ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട അ​മ്മ​യെ മ​ക​ൻ ര​ക്ഷ​പ്പെ​ടു​ത്തി; രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു

ഹ​രി​പ്പാ​ട്: ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട അ​മ്മ​യെ മ​ക​ൻ ര​ക്ഷ​പ്പെ​ടു​ത്തി. വീ​യ​പു​രം ര​ണ്ടാം വാ​ർ​ഡി​ൽ ക​റു​ക​ത്ത​കി​ടി​യി​ൽ ഷാ​ന​വാ​സി​ന്‍റെ ഭാ​ര്യ സൗ​ദാ​മോ​ൾ( 40) ആണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തി​ന് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ക​ട അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് വ​ര​വെ മെ​യി​ൻ റോ​ഡി​നും​വീ​ടി​നും ഇ​ട​യി​ലു​ള്ള ഓ​ട​യി​ൽ​നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

വെ​ള്ള​പ്പൊക്ക​ത്താ​ൽ കു​ത്തൊ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു. ഓ​ട​യ്ക്ക് കു​റു​കെ​യു​ള്ള സ്ലാ​ബിൽ കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ന​ദി​തീ​രം​വ​രെ​യെ​ത്തി​യ അ​മ്മ​യെ​മ​ക​ൻ കു​ഞ്ഞി​പ്പ(18)​തോ​ട്ടി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തി​. ഈ ​സ​മ​യ​ത്ത് പ്ര​ദേ​ശം വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ട്ടി​ലാ​യി​രു​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ടോ​ർ​ച്ചി​ന്‍റെ നേ​രി​യ പ്ര​കാ​ശ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts