത്തുനിൽക്കുന്നത് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ നയനവിസ്മയം തീർക്കുകയാണ്. സാധാരണയായി ആന്പലുകളിൽ വിവിധ വർണങ്ങളിലുള്ള പൂക്കൾ വിടരാറുണ്ട്. എന്നാൽ, എച്ച്-ബ്ലോക്ക് കായലിൽ നിറയെ വളർന്നുനിൽക്കുന്ന ആന്പലുകളിൽ പൂർണമായും ചുവന്ന പൂക്കളാണു വിടർന്നിരിക്കുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയെ വെല്ലുന്ന തരത്തിൽ ദൃശ്യവിരുന്നൊരുക്കുന്ന പോളപ്പൂക്കൾക്കു പിന്നാലെ ഇപ്പോൾ ആന്പലും വിനോദസഞ്ചാരികൾക്കു കൗതുകം പകരുന്നു. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി ഇവിടെ പന്പിംഗ് ആരംഭിച്ചിട്ട് ഒരു മാസമായി. പൂർണമായും വെള്ളംവറ്റാൻ ഇനിയും രണ്ടാഴ്ചയെടുക്കും. കാഴ്ചക്കാർക്കു കൗതുകമെങ്കിലും ആന്പൽ കർഷകനെ വെള്ളംകുടിപ്പിക്കും. പാടശേഖരം നിറഞ്ഞുനിൽക്കുന്ന ആന്പൽച്ചെടികൾ…
Read Moreസാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ബൈക്കിൽ കറങ്ങി മാലമോഷണം; അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ
മാന്നാർ: ബൈക്കിൽ കറങ്ങി മാല മോഷ്ടിച്ച കേസിൽ പിടിയിലായ അർധസൈനീകൻ റിമാൻഡിൽ. സിആർപിഎഫ് ഉദ്യോഗസ്ഥനായപത്തനംതിട്ട കോയിപ്രം കുന്നത്തുംകര കാഞ്ഞിരത്തിൻകുന്നേൽ വിജയന്റെ മകൻ വിജിത്തി(28)നെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. സിആർപിഎഫ് ഡൽഹി യൂണിറ്റിലെ സൈനികനായ ഇയാൾ അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് മാലമോഷണം പതിവാക്കിയത്. തനിക്കുണ്ടായ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായിട്ടുള്ള എളുപ്പവഴിയെന്ന രീതിയിലാണ് മാല പറിക്കൽ തെരഞ്ഞെടുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ 28ന് ചെന്നിത്തല ചാല ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് അഞ്ചുപവൻ വരുന്ന മാല കവർന്നിരുന്നു. കൂടാതെ പാന്പാടി, കറുകച്ചാൽ എന്നിവിടങ്ങളിൽനിന്നും ഇയാൾ സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു. കവർന്ന സ്വർണാഭരണങ്ങൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങിളിലെ സ്വർണക്കടകളിൽ വിറ്റിരുന്നു. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇയാളെ പിൻതുടർന്ന് കോയിപ്രത്തെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. മാന്നാർ എസ്എച്ച്ഒ ജോസ്…
Read Moreശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കലാപത്തിന് ആഹ്വാനം ; രാഹുൽ ഈശ്വറിനെതിരേ കേസ് എടുക്കാൻ കോടതി ഉത്തരവ്
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ രാഹുൽ ഈശ്വറിനെതിരേ കേസ് എടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഈശ്വർ കലാപത്തിനു ആഹ്വാനം ചെയ്തുവെന്നാണ് പരാതി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ കലാപത്തിനു ആഹ്വാനം ചെയ്തെന്നാരോപിച്ച് ആലപ്പുഴയിലെ പൊതുപ്രവർത്തകനായ സുഭാഷ് എം തീക്കാടനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 30നും ഈ മാസം ഏഴിനും ചാനൽ ചർച്ചകളിൽ പങ്കെടുത്ത രാഹുൽ ഈശ്വർ കലാപത്തിനു പ്രേരിപ്പിച്ചതായാണ് ഹർജിയിലെ ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച മജിസ്ട്രേറ്റ് ആർ. രജിത അന്വേഷണം നടത്താൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകി. ഇന്ത്യൻ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം കലാപത്തിനു ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി ഉത്തരവ്. സ്ത്രീകൾ…
Read More